കാമ കാവടി – 1

“ശരി അച്ചായാ..പറ്റിയാല്‍ ഇന്ന് തന്നെ തരാം” റോയി പറഞ്ഞു. ശിവനും അവനും പോകാനെഴുന്നേറ്റു.

“ശരി..അങ്ങനെ ആകട്ടെ..ജോസഫ് അച്ചായനോട് എന്റെ അന്വേഷണം പറഞ്ഞേക്ക്.” പുഞ്ചിരിയോടെ ജോണ്‍ അവരെ യാത്രയാക്കി.

ഇരുവരും യാത്ര പറഞ്ഞു പുറത്തിറങ്ങി. റോയിക്ക് ഉള്ളില്‍ ചിരി അടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അവന്‍ സൈക്കിള്‍ എടുത്ത് ശിവനെയും കയറ്റി കുറെ ദൂരം ചെന്ന ശേഷം ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി. ശിവന് കാര്യം മനസിലായി.

“എന്താടാ പുല്ലേ ഇത്ര ഇളിക്കാന്‍..ഇവിടാരാണ്ട് കോമഡി പറഞ്ഞോ?” അവന്‍ കോപത്തോടെ ചോദിച്ചു.

“ആ പെണ്ണിനെ കണ്ടപ്പോള്‍ മുതലുള്ള നിന്റെ ആക്രാന്തവും, അവള്‍ പോലീസാണ് എന്നറിഞ്ഞപ്പോള്‍ ആ ഗ്യാസ് തീര്‍ന്ന മട്ടിലുള്ള നിന്റെ ഇരുപ്പും ഓര്‍ത്താല്‍ എങ്ങനാടാ ചിരിക്കാതിരിക്കുന്നത്..അഹഹഹ്ഹ…” റോയ് വീണ്ടും ചിരിച്ചു.

“ഒരബദ്ധം ഏതു പോലീസുകാരനും പറ്റും..നീ ഇനി അടുത്ത കാര്യപരിപാടി എന്താണെന്നു പറ..ഏതായാലും അയാള്‍ ഒരു നല്ല മനുഷ്യനാണ്…വളരെ നല്ല മനുഷ്യന്‍…അല്ലേടാ..”

“അതെ..ഇപ്പോഴാണ് മനസിനൊരു സന്തോഷം ഉണ്ടായത്. ദുബായില്‍ എത്തിക്കിട്ടിയാല്‍ നമ്മള്‍ ഒരു കരയ്ക്ക് അടുക്കും..ഉറപ്പാണ്…” റോയി സൈക്കിള്‍ ആഞ്ഞു ചവിട്ടിക്കൊണ്ട്‌ പറഞ്ഞു.

“അതെ..അവിടെ ഒന്നെത്തിക്കിട്ടിയാല്‍ പിന്നെ നമുക്ക് ജോലിയൊക്കെ കണ്ടു പിടിക്കാന്‍ പറ്റും…”

“ഇനി എന്താ പരിപാടി? ഇന്ന് ലവനെ കാണാന്‍ പോണോ? അതോ നാളെ മതിയോ?” റോയ് ചോദിച്ചു.

“നമുക്കൊരു കാര്യം ചെയ്യാം..തല്ക്കാലം എന്റെ വീട്ടിലേക്ക് പോകാം. അച്ഛനോടും അമ്മയോടും ഇതൊന്നു പറഞ്ഞിട്ട് ചോറും ഉണ്ടിട്ടു നേരെ കോളജിലേക്ക് പോകാം. അവള്‍ രണ്ടു മണിക്കല്ലേ ക്ലാസ് കഴിഞ്ഞിറങ്ങുന്നത്? ഏതാവനാണ് ആള്‍ എന്നൊന്ന് അറിഞ്ഞു വച്ചിട്ട് എന്ത് വേണം എന്ന് തീരുമാനിക്കാം..എന്താ?” ശിവന്‍ ചോദിച്ചു.

“ആയിക്കോട്ടെ..അങ്ങനെ മതി..”

ടാറിട്ട റോഡിലൂടെ അവര്‍ സൈക്കിളില്‍ നീങ്ങി. ശിവന്റെ വീട്ടില്‍ അവര്‍ എത്തുമ്പോള്‍ അവന്റെ അച്ഛന്‍ ഭാസ്കരന്‍ പയറു ചെടികളെ പരിചരിക്കുകയാണ്. ഒപ്പം പയര്‍ നുള്ളുന്നുമുണ്ട്.

“എന്താ അങ്കിളേ..ഉച്ചയ്ക്ക് കഴിക്കാനാണോ പയറു പറിക്കുന്നത്?’ റോയ് സൈക്കിള്‍ സ്റ്റാന്റില്‍ വച്ചുകൊണ്ട് ചോദിച്ചു.

“ങാ..അച്ചിങ്ങാ കൊണ്ടുള്ള മെഴുക്കുപുരട്ടി എനിക്ക് വലിയ ഇഷ്ടമാ..അതും ശകലം പച്ചമോരും ചമ്മന്തീം മതി ചോറുണ്ണാന്‍…എവിടാരുന്നു രണ്ടു പേരും?” ഭാസ്കരന്‍ പയര്‍ നുള്ളിക്കൊണ്ട് തിരക്കി.

“ചെറിയ ഒരു സന്തോഷ വാര്‍ത്ത ഉണ്ട് അച്ഛാ..” ശിവന്‍ പറഞ്ഞു.

ശബ്ദം കേട്ടു സൌദാമിനി അമ്മയും മകള്‍ രാധയും പുറത്ത് വന്നു.

“ഓ..സാറന്മാര്‍ രണ്ടും ഇന്നെന്താ ഈ സമയത്ത്..ചോറുണ്ണാന്‍ ഇനിയും ഉണ്ടല്ലോ ഒന്ന് രണ്ടു മണിക്കൂര്‍..” രാധയുടെ വക ആയിരുന്നു കമന്റ്. അവള്‍ ഡിഗ്രി പാസായി നില്‍ക്കുകയാണ്.

“പോടീ..നീയൊക്കെ ഞങ്ങളെ ശരിക്കും സാറന്മാര്‍ എന്ന് വിളിക്കാന്‍ ഇനി അധിക നാള്‍ വേണ്ട..” റോയ് അവളെ നോക്കി പറഞ്ഞു.

“ഉവ്വ ഉവ്വ..കൊറേ നാളായി ഇത് കേള്‍ക്കുന്നു..ഹും..” രാധയും വിട്ടുകൊടുത്തില്ല. റോയിക്ക് രാധയും ശിവന് റീനയും സ്വന്തം സഹോദരിമാരാണ്. അതിന്റെ എല്ലാ സ്വാതന്ത്ര്യവും കുറുമ്പും രണ്ടു പെണ്‍കുട്ടികളും കാണിക്കുകയും ചെയ്യും.

“പോടി പെണ്ണെ..എന്തേലും നല്ല കാര്യം പറയുന്നതിന്റെ ഇടയ്ക്കാ അവളുടെ ഓരോ വര്‍ത്താനം..ങാ എന്താടാ സന്തോഷ വാര്‍ത്ത..” മകളെ ശാസിച്ച ശേഷം ഭാസ്കരന്‍ മകനോട്‌ ചോദിച്ചു. രാധ മുഖം വീര്‍പ്പിച്ചു.

“അച്ഛാ ഇന്നലെ ജോസഫ് അങ്കിള്‍ ജോണ്‍ എന്നൊരു ആളെ കണ്ടിരുന്നു..പുള്ളി ദുബായിലാണ്..”

“നമ്മുടെ കുഞ്ഞൂഞ്ഞിന്റെ മോനാണോ..”

“അതെ അങ്കിള്‍..” റോയി പറഞ്ഞു.

“ങാ എന്നിട്ട്?”

ശിവന്‍ നടന്ന കാര്യങ്ങള്‍ വിവരിച്ചു. എല്ലാവരുടെയും മുഖങ്ങള്‍ സന്തോഷം കൊണ്ട് വിടര്‍ന്നു. റോയ് രാധയെ എങ്ങനുണ്ടെടി എന്ന അര്‍ത്ഥത്തില്‍ നോക്കി. അവള്‍ അവനെ നാക്ക് നീട്ടിക്കാണിച്ചു.

“ഈശ്വരന്‍ ഒരു വഴി നിങ്ങള്‍ക്ക് തുറക്കും എന്നെനിക്ക് അറിയാമായിരുന്നു…അതാതിന്റെ സമയത്തെ എന്തും നടക്കൂ…” മനസ് നിറഞ്ഞ് ഭാസ്കരന്‍ പറഞ്ഞു.

“അയാള്‍ നല്ലൊരു മനുഷ്യനാ അച്ഛാ…” ശിവന്‍ പറഞ്ഞു.

“അതെ..അവന്റെ അപ്പന്‍ കുഞ്ഞൂഞ്ഞും വളരെ നല്ല മനുഷ്യനായിരുന്നു..ഉപകാരി..ആ ഗുണം മോനും കാണാതിരിക്കുമോ…ങാ നിങ്ങള്‍ ഇരിക്ക്..എടി പെണ്ണെ ഈ പയറ് കൊണ്ടുപോ….”

രാധ വന്നു പയര്‍ വാങ്ങി ഉള്ളിലേക്ക് പോയി.

“റോയി മോന്‍ ചോറ് ഉണ്ടിട്ടെ പോകാവൂ..” സൌദാമിനിയമ്മ പറഞ്ഞു.

“അത്രേ ഉള്ളമ്മേ..” റോയ് പറഞ്ഞു.

ഊണ് കഴിഞ്ഞു റോയിയും ശിവനും സൈക്കിളില്‍ പുറപ്പെട്ടു. ടൌണിലൂടെ അവരുടെ സൈക്കിള്‍ നീങ്ങി. റീന പഠിക്കുന്ന കോളജിന്റെ ഗേറ്റില്‍ നിന്നും മാറി ഒരു കടയുടെ അരികില്‍ അവര്‍ നിന്നു. കുട്ടികള്‍ കോളജ് വിട്ട് വരാന്‍ തുടങ്ങിയിരുന്നു. ശിവന്റെ കണ്ണുകള്‍ പെണ്‍കുട്ടികളെ വിശ്രമമില്ലാതെ നോക്കുന്നത് കണ്ടു റോയ് അവനെ തോണ്ടി.

“അതേയ്..ഇവിടെ വായീ നോക്കാന്‍ വന്നതല്ല..അവസാനം നീ വന്ന കാര്യം മറക്കല്ലേ..”

“ഹ..ഒന്ന് പോടാ..ഏതായാലും ഇവളുമാര് വെറുതെ പോവല്ലേ..ഒന്ന് നോക്കി വിട്ടുകളയാം..കണ്ണിന് അത്രയുമെങ്കിലും ആശ്വാസം കിട്ടുമല്ലോ….”

“ഉവ്വുവ്വ്…”

“എടാ പുല്ലേ നിനക്കൊരു ലൈന്‍ ഉണ്ട്..അതുകൊണ്ടല്ലേ നീ ഇത്ര ഹരിശ്ചന്ദ്രന്‍ കളിക്കുന്നത്…ഇല്ലാത്തവനെ അതിന്റെ വിഷമം അറിയൂ…” ശിവന്‍ ദുഖത്തോടെ പറഞ്ഞു.

“എടാ ലൈന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും, അലവലാതി എന്നും അലവലാതി തന്നെ…വായീ നോക്കി..കൂട്ടുകാരന്‍ ആയിപ്പോയി..അതല്ലെങ്കില്‍…”

“ടാ ദാ റീന വരുന്നുണ്ട്..അവള്‍ നമ്മളെ കാണണ്ട…മാറി നില്‍ക്കാം”

ശിവന്‍ പറഞ്ഞത് കേട്ടു റോയ് നോക്കി. റീന രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം വരുന്നത് അവന്‍ കണ്ടു.

“എടാ അവള്‍ടെ ഇടതുവശത്തുള്ള ആ പെണ്ണിനെ കണ്ടോ..നല്ല സൂപ്പര്‍ പീസ്‌ അല്ലേടാ..” ശിവന്‍ റോയിയുടെ ചെവിയില്‍ പറഞ്ഞു.

“പോടാ പുല്ലേ” റോയ് അവന്റെ ചെവിക്ക് പിടിച്ചു തിരുമ്മി.

ബസു കയറാനുള്ള വഴിയെ റീനയും കൂട്ടുകാരികളും പോകുന്നത് അവര്‍ കണ്ടു മെല്ലെ പിന്നാലെ നീങ്ങി. സൈക്കിള്‍ ഉരുട്ടിക്കൊണ്ടാണ് അവര്‍ അവരെ പിന്തുടര്‍ന്നത്. ബസ് സ്റ്റോപ്പില്‍ എത്തി അവര്‍ നിന്നപ്പോള്‍ റോയിയും ശിവനും മറഞ്ഞു നിന്നു.

ഒരു കറുത്ത എന്‍ഡവര്‍ ബ്രേക്കിടുന്ന ശബ്ദം കേട്ടു റോയ് നോക്കി. റീന നിന്ന സ്റ്റോപ്പില്‍ ആണ് വണ്ടി നിന്നിരിക്കുന്നതെന്ന് ശിവനും റോയിയും കണ്ടു. റീന അറപ്പോടെയും ഭയത്തോടെയും വണ്ടിയിലേക്ക് നോക്കിയിട്ട് മുഖം വെട്ടിച്ചു. അവളുടെ കൂട്ടുകാരികള്‍ എന്തോ അടക്കം പറയുന്നത് റോയിയും ശിവനും കണ്ടു. ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഒരു യുവാവ് പുറത്തേക്ക് ഇറങ്ങി. നീല ജീന്‍സും കറുത്ത ടീ ഷര്‍ട്ടും ധരിച്ചിരുന്ന അവന് ആറടിയില്‍ അധികം ഉയരമുണ്ടായിരുന്നു. നീണ്ട മുടിയും ഭംഗിയായി വെട്ടി നിര്‍ത്തിയ താടിയും അവന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചു. ധരിച്ചിരുന്ന കറുത്ത കണ്ണട ഊരി ഒരു വഷളച്ചിരിയുമായി അവന്‍ റീനയെ സമീപിച്ചു. ശിവനും റോയിയും അതുകണ്ടു. അവരുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു.

Leave a Reply

Your email address will not be published. Required fields are marked *