കാമ കാവടി – 1 1

“ഈ ജോലി തെണ്ടല്‍ നമ്മള്‍ നിര്‍ത്തണം..പകരം മറ്റെന്തെങ്കിലും ചെയ്യാനയിരിക്കണം ഇനിയുള്ള നമ്മുടെ ശ്രമം…”

ശിവന്‍ എന്തോ ആലോചിച്ച് ഉറച്ചത് പോലെ പറഞ്ഞു. റോയ് ചോദ്യഭാവത്തില്‍ അവനെ നോക്കി.

“വേറെ എന്ത് ചെയ്യാന്‍? ഇത്രയും പണം ചിലവാക്കി നമ്മെ പഠിപ്പിച്ച മാതാപിതാക്കള്‍ക്ക് മുന്‍പില്‍ വച്ച് കൂലിപ്പണിക്ക് പോകാന്‍ പറ്റുമോ? അഥവാ പോയാല്‍ത്തന്നെ അതുകൊണ്ട് നമ്മുടെ സ്ഥിതിക്ക് മാറ്റം ഉണ്ടാകുമോ?” അവന്‍ ചോദിച്ചു.

“കൂലിപ്പണി മാത്രമല്ലല്ലോ നമുക്ക് ചെയ്യാന്‍ പറ്റുന്നത്?” ശിവന്‍ അവനെ നോക്കാതെ പറഞ്ഞു.

“നീ തെളിച്ചു പറ..എന്താ വല്ല ബാങ്ക് കൊള്ളയടിക്കാനും പ്ലാനുണ്ടോ?”

“വേണ്ടി വന്നാല്‍ ഇനി അതും ചെയ്യണം..പോട്ടെ..നമുക്ക് പോകാം..നേരം ഇരുട്ടി…”

ശിവന്‍ എഴുന്നേറ്റു. ഇരുവരും പുഴയുടെ തീരത്തുകൂടി നിരത്തിലേക്ക് പ്രവേശിച്ചു. അവിടവിടെ മാത്രം കത്തുന്ന വഴിവിളക്കുകളുടെ വെളിച്ചത്തില്‍ അവര്‍ നടന്നു. ഇരുവരും മൌനത്തിലായിരുന്നെങ്കിലും അവരുടെ മനസ്സില്‍ ചിന്തകള്‍ കൂലംകുത്തി ഒഴുകുകയായിരുന്നു; ഒരു കരയ്ക്കും അടുക്കാതെ.

“ശരിയെടാ..നാളെ കാണാം..”

സ്വന്തം വീടുകളിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ എത്തിയപ്പോള്‍ ശിവന്‍ പറഞ്ഞു.

“ഉം..” റോയി മൂളിയിട്ട് ഇടത്തോട്ട് തിരിഞ്ഞു.

വീട്ടിലെത്തിയപ്പോള്‍ ചാച്ചന്‍ വരാന്തയിലുണ്ട്. നിഷ്കളങ്കനായ സര്‍ക്കാര്‍ ഗുമസ്തന്‍. ഒരു നയാപൈസ കൈക്കൂലി വാങ്ങില്ല. കിട്ടുന്ന ശമ്പളത്തില്‍ നിന്നും ചെറിയ ഒരു തുക പോലും നീക്കി വയ്ക്കാന്‍ അദ്ദേഹത്തിന് നാളിതുവരെ സാധിച്ചിട്ടില്ല. കുടുംബ സ്വത്തായി സ്വന്തം ശരീരം മാത്രം ലഭിച്ച അദ്ദേഹം സ്വന്തം അധ്വാനം കൊണ്ട് വാങ്ങിയ സ്ഥലത്താണ് ചെറിയൊരു വീടുണ്ടാക്കി താമസിക്കുന്നത്. മകനെ പഠിപ്പിച്ച് എന്‍ജിനീയര്‍ ആക്കിയപ്പോള്‍ ആ പിതാവ് പല സ്വപ്നങ്ങളും കണ്ടിരുന്നു. എന്നാല്‍ വര്‍ഷം മൂന്നു കഴിഞ്ഞിട്ടും അവന്റെ പഠിപ്പിനനുസരിച്ച് ഒരു ജോലി ലഭിക്കാതെ വന്നപ്പോള്‍ ജോസഫിന്റെ മനസ്സില്‍ ആശങ്ക ഇടമുറപ്പിച്ചു. കൂലിപ്പണിക്ക് പോകാന്‍ റോയി തയാറാണെങ്കിലും അത് ചാച്ചന്റെ മുഖത്ത് അടിക്കുന്നതിനു തുല്യമായിരിക്കും എന്നവന് അറിയാമായിരുന്നു. നിരാശയോടെ പലതും ചിന്തിച്ചുകൊണ്ട് റോയി വീട്ടിനുള്ളിലേക്ക് കയറി.

“ഒന്ന് നിന്നേടാ…”

ജോസഫ് തന്നെ കടന്നു പോയ മകനെ വിളിച്ചു. റോയി തിരിഞ്ഞു നിന്നു.

“മോനെ..ഇന്ന് ഞാന്‍ നമ്മുടെ ജോണിനെ കണ്ടിരുന്നു..ദുബായില്‍ ജോലി ചെയ്യുന്ന ജോണ്‍..നമ്മുടെ കുഞ്ഞൂഞ്ഞിന്റെ മോന്‍…”

റോയി മൂളി.

“അവനോട് ഞാന്‍ നിന്റെ കാര്യം പറഞ്ഞു…നീ നാളെ അവനെ ഒന്ന് കാണണം”

“ശരി ചാച്ചാ..”

“അവന്‍ നല്ലവനാ..നിനക്ക് ഭാഗ്യമുണ്ടെങ്കില്‍ നിന്നെ അവന്‍ കൊണ്ടുപോകും..എല്ലാം ദൈവത്തിന്റെ കൈയിലാണ്..” മെലിഞ്ഞുണങ്ങിയ ആ മനുഷ്യന്‍ ദീര്‍ഘമായി നിശ്വസിച്ചു.

“ഞാന്‍ കാണാം ചാച്ചാ…”

റോയിയുടെ മനസിന്‌ അല്പം കുളിര്‍മ്മ അനുഭവപ്പെട്ടു. അന്തമില്ലാത്ത മരുഭൂമിയില്‍ ദൂരെ എവിടെയോ ഒരു ചെറിയ പച്ചപ്പ്‌ കാണപ്പെട്ടതുപോലെ അവനു തോന്നി.

“ഓ..സാറ് സര്‍ക്കീട്ട് കഴിഞ്ഞു വന്നോ…എന്നാത്തിനാ വന്നത്? എങ്ങോട്ടേലും അങ്ങ് പോകാന്‍ മേലാരുന്നോ?”

മകനെ കണ്ട പാടെ കുപിതയായി ഗ്രേസി പറഞ്ഞു. അവന്‍ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി ഷര്‍ട്ടും മുണ്ടും മാറി. ഒരു ബനിയനും ലുങ്കിയും ധരിച്ചുകൊണ്ട് അവന്‍ കട്ടിലില്‍ കിടന്നു. അമ്മയുടെ സംസാരം അവനെ ഒട്ടും ബാധിച്ചില്ല; ഇതിലും വലുതാണ് ദിവസവും കേള്‍ക്കുന്നത്. ദൈവമേ ആ ജോണ്‍ എന്തെങ്കിലും ഒരു മാര്‍ഗ്ഗം കാണിക്കണേ..പാവം അപ്പന്‍ തന്നെ ഒന്ന് കര പറ്റിക്കാന്‍ എത്ര പേരുടെ കാലുകള്‍ പിടിക്കുന്നുണ്ട് ഓരോ ദിവസവും. ഇതിനെല്ലാം ഒരിക്കല്‍ പകരം നല്‍കണം. സമ്പല്‍സമൃദ്ധിയില്‍ എന്റെ ചാച്ചന്‍ ജീവിക്കണം. അമ്മയുടെ കുറ്റം പറച്ചില്‍ പുകഴ്ത്തലായി മാറണം; റീനയെ ഏറ്റവും നല്ല നിലയില്‍ കെട്ടിച്ചു വിടണം. സാധിക്കും..ദൈവം ഒരു വഴി കാണിക്കാതിരിക്കില്ല. റോയി ദീര്‍ഘമായി നിശ്വസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *