തണൽ – 2 1

Related Posts


നമസ്കാരം.. എന്റെ കഥ വായിച്ച എല്ലാവർക്കും നന്ദി. ഞാൻ എഴുതിയ ഈ കഥ (തണൽ) കുറച്ചധികം പേർക്ക് ഇഷ്ടമായി എന്ന് കരുതുന്നു. “സന്തോഷം ” നിങ്ങൾ ഈ.. കഥയ്ക്ക് നൽകിയ കമന്റുകൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു.

പക്ഷേ…. ഒന്ന് രണ്ട് കമന്റുകൾ എന്നെ ശരിക്കും വേദനിപ്പിച്ചു. കാരണം വേറെ ഒന്നുമല്ല അവർ കഥയെ അല്ല എന്നെയാണ് ടാർഗറ്റ് ചെയ്തത്.

തീർച്ചയായും കഥയുടെ പോരായ്മകൾ തുറന്ന് പറയണം. ഇഷ്ടപെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും വ്യക്തിപരമായ കാര്യമാണ്. പക്ഷേ… കഥ ഇഷ്ടപെടാത്തതിന്റെ പേരിൽ അത് എഴുതിയ ആളുടെ നെഞ്ചത്തേക്ക് കയറുന്നത് എന്ത് മര്യാദയാണ്.

ഈ.. ഭാഗം നിങ്ങൾ പ്രദീക്ഷിക്കുന്നത് പോലെ നന്നായിലെങ്കിൽ ക്ഷമിക്കണം. തുടർന്ന് വായിക്കുക…. സ്നേഹത്തോടെ dear . jk

##############################

ഒരാഴ്ചകൂടി കഴിഞ്ഞാൽ രമ്യയുടെ കല്യാണമാണ് അതുകൊണ്ട് തന്നെ ഇന്ന് രമ്യയുടെ ബാങ്കിലെ അവസാന ദിവസമാണ്.

കല്യാണത്തിന് ശേഷം അവൾ ബാങ്കിലേക്ക് വരുന്നില്ല എന്നും സമയം പോലെ പിജി ചെയ്യാനാണ് ആഗ്രഹം എന്നവൾ എന്നോട് മുൻപ് പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് തന്നെ രമ്യ പോകുന്നതിനോടനുബന്ധിച്ച് ഒരു യാത്രായായപ്പ് എന്നോണം ഞങ്ങൾ എല്ലാവരും ചേർന്ന് അവൾക് ചെറിയ ഒരു ട്രീറ്റും കൊടുക്കുന്നുണ്ട്.

ബാങ്കിങ് ടൈം കഴിഞ്ഞശേഷം വൈകിട്ടയിരുന്നു പരുപാടി.

പരുപാടിക്ക് ശേഷം രമ്യ എന്റെ അടുത്തേക് വന്നു.

എത്ര പെട്ടെന്നാണ് നിങ്ങളെ ഓക്ക് വിട്ട് പോവേണ്ടിവരുന്നത്. അവൾ ചെറിയ സങ്കടത്തോടെ എന്നോട് പറഞ്ഞു.

അത് കേട്ട് ഞാനവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു.

ഡാ… നിന്നോടും അഭിചേച്ചിയോടും മാത്രാണ് തലേന്ന് വരാൻ പറഞ്ഞിട്ടോളൂ. വരണട്ടോ.. അവൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

ഔദ്യോഗികമായുള്ള ക്ഷണിക്കലോക്കെ മുൻപ് കഴിഞ്ഞതാണ്. എങ്കിലും വീണ്ടും ഒരു ഓർമപ്പെടുതൽ പോലെ അവൾ എന്നോട് പറഞ്ഞു.

ആടി പെണ്ണെ. വരാം…
നീ മാത്രല്ല അഭിചേച്ചിയും…

ഞാൻ അതിന് അവളെ നോക്കി ചിരിക്കുക മാത്രം ചെയ്തു.

കിഷോർ… കുറച്ച് കാലത്തെ പരിചയമേ നമ്മൾ തമ്മിലൊള്ളൂ. പക്ഷേ ഒരുപാട് വർഷത്തെ അടുപ്പം എനിക്ക് നിന്നോട് തോന്നുന്നുണ്ട്. നീ നല്ലവനാണ്. അതിന് എനിക്ക് ആരുടേയും സർട്ടിഫിക്കറ്റിന്റെ ആവശ്യല്ല്യ. രമ്യ എന്തോ പറയുവാൻ വേണ്ടി മുഖവരയിട്ടു.

മനസ്സിലെ ഇഷ്ടം ആത്മാർത്ഥമായിട്ടാണെങ്കിൽ അത് തുറന്ന് പറ. അവൾ എന്റെ കയ്യിലെ പിടുത്തം ഒന്നുകൂടി മുറുക്കി പിടിച്ചുകൊണ്ട് പറഞ്ഞു. അതിനുശേഷം അവൾ എന്റെ അടുത്ത് നിന്നും നടന്നാകന്നു.

കുറച്ച് ദിവസമായി എന്റെ മനസ്സിലും ഉരുതിരിയുന്ന കാര്യം തന്നെയാണ് രമ്യ ഇപ്പോൾ തന്നോട് പറഞ്ഞത്. അഭിരാമിയോട് തുറന്ന് പറയണമെന്നുണ്ട്. പക്ഷേ എന്തുകൊണ്ടോ കഴിയുനില്ല. അവളെ നഷ്ടപ്പെടുത്താനും കഴിയില്ല. കാരണം ഞാൻ ഇന്ന് അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.

പക്ഷേ എന്തുകൊണ്ടോ ഒന്നാവാൻ കഴിയാത്തവിധം ഞങ്ങൾക്കിടയിൽ എന്തൊക്കയെ അദൃശ്യമായ അതിർ വരമ്പുകൾ ഉള്ളതുപോലെ.

ചിന്തകൾ കാട് കയറുന്നതിനിടയിലാണ് അഭിരാമി എന്റെ മുനിലൂടെ കടന്ന് പോയത്. ആ കണ്ണുകൾ എനിലേക്ക് നീണ്ടു.

കുറച്ച് കഴിഞ്ഞതും ഫോണിൽ വാട്സാപ്പ് മെസ്സേജ് വരുന്ന സൗണ്ട് കേട്ടു. ഞാൻ ഫോൺ എടുത്ത് നോക്കി. ഞാൻ പ്രതീക്ഷിച്ചപോലെ തന്നെ അത് അഭിരാമിയായിരുന്നു. ഞാൻ മെസ്സേജ് ഓപ്പൺ ചെയ്തു.

എന്തുപറ്റി…

ഹേയ്.. ഒന്നും ഇല്ല. ഞാൻ മറുപടി അയച്ചു.

പിന്നെ എന്താ മുഖത്തൊരു വാട്ടം.. അവളുടെ അടുത്ത ചോദ്യമെത്തി.

ഹേയ്.. തോന്നുന്നതാവും. ഞാൻ വീണ്ടും ഒഴിഞ്ഞു മാറി.

Ok ഞാൻ ഇറങ്ങാണ്. വൈകിട്ട് വിളിക്കാം. അവൾ അതും പറഞ്ഞ് ബാങ്കിൽ നിന്നും ഇറങ്ങി.

മ്മ്.. ok. ഞാൻ മറുപടി കൊടുത്തു.

അവൾ വൈകിട്ട് വിളിച്ചപ്പോഴും കാര്യമെന്താണെന്ന് ചോദിച്ചു. എന്നാൽ അപ്പോഴും ഞാൻ ഒഴിഞ്ഞ് മാറി.

പിന്നീടുള്ള ദിവസങ്ങൾ എന്നത്തേയും പോലെ കഴിഞ്ഞുപോയി. പക്ഷേ രമ്യയുടെ കുറവ് മാത്രം ആരാലും നികത്താൻ കഴിയാത്ത ഒരു വിടവായി അവശേഷിച്ചു.

##############################

ഞായറാഴ്ച അതായത് മറ്റന്നാൾ രമ്യയുടെ കല്യാണമാണ്. നാളെ വൈകിട്ട് അഭിരാമിയെയും കൂട്ടി രമ്യയുടെ വീട്ടിൽ പോവണം.

ബാങ്കിലുള്ള എല്ലാവരും ചേർന്ന് ചെറിയ ഒരു ഗിഫ്റ്റ് കൊടുക്കുന്നുണ്ട്. പക്ഷേ അത് പോരാ എന്റെയും അഭിരാമിയുടെയും വക എന്തെങ്കിലും വേണം എന്ന് ഞാൻ അഭിരാമിയോട് പറഞ്ഞു.
എന്നാൽ അത് വേണ്ട എന്നവൾ തീർത്ത് പറഞ്ഞു. പിന്നെ ഞാനും അതിനെ എതിർക്കാൻ പോയില്ല. എന്നാലും എന്തെങ്കിലും കൊടുക്കാമായിരുന്നു എന്നെന്റെ മനസ്സിലുണ്ടായിരുന്നു.

ഉച്ചക്ക് ലഞ്ചിന് ടൈം ആയപ്പോൾ രമ്യയുടെ കാൾ വന്നു.

ഹലോ… എന്താണ് കല്യാണപെണ്ണ് ഈ നേരത്തൊരു വിളി…

ഒന്ന് പോടാ. നിന്നെ വിളിക്കാൻ എനിക്ക് അങ്ങനെ നേരവും കാലവും നോക്കണോ.

അയ്യോ… നീ എപ്പോ വേണെങ്കിലും വിളിച്ചോ. നോ പ്രോബ്ലം. ഞാൻ പറഞ്ഞു.

അല്ല ഏതുവരെ എത്തി കല്യാണത്തിരക്കൊക്കെ….

അതൊക്കെ അതിന്റെ വഴിക്ക് നടക്കുന്നു. അവൾ ഒരു ഒഴുകാൻ മട്ടിൽ മറുപടി തന്നു.

പിന്നേയ്.. ഞാൻ വേറൊരു കാര്യം പറയാനാണ് വിളിച്ചത്.

എന്താണ്…. ഞാൻ ആകാംഷയോടെ ചോദ്യച്ചു.

നീ.. വൈകിട്ട് എന്റെ വീട്ടിലേക്ക് ഒന്ന് വാ.

അതെന്തിനാ…. ഞാൻ പെട്ടൊന്ന് ചോദിച്ചുപോയി.

നീ പേടിക്കണ്ട നിന്റെ കൂടെ ഒളിച്ചോടാനൊന്നുമല്ല. എന്റെ ആ ചോദ്യത്തിന്റെ വേഗത കണ്ടിട്ടാവണം അവൾ എന്നെ കളിയാകും പോലെ പറഞ്ഞു.

ഹാ.. ഹാ.. ഹാ.. നിനെകൊണ്ടേ കഴിയു ഇമ്മാതിരി ഊള കോമഡി പറയാൻ. ഞാൻ ചിരിച്ചും കൊണ്ട് പറഞ്ഞു.

മ്മ്… ആയ്കോട്ടെ. നീ പറയുന്നത് പോലെ ചെയ്യ് ട്ടോ…

മ്മ്… ശരി. ഉത്തരവ്.

ഞങ്ങൾ കുറച്ച് നേരം കൂടി സംസാരിച്ച ശേഷം കാൾ കട്ട്‌ ചെയ്തു.

വൈകിട്ട് ഞാൻ എന്റെ ഫ്രണ്ടിന്റെ ബൈക്കും സംഘടിപ്പിച്ച് രമ്യയുടെ വീട്ടിലേക്ക് വിട്ടു.

ഞാൻ അവളുടെ വീടിന് പുറത്ത് നിന്ന് അവളെ ഫോണിൽ വിളിച്ച് ഞാൻ പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു.

അവൾ പുറത്തേക് ഇറങ്ങി വന്നതും ആദ്യം തന്നെ അവളുടെ കയ്യിലുണ്ടായിരുന്ന ഒരു കവർ എനിക്ക് നേരെ നീട്ടി.

എന്തായിത്… ഞാൻ ചോദിച്ചു.

ഇത് ചെറിയ ഒരു ഗിഫ്റ്റാണ്.

ഗിഫ്‌റ്റോ… അതിന് കല്യാണം എന്റെ അല്ലാലോ.. നിന്റെയാല്ലേ… ഞാൻ മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു.

ഡാ.. ഇതൊരു ഷർട്ടാണ്. ഇത് നീ നാളെ വൈകിട്ട് ഫംഗ്ഷന് വരുബോൾ ഇട്ട് വാ.

നാളെയോ… അതിന് കല്യാണം മറ്റന്നാൾ അല്ലെ… അവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവാത്തത് കാരണം ഞാൻ ചോദിച്ചു പോയി.
കല്യാണത്തിന് എന്താച്ചാ ഇട്ടോ. പക്ഷേ നാളെ വരുബോ ഇത് ഇട്ട് വേണം നീ വരാൻ. കേട്ടോ… അവൾ എന്നെ ഭിഷണി പെടുത്തും പോലെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *