തണൽ – 3

Kambi Story – തണൽ – 3

Related Posts


ഫസ്റ്റ് പാർട്ടിന് കിട്ടിയ like നിലനിർത്താൻ സെക്കന്റപാർട്ടിന് കഴിഞ്ഞില്ല. അതിനർത്ഥം പലർക്കും സെക്കന്റ്‌ പാർട്ട്‌ ഇഷ്ടപ്പെട്ടില്ല എന്ന് ഞാൻ കരുതുന്നു..

എന്തായാലും ഇഷ്ടപെടുന്ന കുറച്ച് പേർക്കുവേണ്ടി കഥ മുൻപോട്ട് എഴുതിയല്ലേ പറ്റു.

അഭിപ്രായം രേഖപ്പെടുത്തണം ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കണം❤️. Dear jk

%%%%%%%%%%%%%%%%%%%%%%%%%%

പ്രണയം തുറന്നു പറഞ്ഞതിനുശേഷമുള്ള ദിനങ്ങളിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കേണ്ടി വന്നത് ഞങ്ങളുടെ ഫോണുകൾക്കാണ്.

കാരണം ഫോണിന് ഒഴുവില്ലാണ്ട് ഞങ്ങൾ മെസ്സേജായും കോളുകളയും സംസാരിച്ചുകൊണ്ടേയിരുന്നു.

ബാത്‌റൂമിൽ പോകുബോൾ പോലും ഫോൺ ഉപയോഗിക്കുന്ന അവസ്ഥ.

പണ്ട് നമ്മൾ ബാത്‌റൂമിൽ കയറുബോൾ ഫോൺ (porn🔞) ഉപയോഗിച്ചതുപോലെയല്ല. ഇന്ന് ഞാൻ അന്നത്തേതിനേക്കാൾ ആനന്ദം അനുഭവിക്കുന്നുണ്ട് എന്ന് മാത്രം.

ഇത്രയേറെ ഫോൺ വിളി ഉണ്ടങ്കിലും ബാങ്കിൽ നിന്നും മാത്രമാണ് തമ്മിൽ കാണാൻ കഴിയുന്നത്. അതുകൂടെയാണ് ഫോൺ വിളി ഇത്രക്ക് ഭീകരമാവാനും കാരണവും.

അങ്ങനെ ഒരാഴ്ച കടന്നുപോയത് അറിഞ്ഞില്ല. ഇന്ന് വൈകിട്ട് നാട്ടിൽ പോണം. രണ്ട് ദിവസം ലീവ് അല്ലെ..

പിന്നെ നാട്ടിൽ പോവുന്നതിന്റെ പ്രദാന ഉദ്ദേശം അഭിയുടെ കാര്യം വീട്ടിൽ പറയണം.

കുറച്ച് കാലം പ്രേമിച്ച് നടക്കണം എന്നാണ് ആഗ്രഹം. പക്ഷേ ഒരു കുഞ്ഞിന്റെ അമ്മയല്ലേ അവൾ അതുകൊണ്ട് ഞങ്ങളുടെ ബന്ധം ചീത്തപ്പേര് വരാൻ വളരെയധികം സാധ്യതയുണ്ട്. ഒരുപക്ഷേ അത് അഭിക്ക് താങ്ങാൻ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടാണ് ഞാൻ കല്യാണത്തിന് തിടുക്കം കൂട്ടുന്നതും അവളിൽ നിന്നും അല്പം അകലം പാലിക്കുന്നതും.

പിന്നെ അവളുടെ ചേട്ടനും എന്നെ പൂർണമായി വിശ്വാസം വന്നിട്ടില്ല. ഞാൻ അവളുടെ അവസ്ഥയെ മുതലെടുക്കുകയാണോ എന്ന് അയാൾ വിചാരിക്കുന്നുണ്ടാവും.

രണ്ട് ദിവസം മുൻപ് അവളുടെ ചേട്ടൻ എന്നെ വിളിച്ചിരുന്നു. കുറേനേരം ഞങ്ങൾ സംസാരിച്ചു. അതിൽ നിന്നും അദ്ദേഹത്തിന് എന്നിൽ അല്പം ആശങ്കയുള്ളത് പോലെ എനിക്ക് തോന്നിയിരുന്നു.

എനിയിപ്പോ എന്നായാലും കല്യാണം വേണ്ടേ.. അതുകൊണ്ട് ആദ്യം കല്യാണം അതിനുശേഷം പ്രണയം. അതാണ് എന്റെ തീരുമാനം. അങ്ങനെ പാടില്ല എന്ന് ആരും പറയുന്നില്ലലോ..
3.30 കഴിഞ്ഞപ്പോൾ ബാങ്കിലെ തിരക്കെല്ലാം ഒഴിഞ്ഞു. ഞാൻ നേരെ മാനേജറുടെ കാബിനിലേക്ക് നടന്നു. മെ ഐ കമിങ്..

യെസ് കമിങ്. എന്താ കിഷോർ… അഖില മാഡം എന്നോട് ചോദിച്ചു.

മാഡം ഞാൻ ഇറങ്ങാണ്. രണ്ട് ദിവസം ലീവാലെ അതോണ്ട് നാട്ടിൽ പോണം.

Ok കിഷോർ എന്ന ശരി. അവർ എനിക്ക് പോകുവാനുള്ള അനുവാദം തന്നു.

ഞാൻ മാനേജറുടെ കേബിനിൽ നിന്നുമിറങ്ങിയശേഷം രാഹുലിന്റെ അടുത്തേക്കാണ് പോയത്.

ഡാ.. ഞാൻ ഇറങ്ങാണ്. ഞാൻ ഒരു ഫോര്മാലിറ്റി എന്നപോലെ അവനോട് പറഞ്ഞു.

നീ.. മൺഡേ ഉണ്ടാവില്ലെ…

ആ ഉണ്ടാവും. അവന്റെ ആ ചോദ്യം കേട്ട് ഞാൻ അവനെ അതിശയത്തോടെ നോക്കി.

അല്ല.. നിന്റെ യാത്ര പറച്ചിൽ കാണുബോൾ തോന്നും എനി നീ ഇങ്ങോട്ട് വരുന്നില്ലെന്ന്‌. അവൻ അതും പറഞ്ഞ് ചിരിച്ചു.

സത്യം പറഞ്ഞാൽ അവൻ ഒരു കോമഡി പറഞ്ഞതാണെങ്കിലും അവന്റെ ആ മൂഞ്ചിയ കോമഡി കേട്ട് എനിക്കങ് പൊളിഞ്ഞു കയറി. അതിനുള്ള പ്രദാന കാരണം അഭിരാമിയുടെ കാര്യം വീട്ടിൽ പറഞ്ഞാൽ എനി ഇങ്ങോട്ട് വരണ്ട എന്ന് പറയുമോ എന്ന ഭയത്തോടെയാണ് ഞാൻ നാട്ടിൽ പോവുന്നത്. അപ്പോഴാണ് അവന്റെ ഒരു മറ്റേടത്തെ കോമഡി.

അതെന്താടാ നീ അങ്ങനെ പറഞ്ഞത്. ഞാൻ എന്റെ ശബ്ദം അല്പം കനപ്പെടുത്തികൊണ്ട് ചോദിച്ചു.

അല്ല നീ നാട്ടിൽ പോവുന്നത് എന്നോട് പറയാറില്ലലോ.. അതുകൊണ്ട് പറഞ്ഞതാണ്.

അപ്പോഴാണ് ഞാനും അത് ഓർത്തത്. ഞാൻ നാട്ടിൽ പോവുബോൾ അങ്ങനെ ആരോടും യാത്ര പറയാറില്ല. അതിന്റെ ആവശ്യവും വരാറില്ല.

പിന്നെ ഇപ്പോൾ ഇവനോട് പറയാൻ കാരണം. എന്തോ.. മനസ്സ് എന്റെ കണ്ട്രോളിൽ അല്ലാത്തതുപോലെ.

Ok മെൻ. എന്തായാലും പോയിവ. ഞാൻ ഓരോന്ന് ചിന്തിച്ച്കൂട്ടുന്നതിനിടയിൽ അവൻ എന്നോട് പറഞ്ഞു.

ഞാൻ അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

ബാങ്കിൽ നിന്നും ഇറങ്ങാൻ നേരം ഞാൻ അഭിരാമിയെ ഒന്ന് നോക്കി. ആ കണ്ണുകൾ എന്നിൽ തന്നെയാണ്. ആ മുഖത്ത് വല്ലാത്തൊരു മ്ലാനത. ആ കണ്ണുകൾക്ക് ജീവൻ ഇല്ലാത്തത് പോലെ.

ആ മുഖഭാവം എന്റെ നെഞ്ചിനെ വല്ലാണ്ട് കുത്തി നോവിച്ചു.
ഞാൻ പുറത്തേക് ഇറങ്ങി അഭിയെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തതും അവളുടെ കാൾ എന്റെ ഫോണിലേക്ക് വന്നു. അത് കണ്ട് എനിക്ക് ചിരി വന്നു.

ഞാൻ കാൾ എടുത്തു. ഹലോ..

മ്മ്… ഒരു തളർച്ചയുള്ള മൂളലായിരുന്നു അവളുടെ മറുപടി.

എന്തുപറ്റി.. എന്താ ഒരു സങ്കടം പോലെ.. ഞാൻ ചോദിച്ചു.

ഹേയ്.. അത് തോന്നുന്നതാവും. അവൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

അതേയ്… റെയിൽവേ സ്റ്റേഷനിലേക്ക് പോവുന്ന വഴി ഫ്ലാറ്റിലേക്ക് വായോ ട്ടോ…

ങേ… അതിന് സ്റ്റേഷനിലേക്ക് പോവുന്ന വഴി അല്ലാലോ ഫ്ലാറ്റ്. രണ്ടു വേറെ വേറെ വഴിയല്ലെ.. ഞാൻ അതിശയത്തോടെ ചോദിച്ചു.

എന്നാൽ അത് കേട്ടിട്ടും അവൾ അല്പ നേരം മൗനമായിരുന്നു.

കിച്ചു ഞാൻ ബാങ്കിലാണെന്നറിയാലോ.. അവൾ സ്വകാര്യം പോലെ പതിയെ പറഞ്ഞു.

എനിക്ക് വേറെ ഒന്നും കേൾക്കണ്ട പോവുന്നതിനുമുൻപ് എനിക്ക് കാണണം. കേട്ടോ… അപ്പോ ശരി. അവൾ അതും പറഞ്ഞ് എന്റെ മറുപടി കേൾക്കാൻ പോലും കാത്ത് നിൽക്കാതെ കാൾ കട്ട് ചെയ്തു.

ഈശ്വരാ.. ഇവള് കെട്ടിന് മുൻപ് തന്നെ ഭാര്യയുടെ ഭരണം തുടങ്ങിയോ.. ഞാൻ അറിയാതെ പറഞ്ഞുപോയി. എങ്കിലും അവളുടെ അധികാരം കാണിച്ചുകൊണ്ടുള്ള ആ സംസാരം എനിക്കെറെ ഇഷ്ടപ്പെട്ടിരുന്നു.

*********************************************

ഞാൻ ആദ്യം വന്ന ബസ്സിൽ തന്നെ തിരക്കികയറി.

ഹോസ്റ്റലിൽ എത്തിയ ശേഷം കുളിച്ച് ഫ്രഷായി ഡ്രസ്സ്‌ മാറി. ശേഷം സമയം കളയാതെ ഇന്നലെ പാക്ക് ചെയ്തുവച്ചിരുന്ന ബാഗുമെടുത്ത് പുറത്തിറങ്ങി.

എനി ബസ്സ് കാത്തുനിന്നാൽ ശരിയാവില്ല. ഞാൻ ഒരു ഓട്ടോപിടിച്ച് നേരെ അഭിയുടെ ഫ്ലാറ്റിലേക്ക് ചെന്നു.

അഭി എത്തിക്കാണുമോ.. വിളിച്ച് നോക്കണോ.. അല്ലങ്കിൽ വേണ്ട. അങ്ങോട്ട് ചെല്ലം. വേറെ എങ്ങോട്ടും അല്ലാലോ എന്റെ പെണ്ണിന്റെ വീട്ടിലേക്കല്ലേ.. പിന്നെ ഞാൻ എന്തിനാ പേടിക്കുന്നത്.

ഞാൻ ലിഫ്റ്റിന് അടുത്തേക് നടന്നു. ലിഫ്റ്റിന്റെ അടുത്ത് എത്തിയതും എന്റെ നോട്ടം പോയത് സ്റ്റായറിന്റെ അതുത്തേക്കാണ്.

കഴിഞ്ഞ പ്രാവശ്യം വന്നതും അഭിയുടെ പുറകെ സ്റ്റായർ കയറിയതും എന്റെ കണ്ണിൽ തെളിഞ്ഞുവന്നു.

ഹോ.. എന്തോരു കാഴ്ചയായിരുന്നു.. ഞാൻ അറിയാതെ പറഞ്ഞുപോയി. ആ ചിന്ത തന്നെ എന്റെ ഞരബുകളിൽ തീ പടർത്തി.
ഞാൻ തല കുടഞ്ഞ് എന്റെ സ്വബോധതെ വീണ്ടെടുക്കാൻ ശ്രമിച്ചു. അപ്പോഴേക്കും എനിക്ക് മുന്നിൽ ലിഫ്റ്റിന്റെ വാതിൽ തുറന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *