രാധികാസ്വയംവരം Like

മലയാളം കമ്പികഥ – രാധികാസ്വയംവരം

ഇത് ഞാൻ പണ്ടെങ്ങോ എഴുതിയതാണ്…പ്രസിദ്ധീകരണ യോഗ്യമല്ലന്ന കരുതി ഇടാതിരുന്നതാണ്. ഇപ്പോൾ എഴുതാൻ ഒരു മൂഡ് കിട്ടാത്തത്കിട്ടാത്തത് കൊണ്ടുമാത്രം അതായത് നവവധുവിന്റെ വരവ് കാത്തിരിക്കുന്ന പ്രിയ സുഹൃത്തുകൾക്കൊരു ക്ഷമാപണം എന്ന രീതിയിൽ പബ്ലിഷ് ചെയ്യുന്നതാണ്.

തമ്പുരാട്ടിക്കുട്ടി ഇന്ന് നേരത്തെയാണല്ലോ….സുധീപിന്റെ ശബ്ദം കേട്ട് രാധിക തിരിഞ്ഞു നോക്കി. പല്ലും തേച്ചുകൊണ്ട് വാകമരചോട്ടിൽ നിന്ന് തന്നെ നോക്കി വെള്ളമിറക്കുന്ന സുധീപ്.

പതിവ് കാഴ്ചയായതിനാൽ രാധിക ഒന്നും പറഞ്ഞില്ല. രൂക്ഷമായി ഒന്നു നോക്കിയിട്ട് തിരിഞ്ഞു നടന്നു. അമ്പലത്തിൽ പോക്ക് തുടങ്ങിയതിൽ പിന്നെ പതിവാണിത്. ഒരു വഷളചിരിയും ചിരിച്ചുകൊണ്ടുള്ള ഈ നിൽപ്പ്. വകയിൽ അമ്മാവന്റെ മോനും ആയിപ്പോയതിനാൽ ഒന്നും മിണ്ടാനും വയ്യ. പോരാത്തതിന് വീട്ടുകാർ പറഞ്ഞുറപ്പിച്ച ബന്ധം.

ഇട്ടുമൂടാനുള്ള സ്വത്തുള്ള അവന് നിന്നെ ബോധിച്ചത് തന്നെ വല്യ കാര്യമാണെന്റെ കുട്ട്യേ…..!!!അവന്റെ ശല്യത്തെക്കുറിച്ചു പറയുമ്പോൾ മുത്തശ്ശിയുടെ പതിവ് പഴംപുരാണം.

അല്ല സുധീപിനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പട്ടുപാവാടയും ബ്ലൗസുമിട്ടു നെറ്റിയിലൊരു ചന്ദനക്കുറിയും തൊട്ടു നിറഞ്ഞ ചിരിയോടെ കയ്യിൽ പ്രസാദവും ചുരുട്ടിപ്പിടിച്ചു റ്റ്നടന്നുവരുന്ന രാധികയെ കണ്ടാൽ ദേവി ക്ഷേത്രത്തിൽ നിന്ന് ഇറങ്ങി വരുന്നത് പോലെ തോന്നും. സൂര്യപ്രകാശം മുഖത്തടിക്കും മുന്നേയുള്ള ആ വരവാണ് പലരും കണികാണുന്നത് തന്നെ.

അന്നനട എന്നല്ല രാധികാനട എന്നുവേണം പറയാൻ. കാരണം ആ നടപ്പൊരു പ്രത്യേക നടപ്പാണ്. നിതംബം മറക്കുന്ന കാർകൂന്തൽ ഇങ്ങനെ ആ നിതംബത്തിൽ അടിച്ചടിച്ചു ശരീരത്തിൽ മറ്റൊരിടത്തും ആ ചലനം അറിയിക്കാതെ കുണുങ്ങിക്കുണുങ്ങിയുള്ള നടത്തം…..മ്മ്‌ടെ സിനിമയിൽ അച്ചായൻ പറയണ പോലെ “ന്റ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല…” ആ സ്റ്റൈലിൽ ഒന്നു നടക്കാൻ നാട്ടിലെ സർവ പെണ്പിള്ളേരും പ്രാക്ടീസ് നടത്തുന്നത് പരസ്യമായ രഹസ്യവുമാണ്…

തമ്പുരാട്ടിക്കുട്ടി വെറും സുന്ദരിയല്ലട്ടോ അപ്സരസാണ് അപ്സരസ്…. സുധി പിന്നിൽ നിന്നും വിളിച്ചുകൂവിയത് അവജ്ഞയോടെയാണ് രാധിക കേട്ടത്.
രാധികക്കു സുധിയെ കണ്ണെടുത്താൽ കണ്ടൂടാ…അവന്റെ നോട്ടം എപ്പോഴും ആസ്ഥാനത്താണന്ന് പലവട്ടം തോന്നിയിട്ടുണ്ട്. അവന്റെ മുന്നിലൂടെ പോകുമ്പോൾ ഉടുതുണി അഴിയുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. നാട്ടിലെ പലരും നോക്കാറുള്ളത് താൻ ശ്രെദ്ധിക്കാറുണ്ടെങ്കിലും ഇത് മാത്രമാണ്‌ തനിക്കിത്ര അലോസരം ഉണ്ടാകുന്നതെന്ന് രാധിക ഓർത്തു. അവന്റെ നോട്ടത്തിൽ എപ്പോഴുമൊരു കടന്നുകയറ്റം പോലെ….പണ്ട് കുളിക്കടവിൽ അവൻ എത്തിനോക്കുന്നത് കണ്ടതുമുതലാണ് ഈ ദേഷ്യം തോന്നിതുടങ്ങിയത് എന്നതാണ് സത്യം. അതുവരെയുണ്ടായിരുന്ന സ്നേഹം ഒറ്റ ദിനം കൊണ്ടു വെറുപ്പായി മാറി. ഇപ്പോഴും കുളിക്കടവിൽ അവൻ എത്തിനോക്കാറുണ്ടെന്നു ജോലിക്കുവരുന്ന പെണ്ണുങ്ങളുടെ അടക്കം പറച്ചിൽ കേൾക്കാം….വൃത്തികെട്ടവൻ…..

പലവട്ടം ആലോചിച്ചു അമ്പലത്തിൽ പോക്ക് നിർത്തിയാലോ എന്ന്. കഴിയുന്നില്ല…. രാവിലെ ശരീരത്തിൽ തണുത്ത വെള്ളം വീണില്ലങ്കിൽ തല പെരുകുന്നത് പോലെയാണ്. എന്നാൽ കുളിച്ചാലോ അമ്പലത്തിലേക്ക് സ്വയമറിയാതെ കാലുകള് ചലിച്ചുപോവുന്നു. വിളിച്ചാൽ വിളികേൾക്കുന്ന ദേവിയാണെന്നു അമ്മൂമ്മ പറയാറുണ്ടെങ്കിലും തനിക്കു ദേവി അങ്ങോട്ട് വിളിപ്പിക്കുന്ന ദേവിയാണ്.

തന്റെ ദുഃഖങ്ങൾ ഏറ്റവുമാറിയാവുന്നത് തന്റെ തലയിണക്കും പിന്നെ ദേവിക്കുമാണ്. മറ്റാരും തന്നോടൊന്നും ചോദിക്കാറില്ല….പറയാറില്ല….

അല്ല അത് ഇല്ലത്തെ എല്ലാ സ്ത്രീകളുടേയും ശാപമാണ്. പുരുഷന്മാരുടെ ആജ്ഞാനുവർത്ഥികളായി മാത്രം ജീവിക്കുക എന്നത്. അഭിപ്രായ സ്വാതന്ത്ര്യമില്ല…. എന്തിന് വാ തുറന്നൊന്നു ചിരിക്കാൻ കൂടി വയ്യ. വീട്ടിൽ ആകെ സംസാരിക്കാൻ അനുവാദമുള്ള അല്ല അധികാരമുള്ള എന്ന് വേണം പറയാൻ, അത് മുത്തശ്ശി മാത്രമാണ്. മുത്തശ്ശിയുടെ വാക്കാണ് പടിപ്പുരവീടിന്റെ അവസാന വാക്ക്. അതിനു മുകളിൽ മറ്റൊന്നില്ല. എന്നാലോ മുത്തശ്ശിയാണെങ്കിൽ ആണുങ്ങളെക്കാൾ മോശവും. അല്ല ഉഗ്രപ്രതാപിയായിരുന്ന പടിപ്പുര കാരണവരുടെ വേളി ഇങ്ങനെയല്ലാതെ എങ്ങനെ ആവാൻ….!!! നിയമങ്ങളുടെ കാര്യത്തിൽ ആണുങ്ങളെ കവച്ചു വെക്കും മുത്തശ്ശി. തന്നോട് പുറമെ നല്ല സ്നേഹമാണെങ്കിലും അകത്തു വിഷം ചീറ്റുന്ന ഒരു നാഗമുണ്ടെന്നു മനസ്സിലായത് ആ വൃത്തികെട്ടവനെക്കൊണ്ടു തന്റെ വേളി ആലോചിച്ചു വന്ന ആ ദിവസമായിരുന്നു.
അന്നാണ് സുധീപിന്റെ അച്ഛൻ ആലോചനയുമായി പടിപ്പുരവീടിന്റെ പടികടന്നു വന്നത്. ചായയുമായി അയാളുടെയും കൂട്ടരുടെയും മുന്നിൽ പോയി നിന്നപ്പോളും വിശ്വസിച്ചു എല്ലാമറിയുന്ന മുത്തശ്ശിയെങ്കിലും ഒരു എതിർപ്പ് പറയുമെന്ന്. പക്ഷേ……

പണത്തിന്റെ മീതെ പരുന്തും പറക്കില്ല എന്നത് അന്വർഥമാക്കികൊണ്ട് ഒരു മാസത്തിനകം വേളി നടത്താമെന്ന് ആദ്യം പറഞ്ഞത് മുത്തശ്ശിയായിരുന്നു. നിറഞ്ഞ കണ്ണുകളോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ കിട്ടിയ വലിയ വീട് സംബന്ധത്തില് കണ്ണ് മഞ്ഞളിച്ച ഒരു കുറുക്കനെ ആ മുഖത്ത് കണ്ടു. ഒന്നും മിണ്ടാതെ തിരിച്ചു മുറിയിലെത്തി തലയിണയിൽ മുഖമമർത്തി എങ്ങിയെങ്ങി കരഞ്ഞു. എല്ലാ ദുഖവും ഏറ്റു വാങ്ങിയ ആ സുഹൃത്ത് യാതൊരു എതിർപ്പും പറയാതെ ആ കണ്ണീരത്രയും ഏറ്റു വാങ്ങിയത് മിച്ചം.

അച്ഛനുമമ്മയും നഷ്ടപ്പെട്ട, അമ്മാവന്മാരുടെ നിയന്ത്രണത്തിൽ വളരുന്ന,അന്ധവിശ്വാസങ്ങളിൽ മൂക്കുകുത്തി നിൽക്കുന്ന ഒരു പുരാതന തറവാട്ടിലെ നമ്പൂതിരികുട്ടിക്ക് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ???? എന്ത് കിട്ടാൻ???? ആ കരളിലെ നോവ് ആരു കേൾക്കാൻ????

യാചിച്ചിട്ടോ കരഞ്ഞിട്ടോ കാര്യമില്ലെന്ന് അറിയാവുന്നതിനാൽ പിന്നൊന്നും ആരോടും പറഞ്ഞില്ല. ചോദിച്ചില്ല. എല്ലാം വിധിയെന്ന് കരുതി സമാധാനിച്ചു. അത്ഭുതങ്ങളിൽ വിശ്വാസം ഇല്ലെങ്കിലും വിളിച്ചാൽ വിളി കേൾക്കുന്ന ദേവിയോട് എന്നും മനമുരുകി പ്രാർഥിക്കാറുണ്ട്…..അതൊന്നു മറിപ്പോവാൻ….അല്ലെങ്കിൽ അതിനു മുൻപേ തന്നെയങ് വിളിക്കണേ എന്ന്!!!!

തമ്പുരാട്ടിക്കുട്ടി സ്വപ്നലോകത്താണോ????ആരേലും പിടിച്ചോണ്ടു പോയാൽ പോലും അറിയില്ലല്ലോ…. പെട്ടെന്ന് തൊട്ടു മുന്നിൽ നിന്നൊരു ശബ്ദം കേട്ട് രാധിക അതിശക്തമായി നടുങ്ങി.

രാധിക അമ്പരപ്പോടെ ചുറ്റും നോക്കി. തൊട്ടുമുന്നിൽ നിൽക്കുന്ന കണ്ണേട്ടൻ. ചിന്തകൾ കാടുകയറിയതിനാൽ പടിപ്പുരവീടിന്റെ അതിര് കടന്നതൊന്നും അറിഞ്ഞില്ലല്ലൊ.തറവാടിന്റെ മുമ്പിലുള്ള തെങ്ങുംപുരയിടത്തിൽ എത്തിയിരിക്കുന്നു…. രാധിക ഒന്ന് ചിരിക്കാൻ നോക്കിയെങ്കിലും ചമ്മല് കാരണം അതൊരു വൻ പരാജയമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *