വൈബ്രേറ്റർ

വൈബ്രേറ്റർ

Vibrator : Author : Sojan


നവീനും, നവ്യയും സഹോദരീ സഹോദരൻമ്മാരാണ്. നവീനാണ് മൂത്തത്. നവീനിലും മൂന്നു വയസ് ഇളയതാണ് നവ്യ. രണ്ടു പേരും പഠിക്കാൻ വലിയ തരക്കേടില്ല. നവീനിന്റെ ഒപ്പമാണ് നവ്യയും കോളേജിൽ പോകുന്നത്, ഒരേ ബൈക്കിൽ. ഇരുവരും ഫ്രണ്ട്സിനെ പോലാണ്. പത്താം ക്ലാസിലെത്തിയപ്പോൾ തന്നെ ഇരുവരും ലൈൻ കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു. കോളേജായപ്പോൾ നവ്യ ഒരു സാലഭഞ്ജികയെ പോലെ സുന്ദരിയായ് മാറി. നവീനിന്റെ സുഹൃത്തുക്കളിൽ ചിലർ പ്രെപ്പോസലുമായി നേരിട്ട് നവീനിനോട് തന്നെ മുട്ടി നോക്കി.

നവീൻ : “ഓ അതൊക്കെ നിങ്ങൾ അപ്പനാ അപ്പനാ അങ്ങ് ഹാൻഡിൽ ചെയ്താൽ മതി, നമ്മളെ വിട്ടേക്ക്” എന്ന്‌ അവൻ പറഞ്ഞൊഴിഞ്ഞു.

നവ്യയുടെ അടുത്ത് ചോദിക്കാൻ അത്ര എളുപ്പമായിരുന്നില്ല. കൂടെയുള്ള കൂട്ടുകാരികൾ എല്ലാം അത്യാവശ്യം അയൺ ഹാർഡ് കൂട്ടത്തിലുള്ളതുങ്ങൾ. ആണുങ്ങളെ പുല്ലുവില കൽപ്പിക്കാത്തവർ. ഈ പ്രിങ്ങിണി പിള്ളേർ ചെന്നാലൊന്നും വീഴുന്ന ഐറ്റംസ് ആയിരുന്നില്ല അവർ. മിക്കവരും പണചാക്കുകളുടെ മക്കൾ. ബിയർ കുടിക്കുന്ന, ആണുങ്ങളോടൊപ്പം രഹസ്യമായി ബൈക്കിൽ കറങ്ങുന്ന, കസിൻമ്മാരോടൊപ്പം കാറിൽ ടൂറു പോകുന്ന എന്തിനും മടിക്കാത്ത പിള്ളേർ.

പഠിക്കാൻ വലിയ കുഴപ്പമില്ലാത്തവർ ആയതിനാൽ മിസുമാരും, പ്രഫസർമ്മാരും പലതും കണ്ടില്ല കേട്ടില്ലാ എന്ന്‌ വയ്ക്കുകയാലും, ആ ഗ്യാങ്ങ് മുഴുവൻ എന്നു പറഞ്ഞതു പോലെ – സൗന്ദര്യധാമങ്ങൾ ആയതിനാലും ഒരു പ്രത്യേക പരിഗണന ലഭിച്ചിരുന്നു.

നവ്യയുടെ കൂട്ടുകാരികൾ കാർത്തു എന്ന കാർത്തിക, നീരു എന്ന നീരജ, അഭി എന്ന അഭിലാഷ, ജോ എന്ന ജോസഫൈൻ, അയ്യർ എന്ന്‌ ഐറിൻ എന്നിവരായിരുന്നു. ഇതിൽ ഏറ്റവും തല്ലിപ്പൊളിയും സുന്ദരിയും ഐറിൻ ആയിരുന്നു. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു ഇംഗ്ലീഷ് കട്ടുണ്ടോ അവൾക്ക് എന്ന്‌ തോന്നും.

“ഇവളുടെ അപ്പൻ ഏതോ സായിപ്പാ” എന്നൊക്കെ അവർ കളിയാക്കുയും ചെയ്തിരുന്നു.

ഐറിന്റെ ഡാഡിയും, മമ്മിയും പുറത്താണ്. നാട്ടിൽ വല്യപ്പന്റേ കൂടെയാണ് താമസം. ഒരു വേലക്കാരിയുണ്ട് വീട്ടിൽ. ഐറിന്റെ ഡാഡി നല്ല കർക്കശക്കാരനാണ്. അമ്മ ഐറിനെ പോലെ തന്നെ ഒരു സുന്ദരിയായിരുന്നു. അവർ പ്രേമിച്ച് വിവാഹം കഴിച്ചവരായിരുന്നു. ഐറിന്റെ സഹോദരൻ ഒരാളുള്ളത് അവരോടൊപ്പം ദുബായിലാണ്. അവനും, ഐറിനും തമ്മിൽ വലിയ ബന്ധമൊന്നുമില്ല.

കളിയാക്കിയുള്ള അയ്യർ എന്ന വിളിക്ക് കാരണം ഐറിന്റെ നിറമായിരുന്നു. ചില സമയത്ത് ചെന്തെങ്ങിന്റെ പോലെ ചുവന്ന്‌ തുടുക്കും കവിളുകൾ. മെലിഞ്ഞ ശരീരം എന്ന്‌ പറയാനൊക്കില്ല, എങ്കിലും കൂട്ടത്തിലെ സ്ളിം ബ്യൂട്ടി അവൾ തന്നെയായിരുന്നു.

നവീന് ഐറിനെ ശ്രദ്ധിക്കുന്നുണ്ട് – കുറെ നാളുകളായി. ഐറിൻ ഒരു ചിരിയിൽ സൗഹൃദം ഒതുക്കി.

നവ്യ ഒരിക്കൽ ചോദിച്ചു,

നവ്യ : “ഏട്ടായിക്ക് ഒരു നോട്ടമുണ്ടല്ലേ അവളെ?”

നവീൻ : “ഉണ്ട്, പക്ഷേ കിട്ടില്ലല്ലോ?”

നവ്യ : “ഉം?”

നവീൻ : “റേഞ്ച് കൂടുതലല്ലേ?”

നവ്യ : “അവൾ ചിലപ്പോൾ വളഞ്ഞേക്കും”

നവീൻ : “നിനക്കെന്താ ഇതിലിത്ര താൽപ്പര്യം?”

നവ്യ : “ഒരു പുണ്യപ്രവർത്തി”

നവീൻ : “എന്നാൽ നീയിങ്ങ് വളച്ച് താ”

നവ്യ : “അങ്ങിനെ ചുമ്മാ ഒന്നും പറ്റില്ല, തുട്ടിറക്കണം”

നവീൻ : “പിന്നെ ഇവിടെ ബൈക്കിന് പെട്രോൾ അടിക്കുന്നത് തന്നെ അമ്മയുടെ കാലുപിടിച്ചും വല്ലവനേയും ലിഫ്റ്റെടുത്തുമൊക്കെയാ, അല്ല അവൾ വലിയ കാശുകാരിയാണെന്നാണല്ലോ നീ പറഞ്ഞു കേട്ടിട്ടുള്ളത്?”

നവ്യ : “എനിക്കറിയാവുന്ന രഹസ്യം പറയാം.”

നവീൻ : “shoot”

നവ്യ : “അവളുടെ പേരന്റ്സ് അത്ര സുഖത്തിലല്ലെന്നാണ് തോന്നുന്നത്, അവളുടെ ക്യാഷിന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് ഡാഡിയാണ്, നേരിട്ടുമല്ല, ഒരു ആന്റിയുണ്ട്; ഡാഡിയുടെ പെങ്ങൾ. അവര് കൊടുക്കണം ഇവൾക്ക് കാശ് കൈയ്യിൽ വരുവാൻ. ആ പുള്ളിക്കാരി സ്ട്രിക്റ്റുമാണ്”

നവീൻ : “ഓ അപ്പോൾ അതാണ് സിറ്റുവേഷൻ – ഏതായാലും കേസ് വിട്ടേക്ക്, കാശുമുടക്കി ലൈനടിക്കാനൊന്നും ഞാനില്ലേ”

അവനങ്ങിനെ പറഞ്ഞെങ്കിലും മനസിൽ ഐറിൻ നിറഞ്ഞു നിന്നു.

സ്വർണ്ണ രഥമേറി സൂര്യൻ പലവട്ടം സഞ്ചരിച്ചു.

ഇതിനിടയിൽ നവ്യ നവീനിന്റെ കാര്യം തമാശ് രീതിയിൽ ഐറിനോട് അവതരിപ്പിച്ചു, കാശ് മുടക്കാൻ താൽപ്പര്യമില്ലാ എന്നും അവൾ പറഞ്ഞു.

ആ സംസാരം വെറും തമാശായി ആ സൗഹൃദ കൂട്ടായ്മയിൽ അലയടിച്ച് ഏതോ മണൽ തിട്ടയിൽ അലിഞ്ഞില്ലാതായെങ്കിലും ഐറിന്റെ ഉള്ളിൽ ചെറിയ ഒരു സ്പാർക്കായി കിടന്നു. ഇരുവർക്കും അന്യോന്യം നമ്പർ പോലും അറിയുകയുമില്ല.

നവ്യയ്ക്ക് സുഖമില്ലാത്ത ഒരു ദിവസം ആ ഗ്യാങ് നവീനിനെ വളഞ്ഞു. ഐറിൻ മാത്രം പിന്നിൽ നിന്നു, ചർച്ച്യ്ക്ക് മുന്നോട്ട് വന്ന്‌ ഒന്നിനും ഇടം കൊടുത്തില്ല.

അവർക്ക് നവ്യയുടെ സുഖവിവരങ്ങൾ നേരിട്ടറിയുവാനായിരുന്നു തിടുക്കം, ഒരാൾ ഗ്രൂപ്പിൽ ഇല്ലാതിരുന്നാൽ ആ മജ അങ്ങ് പോകുമല്ലോ?

അഭിലാഷ : “അവളോട് പനിച്ച് കിടക്കാതെ നാളെ വരാൻ പറ, ഇല്ലെങ്കിൽ ഞങ്ങൾ അങ്ങ് വരും”

കാർത്തിക : “ഒരു ഇള്ളക്കുട്ടി, പുന്നാരിച്ച് വച്ചിരിക്കുകയാ അമ്മയും അപ്പനും ചേട്ടനും കൂടി”

നവീൻ : “ഞാനൊന്നും അവളെ പുന്നാരിക്കുന്നില്ലേ, അച്ഛനാണ്”

കാർത്തിക : “അമ്മയും മോശമൊന്നുമല്ല”

നവീൻ : “നിങ്ങൾ അവർക്ക് പറഞ്ഞു കൊടുക്ക്, മൂത്ത ഒരു മകൻ കൂടിയുണ്ടെന്ന്‌”

ജോസഫൈൻ : “ഇത് നമ്മുക്ക് പറയണം”

അഭിലാഷ : “ശരിയാ”

നവീൻ : “പറഞ്ഞോ, എനിക്ക് കുഴപ്പമൊന്നും ഇല്ല”

നീരജ : “അല്ല ഈ അയ്യരെന്താ ഒന്നും മിണ്ടാത്തത്, ഓ നാണം”

അഭിലാഷ : “എന്തോന്ന്‌ നാണം? നാണം അവനാ”

നവീൻ : “ആർക്ക് എനിക്കോ?”

കാർത്തിക : “അത് ശരിയാണല്ലോ? രണ്ട് പേർക്കും ഒരു നാണം ഉണ്ടെന്ന്‌ തോന്നുന്നു.”

നീരജ : “ചുമ്മാ ഇരിക്ക്, അവരൊന്ന്‌ ക്ലിയറാക്കി വരികയാ, അപ്പോൾ ഇപ്പോഴേ അത് കുളമാക്കിയാലോ?”

ജോസഫൈൻ :”നവീനേ നിനക്ക് ഈ അഭിയെ ഇഷ്ടമാണോ? അവൾക്ക് പണ്ടേ നിന്നെ ഇഷ്ടമായിരുന്നു. പക്ഷേ നവ്യ പറഞ്ഞു കളഞ്ഞു, നിന്റെ കൺസെപ്റ്റിലുള്ള ആളല്ലെന്ന്‌, നേരാണോ? അയ്യരെ വിട്ടേക്ക് അവൾക്ക് വല്യ സ്റ്റൈലല്ലേ”

നവീൻ വാകമര ചുവട്ടിലെ തണലിൽ ബൈക്കിൽ ഇരുന്നു കൊണ്ട് എല്ലാവരുടേയും മുന്നിൽ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ചിരിച്ചും; എല്ലാം മുഖങ്ങളിലേയ്ക്കും പാളിനോക്കിയും പതറി വിഷമിച്ചു, അത് മറയ്ക്കാൻ അവൻ മരത്തിലെ പൂക്കളിലേയ്ക്ക് ശ്രദ്ധ തിരിച്ചു.

കാർത്തിക : “അഭിക്ക് ഒരു സ്റ്റൈലും ഇല്ല, അല്ലേ അഭി. നീ ആരെ വേണേലും പാണീഗ്രഹണം ചെയ്യാൻ തയ്യാറാണല്ലോ, അല്ലേ?”

അഭിലാഷ : “ഞാൻ റെഡി, പക്ഷേ അയ്യര് സമ്മതിക്കേണ്ടെ?, ഒരാളുടെ പൗൾട്രി ഫാമിൽ നമ്മൾ കയറുന്നത് ശരിയല്ലല്ലോ?”

ഇരുവർക്കും സംസാരിക്കാൻ അവസരം കൊടുക്കാതെ പെമ്പിള്ളേർ കീറി ഭിത്തിയിൽ ഒട്ടിച്ചു.