വൈബ്രേറ്റർ 4

നവീൻ : “എടീ ഇന്നവൾ എന്നോടൊപ്പം ബൈക്കിൽ കയറി”

നവ്യ : “എന്നിട്ട്?”

പക്ഷേ അവൻ ഉദ്ദ്യേശിച്ച ആശ്ചര്യം ഒന്നും അവളിൽ കണ്ടില്ല. പനിക്കോള് പോയിട്ടില്ലായിരിക്കും.

നവീൻ : “ഞങ്ങൾ കറങ്ങി” അവൻ ആ കട്ടിലിന് മുകളിലൂടെ ഒരു ഹാഫ് സർക്കിൾ വരച്ചു കാണിച്ചു.

നവ്യ : “ഞാനറിഞ്ഞെടാ കുട്ടാ”

നവീൻ : “ഓ അവളുമാർ പിന്നെ വിളിച്ച് പറയാതിരിക്കുമോ അല്ലേ?”

നവ്യ : “ഇപ്പോൾ ഐറിനേയും അവർ ഫോൺ ചെയ്തിട്ടു കാണും”

നവീൻ : “അവൾക്കിതൊന്നും ഒരു വിഷയമേ അല്ല”

നവ്യ : “അവളുടെ സാഹചര്യവും അതാണ്”

നവീൻ : “സെന്റി വേണ്ട, ഇവിടെ ഒരു ചുക്കും സമ്മതിക്കില്ലാ എന്ന്‌ അറിയാമല്ലോ? സീരിയസ് കേസേ എടുക്കില്ല”

നവ്യ : “അത് ഞാൻ ഏട്ടനോട് അങ്ങോട്ട് പറയാനിരിക്കുകയായിരുന്നു. ഇവിടെ ഇനി സമ്മതിച്ചാലും അവളുടെ വീട്ടിൽ സമ്മതിക്കില്ല”

നവീൻ : “നിന്റെ പനി പോയോ?”

നവ്യ : “I’m a bit under the weather”

നവീൻ : “കണ്ടിട്ട് തോന്നുന്നില്ലല്ലോ? എന്നിട്ടെന്താ എഴുന്നേറ്റിരുന്നത്?”

നവ്യ : “ഞെട്ടിക്കുന്ന വാർത്തകളല്ലേ കേൾക്കുന്നത്? അതായിരിക്കും. പനി കുറഞ്ഞു”

നവീൻ : “നീ അവരോട് ഇത് കത്തിച്ചതിനാൽ അവരെല്ലാം കൂടി പണി ഒപ്പിച്ചു തന്നു”

നവ്യ : “അഭിലാഷ എന്ത് പറഞ്ഞു?”

നവീൻ : “അവളായിരുന്നു ഇതിന് മുന്നിൽ”

നവ്യ : “പക്ഷേ അവൾക്കും ഏട്ടനെ നോട്ടമുണ്ടായിരുന്നു”

നവീൻ : “അതും അവർ പറഞ്ഞു”

നവ്യ : “അവൾ ഐറിനെ ഒഴിവാക്കാൻ കൂടി അടവെടുത്തതായിരുന്നിരിക്കണം, പക്ഷേ ഐറിൻ കയറി ഗോളടിച്ചു”

നവീൻ : “ഓ അത്രയൊന്നും ആയിട്ടില്ല, ഐറിൻ ഒന്നും പറഞ്ഞുമില്ല – ദേഹത്തു തൊടാതെ മാറിയാണിരുന്നത്”

നവ്യ : “അയ്യോടാ പുൾസൂ, ചേട്ടച്ചാരുടെ ഒരു പൂതി, ഒരാൾ വണ്ടിയിൽ കയറിയതേ മേത്ത് തൊടണം പോലും”

നവീൻ : “എന്റെ പൊന്നേ ഇതൊന്നും പോയി അവളുമാരോട് കത്തിക്കരുത്. ഒരു ലൈസെൻസുമില്ലാത്ത വകകളാ”

നവ്യ : “ഹും മനസിലിരുപ്പ്”

നവീൻ : “എടാ കുട്ടാ, നീ അവളോട് ഒന്ന്‌ ചോദിക്കണേ?”

നവ്യ : “ക്യാ?”

നവീൻ : “ഓ ചുമ്മാ”

നവ്യ : “ചുമ്മാ?”

നവീൻ : “ചേട്ടനെങ്ങിനുണ്ട് എന്നൊക്കെ”

നവ്യ : “കൈക്കൂലി”

നവീൻ : “എടീ ഞാനൊരു ദരിദ്രനാ”

നവ്യ : “ദരിദ്രവാസികൾക്ക് ലൈൻ പറഞ്ഞിട്ടില്ല മോനെ”

നവീൻ : “ഞാൻ നിനക്കായി എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യാം പോരെ?”

നവ്യ : “ഇവിടെ? ഈ വീട്ടിലെ കാര്യങ്ങൾക്ക്?”

നവീൻ : “ഉം”

നവ്യ : “അത് ചേട്ടായിയുടെ സപ്പോർട്ടില്ലാതെ തന്നെ നടത്താൻ എനിക്കറിയാം”

നവീൻ : “എടാ നിനക്കാകെയുള്ള ഒരു ബ്രെദർ അല്ലേ?”

നവ്യ : “ബ്രദറേ വെറും കൂതറയാകരുത്, അനിയത്തികുട്ടിക്ക് ഫേവറായി എന്തെങ്കിലുമൊക്കെ ചെയ്യ്, ഞാൻ റൂട്ട് ശരിയാക്കി തരാം”

നവീൻ : “പ്ലീസ്”

നവ്യ : “ഈ കാര്യത്തിൽ ഞാനൊരു ക്രൂരയാണ്”

നവീൻ : “പ്ലീസ്, പ്ലീസ്, പ്ലീസ്”

അവൾ പുതച്ചുമൂടി ചമ്രം പടിഞ്ഞിരുന്ന നിലയിൽ നിന്നും പുതപ്പ് വലിച്ച് മാറ്റി കട്ടിലിട്ടു.

നവ്യ : “അടുക്കളയിൽ അമ്മ എന്തുണ്ടാക്കി വച്ചു എന്ന്‌ പോയി നോക്ക്, എന്നിട്ട് മൂടി വച്ചിരിക്കുന്ന കാപ്പിയും, ഫ്രിഡ്ജിൽ നിന്ന് കിറ്റ് ക്യാറ്റും എടുത്തോണ്ട് വാ”

നവീൻ : “പനിയുള്ളപ്പോൾ കഴിക്കാൻ പറ്റിയ സംഭവം, എടീ അതെല്ലാം കൂടി പുറത്തേയ്ക്ക് വരും”

നവ്യ : “പോ ചോട്ടൂ.. ചോട്ടുവിന്റെ ടേസ്റ്റല്ല എനിക്ക്, പോയി അമ്മ വരുന്നതിന് മുമ്പ് ഞാൻ പറഞ്ഞത് എടുത്തു താ”

നവീൻ : “ഇതൊക്കെ തിന്നിട്ടാണ് ഈ പനിയൊക്കെ പിടിക്കുന്നത്”

നവ്യ : “ഐറിൻ”

നവീൻ : “സോറി, എന്ത് വേണേൽ കഴിച്ചോ” അവൻ അടുക്കളയിൽ നിന്നും ഒരു കൊഴിക്കൊട്ട വായിൽ കടിച്ചു പിടിച്ച് ഇരു കൈകളിലും കാപ്പി ഗ്ലാസുമായി അവളുടെ അടുത്തെത്തി.

നവ്യ : “കിറ്റ് ക്യാറ്റ് എന്തിയേ?”

നവീൻ : “ഷ,,ന്റെ പോ..ൽ”

നവ്യ : “എന്തോന്നാ?”

ഒരു കാപ്പി ഗ്ലാസ്സ് മേശപ്പുറത്ത് വച്ച് അവൻ കൊഴിക്കൊട്ട വായിൽ നിന്നും കൈയ്യിലെടുത്തു.

നവീൻ : “ഷർട്ടിന്റെ പോക്കറ്റിൽ”

കാപ്പി ഗ്ലാസ് കൊടുക്കാൻ കുനിഞ്ഞപ്പോൾ അത് വാങ്ങാതെ ആദ്യം പോക്കറ്റിൽ നിന്നും കിറ്റ്ക്യാറ്റ് അവൾ തരപ്പെടുത്തി. അത് പൊളിച്ച് തിന്നു കൊണ്ട് കാപ്പിയും കുടിച്ച് റാപ്പർ അവൾ ചുരുട്ടി കൂട്ടി നവീന്റെ കൈയ്യിൽ കൊടുത്തു.