“അടുത്താഴ്ച പോകാം ”
“ഇത് തന്നെയല്ലേ നീ കഴിഞ്ഞാഴ്ച പറഞ്ഞത് ”
“ആ അടുത്താഴ്ച പോകമ്മേ
ഞാനിപ്പോ അഖിലിന്റെ വീട്ടിൽ പോകുവാ
ഇന്ന് +2 ജയിച്ചതിന്റെ സെലിബ്രേഷൻ ഉണ്ട് അതുകൊണ്ട് ഞാൻ നാളെ വരൂ”
“എങ്ങോട്ട് പോകുവാണേലും എന്നോട് പറയണ്ട നീ അച്ഛനോട് നേരിട്ട് വിളിച്ചു പറഞ്ഞോ
അല്ലേലും മോൻ അച്ഛനെ പേടിച്ചോളിചിരിക്കാൻ പോകുവാണെന്ന് അമ്മക്കറിയാം
അതുകൊണ്ട് മോൻ ഇന്നെങ്ങും പോകണ്ട …..”
അമ്മ ഇത്തിരി ദേഷ്യത്തിലാണ് പറഞ്ഞത്
“അമ്മേ ഇന്ന് ചെന്നില്ലങ്കിൽ ശെരിയാവൂല ഞാൻ വൈകുന്നേരം വരാമെന്ന് ഒറപ്പ് പറഞ്ഞതാ
പിന്നെ ഞാൻ ഒളിച്ചിരിക്കാൻ പോകുവൊന്നും അല്ല പ്ലസ് 2 ജയിച്ചതിന്റെ ചെലവ് കൊടുക്കണം ഞാൻ നാളെ വരുള്ളൂ അച്ഛനോട് പറഞ്ഞേക്….”
“ആരൊക്കെ ഉണ്ടെടാ അച്ചുട്ടാ……..”
അമ്മ ഫോണും കൈയിൽ തന്നിട്ട് ചോദിച്ചു
“ഞാനുണ്ട് അഖിലുണ്ട് അതുലുണ്ട് പിന്നെ കുറച്ച് ക്ലാസ്സിലെ കൂട്ടുകാരും ഉണ്ട് ”
“എവിടെവെച്ചാ ആഘോഷം???? ”
“കൂട്ടുകാരന്റെ വീട്ടിൽ വെച്ച് ”
അതും പറഞ്ഞ്
ഞാൻ നേരെ മുറിയിൽ കയറി ഒരു ടീഷർട്ടും ജീൻസും എടുത്തിട്ടു റൂമിന്റെ പുറത്തിറങ്ങി നേരെ ഹാളിലേക്കു നടന്നു
ഹാളിലെ ടേബിളിൽ തപ്പിനോക്കിയിട്ടും വണ്ടിയുടെ കീ കാണാണ്ടിരുന്നപ്പോ ഞാൻ നേരെ ചേട്ടന്റെ റൂമിലേക്ക് നടന്നു
“ഡാ നീ ഇന്നെവിടെങ്കിലും പോണുണ്ടോ….”
ഞാൻ ചേട്ടനോട് ചോദിച്ചു
“മ്മ് കടേൽ പോണം …… എന്ന കാര്യം???”
“എനിക്ക് വണ്ടിയെടുക്കനാരുന്നു…”
“ആ നീ വണ്ടിയെടുത്തോ കൊഴപ്പമില്ല…..”
“ഇപ്പൊ പോയാൽ ഞാൻ നാളെ വീട്ടിലോട്ട് വരൂ നിനക്ക് എവിടേലും പോകാനുണ്ടോ???”
“അത് കൊഴപ്പം ഇല്ല നീ വണ്ടിയെടുത്തോ ഞാൻ കാർ എടുത്തോളാം…..”
“അല്ല നീ എന്ന ഇന്ന് കടേൽ പോകേണ്ടിവിടെ കെടക്കണത്?????”
“ഞാൻ ഫുഡ് കഴിക്കാൻ വന്നതാടാ പിന്നെ വൈകുന്നേരം എന്തായാലും സ്റ്റോക്കെടുക്കാൻ
തിരുപ്പൂർ പോണം അതുകൊണ്ടിനി കടേലോട്ട് പോണില്ല”
“ഓഹോ എന്നാ ഞാൻ പോകുവാ നാളെ കാണാം ”
ഞാൻ RXന്റെ കീ എടുത്ത് പുറത്തേക്കിറങ്ങി
“ഡാ വണ്ടിയിൽ എണ്ണ അടിക്കണേ പെട്രോൾ കൊറവാണ്”
ചേട്ടൻ അകത്തുനിന്ന് പറഞ്ഞതിന് ഒരു ഒക്കെയും പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്തു റോഡിലേക്കിറക്കി
എന്നെ പറ്റി പറഞ്ഞില്ല അല്ലെ
എന്റെ പേര് അക്ഷയ് ശങ്കർ
അമ്മയും അച്ഛനും വളരെ അടുത്ത ബന്ധുക്കളും
ഫ്രണ്ട്സും മാത്രം അച്ചുവെന്ന് വിളിക്കും
ആദർശ് നിവാസിലെ ശങ്കർ ശിവന്റെയും രശ്മി ശങ്കരിന്റെയും ഇളയപുത്രൻ വെറും 18 വയസ് മാത്രമുള്ള ഒരു പാവം പാൽക്കാരൻ പയ്യൻ
ഒട്ടും വണ്ണം ഇല്ലാത്ത എന്നാൽ ആവിശ്യത്തിന് പൊക്കം ഉള്ള വെളുത്തിട്ട് ഒരു ശരാശരി മലയാളി പയ്യൻ
ചെറുതായിട്ട് പാട്ട് പാടും ഫുട്ബോൾ കളിക്കും എന്നല്ലാതെ വേറെ ഒരു കഴിവും ഇല്ല
നാട്ടിലെ ഫുട്ബോൾ ടീമിന്റെയും സ്കൂൾ ടീമിന്റെയും വിശ്വസ്ഥനായ മിഡ്‌ഫീൽഡർ,,
അത്യാവശ്യം ഉഴപ്പുകാണിച്ചു നടക്കുന്നതിനാലും സ്പോർട്സിൽ ആക്റ്റീവ് ആയതിനാലും ഇടക്കിടക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുന്നതിനാലും സ്കൂളിലെ ഏകദേശം എല്ലാവർക്കും എന്നെ അറിയാം.
എങ്കിലും സ്കൂളിലെയും നാട്ടിലെയും എന്താവിശ്യത്തിനും അച്ഛനെ പോലെത്തന്നെ മുന്നിട്ടിറങ്ങുന്നതിനാൽ നാട്ടിലും അത്യാവിശം ഫേമസ് ആണ്
എന്റെ മൂത്തതാണ് ആദർശ് എന്റെ ജിമ്മാനായ ചേട്ടൻ
എന്റെ വിട്ടിൽ എനിക്കേറ്റവും സപ്പോർട്ട് തരുന്നത് ചേട്ടനാണ് അത്കൊണ്ട് തന്നെ എനിക്കേറ്റവും ബഹുമാനവും ചേട്ടനെയാണ് ഞാൻ എന്ത് പ്രശനം ഉണ്ടാക്കിയാലും എനിക്കെന്ത് പ്രശ്നം ഉണ്ടായാലും അത് തീർക്കുന്നത് ചേട്ടനാണ്
ഇപ്പൊ രണ്ട് കൊല്ലമായിട്ട് എനിക്കെന്താവിശ്യം ഉണ്ടെങ്കിലും പറയുന്നതും ചേട്ടനോടാണ്…
+2 കോമേഴ്‌സ് 96%
നേടി വൻവിജയത്തോടെ വന്ന ചേട്ടനോട് ഡിഗ്രി ഏതാ എടുക്കുന്നത് എന്നാ ചോദ്യത്തിന് അവന്റെ ഉത്തരം ഞാൻ അച്ഛന്റെ കൂടെ ബിസ്സിനെസ്സ് ചെയ്യാൻ പോകുവാണെന്നായിരുന്നു
അമ്മയും അച്ഛനും മാമനും അമ്മായിയും ഉൾപ്പെടെ എല്ലാവരും ആ തീരുമാനത്തെ എതിർത്തു
എന്റെ തീരുമാനത്തിന് വിലയില്ലാത്തത് കൊണ്ട്
