അക്ഷയം – 1 4

അഖിന്റെ അച്ഛൻ സർക്കാർ ജോലിക്കാരൻ ആണ്

അമ്മ തയ്യൽകാരിയും

എന്റമ്മയും അവന്റമ്മയും കൂട്ടുകാരാണ്

അഖിലിന് പഠിത്തവും അനഘയും കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളു

ഞങ്ങളുടെ രണ്ടുപേരുടെയും സ്വഭാവം ഏകദേശം ഒരുപോലെയാണ്….

‹!!എന്റെ വീട്ടിൽ നിന്ന് 4 കിലോമീറ്റർ ദൂരം മാത്രേ അതുലിന്റെ വീട്ടിലേക്കുള്ളു

5 മിനിറ്റ് കൊണ്ടവന്റെ വീട്ടിലെത്തി

ഞാൻ വണ്ടി അതുലിന്റെ വീടിന്റെ മുറ്റത്തേക് വളച്ചു

ഉമ്മറത്തിരുന്ന് എന്തോ തിന്നോണ്ടിരുന്ന അതുൽ എന്നെ കണ്ട് മുറ്റത്തേക്കിറങ്ങി വന്നു

“ഡാ റിസൾട്ട്‌ നോക്കിയ ഞാൻ ജയിച്ചു”

വായിലേക്ക് പഴംപൊരിയും തള്ളിക്കേറ്റി നിക്കുന്ന അതുലിനോട് ഞാൻ ചോദിച്ചു

“അത് പിന്നെ ചോദിക്കാനുണ്ടോ ഞാൻ ജയിച്ചെടാ മോനെ വിത്ത്‌ 3A+ 3A”

അവനത് പറഞ്ഞതും എന്റെ മുഖത്തുണ്ടായിരുന്ന ചിരി മാറി

“എടാ മൈരേ സത്യം പറ നിനക്ക് ഇത്രേം മാർക്ക്‌ ഉണ്ടോ???”

“നീ എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് എടുത്ത് നോക്ക് മോനെ

നിനക്കെത്ര മാർക്കുണ്ടെടാ അച്ചു????”
“1A+ഉം 3A യും….”

“കളിച്ചുനടന്ന സമയത്ത് വല്ലതും പഠിക്കാണരുന്നു

അല്ലേൽ ഇങ്ങനെ മാർക്ക്‌ കൊറയും ”

അതും പറഞ്ഞവൻ ഒരുമാതിരി ഊമ്പിയ ചിരി

“ഞാൻ വാട്സ്ആപ്പ് സ്റ്റാറ്റസ് നോക്കി മൈരന് നല്ല മാർക്ക്‌”

അതിന്റെ താഴെ അഖിലിന്റെ സ്റ്റാറ്റസ് കിടക്കുന്നുണ്ട് ഞാൻ അവന്റെ സ്റ്റാറ്റസ് നോക്കിയപ്പോ ഉണ്ടായിരുന്ന കിളിയും കൂടെ പോയി 6A+

ഞാൻ സൂരജിന്റെയും അനന്ദുവിന്റെയും ഗോകുലിന്റെയും എല്ലാവരുടെയും സ്റ്റാറ്റസ് നോക്കി

അതിൽ നിന്നെനിക്ക് മനസിലായി ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ വാഴ ഞാനും അനന്തുവും ആണെന്ന്

കാരണം ഞങ്ങളുടെ കുട്ടത്തിൽ ഏറ്റവും കുറവ് മാർക്ക്‌ എനിക്കും അനന്ദുനും ആയിരുന്നു

എനിക്ക് പിന്നെ ഒന്നും പറയാൻ നിന്നില്ല ഞാൻ വണ്ടി തിരിച്ച് കിക്കർ അടിച്ചു

അതുൽ വണ്ടിയിൽ കേറിയതും ഞാൻ വണ്ടി പായിച്ചു

നേരെ അഖിലിന്റെ വിട്ടിൽ ചെന്നൊരു ഹോൺ അടിച്ചു

ഹോൺ സൗണ്ട് കേട്ടതും അവൻ ഇറങ്ങി വന്നുവണ്ടിയിൽ കേറി

“എങ്ങോട്ടാടാ???”

“ഗ്രൗണ്ടിൽ പോയിരിക്കാം….”

അഖിലിന്റെ ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞതും പിന്നെ ആരും ഒന്നും പരസ്പരം മിണ്ടിയില്ല…….
ഞാൻ ഗ്രൗണ്ടിന്റെ സൈഡിൽ കൊണ്ടുപോയി വണ്ടിയൊതുക്കി ഗ്രൗണ്ടിലോട്ട് നടന്നു

അതുലും അഖിലും എന്തോ പറയുന്നുണ്ട് ഞാനത് ശ്രെദ്ധിക്കാൻ പോയില്ല

ഗ്രൗണ്ടിൽ ചെന്നിരുന്നതും ഓരോരുത്തരും മാർക്ക്‌ ചോദിച്ചു വരാൻ തുടങ്ങി

എന്റെ മാർക്കും അവന്മാരുടെ മാർക്കും ചോദിച്ചിട്ട് എനിക്ക് അവന്മാരേക്കാൾ മാർക്ക്‌ കുറവാണെന്നറിഞ്ഞപ്പോ എല്ലാവരും കൂടിയെന്നെ കളിയാക്കാൻ തുടങ്ങി

പോരാത്തതിന് അവന്മാരെ അഭിനന്ദിക്കുന്നതും കൂടി കണ്ടപ്പോ ഗ്രൗണ്ടിൽ ഇരിക്കുന്നതും ഒരു മടുപ്പായി

ഇനി ഇവിടിരുന്നാൽ ശെരിയാവില്ല…

ഞാൻ എഴുന്നേറ്റ് വണ്ടിക്കടുത്തേക് നടന്നു

ഞാൻ വണ്ടിക്കടുത്തേക്ക് ചെന്നതും അഖിൽ എന്റടുത്തേക്ക് ഓടി വന്നു

ഒരു 500 രൂപ എടുത്തെന്റെ നേരെ നീട്ടി

“എന്തിനാടാ ഈ പൈസ????”

“ഇത് അനു തന്നതാ എനിക്ക് നല്ല മാർക്ക്‌ കിട്ടിയതിനു

നീ പോയി ഒരു ലിറ്റർ മേടിച്ചോണ്ട് വാ ഇന്നെന്റെ ചെലവാ….”

“500 രൂപയ്ക്കു നിന്റപ്പൻ വെച്ചേക്കുന്നോ ലിറ്റർ ഒരു 500 കൂടെ പൊട്ടിക്ക് എന്നാ ലിറ്റർ എടുക്കാം..”..

“എന്റെ കൈയിൽ വേറെ കാശൊന്നും ഇല്ല നീ ഒരു 500 ഇട്”

“മാർക്ക്‌ കിട്ടിയത് നിനക്കും അവനും അല്ലെ അപ്പൊ നിങ്ങളല്ലേ കാശിടേണ്ടത്????”

ഞാൻ പറഞ്ഞുകഴിഞ്ഞതും അഖിൽ പോയി അതുലിനെ വിളിച്ചോണ്ട് വന്നു

“ബാക്കി കാശ് ഞാൻ താരാടാ….”
പോക്കറ്റിൽ കയ്യിട്ടു 500 എടുത്തോണ്ട് അതുലിന്റെ മാസ്സ് ഡയലോഗ്

അതുടെ മേടിച്ചു ഞാൻ പോക്കറ്റിൽ ഇട്ടു

“ഞാൻ രാഹുൽ ചേട്ടനേം കുട്ടി പോയി മേടിച്ചിട്ട് വരാം ഇവിടെ നിന്നാമതി”

വണ്ടിയെടുത്ത് നേരെ രാഹുൽ ചേട്ടന്റെ വീട്ടിലേക്

ചെന്നു പക്ഷെ ആളവിടെ ഇല്ലാരുന്നു ജോലിക്ക് പോയേക്കുവാണെന്ന്

ഞാൻ ഫോണെടുത്തു പുള്ളിയെ വിളിച്ചു

“ആശാനേ എവിടെണ്???”

“ഡാ ഞാൻ ഓഫീസിലാട എന്ന വിളിച്ചത്???”

Leave a Reply

Your email address will not be published. Required fields are marked *