അക്ഷയം – 1 4

ഞങ്ങൾ പത്താം ക്ലാസ്സിൽ പേടിച്ചോണ്ടിരുന്ന സമയത്ത്……………………………………….

അതുൽ പറയാൻ തുടങ്ങിയതും ഞാൻ ഒരു 2 കൊല്ലം പിന്നിലേക്ക് പോയി

റിയ എന്റെ ജീവിതത്തിലേക്ക് വന്ന ദിവസത്തിലേക്

എന്റെ പത്താം ക്ലാസ്സിലേക്ക്

പത്താം ക്ലാസ്സിലെ ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസം

ഞാൻ രാവിലെ എട്ടര ആയപ്പോളെ വിട്ടീന്നിറങ്ങി

നേരെ സ്കൂളിന്റെ മുന്നിലുള്ള തൊമ്മൻ ചേട്ടന്റെ ബേക്കറിയുടെ മുന്നിൽ അവന്മാര് വരുന്നതും കാത്തുനിന്നു

സാധാരണ ആദ്യം വരുന്ന ആൾ ഇവിടെ കാത്തുനിൽക്കും അതാണ് ശീലം പക്ഷെ സ്ഥിരം ആദ്യം വരുന്നത് ഞാനാണ്

തൊമ്മൻ ചേട്ടൻ ഇത്തിരി പ്രായം ഉള്ള ആളാണെങ്കിലും പുള്ളി പിള്ളേരോടെല്ലാം നല്ല കമ്പനി ആയിരുന്നു

പിള്ളേർക്ക് ബീഡിയും സിഗററ്റും വിൽപ്പന ഉള്ളത് കൊണ്ട് സകല അലമ്പ് പിള്ളേരും ഇവിടെ കാണും

പക്ഷെ എനിക്കങ്ങനെ വലിക്കുന്ന ശീലം ഇല്ലാട്ടോ
ഈ നായിൻകിടങ്ങൾ എവിടെ പോയെന്നും മനസ്സിൽ വിചാരിച്ചോണ്ടിരുന്നപ്പോൾ അനന്തുവും അതുലും ദൂരെ നിന്നും വരുന്നത് കണ്ടു

കുറച്ച്നേരം നോക്കിനിന്നതും അതുലും അനന്തുവും വന്നു….

“അഖിൽ വന്നില്ലേ??”

“ഇല്ലടാ അവന്റെ വീട്ടിൽ ചെന്നപ്പോ അവൻ രാവിലെ ഇറങ്ങിന്ന് അവന്റമ്മ പറഞ്ഞു അപ്പൊ ഞാനോർത്തു ഇവിടെ കാണുന്ന…..”

അനന്തു അതും പറഞ്ഞു കടയിൽ കേറി

ഒരു നാരങ്ങ വെള്ളവും കുടിച് ഒരു മിനി ഗോൾഡും മേടിച്ചു

അനന്തു ഒമ്പതാം ക്ലാസ്സ്‌ മുതൽ തുടങ്ങിയ വലിയാണ് ഇപ്പൊ അതുലും തൊടങ്ങിയിട്ടുണ്ട്…..

ഒമ്പത് മണിയായപ്പോ ഞങ്ങൾ ക്ലാസ്സിലേക്ക് പോയി!!!!

ക്ലാസ്സിലേക്ക് കേറി ചെന്നതും അഖിൽ ക്ലാസ്സിലിരിപ്പുണ്ട്

പെണ്പിള്ളേരുടെ സൈഡിലേക്ക് നോക്കിയപ്പോ ക്ലാസ്സിലെ ഏറ്റവും സുന്ദരിയും സർവേപരി പഠിപ്പിയുമായ അനഘയും ഇരിപ്പുണ്ട്

“ഡാ മൈരേ നീ ആരടെ കാലിന്റെ ഇടെക്കൂടെ വന്നു???”

ഞാൻ ബാഗും ബെഞ്ചിൽ വെച്ചുകൊണ്ട് ചോദിച്ചു!!!!

“ഞാനാ ഫ്രണ്ട് ഗേറ്റിൽ കൂടെ വന്നു …..”

അഖിൽ ബെഞ്ചിലിരുന്ന് പറഞ്ഞു

“നീ എപ്പഴാ വന്നേ????

ഞാനൊരു എട്ടര ആയപ്പോ തൊട്ട് തൊമ്മന്റെ കടേലൊണ്ട്….”

അത്രേം നേരം അവിടെ നിന്നിട്ടും ഈ മൈരനെ കാണാത്തത് കൊണ്ടുള്ള
സംശയത്തിൽ ഞാൻ ചോദിച്ചു!!!!!

“ഞാൻ എട്ടുമണിയായപ്പോ വന്നു….”

എന്ന നിനക്ക് തൊമ്മന്റെ കടേൽ നിക്കാൻപാടില്ലാരുന്നോ???? ഒരുമിച്ച് ക്ലാസ്സിലോട്ട് പോരാരുന്നല്ലോ……

“കൊറച്ചു കാര്യം ചെയ്യാനുണ്ടായിരുന്നു”

“എന്ത് കാര്യം??? ”

“കൊറച്ചു കാര്യം പറയാനൊണ്ട് വാ ….”

അഖിലിന്റെ മോന്ത സീരിയസ് ആയതും എന്തെങ്കിലും കാര്യമുള്ളകാര്യം ആയിരിക്കും എന്നെനിക്ക് തോന്നി

അഖിൽ എന്നേം അതുലിനേം അനന്ദുനേം തള്ളിപ്പുറത്തിറക്കിയിട്ട് അവൻ വരാന്തയുടെ സൈഡിൽ പോയി നിന്നു!!!

ഞങ്ങളവന്റടുത്തു ചെന്നു

“എന്നടാ എന്ന പറ്റി നിന്റെ മോന്ത വല്ലാണ്ടിരിക്കണത്???

ആരേലും എന്തേലും വിഷയം ഒണ്ടാക്കിയോ????”

അവന്റെ മുഖത്ത് ഒരു പരുങ്ങൽ കണ്ടതും

ഞാനവനോട് ചോദിച്ചു

“ഡാ ഒരു കാര്യം പറയാനൊണ്ട്…..”

“എന്ന??? കാര്യം പറ…”

“നീ എന്നന്നു വെച്ച പറ മൈരേ….”
അതുൽ കലിപ്പായി!!

“ഡാ ആ അനഘക്ക് എന്നെ ഇഷ്ടാടാ.!!

അവളിന്നലെ രാത്രി എന്നെ വിളിച്ചിട്ട് ചോദിച്ചു ഇന്ന് 8 മണി ആകുമ്പോ സ്കൂളിൽ വരവോന്ന്

ഞാനോർത്തു എന്തെങ്കിലും പഠിക്കുന്ന കാര്യം പറയാനായിരിക്കും എന്ന്

ഇവിടെവന്നപ്പഴാണ് അവള് പറഞ്ഞത് അവൾക്കെന്നെ ഭയങ്കര ഇഷ്ടാണെന്ന്..”

അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി

“എന്നിട്ട് നീ എന്ന പറഞ്ഞു???”

അത്രോം നേരം മിണ്ടാതെ നിന്ന അനന്തുവാണ് ചോദിച്ചത്

“ഞാനവളെ ഇഷ്ടാണെന്നു പറഞ്ഞു ”

ഞാൻ അവൻ പറയുന്നത് കേട്ട് കിളിപോയിനിക്കുവായിരുന്നു എന്റെ പുറകിൽ നിന്ന അനന്ദുവിന്റെയും അതുലിന്റെയും സ്ഥിതിയും അതുതന്നെയായിരുന്നു

“നീ പറയണതൊക്കെ സത്യമാണോ???”

“ആട അവളിന്ന് രാവിലെ 8 മണിക്ക് വിളിച്ചുവരത്തി പറഞ്ഞതാണ്…..”

ഞാനവനെയും പിടിച്ചോണ്ട് ക്ലാസ്സിനകത്തേക്ക് കേറി

ക്ലാസ്സിൽ മൂന്നു നാല് പിള്ളേർ വന്നിട്ടുണ്ട്

അതുകൊണ്ട് ഞാനവളെയും അവനെയും വിളിച്ച് പുറത്തിറക്കി നേരെ വരാന്തയുടെ ഏറ്റവും അറ്റത്തു പോയി നിന്നു

Leave a Reply

Your email address will not be published. Required fields are marked *