അക്ഷയം – 1 4

അപ്പൻ സംസാരിച്ചു ഇതൊന്ന് ശെരിയാക്കിത്തരണം

തന്റെ ഏകമകന്റെ ഏറ്റവും വലിയ ആഗ്രഹം അല്ലെ അത് നടത്തിത്തരാം എന്നായി അപ്പാപ്പൻ

അപ്പാപ്പൻ നാട്ടുനടപ്പ് പ്രകാരം കല്യാണലോചനയായിട്ട് ചെന്നപ്പോഴാണ് അറിയുന്നത് അമ്മേടെ കല്യാണം കുഞ്ഞിലേ വേറെ ആരോ ആയിട്ടൊറപ്പിച്ചതാണെന്ന്

അതോടെ അപ്പൻ അമ്മേനേം കൊണ്ട് ഒളിച്ചോടി എല്ലാത്തിനും സഹായം നൽകിയത് എന്റെ മാമൻ ആയിരുന്നു

എന്തായാലും അമ്മേടെ വിട്ടുകാരുടെ പിണക്കം അധികം കാലം നീണ്ടുനിന്നില്ല

എന്റെ ചേട്ടൻ ജനിച്ചതോടെ മുത്തശ്ശൻ അച്ഛനെ മരുമകനായിട്ട് സ്വീകരിച്ചു

ഇതൊക്കെ മാമനും അച്ഛനും മുത്തശ്ശനും പറഞ്ഞുകേട്ടതാണ്
ചേട്ടൻ ജനിക്കുമ്പോൾ അമ്മക് 20 വയസും അച്ഛന് 22 വയസും ആയിരുന്നു

അച്ഛന്റേം അമ്മേടെ കല്യാണം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ രമേശൻ മാമൻ സ്നേഹിച്ചപെണ്ണിനെ വിളിച്ചിറക്കികൊണ്ടുവന്നു

എന്റെ ശ്യാമളമായി

അവര്ക് ഒരു മോളാണ്

പൊന്നു എന്ന് വിളിക്കുന്ന ശിവത

ശിവതയും ഞാനും തമ്മിൽ കൃത്യം ഒരു മാസം പ്രായവത്യാസം മാത്രമേ ഉള്ളു

ഞാൻ സെപ്റ്റംബർ 5 അവൾ ഒക്ടോബർ 5

ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരി എന്റെ അമ്മയായിരുന്നു

എല്ലാമക്കളും പറയുന്ന കാര്യമാണെങ്കിലും എന്റെ കാര്യത്തിൽ സത്യമായിരുന്നു

അമ്മ കൂടെ ഇരുന്ന് തമാശയൊക്കെ പറയും എങ്കിലും എന്താലമ്പ് കാണിച്ചാലും വഴക്ക് പറയും ചെറിയ കാര്യങ്ങൾക്ക് പോലും എന്നെ ഒരുപാട് വഴക്കുപറയുമായിരുന്നു

ചേട്ടൻ കുട്ടികാലം തൊട്ടേ പാവം ആയതിനാൽ ചേട്ടനെ അങ്ങനെ വഴക്ക് പറയുന്നത് ഞാൻ കണ്ടിട്ടില്ല

അച്ഛനും അമ്മക്കും എന്നെക്കാൾ ഇഷ്ടം ചേട്ടനോടാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്……….

പിന്നെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട മൂന്നുപേരാണ് അതുൽ,, അനന്തു,, അഖിൽ

എന്റെ ഏറ്റവും അടുത്ത ഫ്രണ്ട്‌സ്

എനിക്കാകെ ഉള്ള ഫ്രണ്ട്‌സ്

അതികം സംസാരിക്കാത്ത ആരോടും കൂട്ടുകൂടാൻ താല്പര്യമില്ലാതെ നടന്ന,, എല്ലാരോടും സംസാരിക്കാൻ പേടിയായിരുന്ന അക്ഷയിൽ നിന്ന് ഇപ്പോഴുള്ള അക്ഷയ് ആക്കിയത് ഇവന്മാരായിരുന്നു

ഒന്ന് തൊട്ട് ഏഴുവരെ CBSE സ്കൂളിൽ പഠിച്ചിരുന്ന ഞാൻ അമ്മയുടെയും അച്ഛന്റെയും കാലുപിടിച്ചാണ്

നാട്ടിലെ സർക്കാർ സ്കൂളിൽ ചേർന്നത്
ഒരു പുതിയ സ്കൂളിൽ പോകുന്നതിന്റെയും

അതിലുപരി കുറെ അലമ്പ് പിള്ളേരുടെ കൂടെ പഠിക്കാൻ പോകുന്നതിന്റെ പേടിയും ത്രില്ലുമായി സ്കൂളിൽ ചെന്ന എന്നെ ഇവന്മാര് മൂന്നുപേരും കൂടെ കൂട്ടി

എനിക്ക് വന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും സംരക്ഷിച്ചു

എല്ലാ കാര്യത്തിലും സഹായിച്ചു

എന്റെ എല്ലാ ചീത്ത സ്വഭാവവും,,, നല്ല സ്വഭാവവും ഇവന്മാരുടെ കൈയിൽ നിന്ന് കിട്ടിയതാണ്

അതുലിന്റെ അച്ഛനും അമ്മയും സർക്കാർ ജോലിക്കാരാണ്

നല്ല സാമ്പത്തികം ഉള്ള വീട്ടിലെ ഒറ്റമോൻ

ഞങ്ങളുടെ കൂട്ടത്തിലെ നല്ലവനായ ഉണ്ണി

എന്തൊക്കെ ഉഡായിപ് കാണിച്ചാലും അവസാനം ഇവൻ അതിൽനിന്നൊക്കെ ഊരും

പത്താം ക്ലാസ്സിൽ വെച്ച് ഒരടിക്ക് തുടക്കം വെച്ചിട്ട് അവസാനം ഒന്നും അറിയില്ലെന്ന് മാറിനിന്ന മാന്യൻ നാറി

ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിയ കോഴി

അനന്തുവാണ് ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും അലമ്പൻ!!

ഒറ്റവാക്കിൽ കഞ്ചാവ്

അവന്റെ അച്ഛനും അമ്മയും ഗൾഫിലാണ്

ഇവിടെ അച്ഛമ്മയുടെയും അപ്പാപ്പന്റെയും കൂടെ നിൽക്കുന്നു

ഒമ്പതാം ക്ലാസ്സ്‌ മുതൽ വലിയും കുടിയും തുടങ്ങി

വീട്ടുകാർക് വല്ല്യ പ്രതീക്ഷ ഇല്ലാത്തകരണം

ഇങ്ങനെ പാറിപറന്ന് നടക്കുന്നു

ഇന്ന് തന്നെ കക്ഷി വയനാട് ക്യാമ്പിങ്ങിന് പോയേക്കുവാണ്

പിന്നെ എല്ലാ നാട്ടിലും ഫ്രണ്ട്‌സ് ഉള്ളത്കൊണ്ട് എവിടെ പോകും എന്ന് പോകും എന്നൊന്നും പറയാൻ പറ്റില്ല…….

ചുരുക്കി പറഞ്ഞാൽ ബാംഗ്ലൂർ ഡെയ്‌സിലെ അജുവും ചാർളിയും നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലെ കാസിയും കൂടി കലർന്ന സ്വഭാവം

പുള്ളിക് ആകെ താല്പര്യം ഉള്ളത് കഞ്ചാവും പിന്നെ യാത്രകളുമാണ്
പണ്ട് ആളൊരു കോഴിയായിരുന്നു എങ്കിലും ഇപ്പൊ ഗേൾസിനോട് അത്ര താല്പര്യം ഇല്ല

അഖിലാണ് ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ നല്ലവനായ ഉണ്ണി,,, പഠിപ്പി,,

Leave a Reply

Your email address will not be published. Required fields are marked *