അക്ഷയം – 1 4

“എനിക്ക് ഈ റിലേഷൻ മുന്നോട്ട് കൊണ്ടുപോവാൻ പറ്റൂലാന്ന തോന്നണത് അവള് തീരെ താല്പര്യമില്ലാത്തത് പോലെയാണ് പെരുമാറാണത് …”

എന്റെ നിരാശ വാക്കുകളിൽ പ്രകടമായിരുന്നു

“ഞാനെന്നെ പറഞ്ഞതല്ലേ അവള് നിനക്ക് ചേരൂല്ലെന്ന്

അപ്പൊ നീ എന്താ പറഞ്ഞത് നിനക്കവളെ മച്ചാവുന്ന് എടാ അവൾക്ക് നിന്നോട് വലിയ ഇഷ്ടം ഒന്നുല്ല

പിന്നെ നിന്നെ വിഷമിപ്പിക്കണ്ടിരിക്കാനായിട്ട ഒന്നും പറയാത്തത് നിന്നോട് ഞാൻ അന്നേ പറഞ്ഞതാ അവളുടെ പുറകെ നടക്കേണ്ടന്ന് അപ്പൊ നീ പറഞ്ഞു എനിക്ക് അസൂയയും കുശുമ്പും ആണെന്ന്

ഇതിന്റെ പേരിൽ നമ്മളുതമ്മിൽ അടി വരെ ഉണ്ടായതല്ലേ എനിക്കിപ്പോഴും ഒന്നേ പറയാനൊള്ളൂ അവളോട് നീ മനസ്സ് തുറന്നു സംസാരിക്

എന്നിട്ട് തീരുമാനിക്കാം ഈ റിലേഷൻഷിപ് മുന്നോട്ട് കൊണ്ടുപോണോ വേണ്ടയോന്ന്….”
അഖിൽ പറഞ്ഞുതീർന്നതും അത്രേം നേരം വെള്ളമടിയിൽ കോൺസെൻട്രേറ്റ് ചെയ്തോണ്ടിരുന്ന രാഹുൽ ചേട്ടൻ പൊട്ടിച്ചിരിക്കാൻ തൊടങ്ങി

പുള്ളി എന്താ ചിരിക്കാണെന്നറിയാണ്ട് ഞങ്ങൾ മൂന്നുപേരും അന്തംവിട്ടിരിക്കുവാരുന്നു

“എന്നതാ ചേട്ടാ ചിരിക്കണത്????”

അഖിലിന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടതും പുള്ളി പിന്നേം ചിരിക്കാൻ തുടങ്ങി

“ഡാ അനിയൻകുട്ടാ നിനക്കെത്ര വയസായി???”

(എന്നെ ചേട്ടന്റെ കൂട്ടുകാർ അനിയൻകുട്ടന്നാണ് വിളിക്കുന്നത് )

“എനിക്ക് 18…..”

“അത്രോം അല്ലെ ആയുള്ളൂ ഈ പെണ്ണുകേസ് വിട്ട് വല്ലേ തമാശയൊക്കെ പറഞ്ഞിരിക്കാം

മോട്ടെന്ന് വിരിഞ്ഞില്ല റിലേഷൻ ഒണ്ടാക്കാൻ നടക്കുവാണ് മൂന്ന് വാണങ്ങളും കൂടി…….”

രാഹുൽ ചേട്ടൻ ഞങ്ങളെ മൂന്നുപേരെയും നിർത്തി അപമാനിക്കാൻ തുടങ്ങി

“രാഹുൽച്ചേട്ടാ ഇത് സീരിയസ് കാര്യാണ്

അവള് ഇവന് രണ്ട് കൊല്ലം മുൻപ് സെറ്റായതാണ്

പക്ഷെ കുറച്ചനാളുകളായി അവളിവനെ അവോയ്ഡ് ചെയ്യുവാണ്

ഇവനാണേൽ അവള് അവോയ്ഡ് ചെയ്യുന്നു എന്നും പറഞ്ഞ് ഡിപ്രെഷൻ അടിച്ചുനടക്കുവാണ്….”

അഖിൽ കാര്യങ്ങളെല്ലാം രാഹുൽച്ചേട്ടന് വിശദമായി പറഞ്ഞുകൊടുക്കുന്നു പുള്ളി ഇതെല്ലാം കാര്യമായിട്ട് കേട്ടിരിക്കുന്നു!!

എനിക്കാണേൽ അവൻ പറയണത് കേട്ടിട്ട് നല്ല ദേഷ്യം വന്നു

“ഡാ മൈരേ ഞാനെപ്പഴാടാ ഡിപ്രെഷൻ അടിച്ചിരുന്നത്

ചുമ്മാ വായിതോന്നിയത് വിളിച്ചുപറഞ്ഞ തല ഞാൻ തല്ലിപ്പൊട്ടിക്കും മൈരേ…..”

ഞാൻ നല്ല ദേഷ്യത്തിലാണ് പറഞ്ഞത്
“ഇന്ന് വന്നപ്പോതൊട്ട് ഞാൻ നിന്നെ ശ്രെദ്ധിക്കുന്നതാ

ആ ഊമ്പിയ മോന്തയും വീർപ്പിച്ചുനടക്കുന്നത്!!!

ഇന്നും ഇന്നലെയും നിനക്ക് നന്നായിട്ട് കളിക്കാൻ പോലും പറ്റണില്ലാരുന്നല്ലോ??

ഡാ നമ്മളിങ്ങനെ ഒരുമിച്ച് നടക്കാൻ തൊടങ്ങിയിട്ട് വർഷം 5 ആയി!!

ഇത്രേം കാലത്തിനിടക്ക് നീ ആകെ വിഷമിച്ചും സങ്കടപ്പെട്ടും നടക്കണത് ഞാൻ കണ്ടിട്ടില്ല!!

എപ്പോഴും ചിരിച്ചും കളിച്ചും എന്തേലും ഊമ്പിത്തരം കാണിച്ചും

അല്ലേൽ എന്തേലും ഊമ്പിത്തരം പറഞ്ഞും അല്ലാണ്ട് നീ ഞങ്ങൾക്കെടേൽ വന്നിരിക്കാറുണ്ടോ

സാധാരണ ഇങ്ങനിരുന്നു വെള്ളമടിക്കുമ്പോൾ നീയല്ലേ ഏറ്റോം കൂടുതൽ മിണ്ടീം പറഞ്ഞും പാട്ടുപാടിയും ഇരിക്കണത്!!!

ഇന്നിവിടെ വന്നിരുന്നിട്ട് നീ എന്തെങ്കിലും പറഞ്ഞോ

ഡാ നിന്റെ മോന്ത കാണുമ്പോ എനിക്കറിയാം നിനക്കെന്തെങ്കിലും സങ്കടം ഉണ്ടോന്ന്!!!!

മനസിലൊള്ളോതൊക്കെ എന്താന്ന് വെച്ച തുറന്ന് പറ മൈരേ……”

അവൻ നല്ല ദേഷ്യത്തിലാണ് പറഞ്ഞത്

ദേഷ്യം കൂടിട്ടാണോ ഗ്രൗണ്ട് മൊത്തം അവൻ പറയണത് കേൾക്കാമായിരുന്നു

ഈ മൈരന്മാരൊക്കെ അവളുവിളിക്കാത്തത് കൊണ്ടാണ് ഞാൻ മൂഡ് ഔട്ടായിട്ടിരിക്കുന്നതെന്നാണോ വിചാരിച്ചിരിക്കുന്നത്

ആ അതെന്തായാലും നന്നായി അവന്മാർക് എന്നെക്കാളും മാർക്ക്‌ കിട്ടിയിട്ടാണ് ഞാൻ വിഷമിച്ചിരിക്കുന്നതെന്നവന്മാർ അറിയണ്ട

ഞാൻ മനസ്സിൽ വിചാരിച്ചൊരു പെഗ് കൂടി അടിച്ചു

“ഡാ അനിയൻകുട്ടാ നിനക്ക് ലൈൻ ഉണ്ടോ ???”

“മ്മ് ഒരണ്ണം ഉണ്ട് ”

“പേരെന്താടാ??”

“റിയ “
“ഇതൊക്കെ എന്ന് സെറ്റായി ”

“പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ”

“നിനക്കെങ്ങനാടാ ലൈൻ സെറ്റായത്????”

പുള്ളി ചോദിച്ചതും ഞങ്ങളുപറയാമെന്നും പറഞ്ഞു അഖിലും അതുലും രാഹുൽ ചേട്ടന്റെ രണ്ട് സൈഡിലും പോയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *