“ഇന്ന് റിസൾട്ട് വന്നു അതിന്റെ ആഘോഷമായിട്ട് ഒരു ലിറ്റർ എടുക്കാനുള്ള പരുപടിയ മേടിച്ചോണ്ട് വരവോ ഇവിടെ വരുമ്പോ കാശ് തരാം!!!”
“എന്നാ മേടിക്കണ്ടത്???”
“മാജിക് മതി”
“ആ ഞാൻ മേടിക്കാം…..”
“ശെരിയെന്ന…..”
കാൾ കട്ട് ആയതും ഞാൻ വണ്ടിയെടുത്ത് നേരെ വീട്ടിലേക്ക് വന്നു
ആരേം കാണാനില്ല അമ്മേം ചേട്ടനും ഷോപ്പിൽ പോയിക്കാണും
ബൂട്ടും എടുത്ത് ജേഴ്സിയും എടുത്ത് ഗ്രൗണ്ടിലേക് വന്നു
ഇന്ന് കളിക്കാനില്ലെന്ന് ഉറപ്പിച്ചതാണ് എന്നാലും ഗ്രൗണ്ട് കണ്ടപ്പോ
കളിക്കാനൊരാഗ്രഹം
കളിക്കാനിറങ്ങി പക്ഷെ
എന്തോ മനസ്സിനെതോ ഒരു വിഷമം പോലെ
കളിച്ചിട്ട് കാണിക്കുന്നതൊക്കെ മണ്ടത്തരമായിരുന്നു
കൂടുതലും മണ്ടത്തരം കാണിച്ചത് ഡിഫെൻസ് കളിച്ചപ്പോഴാരുന്നു അതുകൊണ്ടന്നത്തെ കളി തോറ്റുപോയതിന്റെ തെറി മൊത്തം എനിക്കാരുന്നു
കളികഴിഞ്ഞു വന്നപ്പോ രാഹുൽ ചേട്ടൻ വന്നിട്ടുണ്ട്
(രാഹുൽച്ചേട്ടൻ എന്റെ ചേട്ടന്റെ ചങ്ക് ആയിരുന്നു
ചേട്ടൻ പഠിത്തം നിർത്തിയപ്പോ ഈ പുള്ളി ഡിഗ്രിക്ക് പോയി മൂഞ്ചി
കുറച്ചു കാലം വെറുതെ ഇരുന്നു ഇപ്പൊ ആരോടെയോ റെക്കമണ്ടഷൻ വെച്ച് ഒരു ചിട്ടി കമ്പനിയിൽ കളക്ഷൻ ഏജന്റ് ആയി വർക്ക് ചെയ്യുന്നു
ചേട്ടന്റെ പ്രായം ആണെങ്കിലും പുള്ളി ഒരു കൂട്ടുകാരൻ മൈൻഡ് ആണ് എന്ത് വേണേലും പുള്ളിയോട് പറയാം അത്രയും കമ്പനിയാണ് പുള്ളി….)
“7 മണി ആയതേ ഉള്ളു ഇപ്പൊ തന്നെ അടിക്കണോ
ഒരു പത്തുമണി ആയിട്ടടിച്ചപ്പോരെ????”
അഖിലിന്റെ വകയായിരുന്നു ചോദ്യം
“ഏയ്യ് എനിക്കിപ്പോ അടിക്കണം നീ പോയി വെളുത്തുള്ളി അച്ചാർ മേടിച്ചിട്ട് വാ…”
അതുൽ അത് പറഞ്ഞതും അവന്റെ കയ്യിലിരുന്ന കുപ്പി ഞാൻ പിടിച്ചു മേടിച്ചു
“നമ്മളിപ്പോ അടിക്കുന്നില്ല…”
ഞാൻ കുപ്പി എടുത്ത് രാഹുൽ ചേട്ടന്റെ ബാഗിൽ ഇട്ടിട്ട് പറഞ്ഞു
“നീ എന്ത് മൈരാ ഈ പറയണത്….”
അതുൽ കൊതികേറി നിക്കുവാണ്
നമ്മളിപ്പോ അടിക്കണില്ല എനിക്കൊന്ന് കുളിക്കണം
ആ സമയം കൊണ്ട് രാഹുൽച്ചേട്ടന് വീട്ടിൽ പോയി ചായകുടിച്ചിട്ട് വരാം ആ സമയം കൊണ്ട് ഗ്രൗണ്ടിൽ നിന്ന് എല്ലാരും എഴുന്നേറ്റ് പോകുകയും ചെയ്യും
ഞാൻ പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നിയതുകൊണ്ടാണോ അതുൽ പിന്നെ ഒന്നും പറഞ്ഞില്ല
എങ്കിൽ ചായ കുടിച്ചിട്ട് വരാന്നു പറഞ്ഞു
രാഹുൽ ചേട്ടൻ വണ്ടിയെടുത്ത് നേരെ വീട്ടിലേക് പോയി
ഞാൻ നേരെ വണ്ടിയെടുത്ത് ഗ്രൗണ്ടിന്റെ അപ്പുറത്തുള്ള കുളത്തിലേക്ക് കുളിക്കാനായി പോന്നു
പോന്നവഴിക് ഗ്രൗണ്ടിന്റെ സൈഡിൽ വീടുള്ള ഒരു പയ്യന്റെ കൈയിൽ നിന്ന് ഒരു തോർത്തും മേടിച്ചു കുളിക്കാൻ പോയി
കുളിയും കഴിഞ്ഞ് നേരെ തട്ടുകടയിൽ പോയി ദോശയും ചമ്മന്തിയും കഴിച്ചു തിരിച്ചു ഗ്രൗണ്ടിൽ വന്ന്
കുറച്ചുനേരം ഫോണിൽ കളിച്ചോണ്ടിരുന്നപ്പോ രാഹുൽച്ചേട്ടൻ വന്നു
“അവന്മാരെന്തെടാ??”
അതുലിനെയും അഖിലിനെയും കാണാത്തതുകൊണ്ട് രാഹുൽച്ചേട്ടൻ ചോദിച്ചു
“ആ ഞാൻ കണ്ടില്ല ഇവിടെ ഇരിക്കാൻ പറഞ്ഞിട്ടാണ് ഞാൻ കുളിക്കാൻ പോയത് തിരിച്ചുവന്നപ്പോ അവന്മാരെ കാണാനില്ല…..”
ഞാൻ ഫോണെടുത്ത് അതുലിനെയും അഖിലിനെയും വിളിച്ചു ഇപ്പൊ വരാന്ന് പറഞ്ഞകാരണം ഞാനും രാഹുൽചേട്ടനും അവിടെ തന്നെ ഇരുന്നു
പത്തുമിനിറ്റ് കഴിഞ്ഞതും അവന്മാര് വന്നു
ഞങ്ങൾ എല്ലാരും ഗ്രൗണ്ടിന്റെ മൂലയ്ക്ക് ചെന്നിരുന്നു
ഞാൻ തന്നെ കുപ്പിപ്പൊട്ടിച്ചു ആദ്യത്തെ പെഗ് അടിച്ചു
3,4 റൗണ്ട് കറങ്ങി കഴിഞ്ഞതും അതുൽ ഓരോ പഴയകാര്യങ്ങൾ പറയാൻ
തൊടങ്ങി
“ഡാ അച്ചു മാർക്കറിഞ്ഞപ്പോ റിയ എന്നപറഞ്ഞു????”
അഖിലിന്റെ ചോദ്യം കേട്ടതും എന്റെ മുഖം വല്ലാതായി
അതവന്മാർക് മനസ്സിലാവുകേം ചെയ്തു
“നീ അവളെ വിളിച്ചില്ലേ…….”
“ഇല്ലടാ രണ്ടുദിവസം ആയി വിളിച്ചിട്ട്
അവളെ വിളിച്ചിട്ടാണേൽ ഫോണെടുക്കണില്ല….”
“എന്തേലും തിരക്കായിരിക്കും…”
അതുൽ എന്നെ പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കുവാണ്
“വെറുതെയല്ല ഇവൻ ഇന്ന് ഗ്രൗണ്ടിൽ കെടന്ന് മണ്ടൻ കളി കളിച്ചതും മുഖംവീർപ്പിച്ചു നടന്നതും ഞാനോർത്തു നിനക്ക് എന്ത് പറ്റിന്നു…..”
അഖിൽ അത് പറഞ്ഞപ്പോഴാണ് അവൻ എന്നെ വൈകുന്നേരം മുതൽ ശ്രെദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായത്
