“വേണ്ട.. വേണ്ട.. ലക്ഷ്മി വരണ്ട..! ഈ തണുപ്പും പിടിച്ച് വരണ്ട..! ഞാൻ ഒറ്റയ്ക്ക് പോയിട്ട് വന്നോളാം..?”
എന്റെ കയ്യിലെ ലക്ഷ്മിയുടെ പിടി വിടുവിച്ചുകൊണ്ട് ഞാൻ പറഞ്ഞു.. ഞാൻ ഒറ്റയ്ക്ക് പൊക്കോളാം എന്ന് കേട്ടതും ലക്ഷ്മി ഒന്ന് തണുത്തു..
“അത് വേണ്ട അപ്പു സ്നേഹയും നിന്റൊപ്പം വരട്ടെ..! അല്ലേൽ അവള് പറഞ്ഞപോലെ നി വണ്ടീലിരുന്ന് വല്ലോം ഉറങ്ങി പോയാലൊ”
അനഘയാണ് അത് പറഞ്ഞത്.. പറഞ്ഞ് നിർത്തിയ ശേഷം അനഘ സ്നേഹയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി.. ആ സമയം അനഘയുടേയും സ്നേഹയുയുടേയും മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നൊ എന്നെനിക്ക് തോന്നി..
“അങ്ങനെയാണേൽ ഞാനും പോകും..!”
എന്റെ ഇടത് കയ്യിൽ മുറുകെ പിടിച്ച ലക്ഷ്മി തീരുമാനിച്ചുറപ്പിച്ചതുപോലെ അനഘയെ നോക്കി പറഞ്ഞു.. എന്നേയും സ്നേഹയേയും മാത്രം അവരുടെ കൂടെ വിടാൻ ലക്ഷ്മി ഒട്ടും ഒരുക്കാമായിരുന്നില്ല..
“ലക്ഷ്മി നി വെറുതെ വാശിപിടിക്കല്ലെ..? അവര് പോയിട്ട് വന്നോളും.. നി പോവണ്ട”
“ഇല്ല.. ഞാനും പോകും”
ലക്ഷ്മി എന്നിലേക്ക് കൂടുതൽ പറ്റിചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.. ലക്ഷ്മിയുടെ ആ സമയത്തെ പ്രവർത്തിയൊക്കെ കണ്ട് അക്കുവും അനിതയും മറ്റുള്ളവരും ചിരിക്കുന്നുണ്ടായിയുന്നു എന്തിന് ഈ ഞാനും ചിരിച്ചുപോയി.. അവളെ ഒന്ന് വട്ട് കളിപ്പിക്കാൻ ഞാനും തീരുമാനിച്ചു..
“ലക്ഷ്മി വരണ്ട..! ഞാനും സ്നേഹയും പൊക്കോളാം”
ചുണ്ടിലൊളിപ്പിച്ച ചിരിയോടെ ഞാനത് പറഞ്ഞ് നിർത്തിയതും.
“ഇല്ല ഞാനും വരും..!”
എന്ന് പറഞ്ഞുകൊണ്ട് അവളെന്നെ പൂണ്ടടക്കം കെട്ടിപിടിച്ചു..
“ഞാൻവരും.. ഞാൻവരും.. ഞാൻവരും”
എന്ന് പറഞ്ഞുകൊണ്ട് എന്റെ മാറിൽ കിടന്ന് ചിണുകുന്ന ലക്ഷ്മിയെ കണ്ട് ഞാനും ഒപ്പം ആ ഹാളിൽ ഉണ്ടായിരുന്നവരും ചിരി അടക്കാൻ പാടുപെട്ടു..
ആ സമയത്താണ് ഹാളിലെ മെയിൻ ബാത്‌റൂമിന്റെ ഡോർ തുറന്ന് ഒരാൾ പുറത്തേക്കിറങ്ങിയത്…!!!!
ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞാനും മറ്റുള്ളവരും അതേ ചിരിയോടെതന്നെ ബാത്‌റൂമിന്റെ ഭാഗത്തേക്ക് നോക്കി…
അവിടേക്ക് നോക്കിയതും..
ഡോറിന്റെ സൈഡിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി തരിച്ചുപോയി..!
എന്റെ ചിരി സ്വിച്ചിട്ടതുപോലെ നിന്നു..!
തൊണ്ടയിലെ ഉമിനീര്
വറ്റിപോയതുപോലെ തോന്നി..!
ഒരു പ്രതിമയെപോലെ അനങ്ങാൻ പറ്റാതെ തറച്ച് നിന്നുപോയ എന്റെ വായിൽ നിന്നും ഞാൻപോലും അറിയാതെ ആ പേര് പുറത്തേക്ക് വീണു..
“മിത്ര”
എന്റെ കണ്ണുകളിലേക്കുതന്നെ തറച്ച് നിൽക്കുന്ന അവളുടെ ആ നോട്ടത്തിലുണ്ടായിരുന്നു എന്നോടുള്ള ദേഷ്യവും.. പകയും.. വെറുപ്പും… എല്ലാം…!
▪️തുടരണൊ.. ▪️വേണ്ടയൊ..
നിങ്ങളുടെ അഭിപ്രായം എന്തുതന്നെയാണെങ്കിലും അറിയിക്കുക…
🤍മിക്കി
