അക്ഷയ്മിത്ര – 1 22

നേരെ ജംഗ്ഷനിൽ എത്തിയ ഞാൻ അറ്റ്ലസിന്റെ ഫ്രണ്ടിൽ വന്നു.. അവളെ അവിടെ എങ്ങും കാണാതെ വന്നപ്പോൾ ഞാൻ ഫോൺ എടുത്ത് അവളുടെ നമ്പറിലേക്ക് കോൾ ചെയ്തു..

ഞാൻ: “നി ഇത് എവിടെ പോയ്‌ കിടക്കുവ”

അവൾ ഫോൺ എടുത്തതും സ്വല്പം ദേഷ്യത്തോടെ ഞാൻ ചോദിച്ചു..

അക്കു: “നി അറ്റ്ലസിന്റെ ഫ്രണ്ടിൽ വന്നൊ..? എന്ന ഒരു രണ്ട് മിനിറ്റ് വെയിറ്റ് ചെയ്യട അപ്പൂസെ..! ഞാൻ ഇപ്പൊ വരാം..!”

എന്ന് പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്തു..

🔻ഞാൻ ഈ അറ്റ്ലസ് എന്ന് പറഞ്ഞത് ജ്വലറി ഒന്നും അല്ല കേട്ടൊ..! ഈ ജംഗ്ഷനിലെ അത്യാവശ്യം നല്ല തിരക്കുള്ള ഒരു ചെറിയ സൂപ്പർമാർക്കറ്റാണ് ഈ അറ്റ്ലസ്.🔺

ഒരു ഏഴെട്ട് മിനിറ്റ് കഴിഞ്ഞുകാണും ദാ വരുന്നു എന്റെ ഒരേഒരു സഹോദരി ആകുവും അവളുടെ കൂട്ടുകാരി ലക്ഷ്മിയും..

എന്നെ കണ്ടതും ലക്ഷ്മിയുടെ മുഖം ചെമ്പരത്തി പൂപോലെ ചുവന്നു, അവളുടെ ചുണ്ടിൽ നാണത്താൽ ഒരു പുഞ്ചിരി വിടർന്നു..

🔻ലെച്ചു എന്ന ലക്ഷ്മി സന്തോഷ്‌ എന്റെ വീടിന്റെ അടുത്താണ് അവളുടെ വീടും. അക്കുവിന്റെ അതേ പ്രായമാണ് അവൾക്കും.., അവളെ കണ്ടാൽ സിനിമ നടി നിത്യ മേനോനെ പോലെ ഇരിക്കും, അവൾക്കിപ്പോൾ പത്തൊൻപത് വയസ്സായെങ്കിലും ആ പ്രായത്തിന്റെ പക്വത ഇതുവരെ ഉദിച്ചിട്ടില്ല..! കുട്ടിനിക്കറും ഇട്ട് മൂക്ലയും ഒലിപ്പിച്ച് നടക്കുന്ന പ്രായംമുതലേ എനിക്കവളെ അറിയാം, എന്റെ അക്കുവിനെ പോലെ തന്നെയാണ് ഞാൻ ലക്ഷ്മിയേയും കാണുന്നത്, പക്ഷെ ലക്ഷ്മി എന്നെ അങ്ങനെയല്ല കാണുന്നത്..
ഒരു നൂറ് തവണയെങ്കിലും അവൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടാവും..! അല്ലെങ്കിൽ അതിലും കൂടുതൽ തവണ..!
ഓരോ തവണ ലക്ഷ്മി എന്നോട് ഇഷ്ടമാണെന്ന് പറയുമ്പഴും ഞാൻ ‘അല്ല’ എന്ന് മറുപടി പറയും..! എന്റെ മറുപടി കേട്ട അടുത്ത സെക്കന്റിൽ തന്നെ അവൾ തന്റെ ചുരിദാർ ഷാളും വായിൽ പൊത്തിപിടിച്ച് നിന്ന് കരഞ്ഞുകൊണ്ട് എന്റെ മുന്നിൽ നിന്നും ഓടി മറയും..! പക്ഷെ., രണ്ട് ദിവസം കഴിഞ്ഞ് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ വീണ്ടും എന്റെ അടുത്ത് വന്ന് ഓരോന്ന് പറഞ്ഞ് കൊഞ്ചികുഴയാൻ തുടങ്ങും.. അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞ് ലക്ഷ്മി വീണ്ടും എന്നോട് ഇഷ്ടമാണെന്ന് പറയും, അപ്പഴും ഞാൻ ‘അല്ല’എന്നുതന്നെ പറയും.. വീണ്ടും അതേ കരച്ചിൽ… അതേ ഓട്ടം.. “അത് ഇപ്പഴും തുടർന്നുകൊണ്ടേ ഇരിക്കുന്നു”🔺

“അപ്പൂസെ.. നി കുറേ നേരം അയോട വന്നിട്ട്..?”

എന്റെ അടുത്തേക്ക് വന്ന അക്കു എന്റെ ഇടത് കയ്യിൽ പിടിച്ച് തുങ്ങിക്കൊണ്ട് എന്നോട് ചോദിച്ചു..

അതുകണ്ടതും ലക്ഷ്മി ഓടിവന്ന് എന്റെ വലത് കയ്യിൽ ചുറ്റിപിടിച്ച് നിന്ന് തൂങ്ങാൻ തുടങ്ങി..

“നി എന്തിനാ വരാൻ പറഞ്ഞെ..! അമ്മയും ചാച്ചനും എന്തിയെ..?”

രണ്ടുപേരെയും മാറി മാറി നോക്കി സ്വല്പം ദേഷ്യത്തോടെ ഞാൻ ചോദിച്ചു…

“നി എന്തിന അപ്പൂസേ ദേഷ്യപ്പെടുന്നെ..?”

എന്റെ കൈ പിടിച്ച് ചുമലിലൂടെ എടുത്തിട്ടുകൊണ്ട് എന്നിലേക്ക്‌ ചേർന്ന് നിന്നുകൊണ്ട് അക്കു എന്നോട് ചോദിച്ചു.. അതേസമയം ലക്ഷ്മിയും അതുപോലെ എന്നിലേക്ക്‌ പറ്റി ചേർന്ന് നിന്നിരുന്നു..

“രാത്രിയിൽ ഇങ്ങനെ ഇറങ്ങി നടക്കാതെ പരുപാടി കഴിയുന്നതുവരെ അമ്മേടെ അടുത്തുതന്നെ ഇരിക്കല്ലൊ നിനക്ക്..? പെണ്ണുങ്ങളെ തോണ്ടാൻ വേണ്ടിത്തന്നെ ഓരോത്തന്മാര് വെള്ളോം കേറ്റിയേച്ച് നടപ്പൊണ്ട് .. അതിന്റെ എടേല അവൾടെ ഒരു കറക്കം..”

സ്വല്പം ദേഷ്യത്തോടെതന്നെ ചുറ്റിനും ഒന്ന് കണ്ണോടിച്ച് നോക്കികൊണ്ട്‌ ഞാൻ പറഞ്ഞു..

“ഞാൻ അപ്പഴേ പറഞ്ഞത അപ്പുവേട്ട.. അപ്പുവേട്ടൻ വഴക്ക് പറയും നമുക്ക് അമ്മമാരുടെ അടുത്ത് പോയ്‌ ഇരിക്കാവെന്ന്, ഇവൾ അത് കേട്ടില്ല”

അക്കുവിനെ ചുണ്ട് കൂർപ്പിച്ച് നോക്കികൊണ്ട്‌ ലക്ഷ്മി എന്റെ പക്ഷം പിടിച്ച് പറഞ്ഞു… ലക്ഷ്മി അത് പറഞ്ഞ് തീർന്നതും അക്കു ലക്ഷ്മിയുടെ കയ്യിൽ ഒന്ന് നുള്ളി..

“അഹ്… അപ്പുവേട്ട.. ഇത് കണ്ടൊ”

എന്ന് പറഞ്ഞുകൊണ്ട് ലക്ഷ്മി എന്റെ മാറിൽ ചാരി നിന്ന് ചിണുങ്ങികൊണ്ട് എന്റെ മുഖത്തേക്ക് തല ഉയർത്തി നോക്കി.. ആ നിമിഷം അവളുടെ ചുവന്ന ചുണ്ടുകൾ എന്തിനോ വേണ്ടി വിറക്കുന്നത് ഞാൻ കണ്ടു…

Leave a Reply

Your email address will not be published. Required fields are marked *