അക്ഷയ്മിത്ര – 1 22

രണ്ട് കയ്യും മുകളിലേക്ക് ഉയർത്തി പിടിച്ച് കോട്ടുവയും ഇട്ടുകൊണ്ട് എന്നെ നോക്കി നിൽക്കുന്ന പ്രമോദ്..

ഒരു സംശയത്തോടെ വണ്ടിയുടെ പിൻസീറ്റിലേക്ക് ഒന്ന് എത്തി നോക്കിയ ഞാൻ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി..

“നമുക്ക് കേറാം..”

ഷർട്ടിന്റെ അഴിഞ്ഞുകിടന്ന രണ്ട് ബട്ടൺ ഇട്ടുകൊണ്ട് അവൻ എന്നോട് ചോദിച്ചു..

കള്ള മൈരേ…! അപ്പൊ ഇത്രേം നേരം നി ബോധം ഇല്ലാത്തതുപോലെ കിടന്ന് അഭിനയിക്കുവായിരുന്നു അല്ലെ..?

ഫ്രണ്ട് ഡോർ അടയ്ക്കുന്നതോടൊപ്പം ഞാൻ അവനോട് ചോദിച്ചു.

“എടാ സത്യായിട്ടും എനിക്ക് ബോധം ഇല്ലാരുന്നു.. ഇവിടെ വന്നപ്പഴ ഞാൻ ഒണന്നെ..!”

ആ പഴേ ആട്ടം ഇപ്പൊ ഇല്ലെങ്കിലും ചെറുതായിട്ട് അടിക്കൊണ്ടുതന്നെ അവൻ പറഞ്ഞു.

“ഇത്രേം നേരം ഓണരാതിരുന്ന നി കറക്റ്റ് ഇവിടെ വന്നപ്പൊ മാത്രം എങ്ങനാട ഒണന്നെ..? ചത്തുപോയ നിന്റെ തന്ത വന്ന് വിളിച്ചൊണത്തിയോ..?”

അവന്റെ അടുത്തേക്ക് സ്വല്പം നീങ്ങി നിന്നുകൊണ്ട് ഞാൻ ചോദിച്ചു..

എന്റെ ആ ചോദ്യത്തിന് എന്റെ മുഖത്തേക്ക് സ്വല്പം ഗൗരാവത്തോടെ ഒന്ന് നോക്കിയ പ്രമോദ്.. എന്റെ അടുത്തേക്ക് വന്ന് എന്റെ ചുമലിലൂടെ കയ്യിട്ട് എന്റെ ഇടത് സൈഡിൽ ചേർന്ന് നിന്നു… അവന്റെ മുഖത്തെ ആ ഗൗരവം നിറഞ്ഞ ഭാവം കണ്ടപ്പോൾ അവന്റെ അച്ഛന് വിളിച്ചത് തെറ്റായിപോയി എന്ന് എനിക്ക് തോന്നി..

“അപ്പൂസെ..! നിനക്കറിയാത്ത ചില സത്യങ്ങൾ ഉണ്ട്.. അതൊക്കെ നി അറിയേണ്ട സമയം എത്തി കഴിഞ്ഞിരിക്കുന്നു..! ഇതാണ് ആ സമയം”

വളരെ ഗൗരവത്തോടെ അവൻ സംസാരിക്കുന്നത് കേട്ടപ്പോൾ ഞാൻ തല ചരിച്ച് അവന്റെ മുഖത്തേക്ക് നോക്കി, അവൻ എന്താണ് പറയാൻ പോകുന്നത് എന്ന ആകാംഷയോടെ..

ഏതൊരു മദ്യപാനിയായിരുന്നാലും എന്നെപോലെ ഓഫായി വണ്ടിയിൽ കിടക്കുമ്പോൾ കൂടെയുള്ളവർ എത്ര വിളിച്ചുണർത്താൻ ശ്രമിച്ചാലും ഓഫായി കിടക്കുന്നവൻ ചിലപ്പോൾ ഉണർന്നെന്ന് വരില്ല…

വളരെ സീരിയസ്സായി പ്രമോദ് അത്രേം പറഞ്ഞ് നിർത്തിയപ്പോൾ ഞാൻ അവന്റെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിന്നുപോയി.. കാരണം ഇത്രേം ഗൗരവത്തോടെ പ്രമോദ് ഇതിന് മുൻപ് സംസാരിച്ചിട്ടില്ല..

അവൻ തുടർന്നു..

പക്ഷെ.., ബാറിന്റെ ഫ്രണ്ടിൽ വണ്ടി നിർത്തിയാൽ എത്ര ഓഫായി കിടക്കുന്നവനാണെങ്കിലും അവൻ ചാടി എഴുന്നേക്കും, അതിപ്പൊ ആരാന്ന് പറഞ്ഞാലും..!! അതുപോലെ കമ്പിനികൂടി അടിച്ച് ഓഫായി കിടക്കുമ്പോ കൂടെയുള്ള നമ്മുടെ ചങ്ക് വീണ്ടും ബിവറേജിൽ പോയ്‌ സാധനോം ആയിട്ട് തിരിച്ച് നമ്മുടെ അടുത്ത് വന്നുനിന്ന് സംസാരിക്കുമ്പൊ അവന്റെ ശബ്ദം കേൾക്കുന്ന ആ നിമിഷം എത്ര ഓഫായി കിടക്കുന്നവനാണേലും ചാടി എഴുന്നേൽക്കും..!”

അത്രേം പറഞ്ഞ് നിർത്തിയ പ്രമോദ് എന്റെ മുന്നിലേക്ക്‌ കയറി നിന്നശേഷം അവന്റെ രണ്ട് കയ്യും എന്റെ ചുമലിലേക്ക് എടുത്തുവച്ചുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി.

“ഇതൊക്കെ ശാസ്ത്രവാട മൈരെ.. നിന്നെപ്പോലുള്ള ഉമ്പന്മാർക്കൊന്നും അതൊന്നും മനസ്സിലാവില്ല.. സമയം കിട്ടുമ്പൊ ഞാൻ ഇതുപോലത്തെ ശാസ്ത്രങ്ങൾ നിനക്ക് പറഞ്ഞ് മനസ്സിലാക്കിതരാം..! ഇപ്പൊ നമുക്ക് അകത്ത് കേറി രണ്ടെണ്ണം കീച്ചം.. ഇല്ലേൽ ബാർ അടക്കും..! വാ..!”

അത്രേം പറഞ്ഞ് എന്റെ തോളിൽ രണ്ട് തട്ട് തട്ടിയ പ്രമോദ് എന്നെ നോക്കി ഒരു വളിച്ച ചിരിയും തന്ന ശേഷം നേരെ ബാറിനുള്ളിലേക്ക് തിരിഞ്ഞു..

“വാഴയായിരുന്നു മൈരേ ഇതിലും നല്ലത്..! നിന്റെ തന്തയ്ക്ക് വലിയ ഊമ്പല പറ്റിയെ”

ഞാൻ പറഞ്ഞത് കേട്ട് തലയാട്ടി ചിരിച്ചുകൊണ്ട് നടുവിരൽ ഒന്ന് ഉയർത്തി കാട്ടിയ പ്രമോദ് നേരെ ബാറിനുള്ളിലേക്ക് കയറി.. പുറകെ ഞാനും..

അങ്ങനെ ബാറിൽ കേറി ഈരണ്ട് ബിയർ വീതം അടിച്ച ശേഷം ഞങ്ങൾ പുറത്തിറങ്ങി.. അവനെ നേരെ അവന്റെ വീട്ടിൽ ഇറക്കിയ ശേഷം ഞാൻ നേരെ ഉത്സവപറമ്പിലേക്ക് പോയ്‌ അക്കുവിനേയും ലക്ഷ്മിയേയും കയറ്റി നേരെ അനിതയുടെ വീട്ടിൽ എത്തി..

വണ്ടി അനിതയുടെ വീടിന്റെ മുറ്റത്തേക്ക് കയറ്റി നിർത്തിയതും അക്കുവും ലക്ഷ്മിയും വണ്ടിയിൽ നിന്നും ചാടി ഇറങ്ങി സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന അനിതയുടേയും ഫ്രണ്ട്സിന്റേയും അടുത്തേക്ക് ചെന്നു.. ഞാൻ പതിയെ വണ്ടിയിൽ നിന്നും ഇറങ്ങി അവരുടെ വീടിന്റെ പിന്നിലേക്ക് നടന്നു.. വീടിന്റെ പിന്നിലെത്തിയ ഞാൻ പൈപ്പിന് ചുവട്ടിൽ പോയ്‌ മുഖം നന്നായി ഒന്ന് കഴുകിയ ശേഷം നേരെ വീടിന്റെ ഫ്രണ്ടിലേക്ക് നടന്നു..

Leave a Reply

Your email address will not be published. Required fields are marked *