അക്ഷയ്മിത്ര – 1 22

എന്ന് പറഞ്ഞ് അവന്റെ ഇടത് കയ്യിൽ പിടിച്ച ഞാൻ അവനേം വലിച്ചോണ്ട് ആൾക്കൂട്ടത്തിനിടയിലൂടെ നടന്നു..

“കൈ വിട് മൈരേ..! മുണ്ട് അഴിഞ്ഞ് പോന്നെന്ന്”
അതും പറഞ്ഞ് ഒരു കൈ മുണ്ടിന്റെ കെട്ടിൽ അഴിയാതെ പിടിച്ച് നിർത്തികൊണ്ട് എന്റെയൊപ്പം ആടിയാടി അവനും വന്നു..

നേരെ ക്ഷേത്ര കമ്മിറ്റി ഓഫീസിന് സൈഡിൽ എത്തിയതും, അവനെ വലിച്ച് ഞാൻ എന്റെ മുന്നിലേക്ക്‌ നിർത്തി.

“ഒരുമാതിരി ഒണ്ടാക്കിയ വർത്താനം പറയല്ല്..! സാധനം എടുക്കാൻ പോയപ്പഴേ ഞാൻ നിന്നോടൊക്കെ പറഞ്ഞത.. ഞാൻ വരാൻ താമസിക്കുവാണേൽ എനിക്കൊളള സാധനം മാറ്റി വച്ചേക്കണം എന്ന്..! എന്നിട്ടിപ്പൊ സാധനം തീർന്നന്നൊ..!”

സ്വല്പം ദേഷ്യത്തോടെ ഞാൻ ചോദിച്ചു..

“എടാ ഞാൻ എന്തൊ ചെയ്യാനാ..? ആ ഊമ്പൻ കിച്ചുനോട് ഞാൻ പറഞ്ഞത ഷെയറിന്റെ മുക്കാൽ ഭാഗം നിന്റെയാണ്‌ നിനക്കുള്ള സാധനം മാറ്റി വച്ചേക്കണം എന്ന്..! ആ മൈരൻ മൊത്തം അടിച്ച് തീർത്ത്..! ഞാനിപ്പൊ എന്തോ ചെയ്യാനാ..!”

രണ്ട് കയ്യും മലർത്തി പിടിച്ച് അരക്കെട്ടും വട്ടത്തിൽ ആട്ടികൊണ്ട് കിറുങ്ങി നിന്നവൻ പറഞ്ഞു..

“നിന്നെയൊക്കെ നമ്പിയ എന്നെ പറഞ്ഞാൽ മതിയല്ലോ..!!”

അത്രേം പറഞ്ഞ് നിർത്തിയ ഞാൻ കമ്മറ്റി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്ര കിണറിന്റെ തിട്ടയിലേക്ക് സ്വല്പം ദേഷ്യത്തോടെ കയറി ഇരുന്നു.

മണ്ണ് പറ്റിയ വെള്ളമുണ്ടും മുറുക്കി കുത്തികൊണ്ട് ഒന്നും അറിയാത്ത പാവത്തെപോലെ പ്രമോദും എന്റെ അടുത്ത് വന്ന് ഇരുന്നു.

“ഞാനിനി എവിടുന്നിച്ചിരി അടിക്കും..? സമയോം ഒൻപതര ആവുന്നു..!!! ഇനി ഏത് മറ്റേടത്ത് പോയ്‌ ഒപ്പിക്കാന..?”

തലയുടെ പിന്നിൽ അമർത്തി ചൊറിഞ്ഞുകൊണ്ട് ഞാൻ ആരോടന്നില്ലാതെ പറഞ്ഞു.

“നി വിഷമിക്കണ്ട മച്ചാനെ..!!! ബാർ അടച്ചിട്ടില്ല..!! നിനക്ക് ഞാൻ ബാറിൽ കേറി സാധനം വാങ്ങിച്ച് തരും..!!”

പ്രമോദ് എന്നോടത് പറഞ്ഞതും ഒരു ആദരവോടെ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി..

“കപ്പലണ്ടി വാങ്ങിയതിന്റെ ബാക്കി അറുപത്തിമൂന്ന് രൂപ എന്റെ കയ്യിൽ ഉണ്ട്..! ബാക്കി നീ ഒപ്പിക്കണം..! സമ്മതിച്ചൊ..!”

കണ്ണിന്റെ ഒരു സൈഡിലെ പുരികം മുകളിലേക്ക് ഉയർത്തി വളരെ സീരിയസ്സായിട്ട് അവൻ അത് പറഞ്ഞ് നിർത്തിയതും.

“കാട്ട് മൈരെ.. എണീറ്റ് പോന്നൊണ്ടൊ എന്റെ അടുത്തൂന്ന്..! ഒന്നാതെ ഞാൻ കലിപ്പ് കേറി ഇരിക്കുവ..! അതിന്റെ എടേല അവന്റെ ഒരു ഒണ്ടാക്കിയ വർത്താനം..!”

ഒരു കലിപ്പോടെ അത്രേം പറഞ്ഞ് നിർത്തിയ ഞാൻ കിണറിന്റെ തിട്ടയിൽ നിന്നും താഴെ ഇറങ്ങി..

അപ്പഴാണ് എന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചത്.. ഞാൻ ഫോൺ എടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി.

‘അക്കു…Calling’
🔺എന്റെ ഒരേഒരു പെങ്ങൾ🔻

ഞാൻ കോൾ അറ്റന്റ് ചെയ്തു.
“എന്താടി..?”

അക്കു: “എടാ ഞാൻ ഇവിടെ ജംഗ്ഷനിൽ നിപ്പൊണ്ട്, നി പെട്ടന്ന് ഇങ്ങോട്ട് വന്നെ..! ഒരു അത്യാവശ്യ കാര്യവൊണ്ട്..! പെട്ടന്ന് വാ”

Njan: “എന്തുവ..? കാര്യം പറ നി”

അക്കു: “നി ആദ്യം ഇങ്ങോട്ടുവ..! കാര്യം എന്താണന്നൊക്കെ ഞാൻ നേരിട്ട് പറയാം”

ഞാൻ: “നി കറക്റ്റ് ഇപ്പൊ എവിടയ നിക്കുന്നേന്ന് പറ”

അക്കു: “ഞാൻ അറ്റ്ലസിന്റെ ഫ്രണ്ടിൽ നിപ്പോണ്ട്..! പെട്ടന്ന് വ’

ഞാൻ: “ആം ഞാൻ വരുവാ”
എന്ന് പറഞ്ഞ് ഞാൻ കോൾ കട്ട്‌ ചെയ്തു.

“ഇനി അവള് എന്ത് കുരിശ് ഒണ്ടാക്കി വച്ചിട്ടാണാവൊ എന്നെ വിളിക്കുന്നെ..?” എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ഞാൻ പ്രമോദിന് നേരെ തിരിഞ്ഞു.

“എടാ..! ഞാൻ ഇപ്പൊ വരാം കേട്ടോ”

പ്രമോദിനോട് അത്രേം പറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ഞാൻ എന്തൊ ഓർത്തത്‌ പോലെ അവിടെ നിന്നു, ശേഷം തിരിഞ്ഞ് പ്രമോദിനെ ഒന്ന് നോക്കി… അടിച്ച് സെറ്റായിട്ട് കിണറിന്റെ തിട്ടയിൽ ഇരുന്ന് തുമ്പിതുള്ളുന്ന അവന്റെ അടുത്തേക്ക് ഞാൻ ചെന്നു..

“മോനൊരു കാര്യം ചെയ്…! എഴുന്നേറ്റ് അവിടെ ചെന്നിരി”

കിണറിന്റെ തിട്ടയിൽ നിന്നും അവനെ പിടിച്ച് താഴെ ഇറക്കിയ ഞാൻ കമ്മറ്റി ഓഫീസിന്റെ പടിക്കെട്ടിലേക്ക് ചുണ്ടികൊണ്ട് പറഞ്ഞു..

“നി എവടെ പോവ”

അഴിഞ്ഞ് വീഴാൻ തുടങ്ങിയ തന്റെ വെള്ള മുണ്ടും കൂട്ടി പിടിച്ചുകൊണ്ട് അവൻ എന്നോട് ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *