“അതൊക്കെ ഞാൻ വന്നിട്ട് പറയാം..! നി ഇവിടെ ഇരിക്ക്..! ഞാൻ തിരിച്ച് വരുന്നതുവരെ നി എവിടേം പോയേക്കല്ല് കെട്ടല്ലൊ..?”
അവനെ പടിക്കെട്ടിലേക്ക് പിടിച്ച് ഇരുത്തികൊണ്ട് ഞാൻ പറഞ്ഞു.
“നി ബാറിൽ പോവാണേൽ എനിക്കൊരു ബിയർ… വാങ്ങിച്ചോണ്ട് പോര്..!! എന്നിട്ട് എന്നെ വീട്ടിലും കൊണ്ട് വിടണം”
പടിക്കെട്ടിലേക്ക് കൈ കുത്തി ഇരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു.
“ബാറിലേക്കല്ല..! പൂ****## പോന്നെ..! എന്തേ..? നി വരുന്നൊ”
എന്റെ ആ മറുചോദ്യത്തിന് എന്റെ മുഖത്തേക്ക് നോക്കാതെ തലയും കുമ്പിട്ടിരുന്ന പ്രമോദ് അതേ ഇരുപ്പ് ഇരുന്നുകൊണ്ടുതന്നെ ഇടത് കൈ ഉയർത്തി പൊക്കോളാൻ ആംഗ്യം കാണിച്ചു.. അതും മൂന്ന് തവണ.
അടിച്ച് കിണ്ടിയായിട്ട് തലയും കുമ്പിട്ടിരിക്കുന്ന പ്രമോദിനെ നോക്കി ഒന്ന് ചിരിച്ച ശേഷം ഞാൻ നേരെ ക്ഷേത്രത്തോട് ചേർന്നുള്ള ജംഗ്ഷനിലേക്ക് നടന്നു..
💠💠💠💠
🔹ഞാൻ ഇതുവരെ എന്നെ പരിചയപ്പെടുത്തിയില്ലല്ലൊ..?🔹
🔻എന്റെ പേര് അക്ഷയ്.., മുഴുവൻ പേര് അക്ഷയ് കൃഷ്ണ, 25 വയസ്സ്, എല്ലാരും എന്നെ അപ്പു എന്ന് വിളിക്കും, വീട് പത്തനംതിട്ട ഓമല്ലൂർ എന്ന സ്ഥലത്താണ്, വീട്ടിൽ അച്ഛൻ, അമ്മ , പിന്നെ ഒരേയൊരു സഹോദരി,..
അച്ഛന്റെ പേര് കൃഷ്ണൻ, അമ്മയുടെ പേര് കനിഘ, എന്റെ സഹോദരിയുടെ പേര് അക്ഷര ‘19 വയസ്സ്’ എല്ലാരും അവളെ അക്കു എന്ന് വിളിക്കും, ആലപ്പുഴ, കാവാലം HSS കോളേജിൽ’ എഞ്ചിനീയറിംഗ് 2nd year വിദ്യാർത്ഥിനിയാണ് അക്കു, അച്ഛന്റെ ഒരേ ഒരു സഹോദരി കല്യാണിയും ഫാമിലിയും കാവാലത്താണ് താമസം അവിടെ നിന്നാണ് അക്കു പഠിക്കുന്നത്, ഉത്സവം ആയിട്ട് അവൾ ഇവിടേക്ക് വന്നതാണ്, 8 വർഷം മുൻപ് ഞാനും കല്യാണി ചിറ്റയുടെ വീട്ടിൽ നിന്നാണ് +1ഉം +2വും പഠിച്ചത്..
—-===((
എന്നെ കാണാൻ എങ്ങനെ ആണെന്ന് ചോദിച്ചാൽ.. അത്യാവശ്യം വെളുത്ത നിറമാണ്, കാണാൻ നല്ല ചേലുണ്ടെന്ന് പലരും പറയാറുണ്ട്.. ആറടി പൊക്കത്തിനൊത്ത ശരീരം, ബോഡി വല്ല്യ ജിമ്മല്ലെങ്കിലും അത്യാവശ്യം നല്ല ഫിറ്റ് ബോഡിയാണ്, മീശയും താടിയും ട്രിം ചെയ്ത് നിർത്തുന്നതാണ് എനിക്ക് ഇഷ്ടം.. എന്നെ കാണാനും ലുക്ക് അതാണെ…
പഠിക്കാൻ പണ്ടേ മിടുക്കൻ ആയിരുന്നതുകൊണ്ടും താല്പര്യം ഉണ്ടായിരുന്നതുകൊണ്ടും +2 വച്ച് ഞാൻ പടുത്തം നിർത്തി…,
പക്ഷെ.., ഞാൻ +2വിന് പഠിത്തം നിർത്തിയതിന്റെ കാരണം മറ്റൊന്നാണ്..! സ്കൂൾ നിന്നും ഒരുമാസത്തെ സസ്പെൻഷൻ കിട്ടിയതോടുകൂടിയാണ് ഞാൻ എന്നെന്നേക്കുമായി +2വിന് വച്ച് പടുത്തം നിർത്താൻ കാരണമായത്..!
““ആ കഥയൊക്കെ ഞാൻ വഴിയേ പറയാം..’”
————-
സ്കൂൾ നിന്നും ഒരുമാസത്തെ സസ്പെൻഷൻ കിട്ടിയതിന്റെ കാരണം മനസ്സിൽ ഒരു കനലായി അണയാതെ കിടന്നതുകൊണ്ടുതന്നെ ആ ദേഷ്യത്തിൽ ഞാൻ എന്നെന്നേക്കുമായി പടുത്തം നിർത്തി, പഠിത്തം എന്ന വാക്കിനെ ഞാൻ വെറുത്തുതുടങ്ങി, വീണ്ടും മുന്നോട്ട് പഠിക്കണം എന്ന വീട്ടുകാരുടെ നിർബന്ധത്തെ ഞാൻ പാടെ അവഗണിച്ചു…
അങ്ങനെ പ്ലസ്റ്റുവിന് പടുത്തം നിർത്തി മൂഞ്ചിതെറ്റിയ ഞാൻ ഇപ്പൊൾ ഡ്രൈവറാണ്,.. വെറും ഡ്രൈവറല്ല മുൻ ‘MLA മിക്കിയുടെ’ ഡ്രൈവർ..
അത് മാത്രമല്ല എന്റെ ജോലി…
എന്റെ വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന അമ്പു എന്ന് വിളിക്കുന്ന അജി ചേട്ടന് ഒരു വണ്ടി ഉണ്ട് “വോൾക്സ് വാഗൻ പോളോ, 2013 മോഡൽ” കക്ഷീടെ മൂത്ത സൽപുത്രൻ അരുണിന്റെ വണ്ടി ആയിരുന്നു അത്, ഒന്നര വർഷം മുൻപ് അരുൺ ഖത്തറിൽ ജോലിക്ക് പോയതോടുകൂടി ആ വണ്ടി ഓട്ടം കിട്ടാതെ തുരുമ്പെടുക്കാൻ തുടങ്ങി.
ആരും ഓടിക്കാതെ ആ വണ്ടി വെറുതേ ഷെഡ്ഢിൽ കിടക്കുന്നത് കണ്ടപ്പോൾ. “ഈ വണ്ടി ഞാൻ വാടകയ്ക്ക് ഓടിച്ചോട്ടെ”….. എന്ന് അജിച്ചേട്ടനോട് ഞാൻ ചോദിച്ചപ്പോൾ നിറഞ്ഞ ചിരിയോടെ അജി ചേട്ടൻ അതിന് സമ്മതം മൂളി..
അങ്ങനെ MLA മിക്കിയുടെ ഡ്രൈവർ ജോലിയും കൂടാതെ ഫ്രീ ടൈമിൽ അജി ചേട്ടന്റെ വണ്ടിയുംകൊണ്ട് ഞാൻ വാടകയ്ക്ക് ഓട്ടം പോകാനും തുടങ്ങി, അതുകൊണ്ടുതന്നെ അജി ചേട്ടന്റെ വണ്ടി ഫുൾ ടൈം എന്റെ കയ്യിൽതന്നെ ആയിരിക്കും ഉണ്ടാവുക.🔺
💠💠💠💠
