അച്ചുവിൻ്റെ അമ്മ എൻ്റെയും – 3 36അടിപൊളി  

“ പിന്നെയെന്തൊക്കെയുണ്ടെടോ വിശേഷങ്ങൾ..?? കോളേജൊക്കെ എങ്ങനെ പോകുന്നു. ”

“ സുഖം.. അങ്ങനെയൊക്കെ അങ്ങ് പോകുന്നു. ”

“ഉഴപ്പല്ലല്ലോ??”

“ഏയ്.. ഇതുവരെ ഒരു പേപ്പർ പോലും പൊട്ടിയിട്ടില്ല.”

“ഹൂം.. കൊള്ളാം..ഇത് കഴിഞ്ഞിട്ട് എന്താണ് ഇന്തുചൂഡൻ്റെ ഫ്യൂച്ചർ പ്ലാൻ??”

ചിരിച്ച് കൊണ്ട് കൈമലർത്തി കാണിക്കാനെ എനിക്ക് അറിയത്തുള്ളൂ. സത്യം പറഞ്ഞാ what’s next എന്നത് എനിക്കും അറിഞ്ഞൂട.

“ നീ വല്ലോം കഴിച്ചായിരുന്നോ??”

“ഹും.. വരുന്നവഴി വിശന്നപ്പോ ഒരു കടയിൽ കയറി കഴിച്ചായിരുന്നു.”

പിന്നെയും എന്തൊക്കെയോ ചോദിച്ച് അമ്മാവനും അതിനൊക്കെ ഉത്തരം പറഞ്ഞും തലയാട്ടിയൂം ഞാനും. അതിനിടക്ക് ആരതി വന്നു ഞൊണ്ടിയും പിച്ചിയും ഒക്കെ പോയി. അവസാനം അവള് എന്നെ കയ്യിൽ വലിച്ച് അവരുടെ മുറിയിലേക്ക് കൊണ്ടുപോയി.
എന്നെ കണ്ടയുടൻ അനു ഇരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റു. ബഹുമാനം… കൊള്ളാം കുട്ടിക്ക് മര്യാദ ഒക്കെയുണ്ട്.
ഞാൻ അവിടെ ബെഡ്ഡിൽ ഇരുന്നു. അനു എൻ്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയതിന് ശേഷം അവള് മുന്നിലിരുന്ന ബുക്ക് അടച്ച് വെച്ചു. കണ്ടിട്ട് ഒരു text book പോലേ തോന്നാത്തത് കൊണ്ട് ഞാൻ അൽപ്പം ഒന്ന് എത്തി നോക്കി. ഒരു പെൺകുട്ടി മഞ്ഞപൂവുകൾ നിറഞ്ഞ ചെടികൾക്കിടയിൽ തൻ്റെ തലയിലിരിക്കുന്ന തൊപ്പിയിൽ പിടിച്ചിരിക്കുന്നതാണ് പുറംചട്ട. അതിന് മുകളിൽ എഴുതിയ അക്ഷരങ്ങളിലൂടെ എൻ്റെ കണ്ണുകൾ പാഞ്ഞു.
“ വുതറിംഗ് ഹൈറ്റ്സ് ” ആത്മഗതത്തിന് അൽപ്പം ശബ്ദം കൂടി ഞാൻ വായിച്ചു.

വായിച്ചിട്ടുണ്ടോ???

പെട്ടെന്ന് കേട്ട മധുര സ്വരത്തെ ഞാൻ ബുക്കിൽ നിന്നും ദൃഷ്ടി മാറ്റി നോക്കി. എന്നെ തന്നെ അതിശയത്തോടെ നോക്കി ഇരിക്കുന്ന ആ കണ്ണുകളിൽ എൻ്റെ നോട്ടം ഉടക്കി .
നിമിഷങ്ങൾക്കകം ഞാൻ സ്വബോധം വീണ്ടെടുത്ത് അവള് പറഞ്ഞത് എന്താണെന്ന് ചോദിച്ചു.

“അല്ലാ… ഈ നോവൽ വായിച്ചിട്ടുണ്ടോഎന്ന് ചോദിച്ചതാ ..”

“ഏയ് എനിക്ക് ഇത്പോലെ മെനക്കെട്ട പരുപാടി ഒന്നും ഇഷ്ടമല്ല ”

“വായിക്കുന്നത് മേനക്കെടാണോ?? ”

“പിന്നല്ലാതെ.. ഞാൻ എന്തെങ്കിലും വായിക്കുമ്പോ എൻ്റെ ചിന്ത വേറെ എവിടേലും പോകും. അപ്പോ വയിച്ചത് ഒന്നും മനസ്സിലാകാതെ വീണ്ടും ആദ്യം തൊട്ട് വായിക്കും. അത് എന്നെ കൊണ്ട് പറ്റത്തില്ല. ”

“അപ്പോ ചുമ്മാതല്ല പ്ലസ്ടു തോറ്റത്. ഹ ഹ ഹ ”

. അട്ടഹസിച്ചുള്ള ആതിരയുടെ ചിരി എൻ്റെ ചെവിയിൽ തരഞ്ഞ് കേറി. വായിൽ നല്ല തെറി വന്നെങ്കിലും എല്ലാം ചുരുട്ടി ഉമിനീരിൻ്റെ കൂടെ വിഴുങ്ങി കൊണ്ട് ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
അപ്പോ ഇപ്പറേ നിന്ന് ഒരു അടക്കിയുളള ചിരി. എങ്കിലും ഞാൻ നോക്കുന്നത് കണ്ടപ്പോ അനു അത് നിർത്തി.

പക്ഷേ എൻ്റെ കണ്ണുകൾ അൽപനേരത്തേക്ക് ആ മുഖം പാതി താഴ്ത്തി ചിരിക്കുന്നത് കാണാൻ കൊതിച്ചെന്ന് എനിക്ക് മനസ്സിലായി. അന്നാദ്യമായി ഓൾടെ മൊഞ്ച് എന്നെ ഒന്ന് വലച്ചു.
കുഞ്ഞ് നാൾ തൊട്ട് ഞാൻ കേട്ട് തുടങ്ങിയതാണ് ഇത് നിൻ്റെ മുറപ്പെണ്ണാണെന്നും വലുതകുമ്പോ ഇവളെ നിനക്ക് കെട്ടിച്ച് തരുമെന്നും. വള്ളിനിക്കർ ഇട്ടോണ്ട് നടന്ന കാലത്ത് അത് ഞാനൊരു തമാശയായി മാത്രമേ കണ്ടോളൂ. പിന്നെ അങ്ങോട്ട് ഒരു നാണവും അത് കഴിഞ്ഞ് അത് ഒരു താൽപര്യമില്ലാത്ത അശരീരിയുമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇന്ന് ഈ നിമിഷം വരെ ബുദ്ധി ഉദിച്ച നാൾത്തോട്ട് അനു എനിക്ക് എൻ്റെ ലക്ഷ്മിയേച്ചി പോലെ തന്നെയാണ്.
പക്ഷേ ഈ നിമിഷത്തിൽ അവൾടെ ഈ കരിമിഴികളിൽ എന്തോ ഒരു ശക്തി. ചുണ്ടുകൾ ചിരിക്കുവേണ്ടി വഴിമാറുമ്പോ തെളിയുന്ന കുഞ്ഞരി പല്ലുകളും കെവിളിൽ തെളിയുന്ന നുണ കുഴിയും എല്ലാം എന്നെ ഒരു ചുഴി പോലെ അതിൻ്റെ ഉള്ളിലേക്ക് വലിച്ചെടുക്കുന്ന പോലെ. എൻ്റെ ഉള്ളിൽ ഹൃദയം ഒന്ന് പിടഞ്ഞു. തലയിലെവിഡോ ഒരു വെള്ളിടി. ഇന്നലെ എൻ്റെ കിടക്കയിൽ എനിക്കുവേണ്ടി കിടന്ന എൻ്റെ പെണ്ണിനെ ഞാൻ മറന്ന് പോയോ എന്നൊരു സങ്കോചം എൻ്റെ ഉള്ളിൽ കുമിഞ്ഞു കൂടി. ഇന്നലെ പോയതിൽ പിന്നെ ഒരു ഫോൺ കാൾ അങ്ങോട്ടോ ഇങ്ങോട്ടോ ഉണ്ടായില്ല. പാൻ്റിൻ്റെ പോക്കെറ്റിൽ കൈ തിരുകി ഫോണെടുത്തു. അടുത്തിരുന്ന അശ്വതിയെ ഒന്ന് ചിരിച്ച് കാണിച്ചിട്ട് ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *