“ ഇപ്പോഴാണോ ഒന്ന് വിളിക്കാൻ തോന്നിയത്?? ”
ഞാൻ വിളിച്ച ആദ്യ റിംഗിൽ തന്നെ കോൾ എടുത്ത രമ്യ അൽപ്പം പരിഭവത്തിൽ ചോദിച്ചു.
“നിന്നെ ഞാൻ മറന്നെന്ന് നിനക്ക് തോന്നുന്നുണ്ടോ??.. വിളിക്കാൻ പറ്റാത്ത ഒരു സഹചര്യമായിപ്പോയ്.”
“ മറന്നാ കൊല്ലും നിന്നെ ഞാൻ. അറിയാലോ എന്നെ.”
“പിന്നെ.. നന്നായിട്ട് അറിയാം ”
“പിന്നെ എന്താ അവിടെ ഇത്രവലിയ ബിസി??”
“ അത് ഞാൻ ഇപ്പൊ അമ്മാവൻ്റെ വീട്ടിലാ. ഇവിടെ എല്ലാരുടെയും കൂടെ ..”
“എപ്പോ പോയി നീ..?”
“ അത്..ഇന്നലെ നിങ്ങള് പോയി കഴിഞ്ഞ്. ”
എന്തോ.. അങ്ങനെയാണ് പറയാൻ തോന്നിയത്. അല്ലേൽ ഇന്നലെ അടിച്ച് കിണ്ടി ആയത് കൊണ്ടാണ് അവളെ വിളിക്കാൻ പറ്റാഞ്ഞത് എന്ന് പറയേണ്ടി വരും. അത് ഡേഞ്ചർ ആയത് കൊണ്ട് ഞാൻ മൊഴിഞ്ഞില്ല.
പിന്നീട് എന്തൊക്കെയോ സംസാരിച്ച് ഞങ്ങൾ ഫോണിലൂടെ ഹൃദയം കൈമാറികൊണ്ടിരുന്നു.
രമ്യ ഒരു പ്രതേക സ്വഭാവക്കാരിയാണ്. അധികം ആരോടും മിണ്ടില്ല. അവൾടെ ക്ലാസിൽ ആകെ കൂട്ട് റാണിയാണ്. ആമ്പിള്ളേരോടൊന്നും മിണ്ടാറില്ല. ആകെപ്പാടെ മിണ്ടുന്നത് പണ്ട് അവൾടെ പിന്നാലെ മണപ്പിച്ച് നടന്ന ഒരു വാണത്തിനോടാണ്. പേരും മൈരും ഒന്നും ഓർക്കുന്നില്ല. ലെവൻ എൻ്റെയും മണിയുടേയും കയ്യുടെ ചൂട് അറിഞ്ഞതിൽപിന്നെ രമ്യയ്ക്ക് പിന്നാലെ നടന്നിട്ടില്ല.
അവളോടും ഞങ്ങളോടും ഒക്കെ സോറി പറഞ്ഞിട്ട് ഇപ്പൊ ഒരു ഫ്രണ്ട് സെറ്റപ്പിൽ അവൾടെ കൂടെ ഒണ്ട്.
വിളിക്കാഞ്ഞതിലെ പരിഭവം പൂർണമായും അവൾടെ സംസാരത്തിൽ നിന്നും മാറുന്ന വരെ ഞങ്ങള് സംസാരം തുടർന്നു.
“ ശ്രീയേട്ടാ.. അമ്മ കഴിക്കാൻ വിളിക്കുന്നു. വാ..’’
ഫോൺ കട്ടായ ഉടനെ ആരതി എന്നെ വന്നു വിളിച്ചു.
അവിടെ തീൻ മേശക് ചുറ്റും എല്ലാരും ഇരുന്നു. അനുവിനും ആരതിക്കും മുഖാമുഖം ഞാൻ ഇരുന്നു. അമ്മാവനും എനിക്കും വിളമ്പിയതിന് ശേഷമാണ് അമ്മായി മക്കൾക്ക് വിളമ്പിയത്. അവസാനം സ്വന്തം പാത്രത്തിലും.
എൻ്റെ മുന്നിലിരിക്കുന്ന പാത്രത്തിലേക്ക് ഞാൻ നോക്കി. ഉയരുന്ന നീരാവിക്കൊപ്പം അതിൻ്റെ മണവും കൂടി ഞാൻ ആവാഹിച്ചെടുത്തു. ഹോട്ടൽ ഭക്ഷണം കഴിച്ച് മടുത്ത എനിക്ക് ഈ മണം തന്നെ മതിയായിരുന്നു. അമ്മായിടെ കൈപ്പുണ്യം പണ്ട് തൊട്ടേ എനിക്കറിയാവുന്നതാണ്. എൻ്റെ മനസ്സ് നിറച്ചുകൊണ്ട് ഞാൻ ആദ്യ ഉരുള കഴിച്ചു. എൻ്റെ മുഖത്തെ ഭാവങ്ങൾ മാത്രം മതിയായിരുന്നു അമ്മായിക്ക് സന്തോഷിക്കാൻ.
“ എങ്ങനൊണ്ട് കറിയൊക്കെ?? രുചിയുണ്ടോ? ”
ഉത്തരം അനുകൂലമായി തന്നെ വരും എന്ന വിശ്വാസത്തിൽ അമ്മായി എന്നോട് ചോദിച്ചു.
എന്ത് പറയാൻ. എച്ചി വാ ആയിപ്പോയി അല്ലായിരുന്നേൽ കെട്ടിപിടിച്ചു ഒരു മുത്തം കൊടുക്കായിരുന്നു.
……………………………………………….
പിന്നങ്ങോട്ട് ഒരു മൂന്നാല് ദിവസം അടിപൊളിയായിരുന്നു. അവധി ഇല്ലാത്ത ദിവസങ്ങളിൽ അനുവും ആരതിയും പഠിക്കാൻ പോകും. ആരതി എൻ്റെ കൂടെ നടക്കാൻ വേണ്ടി ലീവ് എടുക്കാൻ ഇരുന്നെങ്കിലും അമ്മായി സമ്മതിച്ചില്ല. അവരില്ലാതിരുന്നപ്പോഴെല്ലാം എനിക്ക് കൂട്ട് അമ്മാവൻ തന്നെയാണ്. പുറത്തേക്ക് ഒക്കെ നടക്കാനും കൃഷിക്ക് വെള്ളമൊഴിക്കാനും തൊട്ടിൽ പോയി ചൂണ്ടയിടാനും എല്ലാം. ഇവരുടെ ഒക്കെ സ്നേഹം കണ്ട് പഠിപ്പ് നിർത്തി ഇൻവിടങ്ങ് പൊറുതി ആയാലോഎന്നായി എൻ്റെ ചിന്ത. അത് കഴിഞ്ഞ് ചേച്ചിയും അമ്മയും വന്നു. അളിയന് ലീവ് കിട്ടിയില്ലെന്നാണ് പറഞ്ഞത്. അമ്മയെ കണ്ടപ്പോ ശെരിക്കും എൻ്റെ കണ്ണുനിറഞ്ഞു പോയി. കണ്ടിട്ട് കൊറെ ആയില്ലേ.
ജിതിൻ ചേട്ടൻ ഇല്ലാഞ്ഞതിൽ ചേച്ചിക്ക് വല്യ വിഷമമായിരുന്നു. അമ്മക്കും അത്പോലെയൊകെ തന്നെ. മരുമോനെ പറ്റി പറയുമ്പോ നൂറ് നണ്.
എല്ലാരും കൂടിയപ്പോ ഞങ്ങള് മക്കൾ എല്ലാം പഴേപടി അടിച്ച് പൊളിക്കാൻ തീരുമാനിച്ചു. കുട്ടിക്കാലത്തെ കുസൃതികളും അടിയും എല്ലാം ഞങ്ങള് റീ ക്രിയേറ്റ് ചെയ്യാൻ തുടങ്ങി. കൂട്ടത്തിലെ ഒരു ആൺതരിയാണെന്ന് ചിന്തപോലുമില്ലാണ്ട് മൂന്ന് പെണ്ണുങ്ങളും കൂടെ എന്നെ ഇട്ട് കുടഞ്ഞു. ……..
*****************
