ഓർമകൾ എവിടെയോ മുറിഞ്ഞുപോയി. ഓർക്കാൻ ആഗ്രഹിക്കാത്ത ഒരുപ്പാട് ഓർമകൾ. എന്നെ കരയിച്ചവരും ഞാൻ കാരണം കരഞ്ഞവരും മാത്രമേ അക്കാലത്ത് എനിക്ക് ചുറ്റും ഉണ്ടായിരുന്നുള്ളൂ. ഉള്ളിലെ ദേഷ്യവും വിഷമവും എല്ലാം ഞാൻ തീർത്തത് പല സ്ത്രീകളുടെയും കിടപ്പറയിലാണ്. ഓരോ തവണയും എൻ്റെ ബീജം അവരുടെ നാളങ്ങളിൽ നിറക്കുമ്പോഴും എൻ്റെ മനസ്സിന് ചെറിയൊരു ആശ്വാസം കണ്ടെത്താൻ ഞാൻ ശ്രമിച്ചു. എനിക്കുവേണ്ടി കരഞ്ഞ പെണ്ണിനെ അതിനിടയിൽ ഞാൻ കണ്ടില്ല. അവളുടെ കണ്ണീരിനു ഉത്തരം നൽകാനോ അതൊന്ന് തുടച്ച് മാറ്റാനോ എനിക്ക് കഴിഞ്ഞില്ല. ഓരോ ദിവസവും തെറ്റുകളുടെ ത്രാസ് താണ് വന്നു. അതൊരിക്കലും പഴേ പടി ആവില്ല. എങ്കിലും അത് വീണ്ടും താഴാതിരിക്കാൻ എനിക്കൊപ്പം നിന്നത് എൻ്റെ ജിതിൻ ചേട്ടനാണ്.
ഒരു മുഴം കയറിൽ നിന്നോ , അല്ലെങ്കിൽ ഒരു കുപ്പി വിഷത്തിൽ നിന്നോ ഒക്കെയാണ് അയാളെന്നെ വലിച്ച്കേറ്റിയത്..
മാപ്പർഹിച്ചിരുന്നില്ലെകിലും എല്ലാരോടും യാത്ര പറഞ്ഞ് ഞാൻ പോയി. ഇവിടെ… ഈ നാട്ടിൽ. പുതിയൊരു മനുഷ്യനാകാൻ, ജീവിതം ഒന്നേന്ന് തുടങ്ങാൻ .
അതിനിടയിൽ ഞാൻ കണ്ടുമുട്ടിയതാണ് അച്ചൂനെയും രേവതി ആൻ്റിയെയും.
അന്ന് ആദ്യമായി സാരി ഉടുത്ത സന്തോഷത്തിൽ എല്ലാരേയും കാണിക്കാൻ ഓടി വന്ന അശ്വതിയെ ഇന്നും എനിക്ക് ഓർമ്മയുണ്ട്. ആദ്യം കണ്ടപ്പോ തോന്നിയ ഒരു വികാരം എന്താണെന്ന് ഞാൻ ചിന്തിച്ചിട്ടില്ല. പിന്നെ കൂടുതൽ അറിഞ്ഞപ്പോ അതൊരു വാൽസല്യവും സൗഹൃദവും ഒക്കെയായി. പതിയെ പതിയെ അതൊരു ഇഷ്ടമോ പ്രണയമോ എല്ലാമായി.. എന്തോ ഒന്നും അറിയില്ല.
നിന്നെ ഞാൻ കെട്ടട്ടെ എന്ന് ചോദിച്ചപ്പോ നാണം കുണുങ്ങി നിന്ന് ചിരിച്ചല്ലാതെ അവളൊന്നും പറഞ്ഞില്ല. എൻ്റെ ചോദ്യത്തിനുള്ള മറുപടി നൽകാനുള്ള വേവേകമൊന്നും ദൈവം അവൾക്ക് കൊടുത്തിട്ടുണ്ടാകില്ല.
ജിതിൻ ചേട്ടൻ്റെ കെയർ ഓഫിൽ കിട്ടിയ ജോലി വക വന്നതാണ് ഞാൻ ഇവിടെ. ജോലിക്ക് കേറി കുറച്ച് നാൾ പാട്‌പെട്ടെങ്കിലും പുതിയൊരു ജീവിതത്തിലേക്ക് പതിയെ ഞാൻ സെറ്റായി വന്നു. എല്ലാം പതിയെ ഒഴിവാക്കിയെങ്കിലും ദിവസവും ഒരു പുക , അതിൽമാത്രമായി എല്ലാം ഞാൻ ഒതുക്കി. വാടക വീടിന് അടുത്ത് ഒരു കടയുണ്ട്. അവിടുന്നായി പിന്നുള്ള വലിയും കുടിയും എല്ലാം. കുടി എന്ന് പറഞ്ഞാല് ചായ. വീശിയടിച്ച നല്ല നുരഞ്ഞ് പൊങ്ങിയ ചായ കാണുമ്പോഴെല്ലാം പണ്ട് കോളേജിലെ ക്യാൻ്റീൻ ഓർമ്മവരും.
അതിൻ്റെ ഒരു നൊസ്റ്റാൾജിയ കൂടെ ഒണ്ട് ഈ ചയകുടിക്ക്. അതെ പോലൊരു ഞായറാഴ്ചയാണ് അവളെ ഞാൻ കാണുന്നത്. കയ്യിലെ ആവിപറക്കുന്ന ചായയിൽ നിന്നും പത മാത്രം ഊറ്റിയെടുത്ത് കുടിക്കുമ്പോ കടയിലേക്ക് ചാടി തുള്ളി വന്ന അശ്വതി.
“ ലതാമ്മേ.. ദേ കണ്ടോ സാരി. അമ്മ ഉടുപ്പിച്ചതാ കൊള്ളാമോ..”
അൽപ്പം കുട്ടിത്തത്തോടെ അവള് കടയിലെ ചേച്ചിയോട് ചോദിച്ചു. അത് കണ്ട് ലത ചേച്ചി പുറത്തേക്ക് ഇറങ്ങി. അസ്സലായിട്ടുണ്ടെന്ന് അഭിപ്രായവും നൽകി. അത് കേട്ടപ്പോ പെണ്ണിൻ്റെ മുഖത്ത് ഒരു പൂത്തിരി കത്തിയതിൻ്റെ തെളിച്ചം. പിന്നെ ചേച്ചിയുടെ ഭർത്താവിനെയും കൊച്ചിനെയും എല്ലാരേയും ആളാംവീതം തൻ്റെ സൗന്ദര്യത്തെ പറ്റി തിരക്കി. കൂടെ എന്നോടും !!!. ഇതിന് മുമ്പ് യാതൊരു പരിചയവുമില്ലാത്ത എന്നോട് ആ ചോദ്യം വന്നപ്പോ ശെരിക്കും ഞാനൊന്ന് പകച്ചു. ചുറ്റും നോക്കിയപ്പോ ലതചേച്ചി ഒന്ന് കണ്ണിറുക്കി കാട്ടി.സത്യത്തിൽ പെണ്ണിനെ കാണാൻ ഒക്കെ കൊള്ളാം. ശരിയാ.. ഇതിനുമുമ്പ് ഞാൻ ഇവളെ കണ്ടിട്ടുണ്ട് ഈ കടയിൽ വെച്ച് തന്നെ. പക്ഷേ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഒന്ന് പിന്നിലേക്ക് ഓർത്തപ്പോ എനിക്ക് പിടികിട്ടി. പക്ഷേ മട്ടും സംസാരവും ഒക്കെ കേട്ടിട്ട് ഒരു പിരി ലൂസാണോ ന്നൊരു സംശയം. അല്ലേലൊരു സാരിയുടുത്തത്തിന് ഇത്രയുമൊക്കെ ഷോ വേണോ. എൻ്റെ ചേച്ചി അന്ന് ഇങ്ങനൊന്നും കാണിച്ചതയിട്ട് ഒരു ഓർമയും ഇല്ല.
എന്തായാലും എൻ്റെ മറുപടിക്കായിട്ട് നോക്കിനിന്നവളോട് “ കൊള്ളാം നന്നായിട്ടുണ്ട് ”എന്ന് ഒരു ഒഴുക്കൻ മട്ടിൽ ഞാൻ അങ്ങ് പറഞ്ഞു. സത്യം അതായത് കൊണ്ട് വല്യ ബുദ്ധിമുട്ടേണ്ടി വന്നില്ല.
ഞാൻ പറഞ്ഞത് കേട്ടിട്ട് അവൾക്ക് സന്തോഷമായെന്ന് ആ മുഖത്ത് നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.
കടമുറിയോട് ചേർന്നുള്ള ആ വീട്ടിലേക്ക് കയറാൻ തുടങ്ങുന്നതിനു തൊട്ട് മുമ്പ് അച്ചൂ… ന്നൊരു വിളി കേട്ടു. ഞാനുൾപ്പെടെ എല്ലാരും അവിടേക്ക് നോക്കി പോയി.
സെറ്റ് സാരിയോക്കെ ഉടുത്ത് അശ്വതിക്ക് വേണ്ടി കാത്തുനിൽക്കുന്ന ഒരു സ്ത്രീ.
