അജുവിന്റെ ആവനാഴി – 1 2

ഉച്ചയ്ക്കും അവന്‍റെ ചേച്ചി വന്നു വിളിച്ചിട്ടും അവന്‍ ഉണ്ണാന്‍ പോയില്ല. അവന്‍ കഴിക്കാത്തതുകൊണ്ട്, അമ്മയും കഴിക്കുന്നില്ല എന്ന് അവള്‍ പറഞ്ഞെങ്കിലും അവന്‍ എഴുന്നേറ്റില്ല. അതോടെ അവള്‍ തോറ്റു മടങ്ങി. ഒടുവില്‍, ഒരു മൂന്നു മണിയോടെ അവന്‍റെ അമ്മ അവന്‍റെ മുറിയില്‍ വന്നു അവനെ വിളിച്ചു. പക്ഷേ, അവന്‍ എഴുന്നേറ്റില്ല. കുറച്ചു സമയം അവര്‍ ശ്രമിച്ചിട്ടും അവന്‍ എഴുന്നേറ്റില്ല. അവരുടെ കണ്ണുനീരിനു മുന്നിലും അവന്‍ തോറ്റുകൊടുത്തില്ല. പിന്നെ അവര്‍ എഴുന്നേറ്റ് പോയി.

ഒരു പത്ത് പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ ഒരു പ്ലേറ്റില്‍ ഭക്ഷണവും എടുത്തുകൊണ്ടു അവന്‍റെ മുറിയില്‍ വന്നു. അത് അവന്‍റെ അടുത്ത് വച്ച് കഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവന്‍ കഴിച്ചില്ല. ഒടുവില്‍ അവര്‍ പാത്രം കൈയ്യില്‍ എടുത്തു ചോറ് കുഴച്ചു, ഒരു ഉരുള എടുത്തു അവന്റെ വായിലേക്ക് വയ്ക്കാനായി കൊണ്ടുചെന്നു. പക്ഷേ, അവന്‍ അപ്പോഴും വായ് തുറന്നില്ല. ഒടുവില്‍ അവരുടെ കണ്ണുനീരിനു മുന്നില്‍ അവന്‍ തോല്‍വി സമ്മതിച്ചു. അവന്‍ വായ് തുറന്നു ആ ചോറ് കഴിച്ചു.

അപ്പോഴേക്കും അവന്‍ എഴുന്നേറ്റ് കട്ടിലില്‍ ഇരുന്നുകൊണ്ട് കഴിക്കാന്‍ തുടങ്ങി. നാലഞ്ച് ഉരുള കഴിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ അമ്മയോട് ചോദിച്ചു.

“അമ്മ ഊണ് കഴിച്ചോ?”

“ഇല്ല.. ഞാന്‍ കഴിച്ചോളാം.. ഇപ്പോള്‍ നീ കഴിക്കു.”

“അത് വേണ്ട… ഞാന്‍ കാരണം അല്ലേ അമ്മ കഴിക്കാതിരുന്നത്. അതുകൊണ്ട് അമ്മയ്ക്ക് ഞാന്‍ വാരി തരാം.”

അത് പറഞ്ഞുകൊണ്ട്, അവന്‍ പാത്രത്തില്‍ നിന്നും ചോറ് വാരി അമ്മയുടെ വായിലേക്ക് വച്ചുകൊടുത്തു. അപ്പോഴാണ്‌ ആദ്യമായി അവരുടെ കണ്ണുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നത്. ഒരു മിനിട്ട് അവരുടെ കണ്ണുകള്‍ നിശബ്ദമായി പരസ്പരം മാപ്പ് പറഞ്ഞു.
ഒടുവില്‍ രണ്ടുപേരുടെയും മുഖത്ത് ഒരു ചെറിയ ചിരി രൂപം പ്രാപിച്ചു. പിന്നെ അത് ഒരു സ്നേഹ ചുംബനത്തില്‍ അവസാനിച്ചു. അവര്‍ കുനിഞ്ഞു അവന്‍റെ നെറ്റിയില്‍ ചുംബിച്ചു. പിന്നെ, അവന്‍റെ തല അവരുടെ നെഞ്ചിലേക്ക് പിടിച്ചു ചേര്‍ത്ത് വച്ചുകൊണ്ട് അവന്‍റെ മുടിയില്‍ ചുംബിച്ചു. പിന്നെ മറ്റൊന്നും പറയാതെ അവര്‍ അത് മുഴുവനും തിന്നു തീർത്തു.

”ഇനി മോന്‍ പോയി വാ കഴുക്.”

അവന്‍ അമ്മയുടെ മുഖത്ത് നോക്കി ഒന്ന്‍ ചിരിച്ചിട്ട്, അമ്മയുടെ വയറ്റിലൂടെ ഒരു കൈ കൊണ്ട് ചുറ്റിപ്പിടിച്ചുകൊണ്ട്, മുറിക്കു പുറത്തേക്ക് നടന്നു. അവന്‍ വാഷ്‌ബേസിനില്‍ കൈ കഴുകി……. അമ്മ അടുക്കളയിലേക്കും പോയി. കഴുകി കഴിഞ്ഞു അവന്‍ പുറത്തൊക്കെ ഇറങ്ങി നടന്നു. അവന്‍ അകത്തേക്ക് കയറി ചെന്നപ്പോള്‍ ചേച്ചി അവളുടെ മുറിയില്‍ കട്ടിലില്‍ കിടന്നു ഉറങ്ങുന്നു.

കുറച്ചു കഴിഞ്ഞു അവന്‍ വീടിന്‍റെ പിന്നിലേക്ക് ചെന്നപ്പോള്‍ അമ്മ അവിടെ അടുക്കളയുടെ പിന്നിലെ വരാന്തയില്‍ ഇരിക്കുന്നു. അവനെ കണ്ട അമ്മ, അവനെ അവരുടെ അടുത്തേക്ക് വിളിച്ചു. അവനും അമ്മയുടെ അടുത്ത് ചെന്നിരുന്നു. അവര്‍ അവന്‍റെ ഒരു കൈ, അവരുടെ കൈകള്‍ക്കുള്ളിലാക്കി പിടിച്ചു. അവന്‍ അവരുടെ അടുത്തേക്ക് ചേര്‍ന്നിരുന്നു. അവന്‍റെ മനസ്സില്‍ ഒരു ചെറിയ ചമ്മല്‍ ഉണ്ടായിരുന്നു.

ഇന്നലെ ഇവിടെ വച്ചാണ് അമ്മയുടെ കൈയ്യില്‍നിന്നും അടി വാങ്ങി തറയില്‍ കിടന്നു നക്ഷത്രക്കാല്‍ എണ്ണിയത്. അവന്‍ അതും ആലോചിച്ചു അമ്മയുടെ അടുത്ത് ഇരുന്നു. സാധാരണ അമ്മയോട് വളരെ അടുത്ത് ഇടപഴകുന്ന അവന് അന്ന് എന്തെങ്കിലും മിണ്ടാന്‍ വലിയ സങ്കോചം ആയിരുന്നു. അവന്‍ ഒന്നും മിണ്ടാതെ ഇരുന്നു. അത് കണ്ടിട്ട് അമ്മ അവനോടു ഓരോന്ന് ചോദിക്കാന്‍ തുടങ്ങി.

“നീ എന്താടാ ഒന്നും മിണ്ടാതെ ഇങ്ങനെ ഇരിക്കുന്നത്?”

“ഓ!……. ഞാന്‍ എന്ത് മിണ്ടാന്‍. ഇന്നലെ ഒന്ന് മിണ്ടിയത്തിനു കന്നം പുകയുന്ന അടിയും തോഴിയുമല്ലേ കിട്ടിയത്….. അതുകൊണ്ട് മൗനമാണ് നല്ലത്…”

“അങ്ങനത്തെ കന്നംതിരിവ് പറഞ്ഞാല്‍ ഇനിയും കരണക്കുറ്റി പുകയും.”

“അതിലെന്താ കന്നംതിരിവ്? ഇവിടെ നടക്കുന്ന കാര്യങ്ങളല്ലേ ഞാന്‍ പറഞ്ഞുള്ളൂ.”

Leave a Reply

Your email address will not be published. Required fields are marked *