അത്തം പത്തിന് പൊന്നോണം – 1 1

ഞാൻ : ഇന്ന് പറമ്പിൽ ജാസ്തി പണിക്കാരുള്ളതാ. ഊണ് നേരത്തെ കാലാവണം. പിന്നെ കുളം വൃത്തിയാകാൻ മുത്തൂനെ ഏൽപ്പിച്ചിട്ടുണ്ട്. കുട്ടികളൊക്കെ വരുന്നതല്ലേ.

അമ്മ : പിന്നെ മാലതി വരുന്നുണ്ട് രാവിലത്തെ ബസിൽ . നീയൊന്നു പോയി അവളെ കൂട്ടികൊണ്ടു വാ.

ഞാൻ : ചെറിയമ്മയോ, ചെറിയമ്മക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയുന്നതല്ലേ. വന്നോളും.

അമ്മ : അതല്ലടാ, നീയൊന്നു പോയി കൂട്ടികൊണ്ടു വന്നാ അവൾക്കൊരു സന്തോഷമാകും. പോകുന്നവഴിക്കു ആ കുഞ്ഞിമാളുനോട് ഇത്രേടം വരെ ഒന്നു വരാൻ പറ. ഇനി തിരക്കവാൻ പോവല്ലേ അവളിവിടെ നിക്കട്ടെ കുറച്ചുദിവസം.

ഞാൻ : ശെരിയമ്മേ.

ഭക്ഷണം കഴിക്കുമ്പോളും ഞാൻ അമ്മയെ തന്നെ നോക്കിയിരുന്നു. പാവം ഒരുപാടു കഷ്ടപെടുന്നുണ്ട്, പുറമെ കാണുന്നില്ലെങ്കിലും ശരീരമെല്ലാം ക്ഷീണിച്ചിരിക്കുന്നു. ഇനി എന്റെ കല്യാണം കഴിഞ്ഞാലേ അമ്മക്കൊരു വിശ്രമം ഉണ്ടാവൂ. അമ്മയുടെ പഴയ ചിത്രങ്ങൾ എല്ലാം എന്റെ മനസ്സിൽ തെളിഞ്ഞുവന്നു. ജീവിതം കുടുംബത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച എല്ലാ പെണ്ണുങ്ങളുടെയും അവസ്ഥ ഇതുതന്നെയായിരിക്കും. ഞാൻ വേഗം ഭക്ഷണം കഴിച്ച് എണ്ണീറ്റു. എന്നിട്ട്‌ ഒരു ഷർട്ട്‌ എടുത്തിട്ട് ഞാൻ പുറത്തേക്കിറങ്ങി. പോകുന്ന വഴിക്ക് കുഞ്ഞിമാളുന്റെ വീട്ടിൽ കയറി. കുഞ്ഞിമാളൂന്റെ കെട്ടിയോൻ ദിവാകരൻ ആണ്‌ നാട്ടിൽ ചെത്തുകാരൻ. ഞങ്ങളുടെ പറമ്പിലും ഒന്നു രണ്ടു തെങ്ങുകൾ ചെത്തുന്നുണ്ട്. ആ മിറ്റത്തു നിന്നു ഞാൻ വിളിച്ചു.

ഞാൻ : ആരുമില്ലേ ഇവിടെ. ??
നാട്ടുവഴിയിലൂടെ പൊടി പറത്തിക്കൊണ്ട് ബസ് വന്നു നിന്നു. ഞാൻ ചെറിയമ്മ ബസിൽ നിന്ന്‌ ഇറങ്ങുന്നതും കാത്ത് നിന്നു. ബസിൽ നിന്നും ആദ്യം നയനമോൾ ചാടിയിറങ്ങി, അജിയേട്ടാ എന്ന് വിളിച്ചുകൊണ്ടു എന്റെ അടുത്തേക്ക് വന്നു. പിന്നാലെ ചെറിയമ്മയും, ഞാൻ നയനമോളെ എന്നോട് ചേർത്ത് നിർത്തി ചെറിയമ്മ വരുന്നതും നോക്കിനിന്നു. വലിയൊരു ബാഗും തൂക്കി എന്റെ അടുത്തേക്ക് വന്നു. ചെറിയമ്മയെ കാണാൻ സീരിയൽ നടി അർച്ചന മേനോനെ പോലെയായിരുന്നു.

മാലതി : നീയെന്തു നോക്കി നിക്കുവാട അജി, ഈ ബാഗൊന്നു പിടിക്കട.

ഞാൻ ചെറിയമ്മയുടെ കയ്യിൽ നിന്നു ബാഗു വാങ്ങി തോളിലിട്ടു. അത്യാവശ്യം കനമുണ്ട്.

ഞാൻ : എങ്ങനെയുണ്ടായിരുന്നു യാത്രയൊക്കെ ?

മാലതി : പട്ടാമ്പി വരെ കുഴപ്പല്ലായിരുന്നു. അവിടുന്ന് ഇങ്ങോട്ട് ബസിൽ സീറ്റ്‌ കിട്ടിയില്ല. തൂങ്ങിപിടിച്ചാ വന്നേ കയ്യൊക്കെ കഴക്കുന്നു.

ഞാൻ : ചെറിയച്ഛൻ വന്നില്ലേ ?

മാലതി : ഇല്ലടാ. കടയിൽ തിരക്കാട. ഞങ്ങളെ ബസ് കേറ്റിയിട്ടു പോയി.

ഞങ്ങൾ അങ്ങനെ വീട്ടിലേക്കു നടന്നു. ചെറിയമ്മക്ക് നല്ല യാത്രാ ക്ഷീണം ഉണ്ട്. പോകുന്നവഴിയിൽ ഓരോന്ന് ചോദിച്ചുകൊണ്ട് നടന്നു.

മാലതി : അവിടെ ആരെങ്കിലും വന്നോടാ ?

ഞാൻ : എല്ലാ വർഷവും ആദ്യം വരുന്നത് ചെറിയമ്മയാണ്. ഇപ്രാവശ്യവും അങ്ങനെ തന്നെ. ഇവള്ടെ ക്ലാസ്സൊക്കെ കഴിഞ്ഞോ. ?

മാലതി : പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ പുറപ്പെട്ടു.

ഞാൻ : അതു നന്നായി.

മാലതി : എന്ത് നന്നായി ?. ഇത്ര അടുത്തായിട്ടും വഴിതെറ്റിയെങ്കിലും നിയങ്ങോട്ടൊന്നു വന്നിട്ടുണ്ടോ ?. ശെരിക്കും ഞങ്ങൾ വരാൻ പാടില്ലാത്തതാ. പിന്നെ ഏട്ടനെ ഓർത്ത് വരുന്നതാ.
ചെറിയമ്മ കള്ള പിണക്കം നടിച്ചു.

ഞാൻ : ചെറിയമ്മക്ക് അറിയാലോ. അച്ഛന് പഴയപോലെ ഞാൻ ബുധിമുട്ടിക്കാറില്ല. ഇക്കണ്ടകാലം മുഴുവൻ ഞങ്ങൾക്ക് വേണ്ടി കഷ്ടപെട്ടില്ലേ. ഇനി കുറച്ച് കാലം വിശ്രമിക്കട്ടെ. അതുകൊണ്ട് എല്ലാ കാര്യങ്ങളും ഞാനാ നോക്കുന്നത്. ഇവിടുന്നു മാറി നിക്കാൻ സമയം കിട്ടുന്നില്ല. അതാ ഞാൻ എങ്ങോട്ടും ഇറങ്ങാത്തതു.

മാലതി : എനിക്കറിയാടാ കുട്ടാ. നീയുള്ളതു ഏട്ടന് വലിയയൊരു ആശ്വസമാ. ഈ സ്നേഹം എന്നും ഉണ്ടാവണം കേട്ടോ.

ഞാൻ : ഇനി ചെറിയമ്മേടെ പരാതി പരിഗണിച്ചു ഓണം കഴിഞ്ഞാൽ കുറച്ച് ദിവസം ഞാൻ ചെറിയമ്മേടെ വീട്ടിൽ വന്നു നിൽക്കാൻ പോവാ . എന്തിനു ഏതിനും ഓടിവരാൻ ഈ ചെറിയമ്മയല്ലേ ഞങ്ങൾക്കുള്ളു.
മാലതി : അതിനെന്താ. നീ വാടാ.

Leave a Reply

Your email address will not be published. Required fields are marked *