അത്തം പത്തിന് പൊന്നോണം – 1

ഞാൻ : അപ്പൊ നാളെ മുതൽ നിന്നെയും സഹിക്കണമല്ലോ…
ഞാൻ തമാശയായി അവളെ കളിയാക്കാൻ പറഞ്ഞു.

അശ്വതി : പോടാ…

ഞാൻ : ഡീ…
എന്ന് പറഞ്ഞ് ഞാൻ അടിക്കാൻ ഓങ്ങിയതും അവൾ ഓടി കളഞ്ഞു.

കുറച്ച് പോയി അവൾ തിരിഞ്ഞു വിളിച്ചു പറഞ്ഞു.

അശ്വതി : മുത്തൂ, എന്റെ ചെടികൾക്ക് കുറച്ച് വെള്ളമൊഴിച്ചേക്കണേ. എനിക്ക് നേരം വഴുക്കി.

മുത്തൂ : ഹാ… സെരിമാ…

ഞാൻ : നീ ഈ കൈക്കോട്ടും കുട്ടയും കൊണ്ടുവെച്ചിട്ടു പിന്നാമ്പുറത്തേക്കു വാ. ഇനി എന്തെങ്കിലും കഴിച്ചിട്ടാകാം..

അവൻ കളപ്പുരയിലേക്ക് പോയി. ഞാൻ ഉമ്മറത്തൂടെ കേറാതെ നേരെ പിന്നാമ്പുറത്തോട്ടു പോയി. കയ്യിലുള്ള നേന്ത്രക്കുലയും ഉണ്ണിത്തണ്ടും തിണ്ണയിൽ വെച്ച് കാൽകഴുകി അകത്തോട്ടു കയറി. അമ്മ അടുക്കളയിൽ ദോശ ചുട്ടോണ്ടിരിക്കുകയായിരുന്നു.

ഞാൻ : അമ്മാ ഇന്ന് നല്ല വിശപ്പുണ്ട്, കാര്യമായിട്ട് തന്നെ എന്തെങ്കിലും വേണം.

അമ്മ : അതു എന്നും അങ്ങനെ തന്നെയാണല്ലോ. ദോശയുണ്ട്, പുളിച്ചമ്മന്തിയും തേങ്ങാചട്ട്ണിയും ഉണ്ട്.

ഞാൻ : എന്നാൽ വേഗം പോരട്ടെ

അമ്മ ദോശ ചുട്ടുകൊണ്ടിരുന്നു, ചൂട് ദോശ ചുടുമ്പോ ചുടുമ്പോ എടുത്തു തിന്നാൻ ആയിരുന്നു എനിക്കിഷ്ടം.

ഞാൻ : പിന്നെ അമ്മേ, ഒരു നേന്ത്രകുല കൊടുന്നു വെച്ചിട്ടുണ്ട്. നടുവൊടിഞ്ഞു വീണതാ. പാകമായിട്ടില്ല കായവറുക്കാനും ശർക്കരവരട്ടി ഉണ്ടാക്കാനുമെടുക്കാം. പിന്നെ അച്ഛൻ കഴിച്ചാരുന്നോ ?

അമ്മ : ഉവ്വ്, ആരെയൊക്കെയോ കാണാൻ ഉണ്ടെന്നു പറഞ്ഞ് അച്ഛൻ നേരത്തെ ഇറങ്ങി.

ഞാൻ : ഇന്ന് പറമ്പിൽ ജാസ്തി പണിക്കാരുള്ളതാ. ഊണ് നേരത്തെ കാലാവണം. പിന്നെ കുളം വൃത്തിയാകാൻ മുത്തൂനെ ഏൽപ്പിച്ചിട്ടുണ്ട്. കുട്ടികളൊക്കെ വരുന്നതല്ലേ.

അമ്മ : പിന്നെ മാലതി വരുന്നുണ്ട് രാവിലത്തെ ബസിൽ . നീയൊന്നു പോയി അവളെ കൂട്ടികൊണ്ടു വാ.

ഞാൻ : ചെറിയമ്മയോ, ചെറിയമ്മക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയുന്നതല്ലേ. വന്നോളും.

അമ്മ : അതല്ലടാ, നീയൊന്നു പോയി കൂട്ടികൊണ്ടു വന്നാ അവൾക്കൊരു സന്തോഷമാകും. പോകുന്നവഴിക്കു ആ കുഞ്ഞിമാളുനോട് ഇത്രേടം വരെ ഒന്നു വരാൻ പറ. ഇനി തിരക്കവാൻ പോവല്ലേ അവളിവിടെ നിക്കട്ടെ കുറച്ചുദിവസം.

ഞാൻ : ശെരിയമ്മേ.

ഭക്ഷണം കഴിക്കുമ്പോളും ഞാൻ അമ്മയെ തന്നെ നോക്കിയിരുന്നു. പാവം ഒരുപാടു കഷ്ടപെടുന്നുണ്ട്, പുറമെ കാണുന്നില്ലെങ്കിലും ശരീരമെല്ലാം ക്ഷീണിച്ചിരിക്കുന്നു. ഇനി എന്റെ കല്യാണം കഴിഞ്ഞാലേ അമ്മക്കൊരു വിശ്രമം ഉണ്ടാവൂ. അമ്മയുടെ പഴയ ചിത്രങ്ങൾ എല്ലാം എന്റെ മനസ്സിൽ തെളിഞ്ഞുവന്നു. ജീവിതം കുടുംബത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച എല്ലാ പെണ്ണുങ്ങളുടെയും അവസ്ഥ ഇതുതന്നെയായിരിക്കും. ഞാൻ വേഗം ഭക്ഷണം കഴിച്ച് എണ്ണീറ്റു. എന്നിട്ട്‌ ഒരു ഷർട്ട്‌ എടുത്തിട്ട് ഞാൻ പുറത്തേക്കിറങ്ങി. പോകുന്ന വഴിക്ക് കുഞ്ഞിമാളുന്റെ വീട്ടിൽ കയറി. കുഞ്ഞിമാളൂന്റെ കെട്ടിയോൻ ദിവാകരൻ ആണ്‌ നാട്ടിൽ ചെത്തുകാരൻ. ഞങ്ങളുടെ പറമ്പിലും ഒന്നു രണ്ടു തെങ്ങുകൾ ചെത്തുന്നുണ്ട്. ആ മിറ്റത്തു നിന്നു ഞാൻ വിളിച്ചു.

ഞാൻ : ആരുമില്ലേ ഇവിടെ. ??
അത്തം പത്തിന് പൊന്നോണം എന്നാണല്ലോ. അതെ ഇന്ന് അത്തം നാൾ ഈ വർഷത്തെ ഓണാഘോഷത്തിന് വേണ്ട ഒരുക്കങ്ങൾ എല്ലാം എന്റെ വീട്ടിൽ തുടങ്ങി കഴിഞ്ഞു. അതിരാവിലെ തന്നെ എഴുന്നേറ്റു പറമ്പിൽ പോയി നനയെല്ലാം കഴിച്ച് വരുമ്പോഴാണ് നല്ലൊരു നേന്ത്രൻ വാഴ നടുവൊടിഞ്ഞു വീണു കിടക്കുന്നതു കണ്ടത്. ഞാനും മുത്തുവും കൂടി കുലവെട്ടിയെടുത്ത് ഉണ്ണിത്തണ്ടും എടുത്തു. മുത്തുവിനെ പരിചയപെടുത്തിയില്ല, തമിഴനാണ് മുത്തുസെൽവന് പറമ്പിന്റെ കാര്യസ്ഥനായി എല്ലാ കാര്യത്തിനും കൂടെയുണ്ടാകും. മുൻപ് അച്ഛന്റെ കൂടെയായിരുന്നെങ്കിൽ ഇപ്പോൾ എന്റെ കൂടെ. ഒരുപാടു കാലമായി ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ കൂടെയുണ്ട്. പണിയെല്ലാം കഴിഞ്ഞ് ഞങ്ങൾ തറവാട്ടു കുളത്തിൽ പോയി ഒരു കുളിപാസാക്കി വീട്ടിലേക്കു നടന്നു. പടിപ്പുര കടന്ന് മിറ്റത്തേക്കു കേറിയപ്പോൾ അശ്വതി നടന്നു വരുന്നു.

ഞാൻ : എവിടേക്കാടി അതിരാവിലെ തന്നെ കുട്ടിയുംപറിച്ചോണ്ടു ?

അശ്വതി : ഹലോ മിസ്റ്റർ, സമയം 8.30 ആയി. ഞാൻ കോളേജിൽ പോവാ…

ഞാൻ : ഇതുവരെ തീർന്നില്ലേ നിന്റെ കോളേജ്.

അശ്വതി : ഇന്നത്തോടെ തീരും മോനെ.

ഞാൻ : അപ്പൊ നാളെ മുതൽ നിന്നെയും സഹിക്കണമല്ലോ…
ഞാൻ തമാശയായി അവളെ കളിയാക്കാൻ പറഞ്ഞു.

അശ്വതി : പോടാ…

ഞാൻ : ഡീ…
എന്ന് പറഞ്ഞ് ഞാൻ അടിക്കാൻ ഓങ്ങിയതും അവൾ ഓടി കളഞ്ഞു.

കുറച്ച് പോയി അവൾ തിരിഞ്ഞു വിളിച്ചു പറഞ്ഞു.

അശ്വതി : മുത്തൂ, എന്റെ ചെടികൾക്ക് കുറച്ച് വെള്ളമൊഴിച്ചേക്കണേ. എനിക്ക് നേരം വഴുക്കി.

മുത്തൂ : ഹാ… സെരിമാ…

ഞാൻ : നീ ഈ കൈക്കോട്ടും കുട്ടയും കൊണ്ടുവെച്ചിട്ടു പിന്നാമ്പുറത്തേക്കു വാ. ഇനി എന്തെങ്കിലും കഴിച്ചിട്ടാകാം..

അവൻ കളപ്പുരയിലേക്ക് പോയി. ഞാൻ ഉമ്മറത്തൂടെ കേറാതെ നേരെ പിന്നാമ്പുറത്തോട്ടു പോയി. കയ്യിലുള്ള നേന്ത്രക്കുലയും ഉണ്ണിത്തണ്ടും തിണ്ണയിൽ വെച്ച് കാൽകഴുകി അകത്തോട്ടു കയറി. അമ്മ അടുക്കളയിൽ ദോശ ചുട്ടോണ്ടിരിക്കുകയായിരുന്നു.

ഞാൻ : അമ്മാ ഇന്ന് നല്ല വിശപ്പുണ്ട്, കാര്യമായിട്ട് തന്നെ എന്തെങ്കിലും വേണം.

അമ്മ : അതു എന്നും അങ്ങനെ തന്നെയാണല്ലോ. ദോശയുണ്ട്, പുളിച്ചമ്മന്തിയും തേങ്ങാചട്ട്ണിയും ഉണ്ട്.

ഞാൻ : എന്നാൽ വേഗം പോരട്ടെ

അമ്മ ദോശ ചുട്ടുകൊണ്ടിരുന്നു, ചൂട് ദോശ ചുടുമ്പോ ചുടുമ്പോ എടുത്തു തിന്നാൻ ആയിരുന്നു എനിക്കിഷ്ടം.

ഞാൻ : പിന്നെ അമ്മേ, ഒരു നേന്ത്രകുല കൊടുന്നു വെച്ചിട്ടുണ്ട്. നടുവൊടിഞ്ഞു വീണതാ. പാകമായിട്ടില്ല കായവറുക്കാനും ശർക്കരവരട്ടി ഉണ്ടാക്കാനുമെടുക്കാം. പിന്നെ അച്ഛൻ കഴിച്ചാരുന്നോ ?

അമ്മ : ഉവ്വ്, ആരെയൊക്കെയോ കാണാൻ ഉണ്ടെന്നു പറഞ്ഞ് അച്ഛൻ നേരത്തെ ഇറങ്ങി.

ഞാൻ : ഇന്ന് പറമ്പിൽ ജാസ്തി പണിക്കാരുള്ളതാ. ഊണ് നേരത്തെ കാലാവണം. പിന്നെ കുളം വൃത്തിയാകാൻ മുത്തൂനെ ഏൽപ്പിച്ചിട്ടുണ്ട്. കുട്ടികളൊക്കെ വരുന്നതല്ലേ.

അമ്മ : പിന്നെ മാലതി വരുന്നുണ്ട് രാവിലത്തെ ബസിൽ . നീയൊന്നു പോയി അവളെ കൂട്ടികൊണ്ടു വാ.

ഞാൻ : ചെറിയമ്മയോ, ചെറിയമ്മക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയുന്നതല്ലേ. വന്നോളും.

അമ്മ : അതല്ലടാ, നീയൊന്നു പോയി കൂട്ടികൊണ്ടു വന്നാ അവൾക്കൊരു സന്തോഷമാകും. പോകുന്നവഴിക്കു ആ കുഞ്ഞിമാളുനോട് ഇത്രേടം വരെ ഒന്നു വരാൻ പറ. ഇനി തിരക്കവാൻ പോവല്ലേ അവളിവിടെ നിക്കട്ടെ കുറച്ചുദിവസം.

ഞാൻ : ശെരിയമ്മേ.

ഭക്ഷണം കഴിക്കുമ്പോളും ഞാൻ അമ്മയെ തന്നെ നോക്കിയിരുന്നു. പാവം ഒരുപാടു കഷ്ടപെടുന്നുണ്ട്, പുറമെ കാണുന്നില്ലെങ്കിലും ശരീരമെല്ലാം ക്ഷീണിച്ചിരിക്കുന്നു. ഇനി എന്റെ കല്യാണം കഴിഞ്ഞാലേ അമ്മക്കൊരു വിശ്രമം ഉണ്ടാവൂ. അമ്മയുടെ പഴയ ചിത്രങ്ങൾ എല്ലാം എന്റെ മനസ്സിൽ തെളിഞ്ഞുവന്നു. ജീവിതം കുടുംബത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച എല്ലാ പെണ്ണുങ്ങളുടെയും അവസ്ഥ ഇതുതന്നെയായിരിക്കും. ഞാൻ വേഗം ഭക്ഷണം കഴിച്ച് എണ്ണീറ്റു. എന്നിട്ട്‌ ഒരു ഷർട്ട്‌ എടുത്തിട്ട് ഞാൻ പുറത്തേക്കിറങ്ങി. പോകുന്ന വഴിക്ക് കുഞ്ഞിമാളുന്റെ വീട്ടിൽ കയറി. കുഞ്ഞിമാളൂന്റെ കെട്ടിയോൻ ദിവാകരൻ ആണ്‌ നാട്ടിൽ ചെത്തുകാരൻ. ഞങ്ങളുടെ പറമ്പിലും ഒന്നു രണ്ടു തെങ്ങുകൾ ചെത്തുന്നുണ്ട്. ആ മിറ്റത്തു നിന്നു ഞാൻ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *