അത്ഭുത ദ്വീപ് – 1 Like

2 വർഷം കൂടുമ്പോൾ ആദം നാട്ടിലേക് വരുമായിരുന്നു….വിക്കി അവനെ ഒരു മോനെ പോലെ നോക്കിയിരുന്നു…

ഇപ്പോൾ വിക്കിയുടെ ടീമിലെ സെക്കന്റ്‌ പൈലെറ്റും ടീം സെക്കന്റ്‌ ക്യാപ്റ്റനും ആയിമാറി നമ്മുടെ ആദം. ആ ടീമിൽ 6 പേർ ആയിരുന്നു ഉള്ളത് വിക്കിയെ കൂടാതെ ടീമിൽ മലയാളിയും ആദമിന്റെ ഉറ്റ ചെങ്ങാതിമാരും ആയിരുന്ന ആദമിന്റെ സമപ്രായക്കാർ ആയ രണ്ടു മലയാളികൾ അൻവറും പിന്നെ സത്യ നാരായണൻ എന്ന സത്യയും..ഇവരെ കൂടാതെ ടീമിൽ റഷ്യ കാരൻ ആയ ആൽബിനും ജപ്പാനിൽ നിന്നും ഉള്ള ഇവർ എല്ലാവരും കളിയാക്കി വിളിക്കുന്ന ജാക്കിച്ചാൻ എന്നാ (ചിശോ)

ആൾ ഒരു നല്ല തമാശകരൻ ആണ് കേട്ടോ ജാക്കിച്ചാന്റെ ചെറിയ കട്ട്‌ ഒക്കെ ഉണ്ട്… അങ്ങനെ ഇരിക്കെ ബോയിങ് കമ്പനിയിൽ ഇവരുടെ ടീം ഡവോലോപ് ചെയ്തു എടുത്ത പുതിയ മോഡൽ ഫൈറ്റർ ജെറ്റ് ടെസ്റ്റ്‌ ചെയ്യാൻ വേണ്ടി ഒരു വലിയ ഫ്ലൈ ഓവർ തന്നെ വേണ്ടി വന്നു കാരണം ഇത്തരത്തിൽ പ്രേത്യേകമായി ഇറക്കിയ നിരവതി സവിശേഷതകൾ ഉള്ള ജെറ്റ് ആയിരുന്നു അത്… ഒരേ സമയം 7പേർക് വരെ അതിൽ പോകാം. ആ ജെറ്റ് എല്ലാതരം ലൊക്കേഷനും പ്രകൃതി വിക്ഷോപങ്ങളും മറികടക്കും എന്ന് ആയിരുന്നു ഇവരുടെ ടീം മുന്നോട്ടു വച്ച വാദം എന്നാൽ ഇതുപോലെ ഒരു ജെറ്റ് ഒരു രാജ്യ സേനക്ക് കൈ മാറാൻ അത് ബോയിങ് കമ്പനിക്ക് തെളിക്കേണ്ട ഒരു സാഹചര്യം അവിടെ ഉണ്ടായി.. അതിന് വേണ്ടി ബോയിങ് കമ്പനി ഇത് ഗവണ്മെന്റിനു മുന്നിൽ തെളിക്കാൻ ഇവരുടെ ടീമിനോട്…the western North Atlantic Ocean…റൂട്ട് ടെസ്റ്റ്‌ കവർ ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടു അതിന് വേണ്ടി ഇറങ്ങിയതാണ് ഇവരുടെ 6 പേർ അടങ്ങുന്ന ടീം….എന്നാൽ ആദം തന്റെ പെങ്ങൾ ആയ ക്ലാരയുടെ കല്യാണം ആയിരുന്നു അന്ന് സെക്കന്റ് ക്യാപ്റ്റൻ ആയതുകൊണ്ടും വലിയ പ്രൊജക്റ്റ്‌ ആയത് കൊണ്ടും കമ്പനി അവനെ നാട്ടിലേക് പോകാൻ ഉള്ള കാര്യം തള്ളി.. വേറെ വഴി ഒന്നും ഇല്ല എന്ന് ആദമിന് അറിയാമായിന്നു എന്നാലും സ്വന്തം എന്ന് പറയാൻ അവനു ജോക്കോബും കുടുംബവും അല്ലേ ഉള്ളു അതുകൊണ്ട് ക്ലാരയുടെ കല്യാണത്തിന് പോകാൻ കഴിയാത്ത വിഷമം ആണ് ആ ഫ്ലൈ ഓവർ ടെസ്റ്റിൽ അവന്റെ മനസ്സിൽ മുഴുവൻ….

വിക്കി : മോനെ നീ ഇങ്ങനെ വിഷമിച്ചു നിൽക്കല്ലേ…

ആദം : ചേട്ടന് അറിയാമല്ലോ ക്ലാര അവൾ എത്ര എന്റെ സ്വന്തം പെങ്ങൾ അല്ലെങ്കിലും മനസ്സ് കൊണ്ട് അവൾ എന്റെ കുഞ്ഞു പെങ്ങൾ ആണ് ആ അവളുടെ കല്യണത്തിന് പോലും എനിക്ക് പോകാൻ പറ്റിയില്ല…

വിക്കി : മോനെ ആദം ജീവിതത്തിൽ പല പ്രേതിസന്ധികളും വരും അത് കാര്യം ആക്കാതെ മുന്നോട്ടു പോണം നമ്മൾ. നിന്റെ അച്ഛൻ ആന്റണി ആ കാര്യത്തിൽ മിടുക്കൻ ആയിരുന്നു ഒന്നും അവനെ അലട്ടിയിരുന്നില്ല നല്ല ആത്മവിശ്വസിയും ധൈര്യ ശാലിയും ആണ് നിന്റെ അച്ഛൻ ആ അച്ചന്റെ മോൻ ഇങ്ങനെ ഇരിക്കല്ലേ… അവൻ എപ്പോഴും പറയുമായിരുന്നു

(അന്റോണിയുടെ വാക്കുകൾ )

“എടാ വിക്കി നീ നോക്കിക്കോ നാളെ എന്റെ മോൻ ഒരു നല്ല പൈലറ്റ് ആയില്ലെങ്കിലും ഒരു നല്ല മനുഷ്യൻ ആയിരിക്കും ഒരു യുഗം തന്നെ അവനെ വായ്ത്തും എല്ലാവർക്കും ഒരു പ്രേതിക്ഷയും ധൈര്യവും നൽകുന്നവൻ ആയിരിക്കും എന്റെ മകൻ ആദം കരുണയുള്ളവനും നീതിമാനും സുന്ദരനും ആണ് ” അവനെ പെറ്റേതിൽ എനിക്ക് അഭിമാനം ഉണ്ട് എന്ന് എന്റെ മനസ്സ് പറയുന്നു ”

ശേഷം വിക്കി തുടർന്നു

വിക്കി : അതുകൊണ്ട് നീ അതൊക്കെ വിട് ദാ നോക്ക് ഈ ഫ്ലൈ ഓവറും ഒക്കെ കഴിഞ്ഞു നമ്മൾ 6 പേരും കൂടെ നാട്ടിലേക് പോകുന്നു ക്ലാരയെ കാണുന്നു കുറച്ചു നാൾ അവിടെ അടിച്ചു പൊളിക്കുന്നു… ആൽബിനും ചിശോയും എപ്പോഴും പറയും അവർക്ക് നമ്മുടെ നാട് ഒക്കെ കാണണം എന്ന് നമ്മുക്ക് ഒരുമിച്ചു അങ്ങ് പോവട നീ ടെൻഷൻ അടിക്കാതെ… ഷേ.. ഒന്ന്.. ചിരികേടാ.. ഉവ്വേ…

വിക്കി യുടെ ആ വാക്കുകൾ മതിയായിരുന്നു ആദമിന്റെ ആ ദുഃഖം ഒന്ന് മാറി കിട്ടാൻ ആദം മനസ്സ് അറിഞ്ഞു കൊണ്ട് ചിരിച്ചു….

വിക്കി : ഹാ… ഇത്രേ ഉള്ളു ഒന്ന് മനസ്സറിഞ്ഞു ചിരിച്ചാൽ തീരാവുന്നതേ ഉള്ളു എല്ലാ പ്രേശ്നവും…..

Leave a Reply

Your email address will not be published. Required fields are marked *