ശേഷം കുറച്ചു സൈന്യവും എൽദോറും തിരത്തേക് കുതിരയുടെ പുറത്ത് കയറി പോയി കരിനില നിറമുള്ള കുതിര അതിന്റെ വാൽ പുലിയുടെ വാൽ പോലെ ആയിരുന്നു എന്നാൽ രോമം ഇല്ല അതിന് ഇരു സൈഡിലും ആയി ഇറണ്ട് ചെവികൾ മൊത്തം 4 കൂടാതെ ആ കുതിരക്ക് പരുന്തിന്റെ തല ആയിരുന്നു
*********************************************
കുറച്ചു സമയത്തിന്മുൻപ്
**********************************************
ജെറ്റ് ചുയലികാറ്റിന്റെ കൂടെ കറങ്ങി കൊണ്ട് ആഘാശത്തിലേക് ഉയർന്നു…അത് കുറെ നേരം നീണ്ടു നിന്നു
എല്ലാവരുടെയും തല കറങ്ങി ശർത്ഥിച്ചു…
ചിലരുടെ സേഫ്റ്റി ബെൽറ്റ് പൊട്ടും എന്ന അവസ്ഥയിൽ ആയി…
പെട്ടന്ന് ഒരു ശക്തിയുള്ള വെളിച്ചം ആ ജെറ്റിലേക് കണ്ണാടിയിലൂടെ തുളച്ചു കയറി അവരുടെ കണ്ണിലേക്കും പെട്ടന്ന് ജെറ്റ് എവിടോ ഇടിച്ചു തകർത്തു വീണപോലെ തോന്നി പതിയെ ബോധം മറഞ്ഞു…..
കുറച്ചു സമയം കഴിഞ്ഞു….
പെട്ടന്ന് ഞെട്ടികൊണ്ട് ആദം തന്റെ കണ്ണ് തുറന്നു ചുറ്റും പുകയും പൊടിപ്പടലവും അവൻ പതിയെ തന്റെ ശരീരം അനക്കാൻ നോക്കി നല്ല വേദന ഉണ്ട് സീറ്റ് എല്ലാം പൊളിഞ്ഞു പോയിരുന്നു അവൻ ചുറ്റും നോക്കി എല്ലാം തകർന്നു തരിപടം ആയിരുന്നു എല്ലാവരും പല രിധിയിൽ ആയി കിടക്കുന്നു…
അവൻ പതിയെ എഴുനേറ്റ് അൻവറിനെ തട്ടി വിളിച്ചു..
ഡാ അൻവർ ഏണിക്ക് ഡാ….
ബോധം പോയിരുന്ന അൻവർ പതിയെ അവന്റെ കണ്ണുകൾ തുറന്നു…
ആദം : ഡാ ജെറ്റ് എവിടെയോ വന്ന് ക്രാഷ് ആയിട്ടുണ്ട് മൊത്തം നശിച്ചു
അത് കേട്ട് അൻവർ ചുറ്റും നോക്കി ആദം അവന്റെ സീറ്റ് ബെൽറ്റ് ഒഴിവാക്കി എഴുനേൽപ്പിച്ചു അവന്റെ നെറ്റി ചെറുതായി മുറിഞ്ഞിട്ടുണ്ട് ശേഷം വേഗം സത്യനെയും കവിളിൽ തട്ടി വിളിച്ചു….
കുറച്ചു കഴിഞ്ഞു സത്യ കണ്ണ് തുറന്നു….
ഡാ നമുക്ക് എന്താ പറ്റിയെ… ആ.ഹ്ഹ ..
അവന്റെ ബെൽറ്റ് ഒഴിവാക്കി ആദം അവനെ പിടിച്ചു എണീപ്പിച്ചു… അവനു ദേഹം മുഴുവൻ ഒരു വേദന ഉണ്ട്…
അൻവർ : ഡാ ആദം ആൽബിൻ ചിശോ…
അവൻ അത്രയും പറഞ്ഞു കൊണ്ട് അവരുടെ ഭാഗത്തേക് നോക്കി കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു ബാക്ക് സെറ്റിൽ ഇരുന്ന ആൽബിനും ചിശോയുടെയും ചതഞ്ഞു അരിഞ്ഞ ശവശരീരം ജെറ്റ് ക്രാശിൽ ജെറ്റിന്റെ പിൻ ഭാഗം മുഴുവൻ തകർന്നിരുന്നു….
അവർ എല്ലാവരും ആ കാഴ്ച കണ്ടു കരഞ്ഞു….
ഡാ അവര് പോയെടാ…. ഇനി ഇനി നമ്മളെ ആരു രക്ഷിക്കും…
സത്യ കരഞ്ഞു കൊണ്ട് പറഞ്ഞു
പെട്ടെന്ന് ആയിരുന്നു ആദം ഓർത്തത്
“ക്യാപ്റ്റൻ ”
അവൻ അത്രയും പറഞ്ഞു കൊണ്ട് ക്യാപ്റ്റന്റെ സീറ്റിന്റെ അടുത്തേക് പാഞ്ഞു കൂടെ അവരും… എന്നാൽ ആ കാഴ്ച ആദമിന് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു
ജെറ്റിന്റെ ഗ്ലാസ് പൊട്ടിത്തെറിച്ചു ഒരു ഗ്ലാസ് വിക്കിയുടെ നെഞ്ചിൽ ശക്തിയാൽ തുളച്ചു കേറിയിരിക്കുന്നു…..
ഡാ… ചെ… ചേട്ടൻ….
ആദമിന്റെ വാക്കുകൾ ഇടറി അവൻ കരഞ്ഞു കൊണ്ട് വിക്കിയെ തട്ടി വിളിച്ചു
ചേട്ടാ ഏണിക്ക്…എന്നെ ഒറ്റക്ക് അക്കല്ലേ…
ചേട്ടാ… ചെ..
പെട്ടന്ന്
ഹും ഹും തും.. തും….
വിക്കിയുടെ വായയിൽ നിന്നും ചോര ശർത്ഥിച്ചു കൊണ്ട് കണ്ണ് തുറന്നു
ആദം : ചേട്ടാ……
വിക്കി : മോനെ….ആദം…
ആദം : വാ എണീയ്ക് നമുക്ക് രക്ഷപെടാം..
വിക്കി : എനിക്ക് വരാൻ പറ്റും എന്ന് തോന്നുന്നില്ല… മോനെ… തും ഗു…. ഗുഹും….
വിക്കി വിടും ചോര തുപ്പി കൊണ്ട് പറഞ്ഞു
ആദം : നിങ്ങളെ ഒറ്റക് ആക്കി ഞാൻ എങ്ങും പോവില്ല….
ഇതൊക്കെ കണ്ടു എന്ത് ചെയ്യണം എന്ന് അറിയാതെ നിസ്സഹായരായി നിൽക്കുന്ന അൻവറും സത്യയും🥺
വിക്കി : എന്റെ… എന്റെ…ജീവിതം കഴിഞ്ഞെടാ..മോനെ.. ഞാൻ.. ഞാൻ..
ഗുഹും… തും….
ആദം : ഇല്ല നിങ്ങളെ എനിക്ക് ഒറ്റക് ആക്കി പോകാൻ പറ്റില്ല…
വിക്കി : മോനെ…നമ്മൾ.. ഇപ്പൊ എവിടെ ആണെന്ന് അറിയില്ല കയുമെങ്കിൽ രക്ഷപ്പെടണം അല്ലെങ്കിൽ ജീവിക്കണം എന്നെ പോലെ മരണത്തിന് കിഴടങ്ങരുന്നത്…
ആദം : അങ്ങനെ ഒന്നും പറയല്ലേ ചേട്ടാ…
വിക്കി : മോനെ ആദം നീ…വലിയവൻ ആകും…നിന്റെ അച്ഛന്റെ ആഗ്രഹം പോലെ..ഒരു പ്രയാസത്തിലും മോൻ തളർന്നു പോകരുത് അച്ഛനെ പോലെ തല ഉയർത്തി നേരിടണം അതിന് ദൈവം നിന്റെ കൂടെ ഉണ്ട്… എന്റെ ആന്റണിടെ മോൻ ആണെടാ നീ…നീ .. എന്റെ ആന്റണിടെ ..ആന്റണിടെ…മോ….
