അനാമിക ചേച്ചി മൈ ലൗവ് – 1 79അടിപൊളി 

ഒരുപാട് മോഡേൺ ഒന്നും അല്ല,ടീച്ചർ ആയത് കൊണ്ടാവും പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ടെന്ന് തോന്നിയിട്ടുണ്ട്,അമ്മയും പറഞ്ഞു കേട്ടിടുണ്ട്.അല്ലാതെ അത്രയും വലിയൊരു സ്കൂളിൻ്റെ ചുമതല ചുമ്മാ ചേച്ചിക്ക് കൊടുക്കില്ലല്ലോ.

എല്ലാവർക്കും കൊടുക്കുന്ന കൂട്ടത്തിൽ എന്റെ നേരെയും കുറി വെച്ച് നീട്ടി ഞാൻ അതിൽ നിന്ന് കുറിയെടുത്ത് നെറ്റിയിൽ തൊട്ടു.

“എന്താ കണ്ണാ..ഉറക്ക പിച്ചിലാണോ ഇപ്പോഴും..”

“അല്ലേ ചേച്ചി..അതൊക്കെ എപ്പോഴേ മാറി”…”

ചേച്ചി എൻറെ സൈഡിലുള്ളവർക്ക് പ്രസാദം കൊടുക്കുമ്പോൾ ആണ് ഞാൻ ചേച്ചിയെ നല്ലോണം ശ്രദ്ധിച്ചത്. സാരിക്കടയിലൂടെ ആ കുഞ്ഞു വയർ ഞാൻ കണ്ടു. നല്ല ഒതുങ്ങി നിൽക്കുന്ന ഒട്ടും കൊഴുപ്പ് അടിഞ്ഞുകൂടാത്ത നല്ലൊരു വയർ.

അങ്ങനെ വന്നവരോടും അവിടെയുള്ളവരോടും മിണ്ടിയും പറഞ്ഞു സമയം കുറെ പോയി. ഒരുപാട് പേരെ ഒന്നും ക്ഷണിക്കാത്തത് കൊണ്ട് തന്നെ ഉച്ചയ്ക്ക് നേരത്തെ തന്നെ എല്ലാവരും ഭക്ഷണം കഴിച്ച് പിരിഞ്ഞു. പിന്നെ അനുവേച്ചിയുടെ അമ്മയും പിന്നെ കണ്ണേട്ടന്റെ അച്ഛനും അമ്മയും മാത്രമായി. കണ്ണേട്ടന്റെ വീട് എടുക്കുന്നതിനു മുൻപ് തന്നെ അച്ഛനും അമ്മയും പഴയ വീട്ടിൽ തന്നെ നിൽക്കുമെന്നും പുതിയ വീട്ടിലേക്ക് വല്ലപ്പോഴുമേ വരുമെന്ന് പറഞ്ഞിരുന്നു. കണ്ണേട്ടന്റെ അച്ഛന് പഴയ വീടിനോടുള്ള ഒരു അറ്റാച്മെന്റ് കൊണ്ടായിരിക്കാം. അതുകൊണ്ട് കണ്ണേട്ടൻ തിരിച്ചു ദുബായിലേക്ക് പോയി കഴിഞ്ഞാൽ അനുവേച്ചിയുടെ അമ്മ ഇവിടെ നിൽക്കുമെന്നാണ് പറഞ്ഞത്.

അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കണ്ണേട്ടൻ തിരിച്ചു ദുബായിലേക്ക് പോവുകയും അനുവേ ച്ചിയുടെ അമ്മ അനുവേച്ചിയുടെയും കുഞ്ഞിന്റെയും കൂടെ നിൽക്കാൻ വേണ്ടി വീട്ടിലേക്ക് വരുകയും ചെയ്തു.

ഇടയ്ക്ക് സാധനങ്ങൾ വാങ്ങി കൊടുക്കാനും മറ്റും അല്ലാതെയുമായി അനുവേച്ചിയുടെ വീട്ടിലെ സന്ദർശകനായിരുന്നു ഞാൻ.ചേച്ചിയുടെ അമ്മ ഉള്ളതുകൊണ്ടുതന്നെ എനിക്കവിടെ പോകുന്നതിനു മറ്റ് തടസ്സങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പിന്നെ ഞാൻ മുന്നേ പറഞ്ഞല്ലോ ഒരു നല്ല കുട്ടി എന്ന ഇമേജ് ഉള്ളതുകൊണ്ട് കണ്ണേട്ടന്റെ അച്ഛന്റെയും അമ്മയുടെയും വീട്ടിലായാലും ഇപ്പോൾ കണ്ണേട്ടന്റെ വീട്ടിൽ ആയാലും എനിക്ക് നല്ല സ്വാതന്ത്ര്യമുണ്ട്.

അങ്ങനെ മഴ തിമിർത്തു പെയ്യുന്ന ഒരു ഞായറാഴ്ച,പ്രിസൺ ബ്രേക്ക് സീരിസും കണ്ടിരിക്കുകയായിരുന്നു ഞാൻ.അപ്പോഴാണ് അനുവേച്ചിയുടെ കോൾ..

“നന്ദൂ..നീ എന്തേലും പണിയിലാണോ മോനെ”..

“ഇല്ല ചേച്ചി..ഞാൻ ഇവിടെ ചുമ്മാ കിടക്കുവാണ്..”

“എടാ മോൾക്ക് ചെറുതായി പനിക്കുന്നുണ്ട്, അവളെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകണം. മഴ ആയതുകൊണ്ട് കാറെടുക്കാൻ ചെറിയൊരു പേടി.നിനക്കൊന്ന് കാറ് എടുത്ത് അവിടം വരെ വരാൻ പറ്റുമോ.”

“പിന്നെന്താ ചേച്ചി? ഞാൻ ഇതേ ഡ്രസ്സ് മാറ്റിയിട്ട് വരാം”

“ശരി നന്ദു..”

ഞാൻ പെട്ടെന്ന് തന്നെ ഡ്രസ്സും മാറ്റി റെഡിയായി അനുവേച്ചിയുടെ വീട്ടിലേക്ക് പോയി.

“ഞാനും വരണോ മോളെ…”അനുവേച്ചിയുടെ അമ്മ ചോദിച്ചു

“വേണ്ട അമ്മേ നന്ദു ഉണ്ടല്ലോ, ഞങ്ങള് രണ്ടുപേരും മതി ഞങ്ങൾ വേഗം പോയിട്ട് വന്നോളാം..”

വീട്ടിൽനിന്ന് 13 കിലോമീറ്റർ ഉണ്ട് ഹോസ്പിറ്റലിലേക്ക്കു,കുറച്ച് സമയം കൊണ്ട് ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി ഇറങ്ങുന്ന തിരക്കിനിടയിൽ കുട എടുക്കാൻ മറന്നിരുന്നു ,മഴ തിമിർത്തു പെയ്യുന്നത് കൊണ്ട് പാർക്കിംഗ് ഏരിയയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പറ്റിയില്ല.

“അയ്യോ.കുട എടുക്കാൻ മറന്നല്ലോ.ഇനി ഇപ്പൊ എങ്ങനെയാ പുറത്തേക്ക് ഇറങ്ങുക..ഇവിടെ സെക്യൂരിറ്റിയെ ഒന്നും കാണുന്നും ഇല്ലല്ലോ” അനുപേച്ചി പുറത്തു നോക്കിക്കൊണ്ട് പറഞ്ഞു.

“മഴ ആയതുകൊണ്ടാവാം ചേച്ചി അവരൊന്നും പുറത്തേക്കു നിൽക്കാത്തത്.. ചേച്ചി ഇവിടെ ഇരിക്ക് ഞാൻ പോയി കുട വാങ്ങിയിട്ട് വരാം”

“വേണ്ടടാ..നീ നനയില്ലേ..വെറുതേ പനി പിടിപ്പിക്കേണ്ട”

“അതു കുഴപ്പം ഇല്ല ചേച്ചി…”

ചേച്ചി പറഞ്ഞു തീരും മുമ്പേ ഞാൻ ഡോർ തുറന്നു പുറത്തേക്ക് ഓടി സെക്യൂരിറ്റിയോട് കുട വാങ്ങി കാറിലേക്ക് തിരിച്ച് നടന്നു നല്ല മഴയായതുകൊണ്ട് നല്ലവണ്ണം നനഞ്ഞിരുന്നു.

“ദാ ചേച്ചി കുട…”

“എടാ നീ എന്ത് പരിപാടിയാ കാണിച്ചത് നല്ല മഴയല്ലേ, നനഞ്ഞിട്ട് പനി പിടിച്ചാലോ”

“ഇല്ല ചേച്ചി ഞാൻ മഴയത്തൊക്കെ കളിക്കാൻ പോകുന്നതല്ലേ,അങ്ങനെയൊന്നും പനി പിടിക്കില്ല”

“ഉം..എന്നാലും.. എൻറെ ബാഗിൽ കർച്ചീഫ് ഇരിപ്പുണ്ട് അത് എടുത്ത് തല തോർത്തിക്കോ തലയിൽ വെള്ളം കുടിപ്പിക്കേണ്ട”

അതും പറഞ്ഞ് ചേച്ചി ഹോസ്പിറ്റലിലേക്ക് പോയി ഞാൻ കാറിൽ തന്നെ വെയിറ്റ് ചെയ്തു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ചേച്ചി വന്നു ഡോർ തുറന്ന് അകത്ത് കയറി.

“എടാ നീ തല തോർത്തിയില്ലേ,ഞാൻ പറഞ്ഞതല്ലേ, തോർത്തിയതിനു ശേഷം നീ വണ്ടി എടുത്താൽ മതി”

എന്നെ കണ്ടതും എന്റെ തലയിൽ തൊട്ടു നോക്കിയിട്ട് ചേച്ചി പറഞ്ഞു

“ഈ ചേച്ചിയുടെ ഒരു കാര്യം”.

“ഇന്നാ..തോർത്ത്.”

ബാഗിൽ നിന്ന് കർച്ചീഫ് എടുത്ത് എൻറെ നേരെ നീട്ടി.

ഒടുവിൽ ചേച്ചിയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ തോർത്തി ,

ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് യാത്രയായി.

പിറ്റേന്ന് രാവിലെ എണീറ്റ് എപ്പോഴാണ് എനിക്ക് മനസ്സിലായത് ചെറിയ രീതിയിൽ ജലദോഷവും പനി പിടിച്ചിരിക്കുന്നു. അമ്മയുടെ വക രാവിലെ ഉപദേശവും ചീത്ത പറച്ചിലും എല്ലാം കഴിഞ്ഞ് അമ്മ സ്കൂളിലേക്ക് പോയി, ഞാൻ പുതപ്പിനടിയിൽ മൂടിപ്പുതച്ച് കിടന്നുറങ്ങി.

വൈകുന്നേരം ആരോ തട്ടി വിളിക്കുന്നത് കേട്ടിട്ട് ആണ് ഞാൻ കണ്ണു തുറന്നു നോക്കിയത് നോക്കുമ്പോൾ മുമ്പിൽ അമ്മയും അനുവേച്ചിയും.

“പനി കുറവുണ്ടോ മോനെ..”അമ്മ ചോദിച്ചു”..

“കുഴപ്പം ഇല്ലമ്മേ..പാരാസെറ്റമോൾ കുടിച്ചു..ഇപ്പൊ കുറവുണ്ട്..”

“മോളിരിക്ക്..ഞാൻ ചായ എടുക്കട്ടെ..”അതും പറഞ്ഞു അമ്മ പുറത്തേക്ക് പോയി

“വേണ്ട ചേച്ചി..ഞാൻ ഇപ്പൊ ഇറങ്ങുവേ..ഇവൻ കിടത്തത്തിൽ ആണെന്ന് അറിഞ്ഞപ്പോ വന്നു കണ്ടിട്ട് പോകാന്നു കരുതി..”

ചേച്ചി പറയുന്നത് കേൾക്കാൻ നിൽക്കാതെ അമ്മ അടുക്കളയിലേക്ക് പോയി.

“എന്താ നന്ദൂട്ടാ..നല്ല പനി ഉണ്ടോ..നോക്കട്ടെ..”

അതും പറഞ്ഞു ചേച്ചി എൻറെ

നെറ്റിയിലും കഴുത്തിലും കൈവെച്ചുനോക്കി.ആകെ മൊത്തത്തിൽ ചൂടായി നിൽക്കുന്ന ശരീരത്തിൽ ചേച്ചിയുടെ മൃദു സ്പർശം ഏറ്റപ്പോൾ ആകെ ഒരു കുളിര്.ചേച്ചിയുടെ വാത്സല്യത്തോടെ ഉള്ള ഒരു നോട്ടം കൂടെ ആയപ്പോൾ എനിക്കാകെ എന്തോ പോലെ തോന്നി..

“ഇപ്പൊ കുറവുണ്ട് ചേച്ചി”..അതു പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു..

“ഞാൻ അപ്പോഴേ പറഞ്ഞില്ലേ മഴയത്ത് പുറത്തിറങ്ങണ്ട പനി പിടിക്കുമെന്ന്.. മൂത്തവർ പറഞാൽ ആദ്യം കയ്ക്കും പിന്നെ മധുരിക്കും…മോൻ കേട്ടിട്ടില്ലേ…”

Leave a Reply

Your email address will not be published. Required fields are marked *