അനാമിക ചേച്ചി മൈ ലൗവ് – 1 83അടിപൊളി 

“ഒരുപാട് സ്നേഹമുണ്ടെങ്കിൽ എനിക്ക് ഒരു ഉമ്മ തരുമോ..”

ഒരു രണ്ടു മിനിറ്റ് നേരത്തേക്ക് ചേച്ചി ഒന്ന് സൈലൻറ് ആയി ഞാൻ എന്താ ചോദിച്ചത് അവിടെ എന്താ നടന്നത് എന്നറിയാതെ ചേച്ചി സ്തംഭിച്ചു നിന്നു പോലെയായി.

“നീ തോന്നിവാസം പറയാതെ ചായ കുടിച്ചിട്ട് പോകാൻ നോക്ക്…”അത്രയും കാലത്തിനിടയിൽ ചേച്ചി എന്നോട് ദേഷ്യപ്പെട്ട് സംസാരിച്ച ആദ്യത്തെ സംഭവമായിരുന്നു അത്. അതുവരെ കണ്ട ചേച്ചിയെ അല്ലായിരുന്നു അപ്പോൾ.

ഞാൻ സംഭരിച്ച ധൈര്യം മുഴുവൻ ചോർന്നു പോയ പോലെ. എനിക്ക് തോന്നി. അപ്പോൾ തന്നെ ഭൂമിയിടിഞ്ഞ് ഞാനങ്ങ് പാതാളത്തിലേക്ക് പോയിരുന്നെങ്കിലോ എന്ന് ഞാൻ ആശിച്ചു. ഇനി മുന്നോട്ട് എന്താ സംഭവിക്കാൻ പോവുക എന്നോർത്തപ്പോൾ എന്റെ കൈയും കാലും വിറക്കാൻ തുടങ്ങി.

“അത്.. അങ്ങനെയല്ല.. ഞാൻ അങ്ങനെ ചോദിച്ചത് അല്ല ചേച്ചി..”വിറച്ചു വിറച്ചുകൊണ്ട് ഞാൻ പറഞ്ഞു.

അതിനു മറുപടി ഒന്നും പറയാതെ ചേച്ചി ബെഡ്റൂമിലേക്ക് പോയി വാതിൽ അടച്ചു.അതും കൂടെ ആയപ്പോൾ വെടിക്കെട്ട് പൊട്ടും പോലെ എൻറെ ഹൃദയമിടിക്കാൻ തുടങ്ങി. ചേച്ചി അപ്പോൾ ഇത് പ്രശ്നമാക്കാനുള്ള പരിപാടിയിൽ ആണെന്ന് തോന്നുന്നു.

എന്താ ചെയ്യേണ്ടത് എന്നറിയാതെ ഞാൻ അവിടെ സ്തംഭിച്ചു ഇരുന്നു.

“നീ ചായ കുടിച്ച് കഴിഞ്ഞിട്ട് വീട്ടിലേക്ക് പോകുമ്പോൾ മുൻവശത്തെ വാതിൽ ചാരി ഇടണേ”

ചായ കുടിച്ചു കഴിഞ്ഞെങ്കിൽ ഇറങ്ങിപ്പോടോ എന്ന് ചേച്ചി പറയാതെ പറഞ്ഞതാണോ.എന്തായാലും കൂടുതൽ സംസാരിച്ചു വഷളാക്കാതെ ഡ്രൈയറിൽ നിന്നും എൻറെ ഡ്രസ്സും എടുത്തിട്ട് ഞാൻ വീട്ടിലേക്ക് പോയി.

പിന്നൊരു രണ്ടുമൂന്നു മണിക്കൂർ അതുവരെ നടന്ന ഓരോ കാര്യങ്ങളും ആലോചിച്ചു ഞാൻ ചെയ്ത കാര്യങ്ങൾ വിലയിരുത്തുകയായിരുന്നു. ചേച്ചിക്ക് എന്നോട് ഇഷ്ടം ഉണ്ടെന്ന് എനിക്ക് പലപ്പോഴായി തോന്നിയിരുന്നു. എന്നെ ബാക്കിൽ കയറ്റി വണ്ടിയോടിക്കുന്നു ഞാൻ കഴുത്ത് ഷോൾഡറിൽ വച്ചപ്പോൾ ഒന്നും പറഞ്ഞില്ല എന്റെ തല തോർത്തി തരുന്നു,വയറിൽ പിടിച്ചപ്പോൾ ഒന്നും പറഞ്ഞില്ല, പിന്നെ ഒരുപാടൊന്നും ഇല്ലെങ്കിലും ചെറിയ രീതിയിൽ ഒക്കെ ലിവിങ് റിലേഷൻഷിപ്പിനെ കുറിച്ചും വെടികളുടെ അടുത്ത് പോകുന്നതിനെക്കുറിച്ച് ഒക്കെ സംസാരിച്ചിരുന്നല്ലോ. മറുവശം ചിന്തിച്ചപ്പോൾ ചേച്ചി എന്നെ ഒരു അനിയൻ ആയിട്ടാണ് കാണുന്നതെങ്കിലോ. ഈയൊരു കാലത്ത് ഒരു അനിയനോടും ഇതെല്ലാം പറയാവുന്നതും ചെയ്യാവുന്നതും ആണല്ലോ. അങ്ങനെയാണെങ്കിൽ ഞാനിപ്പോൾ ഉമ്മ ചോദിച്ചപ്പോൾ ചേച്ചിക്ക് എന്തുമാത്രം വിഷമം വന്നിട്ടുണ്ടാവും എന്ന് ആലോചിച്ചപ്പോൾ എനിക്ക് ആകെ എന്തോ പോലെ തോന്നി, ചേച്ചി ഇനി ഇത് കണ്ണേട്ടനോടോ കണ്ണേട്ടന്റെ അച്ഛനോടോ അമ്മയോടോ പറയുമോ എന്നൊരു പേടിയും ഇല്ലാതില്ല.

“നന്ദു നീ ഒന്നിങ്ങോട്ട് വന്നേ…”അമ്മ അടുക്കളയിൽ നിന്ന് വിളിക്കുന്ന ശബ്ദം ആണ് അത്.

“എന്താ..അമ്മേ..”

“ഇത് ഒരു മുറി ചക്കയാണ് നീ ഇത് കൊണ്ടുപോയി അനുവിന് കൊടുത്തിട്ട് വാ…”

“അമ്മേ ഞാൻ ഇപ്പോഴല്ലേ വന്ന് കിടന്നത്, എനിക്ക് വയ്യ അമ്മ തന്നെ പോയി കൊടുത്തോ…”

അതും പറഞ്ഞു തിരിഞ്ഞു നടന്നപ്പോഴാണ് എനിക്ക് അതിന്റെ ഒരു റിസ്ക് മനസ്സിലായത്. ഇനി ഈ സമയത്ത് അമ്മ അനുവേച്ചിയുടെ അടുത്ത് പോയാൽ ചേച്ചി എന്തെങ്കിലും പറഞ്ഞാലോ, അതിലും നല്ലത് ഞാൻ തന്നെ പോകുന്നതായിരിക്കും എന്ന് എനിക്ക് തോന്നി. മാത്രമല്ല ഒരു ചാൻസ് കിട്ടിയാൽ ചേച്ചിയോട് സോറി പറയാമല്ലോ. അങ്ങനെ ഞാൻ ചക്കയും വാങ്ങി ചേച്ചിയുടെ വീട്ടിലേക്ക് നടന്നു.

ഞാൻ പോകുമ്പോൾ ചേച്ചിയും അല്ലിയൂം ഉമ്മറക്കോലായിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കിയപ്പോൾ മുൻപൊന്നും കാണാറുണ്ടായിരുന്ന ഒരു ചിരിയോ സന്തോഷമോ എന്നെ കണ്ടപ്പോൾ ഇല്ലായിരുന്നു.

“ചേച്ചി ഇതിവിടെ തരാൻ അമ്മ തന്നതാ…”

ഞാൻ ചക്ക താഴെ വെച്ചു ചേച്ചിയോട് പറഞ്ഞു. ചേച്ചി എന്നെ ഒന്ന് നോക്കി അതു എടുത്ത് അകത്തേക്ക് പോയി.

ഞാനവിടെ അല്ലുവിൻ്റെ അടുത്തിരുന്നു. അവളോട് ഓരോന്ന് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *