അനാമിക ചേച്ചി മൈ ലൗവ് – 1 83അടിപൊളി 

“അല്ലി, നീ പോയി കുറച്ചു ടിവി കാണ്, എനിക്ക് നന്ദു മാമനോട് കുറച്ച് സംസാരിക്കാൻ ഉണ്ട്..”

കേട്ടപാതി കേൾക്കാത്ത പാതി അല്ലി അകത്തേക്ക് പോയി ടിവി കാണാൻ തുടങ്ങി. ചേച്ചിയുടെ ചീത്തവിളി കേൾക്കാനായി ഞാൻ കാത്തിരുന്നു. അത് അല്ലാതെ വേറൊന്നും ഈ സമയത്ത് പറയാനില്ലല്ലോ.

“ഡാ.. നീയെന്താ നേരത്തെ അങ്ങനെയൊക്കെ ചോദിച്ചത്.. നിന്നെക്കുറിച്ച് പറയുമ്പോൾ കണ്ണേട്ടനും അമ്മയ്ക്കും അച്ഛനും എല്ലാം നൂറ് നാവാണല്ലോ ഇങ്ങനെയൊന്നും നിൻറെ അടുത്ത് നിന്ന് ഞാൻ പ്രതീക്ഷിച്ചില്ല..”

“അത് ചേച്ചി അങ്ങനെയൊന്നുമല്ല.. ഞാനപ്പോ എന്തോ ആലോചിച്ചപ്പോൾ..”

എനിക്ക് പറയാൻ വാക്കുകൾ ഒന്നും കിട്ടുന്നുണയിരുന്നില്ല.

“എങ്ങനെയല്ലെന്ന്… നന്ദു.. നിന്നെക്കുറിച്ച് എല്ലാവരും നല്ലത് പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടുള്ളൂ.. അതുകൊണ്ടുതന്നെയാണ് നിനക്ക് ഈ വീട്ടിൽ ഇത്രയും സ്വാതന്ത്ര്യം കിട്ടിയതും. നിനക്കറിയാമല്ലോ എനിക്ക് അനിയനോ ചേട്ടനോ ആരുമില്ല നിന്നോട് കൂടെ കൂടിയപ്പോൾ എനിക്ക് അങ്ങനെ ആരൊക്കെയോ ഉണ്ടെന്ന് ഒരു തോന്നൽ വന്നു. അതുകൊണ്ടാ നീയുമായി ഞാൻ അത്രയും അടുത്ത് ഇടപഴകിയത്, നീ അത് വേറെ രീതിയിൽ മുതലാക്കാൻ ശ്രമിച്ചു.”

എന്റെ കൈയും കാലും വീണ്ടും വിറയ്ക്കാൻ തുടങ്ങി. ചേച്ചി എന്നെ ഒരു അനിയനെ പോലെയാണ് കണ്ടത് എന്നുകൂടെ പറഞ്ഞപ്പോൾ ഞാൻ അങ്ങ് ഇല്ലാതെയായി. അവിടെ നിന്ന് ഇറങ്ങിനിന്ന് ഇറങ്ങി ഓടിയാൽ മതിയെന്ന് പോലും എനിക്ക് തോന്നി.

“അങ്ങനെ തന്നെയാ ചേച്ചി എനിക്കും തോന്നിയത്.. ചേച്ചി എന്റെ സ്വന്തം ചേച്ചി ആയിട്ട് തന്നെയാ ഞാനും കണ്ടത്.. എൻറെ തല തോർത്തി തരുമ്പോൾ എന്തോ ഒരു ഇഷ്ടക്കൂടുതൽ തോന്നി.. അതുകൊണ്ടാ ഞാൻ എത്ര സ്നേഹമുണ്ടെന്നൊക്കെ ചോദിച്ചത്. സ്നേഹമുണ്ടെന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഉമ്മയ്ക്ക് ചോദിച്ചത്.. അല്ലേലും ചേച്ചി അനിയന് ഉമ്മ കൊടുക്കുന്നതിൽ എന്താ തെറ്റ്…”

വീണ സ്ഥലത്ത് കിടന്നു ഉരുളുക എന്നൊക്കെ പറയില്ലേ. കുറച്ച് സമയം അതായിരുന്നു അവിടെ നടന്നത്. എൻറെ ഭാഗം പരമാവധി ന്യായീകരിക്കാൻ ഞാൻ ശ്രമിച്ചു. അത് എത്രത്തോളം വിജയിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു.

പക്ഷേ അത് കേട്ടപ്പോൾ ചേച്ചി കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചു. എൻറെ സെന്റി അപ്പ്രോച്ച് വർക്ക് ആവുമെന്ന് എനിക്ക് തോന്നി.

“ചേച്ചി തന്നെ ആലോചിച്ചു നോക്ക്.. ഇത്രയും കാലത്തിനിടയ്ക്ക് ചേച്ചിക്ക് ഏറ്റെടുത്ത് നിന്ന് എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ…”

“അതില്ല..”ഒരുപാട് ചിന്തിക്കാതെ തന്നെ ചേച്ചി മറുപടി പറഞ്ഞു.

“അതാ ഞാൻ പറഞ്ഞത് ആ സമയത്ത് ചേച്ചി തോർത്തി തരികയും ഇഷ്ടമാണെന്നൊക്കെ പറഞ്ഞപ്പോൾ എന്തോ എനിക്ക് എൻറെ സ്വന്തം ചേച്ചിയെ പോലെ തോന്നി. അതാ ഞാൻ ഉമ്മ ചോദിച്ചത്. എന്നാലും ഞാൻ ചോദിക്കരുത് ആയിരുന്നു എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. സോറി ചേച്ചി..”

“എടാ നീ..”എൻറെ സെന്റി അപ്രോച്ചും സോറി പറച്ചിലും കൂടി ആയപ്പോൾ ചേച്ചിയുടെ ദേഷ്യം എല്ലാം മാറി വരുന്നുണ്ടെന്ന് എനിക്ക് തോന്നി.

“സോറി ചേച്ചി സോറി..” ആ സീന്നൊന്ന് കൊഴുപ്പിക്കാൻ വേണ്ടി ഒന്ന് രണ്ട് സോറി കൂടെ ഞാൻ തട്ടിവിട്ടു.

“മതി മതി.. സോറി പറഞ്ഞത് മതി.. മോനെ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, എൻറെ കുഞ്ഞ് അനിയനെ പോലെ.. നിനക്കറിയുമോ ഞാൻ കഴിഞ്ഞ കുറച്ചു കാലങ്ങളായി അടുത്ത് ഇടപഴകിയിട്ടുള്ള ഒരു വിധം ആണുങ്ങളെല്ലാം ഞാൻ വളയുമോ എന്ന് തട്ടി നോക്കിയിട്ടുള്ളതാണ്. സ്കൂളിലെ കുട്ടികളെ കൊണ്ടുവരുന്ന ഓട്ടോ ഡ്രൈവർ, സ്കൂളിലെ ഷാജി മാഷ്, പിന്നെ നമ്മുടെ പച്ചക്കറി കട നടത്തുന്ന ബാലേട്ടൻ, അങ്ങനെ ഒരു വിധം പോന്ന എല്ലാവരും..”

അതു പറയുമ്പോൾ ചേച്ചിയുടെ രണ്ടു കണ്ണും നിറയുന്നുണ്ടായിരുന്നു. എനിക്കെന്തോ വല്ലാത്ത കുറ്റബോധം തോന്നി.

“ഞാൻ പറഞ്ഞല്ലോ ഞാൻ എന്റെ ചേച്ചിയായി കണ്ടുതന്നെയാണ് ചോദിച്ചത്.. അത് ചേച്ചിക്ക് സങ്കടം ഉണ്ടാക്കി എങ്കിൽ മാപ്പ്…”

Leave a Reply

Your email address will not be published. Required fields are marked *