അനാമിക ചേച്ചി മൈ ലൗവ് – 1 79അടിപൊളി 

“ചേച്ചിക്ക് പുറത്ത് നിൽക്കുന്നതാണോ അതോ നാട്ടിൽ തന്നെ നിൽക്കുന്നതാണോ ഇഷ്ടം..”

“എനിക്കും നിന്നെപ്പോലെ നാട്ടിൽ തന്നെ നിൽക്കുന്നതാ ഇഷ്ടം, കല്യാണം കഴിഞ്ഞ് കുറേക്കാലം ദുബായിൽ നിന്നതല്ലേ.അപ്പോൾ തന്നെ എനിക്ക് മടുത്തു തുടങ്ങിയിരുന്നു. പിന്നെ എന്തോ ഒരു നിമിത്തം പോലെ ഇപ്പോൾ ഇങ്ങനെയെല്ലാം സംഭവിച്ചതും എനിക്ക് നാട്ടിലേക്ക് വരാനും പറ്റി, ഇനി ഞാൻ ഒരിക്കലും തിരിച്ചു അവിടേക്ക് പോകില്ല.”

“അപ്പോ കണ്ണേട്ടൻ നിർത്തി നാട്ടിലേക്ക് വരാനുള്ള പ്ലാൻ എങ്ങാനുണ്ടോ”

“അങ്ങനെയൊന്നും ഉണ്ടാവില്ല കണ്ണേട്ടന് പുറത്തു നിൽക്കാനാണ് താല്പര്യം. ദുബായിൽ നിന്ന് ഏതേലും യൂറോപ്യൻ കൺട്രി ട്രൈ ചെയ്യണമെന്ന് ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. നടക്കുമോ എന്ന് അറിയില്ല.. നടന്നാലും ഞാൻ ഇവിടെ നാട്ടിൽ തന്നെ നിൽക്കും….”

“അപ്പോൾ നിങ്ങളെ ലൈഫ് അവിടെയും ഇവിടെയും ആയി പോവില്ലേ…”

“വർഷത്തിൽ ഒന്നരമാസം ഒക്കെ കണ്ണേട്ടന് ലീവിന് വരാമല്ലോ. അതൊക്കെ തന്നെ ധാരാളം…”

അപ്പോ പരിപാടികളൊക്കെ എങ്ങനെ നടക്കും ഒരു കൊല്ലത്തിൽ ഒന്നര മാസം വന്നിട്ട് കാര്യം എന്താ? ഇങ്ങനെ ഓരോ സംശയങ്ങൾ എൻറെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ ചേച്ചിയോട് ചോദിക്കാൻ എനിക്ക് ധൈര്യം വന്നില്ല. അല്ലെങ്കിലും അത്രയൊന്നും അടുപ്പം ഞങ്ങൾ തമ്മിൽ ആയിട്ടില്ല താനും.

“നീയെന്താ നന്ദൂട്ടാ ആലോചിക്കുന്നെ..”

“ഒന്നുമില്ല ചേച്ചി ഞാൻ ചുമ്മാ ഓരോന്ന് ഇങ്ങനെ ചിന്തിക്കുകയായിരുന്നു”

“നിനക്ക് എസ് എസ് സി ആണ് താല്പര്യം എങ്കിൽ നല്ലോണം പഠിച്ച് ഒരു ജോലി വാങ്ങുക , എന്നിട്ട് നാട്ടിൽ തന്നെ ജോലിയുള്ള ഒരു കുട്ടിയെ കണ്ടുപിടിച്ച് കല്യാണം കഴിക്കുന്നതാണ് നല്ലത്.”

ആദ്യമായിട്ടായിരിക്കും ഒരാളെ എൻറെ കല്യാണത്തെക്കുറിച്ച് ഒക്കെ സംസാരിക്കുന്നത് ഇതുവരെ അമ്മയോ മാളുവോ അങ്ങനെ ആരും ഒന്നും സംസാരിച്ച് ഞാൻ കേട്ടിട്ടില്ല. അതുകൊണ്ടായിരിക്കും എനിക്കെന്തോ ചിരി വന്നു.

“അതിനൊക്കെ ഇനി ഒരുപാട് സമയമില്ലേ ചേച്ചി , ആദ്യം ഞാൻ പഠിച്ച ഒരു ജോലി വാങ്ങട്ടെ കല്യാണം ഒരു 29 30 ഒക്കെ ആയിട്ട് കഴിക്കും”

“30 വരെ ഒന്നും പോകണ്ട നന്ദൂട്ടാ.. ഒരു 26 27 എല്ലാം കഴിക്കുന്നതാണ് നല്ലത്. അപ്പോൾ നിനക്ക് ഒരു 22 23 വയസ്സുള്ള കുട്ടിയെ കിട്ടുകയും ചെയ്യും. ഒരുപാട് വൈകിയാൽ പിന്നെ പെണ്ണ് കിട്ടാൻ ഒക്കെ പാടായിരിക്കും. ഇപ്പോഴുള്ള പെൺകുട്ടികൾക്ക് എല്ലാം 100 കണ്ടീഷൻസ് ആണ്, ജോലി ഉള്ളത് കൊണ്ട് മാത്രം കാര്യം ഉണ്ടാവില്ല.. അതല്ല നീ ഇനി വേറെ ആരെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ”

“ഇല്ലേ, അങ്ങനെയൊന്നുമില്ല ചേച്ചി..”

“അതെന്താ നന്ദു നീ ബാംഗ്ലൂരിൽ എല്ലാം പഠിച്ചതല്ലേ, അവിടെ കോളേജിൽ ഒന്നും നല്ല ആരെയും കണ്ടുപിടിച്ചില്ലേ”

“കോളേജിൽ എല്ലാം ഉണ്ടായിരുന്നു,ഒരുപാട് മലയാളിസ് പഠിക്കുന്ന കോളേജ് ആയിരുന്നു, പക്ഷേ എനിക്കെന്തോ ആരെയും അങ്ങ് ഇഷ്ടപ്പെട്ടില്ല .അല്ലെങ്കിലും ഇഷ്ടപ്പെട്ടിട്ടും കാര്യമില്ലല്ലോ അവർക്കും കൂടെ തോന്നണ്ടേ”

“അപ്പം നിനക്ക് ആരെയോ ഇഷ്ടമായിരുന്നു നീ ട്രൈ ചെയ്യാഞ്ഞിട്ടാണോ”

“അല്ല ചേച്ചി എനിക്കങ്ങനെ കല്യാണം കഴിക്കണമെന്ന് തോന്നിയ ഒരാളും ഇല്ലായിരുന്നു. എല്ലാവരും ഭയങ്കര മോഡേൺ ആയിട്ടാണ് എനിക്ക് തോന്നിയത്.. അവരുടെയൊക്കെ ലൈഫ് സ്റ്റൈൽ തന്നെ വേറെയാണ്”

“അതെന്താ നിനക്ക് മോഡേൺ ആയിട്ടുള്ള കുട്ടികളെ ഇഷ്ടമല്ലേ”

“മോഡേൺ എന്ന് വെച്ചാൽ അവരുടെ ഡ്രസ്സ് മാത്രമല്ല ചേച്ചി ,മൊത്തത്തിൽ ലൈഫ് സ്റ്റൈൽ തന്നെ വേറെയാ ഒന്നിനും ഒരു ലിമിറ്റ് ഇല്ലാത്തത് പോലെയാണ്”

“ഈ ബോയ്ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോകുന്നതും പിന്നെ സ്മോക്കിങ്ങും ഡ്രിങ്കിങ്ങും ഒക്കെ ആണോ നീ ഈ പറയുന്ന മോഡേൺ ലൈഫ് സ്റ്റൈൽ , അതൊക്കെ നമ്മുടെ നാട്ടിലും ഇല്ലേ ഇപ്പോൾ”

“അതു മാത്രമല്ല ചേച്ചി എൻറെ ചില ഫ്രണ്ട്സ് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അവിടെ അടിച്ചുപൊളിക്കാൻ വേണ്ടി പൈസ തികയാതെ വരുമ്പോൾ ചിലരൊക്കെ….”

എന്തോ ആ പറഞ്ഞുവന്നത് മുഴുവിപ്പിക്കാൻ എനിക്ക് തോന്നിയില്ല അങ്ങനെയൊരു കാര്യം ചേച്ചിയോട് പച്ചക്ക് പറയാൻ എനിക്കൊരു ഉണ്ടായിരുന്നു.

“ചിലരൊക്കെ…. എന്താ നീ നിർത്തി കളഞ്ഞത്”

“ഒന്നുമില്ല ചേച്ചി…”

“നീ പറഞ്ഞു വന്നതല്ലേ, എന്തായാലും അത് മുഴുവൻ പറയ്”

“പൈസയ്ക്ക് വേണ്ടി ചിലരൊക്കെ മോശമായ ഓരോന്നിനും പോകാറുണ്ട് എന്ന് ഫ്രണ്ട്സ് ഒക്കെ പറയുന്നത് ഞാൻ കേട്ടിരുന്നു..” മടിച്ചു മടിച്ചു ആണെങ്കിലും ഞാൻ പറഞ്ഞു.

“അങ്ങനെ ഞാനും എപ്പോഴും ഫേസ്ബുക്കിലോ മറ്റോ വായിച്ചതായി ഓർമ്മയുണ്ട്… അതൊക്കെ വളരെ കുറച്ചു പേരല്ലേ ഉണ്ടാവോ? എല്ലാവരും അങ്ങനെ ആവണമെന്നില്ലല്ലോ”

“എല്ലാവരും അങ്ങനെ ആവണമെന്നില്ല.എന്നാലും നമ്മുടെ നാട്ടിൽ നിന്ന് പഠിക്കാൻ പോകുന്ന ടൈമിലുള്ള കുട്ടികളെ ആയിരിക്കില്ല അവിടെ ഒരു നാലുവർഷം നിന്ന് കഴിഞ്ഞിറങ്ങുമ്പോൾ , എനിക്ക് ഇവിടെ നാട്ടിലുള്ള ആരെങ്കിലും മതിയെന്നാണ് ആഗ്രഹം..”

“നാട്ടിൽ നിൽക്കുന്നവർ എല്ലാവരും നല്ലതായിരിക്കും നന്ദുവിന് തോന്നുന്നുണ്ടോ..”

“എല്ലാവരും അല്ല എന്നാലും ബാംഗ്ലൂരിനെ എല്ലാം അപേക്ഷിച്ചു എത്രയോ നല്ലതാണ് നാട്ടിൽ”

“നന്ദുവിന് കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയെക്കുറിച്ചുള്ള ഒരു സങ്കല്പമെല്ലാം പറഞ്ഞേ..കേൾക്കട്ടെ…”

“അങ്ങനെയൊന്നുമില്ല ചേച്ചി…”

“അത് എല്ലാവർക്കും ഉണ്ടാവും,നീ പറ..ഇത്ര കളർ വേണം ഇത്ര തടി മതി, ഇത്ര മുടി വേണം അങ്ങനെ ഒക്കെ ഉണ്ടാവുമല്ലോ..”

“കളർ ഒന്നും കുഴപ്പമില്ല, ഒരുപാട് കളർ ഇല്ലാതിരുന്നാൽ മതി.പിന്നെ ഒരു ആവറേജ് തടി മതി. പിന്നെ എനിക്ക് നീളം കുറച്ചു അധികം ഉള്ളതുകൊണ്ട് തീരെ നീളം കുറഞ്ഞ ആളാവാതിരുന്നാൽ മതി, പിന്നെ അത്യാവശ്യം മുടി ഉണ്ടെങ്കിൽ നല്ലത്”

“ആഹാ എന്നിട്ടാണോ ഒന്നുമില്ലെന്ന് പറഞ്ഞത്.. അപ്പം മോൻ ഒരു സ്ലിം ബ്യൂട്ടി ആയ നല്ല മുടിയുള്ള നല്ല നീളം ഉള്ള അത്യാവശ്യം നല്ല കളർ ഉള്ള ആളെയാണ് നോക്കുന്നത് അല്ലേ”

“അയ്യോ അങ്ങനെ സ്ലിം ബ്യൂട്ടി എന്നല്ല, ഒരു ഒത്ത തടി ചേച്ചിയെ പോലെ ഒക്കെ മതി”

അതു പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖം ആകെ അങ്ങ് മാറി.ചേച്ചിക്ക് ഒരു അഭിമാനം തോന്നിയത് പോലെ. അല്ലെങ്കിലും സ്വന്തം ശരീരത്തെക്കുറിച്ച് മറ്റൊരാൾ പുകഴ്ത്തി പറയുമ്പോൾ സ്വാഭാവികമായും തോന്നുന്നതാണല്ലോ.

“ഞാനതിന് അത്യാവിശം തടിച്ചിട്ടല്ലേ..”

സ്വന്തം ശരീരഭംഗി എന്നിൽ നിന്ന് അറിയാൻ ചേച്ചി ശ്രമിക്കുന്നു. ചേച്ചി തടിച്ചിട്ടല്ലെന്നു ചേച്ചിക്ക് അറിയാമായിരുന്നിട്ടും അത് എൻ്റെ വായിൽനിന്ന് കേൾക്കണം എന്നു ആഗ്രഹിക്കുന്നുണ്ട്.

“അല്ല ചേച്ചി.. ചേച്ചി തടിച്ചിട്ടൊന്നുമല്ല നല്ല ഒത്ത ഫിറ്റായ ബോഡി അല്ലേ? സ്ലിം ബ്യൂട്ടി എന്നൊക്കെ വേണമെങ്കിൽ പറയാം”

Leave a Reply

Your email address will not be published. Required fields are marked *