അനാമിക ചേച്ചി മൈ ലൗവ് – 1 79അടിപൊളി 

“ഡാ നന്ദു നീ ഇത് കണ്ടിരുന്നോ? നീയല്ലേ പറഞ്ഞത് ബാംഗ്ലൂരിൽ ഉള്ള കുട്ടികളുടെ ലൈഫ് സ്റ്റൈൽ നന്നില്ല എന്ന്, നമ്മുടെ നാട്ടിലും ഇപ്പോൾ ഇതൊക്കെ കോമൺ ആണ്.. ഇങ്ങനത്തെ ന്യൂസും വീഡിയോസ് ഒക്കെ കുറെ ആയല്ലോ വരുന്നു”

“അതെ ചേച്ചി… നമ്മുടെ നാട്ടിലും ഉണ്ട് അവസാനം എല്ലാവരും കുറ്റം പറയുക ആൺകുട്ടികളെ മാത്രമാണ്”

“അങ്ങനെയുണ്ടോ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെങ്കിൽ മാത്രമല്ലേ അത് കേസ് ആവുകയുള്ളൂ അല്ലെങ്കിൽ കുഴപ്പമില്ലല്ലോ”

“അങ്ങനെ ഈ അടുത്ത് എന്തോ ഒരു ന്യൂസ് വന്നിരുന്നല്ലോ, രണ്ടുപേർക്കും പ്രായപൂർത്തിയായതാണ് രണ്ടുപേരും റിലേഷൻഷിപ്പിൽ ആണെന്നും പറഞ്ഞ് നടന്നു ,ഒടുവിൽ പെൺകുട്ടി പ്രഗ്നൻറ് ആയപ്പോൾ കേസ് ആൺകുട്ടിക്ക് മാത്രമായിരുന്നു”

“ഇല്ലടാ അത് പിന്നെ കോടതി ഇടവിട്ട് കേസ് തള്ളികളഞ്ഞിരുന്നു, പരസ്പര സമ്മതത്തോടെ കൂടെയുള്ള ബന്ധമായതുകൊണ്ട് കേസ് നിലനിൽക്കില്ല എന്നായിരുന്നു പറഞ്ഞത്”

“ആണോ അത് ഞാൻ വായിച്ചില്ലായിരുന്നു… ഇങ്ങനെയുള്ള ആൺകുട്ടികൾ ഒന്നും റിയൽ ആയിട്ട് ലവ് ചെയ്യുന്നതായിരിക്കില്ല, പക്ഷേ അങ്ങനെയുള്ളവർക്കാണ് പെണ്ണ് പെട്ടെന്ന് സെറ്റ് ആവുന്നത്.. കാര്യം കഴിയുമ്പോൾ അവർ നൈസായിട്ട് തേച്ചു പോകും. പിന്നെ ഒന്നുമറിയാത്ത പാവം ആരുടെയും തലയിൽ ആകും”

“അങ്ങനെ ചെയ്യുന്നവർക്ക് അങ്ങനെയുള്ള പെണ്ണിനെ തന്നെയാവും പിന്നെ കിട്ടുക, കേട്ടിട്ടില്ലേ Karma is boomerang”

“അതൊക്കെ വെറുതെയാ ചേച്ചി അങ്ങനെയൊന്നുമില്ല”

“ഞാനത് പറഞ്ഞപ്പോൾ നിനക്കെന്താ ഒരു ടെൻഷൻ, നിനക്ക് ലവർ ഇല്ലെന്ന് നീ പറഞ്ഞു, പക്ഷേ ഇതുപോലുള്ള വല്ലതും ഉണ്ടായിരുന്നോ ബാംഗ്ലൂരിൽ. സീരിയസ് അല്ലാതെ ഇങ്ങനെയുള്ള റിലേഷൻഷിപ്പ്”

“ഇല്ലേ ചേച്ചി, ഇങ്ങനെയുള്ള റിലേഷൻഷിപ്പ് ഉള്ളവർ ഒക്കെ ഒരുപാട് ഉണ്ടായിരുന്നു, എൻറെ ഫ്രണ്ട്സ് ഒന്ന് രണ്ട് പേർക്ക് ഉണ്ടായിരുന്നു, ഇതുപോലുള്ള റിലേഷൻഷിപ്പ് മെയിന്റൈൻ ചെയ്യാൻ നല്ലോണം പൈസ ചെലവാകും”

“അപ്പോൾ പൈസ ഇല്ലാഞ്ഞിട്ടാണോ മോൻ ട്രൈ ചെയ്യാഞ്ഞത്, അല്ലാതെ താൽപര്യമില്ലാഞ്ഞിട്ടല്ല”

“ദൈവമേ ഞാൻ എന്തു പറഞ്ഞാലും തിരിച്ചത് എൻറെ നേരെ തന്നെയാണല്ലോ..”

“നീ കാര്യം പറ ഞാൻ വേറെ ആരോടും പറയാൻ ഒന്നും പോകുന്നില്ല..”

“ഇല്ല ചേച്ചിയെ അങ്ങനെയൊന്നും എനിക്ക് ആരോടും ഒന്നും തോന്നിയിട്ടില്ല”

“അത് വെറുതെ, നിൻറെ ടീനേജ് പ്രായം മുതൽ കഴിഞ്ഞ മാസം വരെ നീ ബാംഗ്ലൂർ അല്ലേ ചിലവിട്ടത്, ഒരു ടീനേജിൽ ഉള്ള ബോയ്സ് എന്തൊക്കെ ചിന്തിക്കുമെന്ന് എനിക്ക് അറിയാം. ഇനി നീ ബോയ് അല്ലേ…”

“ദേ ചേച്ചി വേണ്ടേ..”

“നന്ദൂട്ടൻ ദേഷ്യം വന്നോ… ഞാൻ ചുമ്മാ കളിയാക്കിയതല്ലേ…”

“ഇല്ല ചേച്ചി ദേഷ്യം ഒന്നും വന്നില്ല..”

“ആണോ.. എന്നാ മോൻ കാര്യം പറ.. ഞാൻ കണ്ണേട്ടനോടും അമ്മയോടും ഒന്നും പറയില്ല..”

ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് വേറെ ആരും അറിയില്ല എന്നൊരു ഉറപ്പ് എനിക്ക് തന്നല്ലോ.അതായിരുന്നു എൻ്റെ ആദ്യത്തെ ഹോപ്പ് പോയിൻ്റ്,നല്ലോണം ട്രൈ ചെയ്താൽ ചേച്ചി വളയും എന്നു തോന്നിയ ആദ്യത്തെ പോയിൻറ്.

അങ്ങനെ ഒരു ഉറപ്പ് കിട്ടിയതിനു ശേഷം പിന്നെ ഒന്നും ഒളിച്ചു വെക്കണമെന്ന് എനിക്ക് തോന്നിയില്ല.

“ഉണ്ട് ഒരാളോട് എനിക്ക് തോന്നിയിരുന്നു…”

“ആഹാ പോരട്ടെ പോരട്ടെ..എന്നിട്ട്..”

“ഞാൻ അവളോട് കമ്പനി ആവാൻ ഒക്കെ ട്രൈ ചെയ്തു. ഒന്ന് രണ്ട് തവണ ഞങ്ങൾ ഒന്നിച്ച് പുറത്ത് ഷോപ്പിങിന് ഒക്കെ പോയിരുന്നു. അതോടെ ഒന്നു രണ്ടുമാസത്തേക്ക് അമ്മ തന്ന പോക്കറ്റ് മണിയെല്ലാം കാലിയായിരുന്നു. അതിനുശേഷം പൈസ ചെലവാക്കി കൊണ്ടുള്ള ഒന്നും വേണ്ടെന്ന് ഞാൻ തീരുമാനിച്ചു.

“ശ്ശേ നശിപ്പിച്ചു. നീ നീയെന്താ ഒരാളാ

,ആരോടെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും ഇതൊക്കെ നടത്തണ്ടേ..”

“ചേച്ചിക്ക് അത് പറയാം അന്നൊന്നും അമ്മയുടെ കയ്യിൽ നിന്നും അങ്ങനെ പൈസ ഒന്നും കിട്ടില്ല, പിന്നെ ഇടയ്ക്ക് കണ്ണേട്ടന്റെ അമ്മ വല്ലതും തരുമായിരുന്നു.”

“ആട്ടെ, നീ ആ കുട്ടിയുടെ ഫോട്ടോ ഒന്ന് കാണിച്ചേ..ഇൻസ്റ്റയിൽ നിൻറെ ഫ്രണ്ട് ആയിരിക്കുമല്ലോ അല്ലേ..”

“ആ ഫ്രണ്ട് ആണ് ഞാൻ കാണിച്ചു തരാം..”

അങ്ങനെ ഞാൻ insta തുറന്ന് അവളുടെ ഫോട്ടോ ചേച്ചിക്ക് കാണിച്ചു കൊടുത്തു.

“നീ നിൻറെ സങ്കല്പങ്ങൾ പറഞ്ഞില്ലായിരുന്നോ, അതിനു ഒട്ടും മാച്ച് ആയിട്ടുള്ള ഒരു കുട്ടി ഒന്നുമല്ലല്ലോ ഇത് അത്യാവശ്യം നല്ല തടി ഒക്കെ ഉണ്ടല്ലോ മുടിയും കുറവ്”

“ഈശ്വരാ..”

“ഈശ്വരനെ വിളിക്കാതെ കാര്യം പറയടാ..”

“അന്നു ഞാൻ പറഞ്ഞത് കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന കുട്ടിയെ കുറിച്ചുള്ള സങ്കല്പങ്ങൾ അല്ലേ, ഇതു പക്ഷേ അങ്ങനെയല്ലല്ലോ..”

“ഓഹോ ഇതപ്പോൾ കല്യാണം കഴിക്കാൻ വേണ്ടി അല്ല പിന്നെന്തിനാണാവോ..’

“ചേച്ചി പോയെ ഞാൻ പോകുവാ എനിക്ക് വീട്ടിൽ കുറച്ച് പണിയുണ്ട്..”

“മോൻ എവിടെ പോകാൻ ഇവിടെ ഇരുന്ന് പറഞ്ഞിട്ട് പോയാൽ മതി”

“എന്തു പറയാൻ.’

“നീ നിനക്ക് ഇവളോട് തോന്നിയത് എന്തായിരുന്നു..ഇവൾ എങ്ങാൻ സെറ്റ് ആയിരുന്നെങ്കിൽ മോന്റെ പ്ലാൻ എന്തായിരുന്നു”

“എന്തു പ്ലാൻ ചുമ്മാ കറങ്ങാൻ പോകും ഷോപ്പിങ്ങിന് പോകും പിന്നെ പറ്റിയാൽ ട്രിപ്പ് പോകും പിന്നെ…”

“ആ അങ്ങനെ വരട്ടെ.. പിന്നെ നീ നമ്മളെ ന്യൂസിൽ കണ്ട പോലെ ഓരോന്നും ഒപ്പിച്ചു വച്ച് അവളെ അങ്ങ് തേക്കും.. നീ ആളു മോശമില്ലല്ലോ”

“അയ്യോ ഇല്ലേ, ഞാൻ അങ്ങനെയൊന്നും വിചാരിച്ചില്ല..”

“ഒരു പുണ്യാളൻ വന്നിരിക്കുന്നു.. നിന്നെക്കുറിച്ച് പറയുമ്പോൾ 100 നാവാണ് അമ്മയ്ക്കും കണ്ണേട്ടനും അച്ഛനും എല്ലാവർക്കും ഇതാണല്ലേ മനസ്സിലിരിപ്പ്”

“എൻറമ്മേ, ഈ ചേച്ചിയുടെ ഒരു കാര്യം ആരോടും ഒന്നും പറയില്ല എന്ന് പറഞ്ഞതല്ലേ.. എന്നെക്കൊണ്ട് നിർബന്ധിച്ച് ഓരോന്ന് പറയിപ്പിച്ചിട്ട്”

“അയ്യോടാ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. ടീനേജിലുള്ള ഏതൊരു ആൺകുട്ടിക്കും പെൺകുട്ടിക്കും തോന്നാവുന്ന കാര്യങ്ങളാണ് ഇതൊക്കെ.. ഇപ്പോഴുള്ള കുട്ടികളെ വെച്ച് നോക്കുമ്പോൾ മോനൊക്കെ എത്രയോ ഭേദമാണ്… ഒരു പക്ഷേ നന്നായി..ഒരു പെണ്ണിനെയും പറ്റിച്ചിട്ട് അവളുടെ ശാപം ഏറ്റുവാങ്ങരുത്..”

“ശരിയാ ചേച്ചി…”

“പെൺകുട്ടിയെ യൂസ് ചെയ്ത് പറ്റിക്കാൻ നിൽക്കരുത്.. അതിനു മാത്രമാണെങ്കിൽ വേറെ എന്തൊക്കെ വഴികളുണ്ട്..”

“അതെന്താ ചേച്ചി മനസ്സിലായില്ല..”

“അതെയോ കുഞ്ഞന് ഒന്നും മനസ്സിലായില്ല അല്ലേ..”

“ഇല്ല ചേച്ചി മനസ്സിലായില്ല…”

“ചായ കുടിക്കാൻ വേണ്ടി ഹോട്ടൽ തുടങ്ങേണ്ട കാര്യം ഇല്ല ഇങ്ങനെ ആരോ ഒരു സിനിമയിൽ പറഞ്ഞത് മോൻ കേട്ടിട്ടില്ലേ….”

“ഓ അങ്ങനെ… ഇപ്പൊ മനസ്സിലായി”

“നീയൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ..”

ചേച്ചിയുടെ അടുത്ത ചോദ്യം എന്താണെന്ന് എനിക്ക് ഊഹിക്കാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *