അനുപല്ലവി – 11

“ഇതിനെന്താ കുഴപ്പം കാമുകിക് ഗിഫ്റ്റ് വാങ്ങാൻ എന്റെ ജീവൻ തന്നെയല്ലേ കൊടുക്കുന്നെ.. ഓരോ ബീജവും ഓരോ ജീവനാണ്.. വിയർപ്പിനെകാൾ വില ഉണ്ടതിനു… ” ഒരു തത്വജ്ഞാനിയെ പോലെ അവൻ പറഞ്ഞു

“ഹ്മ്മ് മോന് പോയി എന്നാന്നു വെച്ചാൽ ചെയ് ഞാൻ ഈ റൂമിൽ ഉണ്ടാകും.. കഴിയുമ്പോൾ വിളിച്ചാൽ മതി.. പുറത്ത് നിന്നിട്ടു അവർക്ക് സംശയം തോന്നേണ്ട.. “

“എന്നിട്ട് സർ തന്നെ രണ്ടു ബോട്ടലിലും സെമെൻ കളക്ട ചെയ്തു അവർക്ക് കൊടുത്തോ “

പല്ലവിയുടെ ചോദ്യം ആണ്‌ എന്നെ ഓർമയിൽ നിന്നും ഉണർത്തിയത്…അപ്പോളേക്കും പൃഥ്‌വി പല്ലവിയോട് കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു.

“ഹ്മ്മ് ഞാൻ തന്നെ കൊടുത്തു…” പൃഥ്‌വി പറഞ്ഞു..

എന്താടാ ചിരിക്കൂന്നേ ഞാൻ ചിരിക്കുന്നത് കണ്ടു പൃഥ്‌വി ചോദിച്ചു..

“ഒന്നുമില്ല അന്നത്തെ സംഭവങ്ങൾ ഒക്കെ ഓർത്തതാ.. ഞാൻ “

കാമുകിക് ഗിഫ്റ്റ് വാങ്ങാൻ ആയിട്ടു ചെയ്ത സാഹസം ആണെന്ന് പല്ലവിയോട് പറഞ്ഞില്ല എന്നു തുടർന്നുള്ള സംഭാഷണത്തിൽ നിന്നും ബോധ്യമായി..

“പിന്നീട് നീ എങ്ങനാ അറിഞ്ഞേ… എന്റെ പേരിൽ നീ കൊടുത്ത സ്പെർമ് യൂസ് ചെയ്തു എന്നു. ” ഞാൻ വീണ്ടും സംശയത്തോടെ അവനോടു ചോദിച്ചു.

“ഞാൻ രഘുവിനെയും പ്രതീഷിനെയും കാണണം എന്നു വിചാരിച്ചാണ് പോയത് രഘുവിനോട് റിക്വസ്റ്റ് ചെയ്താൽ കാര്യം നടക്കും എന്നും എനിക്ക് ഉറപ്പായിരുന്നു..

പക്ഷെ.. അവിടെ ചെന്നപ്പോൾ ആണ്‌ അറിഞ്ഞത് രഘു കുറച്ചു നാളുകൾക്കു മുൻപ് മരിച്ചു പോയ കാര്യം.. “

“ഓഹ്.. “എന്റെ മനസ്സിൽ രഘുവിന്റെ ചിരിക്കുന്ന മുഖം നോവ് പടർത്തി…

“രഘുവും അവൻറെ ഭാര്യയും മകളും ഒരാക്സിഡന്റിൽ മരിച്ചു..” പൃഥ്‌വി തുടർന്നു പറഞ്ഞു..

“കുട്ടികൾ ഉണ്ടാകാതിരുന്ന രഘുവാണു നിന്റെ പേരിൽ ഉണ്ടായിരുന്ന എന്റെ സ്‌പേർമ് യൂസ് ചെയ്തത്… പ്രതീഷ് പറയുന്നതിനിടയിൽ അറിയാതെ പറഞ്ഞ കാര്യം ആണിത്… ”

“പക്ഷെ അത് കേട്ട എനിക്ക് പിന്നെ അവിടെ നിക്കാൻ തോന്നിയില്ല… എന്തായാലും അത് എന്റെ ജീവൻ തന്നെ അല്ലായിരുന്നോ അങ്ങനെ പോലും കുട്ടികൾ എനിക്കുണ്ടാവരുത് എന്നായിരിക്കണം ഈശ്വരന്റെ കണക്കു കൂട്ടൽ…” പറയുന്നതിനിടയിൽ പ്രിത്വിയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു… ഒരു കുഞ്ഞിനായി അവൻ അത്രക്കും മോഹിക്കുന്നെണ്ടെന്നു അവൻറെ നിറഞ്ഞ കണ്ണുകൾ എന്നോട് പറയുന്നുണ്ടായിരുന്നു…

തുളുമ്പി നിന്ന കണ്ണുകളിൽ നിന്നും രണ്ടു തുള്ളി ടേബിളിൽ വീണപ്പോൾ ആണ്‌ ഞാൻ എണീറ്റു ചെന്നു അവൻറെ തോളിൽ പിടിച്ചത്….

ഹേയ് പൃഥ്‌വി സാരമില്ല എല്ലാം ദൈവ നിശ്ചയം എന്നു സമാധാനിക്കാം.. നിനക്ക് സ്നേഹിക്കാൻ ഒരു കുഞ്ഞിനെ ദൈവം തരും.. നീ ഇങ്ങനെ സില്ലി ആവല്ലേ…ഞാനല്ലേ പറയുന്നേ… കുറച്ചു കാത്തിരിക്കൂ.. ഞാൻ ഡോണയുടെ റിപോർട്ടുകൾ ഒന്നു നോക്കട്ടെ… ഞാൻ അവൻറെ തോളത്തു തട്ടി കൊണ്ട് പറഞ്ഞു….

“ഹ്മ്മ്.. “അവൻ എന്റെ കൈകൾ കൂട്ടി പിടിച്ചു…

“ശെരി ഡാ.. നീ നോക്ക് എന്തെങ്കിലും സ്കോപ്പ് ഉണ്ടെങ്കിൽ പറയു ” ഞാൻ പോട്ടെ..

“ഹ്മ്മ്.. നീ അവിടിരിക്കുന്ന ആളെ സമാധാനിപ്പിക് ഞാൻ പറയുന്നത് കേട്ടു തെറ്റി ധരിച്ചു പോയതാ ആള്.. ” റൂമിൽ നിന്ന് പുറത്തിറങ്ങാൻ പോയ പ്രിത്വി തിരിഞ്ഞു നിന്ന് പറഞ്ഞു..

“ഹേയ് എനിക്ക് തെറ്റി ധാരണ ഒന്നുമില്ല ”

ചമ്മലോടെ അവൾ പറഞ്ഞു..

ഞാൻ പല്ലവിയെ നോക്കിയപ്പോളേക്കും അവൾ മുഖം താഴ്ത്തിയിരുന്നു..

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

ഉച്ചക്ക് ശേഷം ഗൈനക് OP ഉണ്ടായിരുന്നില്ല.. പോസ്റ്റ്‌ ഡെലിവറി വാർഡിൽ ഒന്നു റൗണ്ട്സിനു പോകണമായിരുന്നു എനിക്ക്.. കൂടെ പല്ലവിയും ഉണ്ടായിരുന്നു…

ജനറൽ വാർഡിൽ പൊതുവെ ആള് കുറവായിരുന്നു മിക്കവരും റൂം തന്നെ ആയിരുന്നു സെലക്ട്‌ ചെയ്തിരുന്നത്..

ഡെലിവറി കഴിഞ്ഞു കിടക്കുന്ന എല്ലാവരുടെയും അടുത്തെത്തി അവരോടൊക്കെ വേണ്ട നിർദ്ദേശങ്ങളും നൽകി… മിക്കവരും ഓരോ ഗിഫ്റ്റുകൾ തരാൻ ശ്രമിച്ചെങ്കിലും എല്ലാം സ്നേഹത്തോടെ നിരസിച്ചു അവർ സന്തോഷത്തോടെ തന്ന മധുരം മാത്രം അവരെ വിഷമിപിയ്ക്കേണ്ട എന്നു കരുതി സ്വീകരിച്ചു..

റൗണ്ടസ് കഴിയുമ്പോളേക്കും നാലു മണി ആയിരുന്നു… തിരിച്ചു എന്റെ റൂമിലേക്കു നടക്കുമ്പോൾ ആണ്‌ ഒരു റൂമിൽ നിന്നും ഉച്ചത്തിലുള്ള സംസാരം കേട്ടത്..

“”അതെന്താ ഒച്ച കേൾക്കുന്നത് ‘” ഞാൻ പല്ലവിയോട് ചോദിച്ചു.

“അറിയില്ല ഉണ്ണിയേട്ടാ ”

അവൾ മറുപടി പറഞ്ഞു..

“വാ നോക്കാം.. ” ഞങ്ങൾ ശബ്ദം കേട്ട മുറിയിലെക് വേഗത്തിൽ നടന്നു

ഞങ്ങൾ നടന്നു വന്നു കൊണ്ടിരുന്ന കോറിഡോറിനു സൈഡിൽ ഉള്ള റൂമിൽ നിന്നായിരുന്നു ശബ്ദം..

” നിങ്ങൾ ഈ മരുന്നൊക്കെ വെറുതെ എഴുതുന്നതല്ലേ പൈസ പിടുങ്ങാൻ അല്ലാതെ അസുഖം ഭേദമാക്കാൻ ഒന്നും അല്ലല്ലോ ” ആരുടെയോ ഉച്ചത്തിലുള്ള ശബ്ദം കേട്ടു.

“അയ്യോ.. പ്രഭാകരൻ അമ്മാവന്റെ ശബ്ദം ആണല്ലോ അത്.. ” പല്ലവി പറഞ്ഞു.

ദത്തനെ റൂമിലേക്കു മാറ്റുന്നത് അറിഞ്ഞിരുന്നെങ്കിലും ഞങ്ങൾ കാണാൻ പോയിരുന്നില്ല..

പല്ലവിയുടെ അച്ഛൻ വിശ്വൻ ഇടക് രണ്ടു പ്രാവശ്യം വന്നു പോയിരുന്നെങ്കിലും പല്ലവിയെ കണ്ടിരുന്നില്ല..

പാതി അടഞ്ഞു കിടന്ന വാതിൽ തുറന്നു ഞാൻ ഉള്ളിലേക്കു കയറി.. പിന്നിലായി വന്ന പല്ലവിക് മുറിയിലേക്കു കയറാൻ മടി ആയിരുന്നു.. എങ്കിലും അവൾ കയറി വന്നു എന്റെ പുറകിലായി നിന്നു..

മുറിയിൽ ഉണ്ടായിരുന്നത് ഡോക്ടർ പ്രകാശും സിസ്റ്റർ ശ്രുതിയും ആയിരുന്നു..

പല്ലവിയെ കണ്ടു കൊണ്ട് ശ്രുതി പല്ലവിയുടെ അടുത്തേക് നടന്നു..

ഞാൻ പ്രകാശ് ഡോക്ടറോട് ചോദിച്ചു..

“എന്താ ഡോക്ടർ എന്താ പ്രശ്നം “

“ഡോക്ടർ നിങ്ങൾ ഇവിടെ കൊണ്ട് വന്ന ആക്‌സിഡന്റ് കേസ് അല്ലേ ഇതു… പ്രശ്നം ഇയാളുടെ അച്ഛൻ ആണ്‌ “

“എന്താണ് പ്രശ്നം mr.പ്രഭാകരൻ.. “ഞാൻ അയാളോട് ചോദിച്ചു..

“ഓഹ് അത് ചോദിക്കാൻ നീയാരാ ഈ ഹോസ്പിറ്റലിന്റെ MD ആണൊ.. “

അയാളുടെ ചോദ്യം കേട്ടു ഞാൻ തെല്ലു പതറി പോയെങ്കിലും അയാളോട് സമാധാനത്തോടെ സംസാരിക്കാൻ തീരുമാനിച്ചു. ഹോസ്പിറ്റലിൽ ഒരു ഇഷ്യൂ ഉണ്ടാകേണ്ട എന്നു വിചാരിച്ചു മാത്രം..

“സീ.. ഇവിടെ മറ്റു രോഗികളും അവരുടെ ബന്ധുക്കളും ഒക്കെ ഉള്ളതാണ് നിങ്ങൾ കാര്യമില്ലാതെ ബഹളം വെച്ചാൽ അത് മറ്റുള്ളവർക്ക് കൂടി ബുദ്ധി മുട്ടാണ്.. “

“എന്താ അമ്മാവാ പ്രശ്നം… “പല്ലവിയും എന്താ പ്രശ്നം എന്നറിയാൻ അയാളോട് ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *