അനുപല്ലവി – 11

“അമ്മേ അതു ഞാൻ കെട്ടാൻ അല്ല.. “.

ബാക്കി പറയുന്നതിന് മുൻപേ അമ്മ പറഞ്ഞിരുന്നു ബാക്കി

“ഹ്മ്മ് കാള വാല് പോക്കുമ്പോ അറിയില്ലേ എന്തിനാണെന്ന് .. അല്ലേ കണ്ണാ.. “അമ്മ കയ്യിലിരുന്ന ചട്ടുകം കൊണ്ട് ഒരെണ്ണം അവൻറെ ചന്തിക് കൊടുത്തു കൊണ്ട് ചോദിച്ചു.

അമ്മയോട് അവിടിരിക്കാൻ പറഞ്ഞിട്ട് ഞങ്ങൾ അരിഞ്ഞു വെച്ചിരുന്ന കായും ചക്കയും വറക്കാൻ തുടങ്ങി…

“നാളെ പാക്ക് ചെയ്യാം നീ കടയിൽ നിന്നും പാക്കിങ് കവർ വാങ്ങിയ മതി കേട്ടോ അജു..” ഞാൻ അജുവിനോട് പറഞ്ഞു..

“കുറച്ചു പിള്ളേർക്കും കൊടുക്കണേഡാ.. ”

അമ്മ പറഞ്ഞു

“ഏതു പിള്ളേര്ക്കാ അമ്മേ.. “ഞാൻ സംശയത്തോടെ ചോദിച്ചു

“പല്ലവിക്കും.. നിധിക്കും.. “അവരും എനിക്ക് കുട്ടികൾ അല്ലേ.

“അവരോടു വേണേൽ ഇവിടെ വന്നു കഴിക്കാൻ പറയാം.. അമ്മേ.. “ഞാൻ പറഞ്ഞു

“പല്ലവി ചേച്ചി ഇവിടെ വന്നു കഴിച്ചോട്ടെ നിധിക്കുള്ളത് ഞാൻ കൊണ്ട് പോയ്കോളാം” അജു ആലോചിച്ചു കൊണ്ട് പറഞ്ഞു.

“ഉണ്ണിയുടെ കല്യാണം ഉടനെ നടത്തണം ” ഞങ്ങൾ മൂന്നു പേരും ടേബിളിനു ചുറ്റും ഇരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ്‌ അമ്മ അതു പറഞ്ഞത്..

“അതു വേണമല്ലോ ” അജു സന്തോഷത്തോടെ ആണ്‌ പറഞ്ഞത്.

“ഇന്നൊരു ആലോചന ഇവിടെ വന്നിരുന്നു. “

“ആലോചന യോ.. അമ്മ എന്താ ഈ പറയുന്നത്.. “ഞാൻ സംശയത്തോടെ ചോദിച്ചു..

“നിന്റെ കൂടെ വർക്ക്‌ ചെയ്യുന്നതാണ് എന്നാ പറഞ്ഞത് അവിടെ ഡോക്ടർ ആണത്രേ ഒരു മീര.. ആ കുട്ടിയുടെ അച്ഛനും അമ്മാവനും ആണ്‌ വന്നതു.

ഞാൻ ഫോട്ടോയും കണ്ടു നല്ല കുട്ടി… എനിക്കിഷ്ടമായി….പിന്നെ നല്ല തറവാട്ട് കാരും…നല്ല സാമ്പതികവും ഉള്ള കൂട്ടരാ. “

“അമ്മേ അപ്പോ പല്ലവി ചേച്ചി… “അജു സംശയത്തോടെ തിരക്കി..

“ഇതു വരെ എല്ലാ കാര്യങ്ങളും നിങ്ങളുടെ ഇഷ്ടത്തിന് അല്ലേ നടന്നത്…ഇതു ഞാൻ തീരുമാനിക്കുന്നത് പോലെ മതി… അച്ഛൻ ഇല്ലാതെ നിങ്ങളെ ഇത്ര വലർതി വലുതാക്കിയതിന്റെ ആണെന്ന് കൂട്ടിക്കോ..”

“അമ്മേ… “എന്റെ ശബ്ദം അറിയാതെ ഉയർന്നു ദേഷ്യവും സങ്കടവും എല്ലാം എന്റെ മുഖത്തേക് ഇരച്ചു വന്നു..

“എന്താ നിനക്കെന്നെ ധിക്കരിക്കാൻ ഭാവം ഉണ്ടോ…”അമ്മയുടെ ശബ്ദം ഉറച്ചതും ഗൗരവം ഉള്ളതും ആയിരുന്നു..

എന്ത് വേണം എന്നറിയാതെ ഞാനും അജുവും പരസ്പരം നോക്കി…

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *