അനുപല്ലവി – 11 1

“എന്താണ് എങ്കിലും ഇവിടുന്നു പറഞ്ഞോളൂ. “

“അല്ല ഡോക്ടർ കുറച്ചു പേർസണൽ ആണ്‌… ഡോക്ടർക് ഇപ്പൊ സമയം ഉണ്ടെങ്കിൽ മതി..’”

“സോറി ഡോക്ടർ.. അതിപ്പോ.. ഞാൻ പല്ലവിയോട് പുറത്ത് വെയിറ്റ് ചെയ്യാൻ പറഞ്ഞിരുന്നു. “

“ഓഹ്.. പല്ലവി.. അവൾ നേഴ്സ് അല്ലേ ഡോക്ടർ.. അനു വിനു എന്താ ഇത്ര അടുപ്പം.. വെറുതെ എന്തിനാ മറ്റുള്ള സ്റ്റാഫിനെ കൊണ്ട് ഓരോന്ന് പറയിപ്പിക്കുന്നത്.. ഇപ്പോൾ തന്നെ ഓരോരുത്തരും പറയാൻ തുടങ്ങി..എനിക്ക് അതു ഇഷ്ടം അല്ല കേട്ടോ ഡോക്ടർ. “

മീര കൂടുതൽ സ്വാതന്ത്ര്യം എടുക്കുന്നു എന്നെനിക്കു തോന്നി..

“സീ ഡോക്ടർ മീര …” ഞാൻ പറയാൻ തുടങ്ങിയപ്പോലേക്കും ശ്രുതി സിസ്റ്റർ മീരയെ വിളിച്ചു.

“ഡോക്ടർ ഒന്ന് കാശ്വാലിറ്റി യിൽ വാ ഒരു അർജന്റ് കേസ് ഉണ്ട്‌. “

“എന്നാൽ ഞൻ പോട്ടെ അനു അവൾ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..നമുക്ക് നാളെ കാണാം.. “

അവളുടെ കണ്ണുകളിലെ തിളക്കവും ചുണ്ടിലെ ചിരിയും എന്റെ മനസ്സിൽ വല്ലാത്ത ഒരു അസ്വസ്ഥത ആണ്‌ സൃഷ്ടിച്ചത്.

“എന്താ മീര ഡോക്ടറുമായി ഒരു സ്വകാര്യം.. ” പല്ലവിയുടെ അടുത്തെത്തിയപ്പോൾ അവൾ ചോദിച്ചു

“ഹേയ് അതൊന്നുമില്ല ..എന്നോട് എന്തോ പേർസണൽ ആയി പറയണം എന്നു.. ഞാൻ ഫ്രീ ആണോന്നു ചോദിക്കാൻ വിളിച്ചതാ “

“എന്നിട്ട് ഉണ്ണി ഏട്ടൻ എന്ത് പറഞ്ഞു “

“എന്ത് പറയാൻ ഇപ്പൊ ഫ്രീ അല്ലെന്നു പറഞ്ഞു “

“ഹ്മ്മ് ഡോക്ടർക് ചെറിയ പനിയുണ്ടോ എന്നു എനിക്ക് ഡൌട്ട് ഉണ്ട്… “മുൻപോട്ടു നടക്കുന്നതിനിടയിൽ പല്ലവി ചെറു ചിരിയോടെ പറഞ്ഞു

“പനിയോ എന്ത് പനി.. “

“അതോ പ്രേമ പനി… “

“ഹ ഹ എനിക്കും തോന്നി… കൺസൾട്ട് ചെയ്യാൻ വരട്ടെ എന്നാൽ അല്ലേ മരുന്ന് കൊടുക്കാൻ പറ്റു “

“എന്നാൽ ഞാൻ പോട്ടെ ഉണ്ണിയേട്ടാ ”

പല്ലവി യാത്ര പറഞ്ഞു ഗേറ്റിനു അടുത്തേക് നടക്കാൻ ഒരുങ്ങി.

“വാ ഞാൻ കൊണ്ട് വിടാം ” പല്ലവിയോടായി ഞാൻ പറഞ്ഞു.

“വേണ്ട ഉണ്ണിയേട്ടാ ഞാൻ ഒരു ഓട്ടോ പിടിച്ചു പോയ്കോളാം.. “

“ചുമ്മാ കളിക്കാതെ വാ പെണ്ണെ ” സ്വാതന്ത്ര്യത്തോടെ അവളുടെ കയ്യിലേക് പിടിച്ചു ഞാൻ പുറത്തേക് നടന്നു.

കാറിനടുത്തേക് ചെന്നു ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു പല്ലവിയെ കയറ്റി ഇരുത്തി.. കാറിന്റെ പുറകിലൂടെ വന്നു ഡ്രൈവിംഗ് സീറ്റിലേക് കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു പിന്നിലേക്ക് എടുത്തു അവിടെ ഇട്ട് തന്നെ വണ്ടി തിരിച്ചതിനു ശേഷം ഹോസ്പിറ്റലിന്റെ ഫ്രണ്ട് ഗേറ്റ് വഴി പുറത്തേക് ശ്രീലകം ലക്ഷ്യമാക്കി മുന്നോട്ടെടുത്തു..

“അയാൾ ഇപ്പൊ വിളിച്ചു പറഞ്ഞിട്ടുണ്ടാവും അച്ഛനോട് എല്ലാം…നേരിയൊരു ഭയത്തോടെ പല്ലവി പറഞ്ഞു “

“പറയട്ടെ ” എന്നായാലും എല്ലാവരും അറിയണം അതിനു എന്തിനാ പേടിക്കുന്നെ

“എനിക്ക് പേടിയാ.. ഉണ്ണിയേട്ടാ.. ” അവൾ സീറ്റിൽ ഒന്ന് ഇളകി എനിക്ക് അഭിമുഖ മായി ചെരിഞ്ഞു ഇരുന്നു

“ഞാൻ കൂടെ ഉള്ളപ്പോളോ.. ”

തേർഡ് ഗിയറിൽ നിന്നും ഷിഫ്റ്റ്‌ ചെയ്തു സെക്കൻഡ് ഗിയറിലേക് ഇട്ട് കാറിന്റെ വേഗത കുറച്ചു കൊണ്ട് ഞാൻ അവളോട് ചോദിച്ചു.

“എപ്പോളും ഉണ്ണിയേട്ടൻ കൂടെ ഇല്ലല്ലോ..” ഫ്രണ്ട് ഗ്ലാസ്സിലൂടെ പുറത്തേക് നോക്കി നഖം കടിച്ചു കൊണ്ട് അവൾ പറഞ്ഞു

“ഇന്ന് തന്നെ ആ പ്രഭാകരൻ അമ്മാവൻ ഉണ്ണിയേട്ടനെ തല്ലിയിരുന്നെങ്കിലോ എനിക്ക് ഓർക്കാൻ കൂടി വയ്യ.. ഞാൻ എന്തോരം പേടിച്ചു എന്നറിയ്യോ”

അത് പറയുമ്പോൾ അവളുടെ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു അവൾ അനുഭവിച്ച മാനസിക സംഘർഷം..

“അങ്ങനെ ഒന്നും സംഭവിച്ചില്ലല്ലോ അയാൾക്കിട്ടു കൊടുക്കാനുള്ളത് കൊടുക്കുകയും ചെയ്തു.. തത്കാലം അച്ഛനും മോനും വല്ല്യ ശല്യത്തിന് വരില്ല വന്നാൽ നോക്കാം.. “

Leave a Reply

Your email address will not be published. Required fields are marked *