അനുപല്ലവി – 11

നിലത്തേക് ചുരുണ്ട അയാളെ ഞാൻ വലിച്ചു പൊക്കി.. ചെവികല്ലിനു ഒരെണ്ണം കൂടെ കൊടുത്തു…

“ഇതു നിങ്ങൾ ഇരന്നു വാങ്ങിയതാണ് ”

ഞാൻ ദേഷ്യത്തോടെ അയാളോട് പറഞ്ഞു

അപ്പോളെക്കും പൃഥ്‌വി വന്നു എന്നെ പിടിച്ചു

“എടാ മതി ബാക്കി പോലീസുകാർ കൊടുത്തോളും.. ഞാൻ SP യെ വിളിച്ചു പറയാം ഡോക്ടർസിനെ ആക്രമിക്കാൻ ശ്രമിച്ചു.. സിസ്റ്റർമാരോട് അപമര്യാദയായി പെരുമാറി.. ഹോസ്പിറ്റലിനുണ്ടാക്കിയ നാശ നഷ്ടം വേറെയും.. എല്ലാം ചേർത്തു കുറച്ചു ദിവസം ജയിലിൽ പോയി കിടക്കട്ടെ.. “

“അയ്യോ സാറെ പോലീസിനെ ഒന്നും വിളിക്കേണ്ട… ഞാൻ കാലു പിടിക്കാം” കരഞ്ഞു കൊണ്ട് രാധ പ്രിത്വിയുടെ അടുത്തേക് വന്നു..

പ്രഭാകരന് നേരേ നിക്കാൻ ആവാതെ അവിടുണ്ടായിരുന്ന കസേരയിലേക് ഇരുന്നു.. ഞാൻ അയാളുടെ അടുത്തേക് നടന്നു.. ആ മുഖം പിടിച്ചു മുകളിലേക്കു ഉയർത്തി.. ആ കണ്ണുകളിൽ നോക്കി ചോദിച്ചു..

“തനിക്കു എന്നെ അറിയാമോഡോ… എന്നെ അറിയില്ലെങ്കിലും എന്റെ അച്ഛനെ താൻ മറന്നു കാണില്ല… സഖാവ് കൃഷ്ണനെ തനിക്കു അങ്ങനെ മറക്കാൻ പറ്റുവൊ.. ”

അയാളുടെ കണ്ണുകളിൽ പേടിയുടെ തിളക്കം ഞാൻ കണ്ടു..

“ഇപ്പൊ മനസ്സിലായോ തനിക്കു പല്ലവി എന്റെ പെണ്ണായതു എങ്ങനെ എന്നു..

തന്റെ മോനെ കിടത്തിയ പോലെ തന്നെ കിടത്താൻ എനിക്കറിയാഞ്ഞിട്ടല്ല.. ഇനിയും തല്ലിയാൽ താൻ ചത്തു പോകും അത് കൊണ്ടാ … “

ഞാൻ ദത്തന്റെ അടുത്തേക് നീങ്ങി.. ആ മുഖത്തു ഇതെല്ലാം സംഭവിച്ചിട്ടും ഒരു നിർവികാരത ആയിരുന്നു…

“നിങ്ങൾക്കു ഇവിടുത്തെ ചികിത്സയിൽ വിശ്വാസം ഉണ്ടെങ്കിൽ നിക്കാം അല്ലെങ്കിൽ ഡിസ്ചാർജ് വാങ്ങി പോകാം.. വേണോ ”

ഞാൻ ദത്തനെ നോക്കി ചോദിച്ചു..

വേണ്ടാ എന്ന അർത്ഥത്തിൽ അവൻ തലയാട്ടി..

പ്രഭാകരൻ ഒന്നും മിണ്ടാതെ കസേരയിൽ തല കുനിച്ചു തന്നെ ഇരുന്നു.. അയാളുടെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയൊരു അപമാനം ആയിരുന്നു നിമിഷങ്ങൾക്ക് മുൻപ് നടന്നത്…

“അനു എല്ലാ അഭ്യാസവും കയ്യിൽ ഉണ്ടല്ലേ മുറിയിൽ നിന്നും പുറത്തേക് നടക്കുമ്പോൾ പ്രകാശ് ചോദിച്ചു “

“ഇങ്ങനെയുള്ള ഐറ്റംസിന്റെ അടുത്ത് പിടിച്ചു നിക്കണേൽ ഇതൊക്കെ വേണം ഡോക്ടറെ ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

“ഇവൻ പിടിച്ചു മാറ്റിയിട്ടാ അല്ലേൽ രണ്ടെണ്ണം കൂടെ കൊടുത്തേനെ അയാൾക് ഞാൻ “

“എന്നിട്ട് വേണം അയാൾ ചാവാൻ… ഞാൻ എന്തായാലും കേസ് കൊടുക്കുന്നില്ല sp യോട് ഒന്ന് സൂചിപ്പിച്ചിടാം.. വിഷം ഉള്ള ഇനം ആണേ ഇനി നമ്മുടെ പേരിൽ എങ്ങാനും കേസ് കൊടുത്തു നമുക്ക് പണി ആകണ്ട ”

പൃഥ്‌വി പറഞ്ഞു.

“എടാ എന്നാൽ പിന്നെ നാളെ കാണാം.. ”

ഞാൻ പ്രിത്വിയോടും പ്രകാശിനോടും യാത്ര പറഞ്ഞു പല്ലവിയെയും കൂട്ടി പുറത്തേക് നടന്നു..

പുറതേക് പോകാൻ കോറിഡോറി ലൂടെ നടക്കുമ്പോൾ ആണ്‌ പിന്നിൽ നിന്നും മീര ഡോക്ടർ വിളിച്ചത്.

“അനു ഡോക്ടർ… ഒരു മിനിറ്റ് ഒന്ന് വരുവോ.. “

“പല്ലവി നിക്കു.. ഞാൻ നോക്കീട്ട് വരാം. “

“ശെരി ഞാൻ പുറത്ത് ഉണ്ടാവും. “

“എന്താ ഡോക്ടർ” ഞാൻ മീരയോട് തിരക്കി.

“ഡോക്ടർ ഫ്രീ ആണൊ ആണെങ്കിൽ നമുക്ക് ക്യാന്റീനിൽ പോയിരുന്നു സംസാരിക്കാരുന്നു..അല്ലെങ്കിൽ പുറത്ത് എവിടെയെങ്കിലും.. ” അവൾ സംശയത്തോടെ ചോദിച്ചു

“എന്താണ് എങ്കിലും ഇവിടുന്നു പറഞ്ഞോളൂ. “

“അല്ല ഡോക്ടർ കുറച്ചു പേർസണൽ ആണ്‌… ഡോക്ടർക് ഇപ്പൊ സമയം ഉണ്ടെങ്കിൽ മതി..’”

“സോറി ഡോക്ടർ.. അതിപ്പോ.. ഞാൻ പല്ലവിയോട് പുറത്ത് വെയിറ്റ് ചെയ്യാൻ പറഞ്ഞിരുന്നു. “

“ഓഹ്.. പല്ലവി.. അവൾ നേഴ്സ് അല്ലേ ഡോക്ടർ.. അനു വിനു എന്താ ഇത്ര അടുപ്പം.. വെറുതെ എന്തിനാ മറ്റുള്ള സ്റ്റാഫിനെ കൊണ്ട് ഓരോന്ന് പറയിപ്പിക്കുന്നത്.. ഇപ്പോൾ തന്നെ ഓരോരുത്തരും പറയാൻ തുടങ്ങി..എനിക്ക് അതു ഇഷ്ടം അല്ല കേട്ടോ ഡോക്ടർ. “

മീര കൂടുതൽ സ്വാതന്ത്ര്യം എടുക്കുന്നു എന്നെനിക്കു തോന്നി..

“സീ ഡോക്ടർ മീര …” ഞാൻ പറയാൻ തുടങ്ങിയപ്പോലേക്കും ശ്രുതി സിസ്റ്റർ മീരയെ വിളിച്ചു.

“ഡോക്ടർ ഒന്ന് കാശ്വാലിറ്റി യിൽ വാ ഒരു അർജന്റ് കേസ് ഉണ്ട്‌. “

“എന്നാൽ ഞൻ പോട്ടെ അനു അവൾ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..നമുക്ക് നാളെ കാണാം.. “

അവളുടെ കണ്ണുകളിലെ തിളക്കവും ചുണ്ടിലെ ചിരിയും എന്റെ മനസ്സിൽ വല്ലാത്ത ഒരു അസ്വസ്ഥത ആണ്‌ സൃഷ്ടിച്ചത്.

“എന്താ മീര ഡോക്ടറുമായി ഒരു സ്വകാര്യം.. ” പല്ലവിയുടെ അടുത്തെത്തിയപ്പോൾ അവൾ ചോദിച്ചു

“ഹേയ് അതൊന്നുമില്ല ..എന്നോട് എന്തോ പേർസണൽ ആയി പറയണം എന്നു.. ഞാൻ ഫ്രീ ആണോന്നു ചോദിക്കാൻ വിളിച്ചതാ “

“എന്നിട്ട് ഉണ്ണി ഏട്ടൻ എന്ത് പറഞ്ഞു “

“എന്ത് പറയാൻ ഇപ്പൊ ഫ്രീ അല്ലെന്നു പറഞ്ഞു “

“ഹ്മ്മ് ഡോക്ടർക് ചെറിയ പനിയുണ്ടോ എന്നു എനിക്ക് ഡൌട്ട് ഉണ്ട്… “മുൻപോട്ടു നടക്കുന്നതിനിടയിൽ പല്ലവി ചെറു ചിരിയോടെ പറഞ്ഞു

“പനിയോ എന്ത് പനി.. “

“അതോ പ്രേമ പനി… “

“ഹ ഹ എനിക്കും തോന്നി… കൺസൾട്ട് ചെയ്യാൻ വരട്ടെ എന്നാൽ അല്ലേ മരുന്ന് കൊടുക്കാൻ പറ്റു “

“എന്നാൽ ഞാൻ പോട്ടെ ഉണ്ണിയേട്ടാ ”

പല്ലവി യാത്ര പറഞ്ഞു ഗേറ്റിനു അടുത്തേക് നടക്കാൻ ഒരുങ്ങി.

“വാ ഞാൻ കൊണ്ട് വിടാം ” പല്ലവിയോടായി ഞാൻ പറഞ്ഞു.

“വേണ്ട ഉണ്ണിയേട്ടാ ഞാൻ ഒരു ഓട്ടോ പിടിച്ചു പോയ്കോളാം.. “

“ചുമ്മാ കളിക്കാതെ വാ പെണ്ണെ ” സ്വാതന്ത്ര്യത്തോടെ അവളുടെ കയ്യിലേക് പിടിച്ചു ഞാൻ പുറത്തേക് നടന്നു.

കാറിനടുത്തേക് ചെന്നു ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു പല്ലവിയെ കയറ്റി ഇരുത്തി.. കാറിന്റെ പുറകിലൂടെ വന്നു ഡ്രൈവിംഗ് സീറ്റിലേക് കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു പിന്നിലേക്ക് എടുത്തു അവിടെ ഇട്ട് തന്നെ വണ്ടി തിരിച്ചതിനു ശേഷം ഹോസ്പിറ്റലിന്റെ ഫ്രണ്ട് ഗേറ്റ് വഴി പുറത്തേക് ശ്രീലകം ലക്ഷ്യമാക്കി മുന്നോട്ടെടുത്തു..

“അയാൾ ഇപ്പൊ വിളിച്ചു പറഞ്ഞിട്ടുണ്ടാവും അച്ഛനോട് എല്ലാം…നേരിയൊരു ഭയത്തോടെ പല്ലവി പറഞ്ഞു “

“പറയട്ടെ ” എന്നായാലും എല്ലാവരും അറിയണം അതിനു എന്തിനാ പേടിക്കുന്നെ

“എനിക്ക് പേടിയാ.. ഉണ്ണിയേട്ടാ.. ” അവൾ സീറ്റിൽ ഒന്ന് ഇളകി എനിക്ക് അഭിമുഖ മായി ചെരിഞ്ഞു ഇരുന്നു

“ഞാൻ കൂടെ ഉള്ളപ്പോളോ.. ”

Leave a Reply

Your email address will not be published. Required fields are marked *