റൗണ്ടസ് കഴിയുമ്പോളേക്കും നാലു മണി ആയിരുന്നു… തിരിച്ചു എന്റെ റൂമിലേക്കു നടക്കുമ്പോൾ ആണ് ഒരു റൂമിൽ നിന്നും ഉച്ചത്തിലുള്ള സംസാരം കേട്ടത്..
“”അതെന്താ ഒച്ച കേൾക്കുന്നത് ‘” ഞാൻ പല്ലവിയോട് ചോദിച്ചു.
“അറിയില്ല ഉണ്ണിയേട്ടാ ”
അവൾ മറുപടി പറഞ്ഞു..
“വാ നോക്കാം.. ” ഞങ്ങൾ ശബ്ദം കേട്ട മുറിയിലെക് വേഗത്തിൽ നടന്നു
ഞങ്ങൾ നടന്നു വന്നു കൊണ്ടിരുന്ന കോറിഡോറിനു സൈഡിൽ ഉള്ള റൂമിൽ നിന്നായിരുന്നു ശബ്ദം..
” നിങ്ങൾ ഈ മരുന്നൊക്കെ വെറുതെ എഴുതുന്നതല്ലേ പൈസ പിടുങ്ങാൻ അല്ലാതെ അസുഖം ഭേദമാക്കാൻ ഒന്നും അല്ലല്ലോ ” ആരുടെയോ ഉച്ചത്തിലുള്ള ശബ്ദം കേട്ടു.
“അയ്യോ.. പ്രഭാകരൻ അമ്മാവന്റെ ശബ്ദം ആണല്ലോ അത്.. ” പല്ലവി പറഞ്ഞു.
ദത്തനെ റൂമിലേക്കു മാറ്റുന്നത് അറിഞ്ഞിരുന്നെങ്കിലും ഞങ്ങൾ കാണാൻ പോയിരുന്നില്ല..
പല്ലവിയുടെ അച്ഛൻ വിശ്വൻ ഇടക് രണ്ടു പ്രാവശ്യം വന്നു പോയിരുന്നെങ്കിലും പല്ലവിയെ കണ്ടിരുന്നില്ല..
പാതി അടഞ്ഞു കിടന്ന വാതിൽ തുറന്നു ഞാൻ ഉള്ളിലേക്കു കയറി.. പിന്നിലായി വന്ന പല്ലവിക് മുറിയിലേക്കു കയറാൻ മടി ആയിരുന്നു.. എങ്കിലും അവൾ കയറി വന്നു എന്റെ പുറകിലായി നിന്നു..
മുറിയിൽ ഉണ്ടായിരുന്നത് ഡോക്ടർ പ്രകാശും സിസ്റ്റർ ശ്രുതിയും ആയിരുന്നു..
പല്ലവിയെ കണ്ടു കൊണ്ട് ശ്രുതി പല്ലവിയുടെ അടുത്തേക് നടന്നു..
ഞാൻ പ്രകാശ് ഡോക്ടറോട് ചോദിച്ചു..
“എന്താ ഡോക്ടർ എന്താ പ്രശ്നം “
“ഡോക്ടർ നിങ്ങൾ ഇവിടെ കൊണ്ട് വന്ന ആക്‌സിഡന്റ് കേസ് അല്ലേ ഇതു… പ്രശ്നം ഇയാളുടെ അച്ഛൻ ആണ് “
“എന്താണ് പ്രശ്നം mr.പ്രഭാകരൻ.. “ഞാൻ അയാളോട് ചോദിച്ചു..
“ഓഹ് അത് ചോദിക്കാൻ നീയാരാ ഈ ഹോസ്പിറ്റലിന്റെ MD ആണൊ.. “
അയാളുടെ ചോദ്യം കേട്ടു ഞാൻ തെല്ലു പതറി പോയെങ്കിലും അയാളോട് സമാധാനത്തോടെ സംസാരിക്കാൻ തീരുമാനിച്ചു. ഹോസ്പിറ്റലിൽ ഒരു ഇഷ്യൂ ഉണ്ടാകേണ്ട എന്നു വിചാരിച്ചു മാത്രം..
“സീ.. ഇവിടെ മറ്റു രോഗികളും അവരുടെ ബന്ധുക്കളും ഒക്കെ ഉള്ളതാണ് നിങ്ങൾ കാര്യമില്ലാതെ ബഹളം വെച്ചാൽ അത് മറ്റുള്ളവർക്ക് കൂടി ബുദ്ധി മുട്ടാണ്.. “
“എന്താ അമ്മാവാ പ്രശ്നം… “പല്ലവിയും എന്താ പ്രശ്നം എന്നറിയാൻ അയാളോട് ചോദിച്ചു..
“നിന്നെ ആരെങ്കിലും ഇങ്ങോട്ട് വിളിച്ചോ..”
അയാൾ ദേഷ്യത്തിൽ തന്നെ പല്ലവിയോട് ചോദിച്ചു
പല്ലവിയോട് ദേഷ്യ പെട്ടത് അടുത്ത് തന്നെ നിന്ന രാധക് ഇഷ്ടപ്പെട്ടു
പല്ലവിക് അതിനു മറുപടി പറയാൻ നാവ് തരിച്ചെങ്കിലും വേണ്ടാ എന്നു വെച്ചു.. അനുവിന്റെ പുറകിലേക്ക് നീങ്ങി നിന്നു
പ്രഭാകരൻ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“അനു നമ്മൾ എഴുതി കൊടുക്കുന്ന മരുന്നുകൾ അയാൾക് വിശ്വാസം അല്ലത്രേ
അതൊന്നും അയാൾ വാങ്ങില്ല എന്നു.. ”
പ്രകാശ് ഡോക്ടർ ആണ് അത് പറഞ്ഞത്
“ഓഹ് അത്രേ ഉള്ളോ…”ഞാൻ അത് നിസ്സാര മാക്കി പുച്ഛത്തോടെ തന്നെയാണു പറഞ്ഞത്.
“ഓഹ് അവനോടു ഇത്രയ്ക്കു അങ്ങ് മുട്ടി ഉരുമ്മി നിക്കാൻ അവൻ ആരാടി നിന്റെ ”
അനുവിന്റെ അടുത്തേക് നിന്ന പല്ലവിയോട് പ്രഭാകരൻ ചോദിച്ചു..
“താൻ എന്ത് വൃത്തികേട് ആടോ പറയുന്നേ.. “പ്രകാശ് അത് കേട്ടു ദേഷ്യത്തോടെ പ്രഭാകരനോട് പറഞ്ഞു
“ഓഹ് ഞാൻ പറയുമ്പോ വൃത്തികേട് നിങ്ങള് ഡോക്ടർ മാരും നഴ്സു മാരും കൂടെ എന്തൊക്കെ വൃത്തികേടുകളാ കാണിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാൻ പാടില്ലാത്തതു ആണല്ലോ.. “
“ശേ.. എന്തൊരു സംസ്‍കാരം ഇല്ലാത്ത ആളാടോ താൻ.. “
ഇതെല്ലാം കേട്ടു കിടന്ന ദത്തൻ പ്രഭാകരനെ തടയാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നെങ്കിലും പ്രഭാകരൻ അതൊന്നും കാണുന്നുണ്ടായിരുന്നില്ല..
പ്രഭാകരന്റെ ലക്ഷ്യം അനു തന്നെ ആയിരുന്നു.. കാരണം അയാൾ അവിടുള്ള ദിവസങ്ങളിൽ അനുവും പല്ലവിയും തമ്മിലുള്ള അടുപ്പം കാണുന്നുണ്ടായിരുന്നു…. പല്ലവിയുടെ മുൻപിൽ വെച്ചു അനുവിനെ പേടിപ്പിക്കാനും പറ്റിയാൽ രണ്ടെണ്ണം കൊടുക്കാനും ആയിരുന്നു പ്രഭാകരന്റെ പ്ലാൻ.. അവർ നടന്നു വരുന്നത് കണ്ടു കൊണ്ട് തന്നെയാണ് ഈ പ്രശ്നം പ്രഭാകരൻ ഉണ്ടാക്കിയത്..
