അടിച്ചു കഴിഞ്ഞാണ് ഓർത്തത് മോശം ആയി പോയി എന്നു…. തിരിഞ്ഞു ആ മുഖത്തു നോക്കാൻ ആവാത്തത് കൊണ്ടാണ് പെട്ടെന്നു അവിടുന്ന് പോന്നത്… ഇനി കാണുമ്പോൾ ഒരു സോറി പറഞ്ഞേക്കാം… അല്ലെങ്കിൽ എന്തിനു.. രാവിലെ എന്തൊരു ചൂട് ആയിരുന്നു മനുഷ്യനെ പിടിച്ചു തിന്നാൻ വരുന്ന പോലെ.. മരുന്ന് വെക്കാൻ വന്നപ്പോൾ MD യോട് കംപ്ലയിന്റും ചെയ്തു.. അപ്പോ കിടക്കട്ടെ ഒരടി… “അന്ത ഭയം ഇരിക്കട്ടും…” അവൾ മനസ്സിൽ പറഞ്ഞു
ഇനി cctv യിൽ എങ്ങാനും കണ്ടു എംഡിയുടെ വക ഏക്സ്പ്ലനേഷൻ ലെറ്റർ വല്ലതും കിട്ടുമോ എന്നു മാത്രം ആലോചിച്ച മതി…. അതപ്പോ നോക്കാം.
ഉച്ചക്ക് കാന്റീനിൽ ഇരിക്കുമ്പോൾ ശ്രുതിയോടു രാവിലെ മുതൽ നടന്ന കാര്യങ്ങൾ പറഞ്ഞു.. അവൾ കുത്തി കുത്തി ചോദിച്ചത് കൊണ്ട് പറഞ്ഞതാണ്… എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ അവൾ മാരക ചിരി…
“ഇനി അയാൾ ഒരു പെണ്ണ് ചാവാൻ കിടന്നാൽ പോലും സഹായിക്കില്ല മോളെ “
ഞാനെങ്ങാനും ആയിരുന്നേൽ ഒന്നൂടെ ചേർന്നു നിന്നു കൊടുത്തേനെ.. ഞാൻ രാവിലെ കണ്ടതല്ലേ പുള്ളിയെ… എന്ത് സുന്ദരനാ.. കവിളൊക്കെ കടിച്ചു തിന്നാൻ തോന്നും… നമ്മുടെ മീര ഡോക്ടർ അങ്ങേരു പോകുന്നത് വരെ നോക്കി നിക്കുന്ന കണ്ടില്ലാരുന്നോ…മീര ഡോക്ടർ ആണ് പറഞ്ഞെ.. പുള്ളി എന്ത് ക്യൂട്ട് ആണെന്ന്…ക്യൂട്ട് റൊമാന്റിക് പേഴ്സൺ ന്നു…പേരിൽ പോലും പ്രണയം ഉണ്ടത്രേ..
എന്താണാവോ ആ മഹാന്റെ പേരു…
“അനുരാഗ് ” എന്നാ പറഞ്ഞെ
“ഓഹ് “
നിനക്ക് എന്താടീ ഒരു പുച്ഛം…
ആണുങ്ങളോടെല്ലാം ഭയങ്കര വിരോധം ആണല്ലോ…
നീ മറ്റേതാണോ…
ഏതു..
“ലെബ്‌സിയൻ “
എന്ത്???
നീ ഉദ്ദേശിച്ചത് ലെസ്ബിയൻ ആണോ…?
അങ്ങനെയെങ്കിൽ അങ്ങനെ…
“കഷ്ടം അത് പോലും പറയാൻ അറിയത്തില്ല”… നേഴ്സ് ആണത്രേ…
“എണീറ്റു പോടീ… എരുമേ എന്റെ വായീന്നു വല്ലോം കേൾകേണ്ടെങ്കിൽ…” പല്ലവി യുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…
“ദേഷ്യം വരുമ്പോ നിന്നെ കാണാൻ നല്ല ഭംഗിയാ കേട്ടോടി കുറുമ്പീ…” കുറച്ചു മുൻപിൽ ചെന്നാണ് ശ്രുതി വിളിച്ചു പറഞ്ഞത്…
“എടീ ഇപ്പൊ എനിക്ക് ഡൌട്ട് ഉണ്ട് നീയാണോ മറ്റേതെന്നു….”അവൾ പോയ ദിശ നോക്കി പല്ലവി വിളിച്ചു പറഞ്ഞു
“ഏതു മറ്റേതു…. ” ചോദിച്ചത് പൃഥ്വി ആണ്…
ക്യാന്റീനിലേക് എന്തോ ആവശ്യത്തിന് ഇറങ്ങിയതാണ് പൃഥ്‌വി.. പല്ലവിയുടെ പിന്നിൽ കൂടെ വന്നതു കൊണ്ട് അവൾ കണ്ടില്ല..
അയ്യോ സാർ ഒന്നുമില്ല… ! അവളുടെ ചേച്ചീടെ മോൾക്ക് ലേബർ ഇന്ത്യ വാങ്ങുന്ന കാര്യം പറഞ്ഞതാ…
ഹ്മ്മ്.. അവൻ ഒന്ന് അമർത്തി മൂളി…
OP രണ്ടുമണി കഴിഞ്ഞേ തുടങ്ങു..
ഇന്നെന്തായാലും സംഗീതയുടെ അടുത്തേക്കില്ല.. നാളെ ഓഫ് ആണ്.. വീട്ടിലേക് പൊകാം
മൊബൈൽ എടുത്തു സംഗീതയുടെ ഫോണിലേക്കു ഡയല് ചെയ്തു…
എടുത്ത പാടെ കേട്ടത് കുറെ സോറി ആണ്…
“എടീ ഇന്നലെ എനിക്ക് വരാൻ പറ്റിയില്ല… ഇപ്പൊ വീട്ടിലേക് വന്നു കയറിയതേ ഉള്ളൂ.. “
അവൾ ഒരു ചാരിറ്റിട്രസ്റ്റിൽ അക്കൗണ്ടന്റ് ആണ്.. എല്ലാ മാസവും ക്യാമ്പ് ഉണ്ടാകും രണ്ടു ദിവസമേ ഉണ്ടാകാറുള്ളൂ… പക്ഷെ ഈ പ്രാവശ്യം 3ദിവസം എടുത്തു സാധാരണ അവളും കൂടെ ഉള്ളപ്പോൾ ആണ് പല്ലവി അവിടെ പോയി നിക്കാറുള്ളത്.. ഈ പ്രാവശ്യം വരാം എന്നു പറഞ്ഞിട്ടും അവൾ എത്തിയില്ല അതിന്റെ സോറി ആണ് കേട്ടത്..
“ഞാനിന്നു വരുന്നില്ല കേട്ടോ അങ്ങട്ട് “
പല്ലവി പറഞ്ഞു..
എടീ നീ വാ ഇവിടെ പുതിയ നെയ്‌ഗ്ബോഴ്സ് വന്നിട്ടുണ്ട്.. നീ വരുവണേൽ ഒരുമിച്ചു പോയി പരിചയപ്പെടാം എന്നു വിചാരിചിരിക്കുവാരുന്നു
നല്ല ചുള്ളൻ ചേട്ടൻ ആഡീ… ഞാൻ വരുമ്പോൾ പുറത്തു നിക്കുന്ന കണ്ടു…
നല്ല വെളുത്തു ക്ലീൻ ഷേവ് ഒക്കെ ആയിട്ട്
“നീ ഒക്കെ എന്നാടീ ആണുങ്ങളെ കണ്ടിട്ടില്ലേ എന്റമ്മോ…അല്ലലെ എനിക്കീ മീശയില്ലാത്ത ആൺപിള്ളേരെ കണ്ടൂടാ ഒരു മാതിരി ഫ്ലൂട് ലൂക്കാ “വീണ്ടും അയാളെ കുറിച്ച് കേട്ടപ്പോൾ ദേഷ്യം വന്നതു കൊണ്ട് പറഞ്ഞതാണ്..
ഞാൻ അങ്ങോട്ട് വരുന്നേ ഇല്ല നീയാ ചേട്ടനെ പ്രേമിച്ചു കെട്ടിക്കോ…
ഞാൻ റെഡിയാ പുള്ളി ഇനി കെട്ടിയതാണോന്ന് അറീല്ലലോ…
ഞൻ വെക്കുവാ..
