എപ്പോളോ പൊറിഞ്ചു കളി ആയി പറഞ്ഞതും ഓർമ വന്നു…. നിനക്ക് മിക്കവാറും അവളുടെ പ്രസവം എടുക്കാനാകും വിധി എന്നു.
എന്താ അനുവേട്ടാ ആലോചിക്കുന്നത്..
ശിഖ യാണ് ഓർമകളിൽ നിന്നുണർത്തിയത്…
ഒന്നുമില്ല പഴയത് ഒക്കെ ഓർത്തതാ…
ചിന്നുവിന്റെ കല്യാണം…? അർദ്ധ വിരാമം ഇട്ടു നിർത്തി
ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് അറിവ്.. അവൾ അവളുടെ അമ്മയുടെ വീട്ടിൽ നിന്നാ പഠിച്ചതൊക്കെ ഇവിടേക്ക് അങ്ങനെ വരാറില്ല… പഠിക്കുന്ന സമയത്തു വെക്കേഷൻ ടൈമിൽ കാണും.. പിന്നെ കാണുന്നത് അമ്പലത്തിലെ ഉത്സവത്തിന് വരുമ്പോളാ…പിന്നെ ഹോസ്പിറ്റലിൽ ചെക്ക് അപ്പിന് പോകുമ്പോൾ കണ്ടിരുന്നു.. അന്ന് തിരക്കായതോണ്ട് ഒന്നും സംസാരിക്കാൻ പറ്റിയില്ല…
ഹ്മ്മ്.. ഞാൻ ഒന്ന് മൂളി… പ്രതീക്ഷയുടെ കനൽ നാളം ഏഴു തിരിയായി എവിടെയോ തെളിയുന്നു .. അന്ന് നടന്ന സംഭവങ്ങൾ ഓർത്തപ്പോൾ മോഹങ്ങൾ ഒക്കെ കരിന്തിരി കത്തും എന്നു തോന്നി…
തിരിച്ചു വീട്ടിലേക്കു വരുമ്പോൾ.. അമ്മയുടെ തറവാട് വീടിന്റെ മുമ്പിലൂടെ ആണ് വന്നതു…
ചുറ്റും മതില് കെട്ടി തിരിച്ച വലിയ പറമ്പ്..
നിറയെ തെങ്ങും പ്ലാവും മവുമൊക്കെ യാണ് റോഡ് സൈഡിൽ പടിപ്പുര പോലെ കെട്ടിയ ഗേറ്റിന്റെ ഉള്ളിൽ നിന്നും വീടിന്റെ മുന്നിലെ തുളസിത്തറ വരെ നീളുന്ന ചെങ്കല്ല് അടുക്കിയ വഴി.. ഇരു സൈഡിലും വെട്ടിയൊതുക്കി നിർത്തിയിരിക്കുന്ന ചെടികൾ… പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വലിയ വീട്… “ശ്രീലകം “
അമ്മ ഓടി കളിച്ചു നടന്ന വീട്….ഇപ്പോൾ ആരൊക്കെ ഉണ്ടാകും അവിടെ…?
എന്തൊക്കെയോ ചിന്തിച്ചു ഓടിച്ച കൊണ്ടാവണം വീടെത്തിയതറിഞ്ഞില്ല…
കാർ ഷെഡിലേക് കേറ്റി ഇട്ടു പുറത്തിറങ്ങിയപ്പോൾ വീടിനുള്ളിൽ ആരുടെയോ സൗണ്ട് കേട്ടു അമ്മ ആരോടോ സംസാരിക്കുന്നതാണ്…
ഉള്ളിലേക്കു നടന്നു… രാവിലെ പൊട്ടിയ ഗ്ലാസ് മാറ്റിയിടാൻ വന്ന ആളാണ്…
അതിനു ഗ്ലാസ് ഡോർ ഒന്നും പിടിപ്പിക്കണ്ട വല്ല ഇരുമ്പ് ഡോറും മതി..
ഒന്ന് പോടാ… അമ്മ കളിയായി ചന്തിക്കിട്ട് ഒന്ന് തന്നു..
അമ്മക്കെങ്ങനെ ഗ്ലാസ് മാറ്റിയിടാൻ ആളെ കിട്ടി.. അയാൾ പോയി കഴിഞ്ഞാണ് ഞാൻ ചോദിച്ചത്..
അത് അപ്പുറതേ വീട്ടിലേ ചേട്ടൻ ആക്കി തന്നതാ…ഏതു രാവിലെ ഇത് പൊട്ടിച്ച ആ പെണ്ണിന്റെ വീട്ടിലെയോ….
ഹ ഹ എടാ അതാ രസം ആ കൊച്ചു രാവിലെ എന്നോട് പറഞ്ഞതും ആ വീടാണെന്ന അവളുടേത് … അത് ആ കൊച്ചിന്റെ കൂട്ടുകാരീടെ വീടാ… അവൾ ഇടക് ഇവിടെ വന്നു നിക്കാറുണ്ടെന്നു.. ഇവിടെതോ ഹോസ്പിറ്റലിലെ നേഴ്സ് ആണ് ആ കുട്ടി..
രണ്ടു പേരും നേഴ്സ് ആണൊ…
ഏതു രണ്ടുപേര്..?
അതിന്റെ കൂട്ടുകാരിയും നേഴ്സ് ആണോന്നു..
അയ്യോ അത് ചോദിച്ചില്ല…
ബെസ്റ്റ് അമ്മ…
എന്റെ ആത്മ ഗതം കേട്ടിട്ടാവണം.. അമ്മ പറഞ്ഞു
നാട്ടിലുള്ള പെണ്പിള്ളേരുടെ ഡീറ്റെയിൽസ് മുഴുവൻ എടുക്കാൻ ഞാൻ എന്താ മാട്രിമോണിയൽ ആണൊ…
എന്റെ കൃഷ്ണാ നീയെങ്ങനെ ഒപ്പിച്ചു ഈ സാധനത്തെ… ഭിത്തിയിൽ തൂക്കിയിരുന്ന അച്ഛന്റെ ഫോട്ടോ നോക്കിയാണ് ചോദിച്ചത്…
എന്താടാ…
ഞാൻ കൃഷ്ണനോട് ഒരു സംശയം ചോദിച്ചതാ..
അമ്മയുടെ കയ്യിലെ ദോശ ചുടുന്ന ചട്ടുകം കണ്ടത് കൊണ്ട് മെല്ലെ ഉള്ളിലേക്കു വലിഞ്ഞു…
ഉള്ളിലെത്തി ഡ്രസ്സ് മാറുമ്പോൾ പിന്നെയും പല്ലവി മനസ്സിലെത്തി… അമ്മയുടെ മുഖഛായ ഉണ്ട് പെണ്ണിന്… അടി കിട്ടിയ കവിൾ തടം കണ്ണാടിയിൽ നോക്കി… തടവി കൊണ്ടാണ് പറഞ്ഞത് അമ്മയുടെ സ്വഭാവവും….
അതിനിടയിൽ ശിഖയുടെ വീട്ടിൽ നിന്നെടുത്ത ഫോട്ടോ അജുവിന് വാട്സ്ആപ്പ് ചെയ്തിരുന്നു..
**** ***** ***** ****** ***** ***** ****
എന്താടീ മുഖം വല്ലതിരിക്കുന്നെ…
OP വാർഡിലേക് കയറിയപ്പോൾ ശ്രുതി യാണ് പല്ലവിയോട് ചോദിച്ചത്..
ഹേയ് ഒന്നുമില്ലെടീ… അതും പറഞ്ഞവൾ ചെയ്ഞ്ചിങ് റൂമിന്റെ വാതിൽ തുറന്നു ഉള്ളിലേക്കു പോയി…
ഉള്ളിൽ ഒരു കണ്ണാടി ഉണ്ടായിരുന്നു…
അവൾ സാരി ഒരു വശത്തേക്കു മാറ്റി ഇടുപ്പിൽ നോക്കി… എന്തൊരു പിടിത്തം ആയിരുന്നു… നാലു വിരലുകളും തിണർത്തു കിടക്കുന്നു…അല്ലെങ്കിൽ തന്നെ വെളുത്ത ദേഹത്തു തൊട്ടാൽ മതി ചുവന്നു വരും… തട്ടി വീഴാൻ പോയപ്പോൾ പിടിച്ചതാണെന്നോർത്തില്ല അറിയാതെ കൈ പൊങ്ങി പോയി…..
