“മുറപ്പെണ്ണ് എവിടെന്നു ചോദിക്കുന്ന മുറ ചെറുക്കൻ”..രാജേട്ടൻ കളിയാക്കി…
അനുവേട്ടാ അവളും അവിടെ ഉണ്ട് ഡോണ ഹോസ്പിറ്റലിൽ…
ങേ… ചിന്നുവോ?
പല്ലവി അവിടെ നേഴ്സ് ആണ്… ഏട്ടാ ശിഖ തുടർന്നു
“പല്ലവി ” ശിഖ ആ പേരു പറയുന്നത് കേട്ടു
എന്റെ വായിൽ നിന്നും ആ പേരു അറിയാതെ പുറത്തേക് വന്നതു ആകാംഷയോടെ ആണ്….
അതെ ഏട്ടാ പല്ലവി തന്നെ…
ചിന്നുവിന്റെ പേര് പല്ലവി എന്നരുന്നോ…. ചിന്നു എന്നല്ലാതെ പണ്ട് ആ പേര് ആരും വിളിച്ചു കേട്ടിരുന്നില്ല
അമ്മയുടെ ആങ്ങളയുടെ മകൾ ആണെന്ന് പറഞ്ഞിട്ടെന്തു കാര്യം..ഞങ്ങളോട് മിണ്ടുന്നതു പോലും അമ്മാവന് ഇഷ്ടം ഇല്ലായിരുന്നു….
ശിഖയുടെ കൂടെ ഓടിച്ചാടി വന്നു കൊണ്ടിരുന്ന കുഞ്ഞു ചിന്നു വിനെ ഓർമ വന്നു… ചുണ്ടിൽ ചെറിയൊരു ചിരി മിന്നി മറഞ്ഞു…
പഴയ 10വയസ്സ് കാരനിലേക് മനസ്സ് പോയത് പെട്ടെന്നാണ്…
ആ ഓർമകൾക്ക് വല്ലാത്തൊരു സുഗന്ധം ഉണ്ടായിരുന്നു…. തെങ്ങോല കൊണ്ട് പന്തുണ്ടാക്കി കളിച്ചതും…. അച്ഛൻ കെട്ടി തന്ന ഊഞ്ഞാലിൽ ഇരുത്തി ചിന്നുവിനെ ആട്ടിയതും… ഊഞ്ഞാലിൽ നിന്നു വീണു അവളുടെ മുട്ട് പൊട്ടിയതും ആ മുറിവിൽ കമ്മ്യൂണിസ്റ്റു കാടു ഞെരടി വെച്ചു ജീവിതത്തിൽ ആദ്യത്തെ ഡോക്ടർ ആയതും…
ഉണ്ണിയേട്ടാ എന്നു വിളിച്ചു കഴുത്തിൽ തൂങ്ങി നടന്നവൾ ഇന്നെന്റെ കവിളിൽ പൊന്നീച്ച പാറിച്ചു…
അപ്പോൾ ഉണ്ടായ ദേഷ്യവും വേദനയും മാറി അതിനു തലോടലിന്റെ മർദ്ദവത്വം….കൈ വരുന്നത് അറിയാതെ എന്നോണം അവൻ അറിഞ്ഞു…
ഒരു പത്തു വയസ്സുകാരന്റെ മനസ്സിൽ അഞ്ചു വയസ്സുകാരിയോട് മൊട്ടിട്ടതു പ്രണയം ആയിരുന്നോ..?
ആ പ്രായത്തിൽ എനിക്ക് അറിയാമായിരുന്നത് കല്യാണം ആണ്..
കല്യാണം കഴിച്ചാൽ കുട്ടികൾ ഉണ്ടാവും എന്നും…
നാട്ടിലെ പ്രമുഖരായ ഒരാളുടെ മകന്റെ കല്യാണത്തിന് നാട് അടച്ചു ഷണം ഉണ്ടായിരുന്നു… ഞാനും ചിന്നുവും ഒക്കെ പോയ കല്യാണം..അതിന്റെ ഓർമയിൽ ആണ് പിറ്റേദിവസം ഞങ്ങൾ കുട്ടികളുടെ കളിയിൽ കല്യാണവും ഒരു കളി ആയതു..
തുളസിയില കൂട്ടി വെച്ചു വാഴ നാരു കൊണ്ട് കെട്ടി മാല ആക്കിയത് ശിഖ ആണ്….രാജൻ അങ്കിൾ ന്റെ വീട്ടിലെ പൂജ മുറിയിൽ ഇരുന്ന കൃഷ്ണ വിഗ്രഹം മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ ഞങ്ങളുടെ വിവാഹത്തിന് സാക്ഷി ആവാൻ ഉണ്ടായിരുന്നു….പരസ്പരം മാല അണിഞ്ഞു ശിഖ കുരവയും ഇട്ടു കൊണ്ട് നികുമ്പോളാണ് രാജൻ അങ്കിൾ ഞങ്ങളെ കണ്ടത്…കുരവഃ എന്നു പറഞ്ഞൂടാ ആറു വയസ്സ് കാരിയുടെ കുരവഃ മീൻ കാരന്റെ കൂവലിനു സമം ആയിരുന്നു… .ഞങ്ങളെ കണ്ടിട്ട് അങ്കിൾ നു ചിരി വന്നിട്ടുണ്ടാവണം..
എന്താ ഉണ്ണീ അവിടെ പരുപാടി.
അച്ഛാ ഉണ്ണിയേട്ടന്റെ കല്യാണം കഴിഞ്ഞു.. ശിഖ ആണ് വിളിച്ചു പറഞ്ഞത്..
ആഹാ അപ്പോ ഫോട്ടോ എടുക്കണ്ടേ…
വേണം വേണം…ചിന്നു തുള്ളി ചാടി കൊണ്ട് പറഞ്ഞു..
അങ്കിൾ അപ്പോളേക്കും ആ ക്യാമറ കൊണ്ട് വന്നിരുന്ന്.. ഫോട്ടോയും എടുത്തു..
അങ്കിൾ എടുത്ത ഫോട്ടോ പിന്നീട് വല്ല്യ ഒരു പ്രശ്നം ആവുമെന്ന് അന്നേരം അറിഞ്ഞിരുന്നില്ല..
ആ ഫോട്ടോയും കയ്യിൽ പിടിച്ചു വിശ്വനാഥൻ അമ്മാവൻ; ചിന്നുവിന്റെ അച്ഛൻ അവളെ തല്ലുന്നതാണ് ചിന്നുവിനെ കുറിച്ചുള്ള അവസാന ഓർമ…
അന്ന് അമ്മാവൻ പറഞ്ഞത് ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്….
“അസത്തു്.. കണ്ട തെണ്ടി പിള്ളേരുടെ കൂടെ കളിക്കാൻ പോയിരിക്കുന്നു…മേലാൽ വീട്ടിനു പുറത്തിറങ്ങി പോകരുത്…”
പിന്നീട് അവൾ ഞങ്ങളുടെ കൂടെ കളിക്കാൻ വന്നിട്ടില്ല…
ഒരുപാടു വേദനിച്ചിരുന്നു ആ പത്തു വയസ്സുകാരന്റെ മനസ്സ്…
രാജൻ അങ്കിൾ പറഞ്ഞു വീട്ടിലും അറിഞ്ഞിരുന്നു… അച്ഛൻ കുറെ വഴക്ക് പറഞ്ഞു… എന്തിനായിരുന്നു എന്നു അന്നറിയില്ലാരുന്നു… പക്ഷെ കരഞ്ഞു.. ചിന്നുവിന് കിട്ടിയ അടിയും വേദനിപ്പിച്ചത് എന്റെ ഉള്ള് ആയിരുന്നു..
ഒടുവിൽ അമ്മ മടിയിൽ പിടിച്ചിരുത്തി ആശ്വസിപ്പിച്ചതോർക്കുന്നു വലുതാവുമ്പോ നീ ചിന്നുവിനെ കല്യാണം കഴിച്ചോ.. ഇപ്പൊ നീ കുഞ്ഞല്ലേ അതാ അച്ഛൻ വഴക്ക് പറഞ്ഞതെന്ന്…അമ്മയുടെ ആ വാക്കുകൾ ആവണം ഇത് വരെ മറ്റൊരു പെണ്ണിനോടും പ്രണയം തോന്നാതിരുന്നതു്…
