അനുപല്ലവി – 2 2

പിന്നെയുള്ള പേജുകളിൽ എല്ലാം അവൻ കണ്ടത് പ്രണയം ആയിരുന്നു…

നിധീ ഇത് മുഴുവൻ നിന്റെ ചേച്ചി എഴുതിയത് ആണൊ…

ഹ്മ്മ്..

ഇത് വായിച്ചിട്ടു എനിക്ക് ഒരു കാര്യം തോന്നുന്നു…

എന്ത്.. അവൾ പുരികം മുകളിലേക്കു ഉയർത്തി…

ഇങ്ങടുത്തു വാ.. ടേബിളിന്റെ മറു സൈഡിൽ നിന്നും അവൾ കഴുത്തു നീട്ടി…അജു അവളുടെ കവിളിലേക് ഒരു ചുംബനം കൊടുക്കാൻ എന്ന വണ്ണം അടുപ്പിച്ചു…
പോടാ… ഇത് ക്യാന്റീനാ വൃത്തി കെട്ടവൻ… അവൻറെ മുഖം പിടിച്ചു മാറ്റിയിട്ടു അവൾ പറഞ്ഞു…

തത്കാലം ഇത് മതി.. ടേബിളിൽ വച്ചിരുന്ന അവൻറെ വലതു കൈ എടുത്തു അവൾ ചുണ്ടോടു ചേർത്തു… വിരലിൽ ചെറിയ കടി കിട്ടിയപ്പോൾ ആണ്‌ അവൻ കൈ പിൻവലിച്ചത്…

രണ്ടു കണ്ണുകൾ അവരെ തന്നെ വീക്ഷിച്ചിരുന്നതും ആ രംഗങ്ങൾ ഒപ്പിയെടുത്തതും അറിയാതെ അവർ പുറത്തേക്കിറങ്ങി…

കാന്റീനിൽ നിന്നിറങ്ങി അവൻറെ ബൈക്കിന്റെ പിന്നിലേക്ക് കയറുമ്പോളേക്കും നേരിയ ചാറ്റൽ മഴ പെയ്തു തുടങ്ങിയിരുന്നു….

***** ***** **** ***** ***** ***** ***** *****

നേരം ഇരുട്ടി തുടങ്ങിയപ്പോൾ ആണ്‌ ശ്രീലക ത്തിന്റെ ഗേറ്റ് കടന്നു ഉള്ളിലേക്കു കടന്നത്…. ചാരു കസേരയിൽ കിടക്കുന്ന ഒരുകാലത്തെ പ്രതാപിയായ മാധവൻ നമ്പ്യാരെ പടിക്കൽ വെച്ചേ കണ്ടിരുന്നു… അച്ഛന്റെ കാർ പോർച്ചിൽ കിടപ്പുണ്ട്… അപ്പോ ദ ഗ്രേറ്റ്‌ വിശ്വനാഥൻ വീട്ടിൽ തന്നെ ഉണ്ട്‌… വീടിന്റെ പടിയിലേക് കാൽ വെച്ചപ്പോളാണ് അലർച്ച പോലെ ആ വിളി മുഴങ്ങിയത്…

“പല്ലവി ” വിളി കേട്ട ഭാഗത്തേക്ക്‌ ഒന്ന് നോക്കി

അച്ഛനാണ്… ഉള്ളിൽ തോന്നിയ ഭയം പുറത്തു കാണിച്ചില്ല….

“അഴിഞ്ഞാടി നടക്കുന്നവർക്ക് വന്നു കേറാനുള്ള സത്രം അല്ല… ശ്രീലകം “

പല്ലവി അത് കേട്ട ഭാവം നടിച്ചില്ല.. അച്ഛന്റെ മുഖത്തേക് നോക്കി നിന്നു..

നീയെന്താടീ നോക്കി പേടിപ്പിക്കുന്നത്…

“അഴിഞ്ഞാടി നടക്കുന്നവർക്ക് ശ്രീലകത്തിനു പുറത്താണ് സ്ഥാനം എങ്കിൽ ആദ്യം പോകേണ്ടത് അച്ഛനാണ്.. “

പല്ലവി പറഞ്ഞു തീരുന്നതിനു മുന്നേ അവളുടെ മുടിക്ക് കുത്തി പിടിച്ചിരുന്നു വിശ്വൻ…

എന്ത് പറഞ്ഞേടീ അസത്തെ…

ഞാൻ പറഞ്ഞത് തന്നെ.. എന്താ ഇനി വ്യക്തമായി പറയണോ…

തേങ്ങ പുരക്കടുത്തു നിന്ന ഭാർഗവി ചേച്ചി മെല്ലെ ഉള്ളിലേക്കു വലിയുന്നതു പല്ലവി ഒരു കണ്ണ് കൊണ്ട് കണ്ടു…

“വിശ്വ വിടെടാ അവളെ…”.മുത്തശ്ശി ഉള്ളിൽ നിന്നും പുറത്തേക് വന്നു…

“കേറി പോടീ അകത്തു..” ഇത്തവണ അലറിയതു ചാരുകസേരയിൽ വടക്കൻ പുകയിലയും കൂട്ടി മുറുക്കി കൊണ്ടിരുന്ന മാധവൻ മുത്തച്ഛൻ ആണ്‌…
പെൺപിള്ളേരെ അടക്കവും ഒതുക്കവും പഠിപ്പിക്കേണ്ടത് വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ ആണ്‌… അതിനു കഴിഞ്ഞില്ലെങ്കിൽ ഇങ്ങനെ ഒക്കെ ഉണ്ടാകും… മുത്തച്ഛന്റെ വാക്കുകൾ കേട്ട

പല്ലവി പുച്ഛത്തോടെ മുത്തച്ഛനെ നോക്കി…

“ഇനി മേലാൽ ജോലി കീലി എന്നു പറഞ്ഞു ഈ വീടിന്റെ പുറത്തിറങ്ങി പോവരുത്… ഇന്നത്തോടെ നിർത്തിക്കോണം… അവളുടെ ആതുര സേവനം”…

” അടുത്ത മാസം ഞാൻ നിശ്ചയിച്ച കല്യാണം അത് നടന്നിരിക്കും…”

മുടിയിൽ പിടിച്ചു മുന്നോട്ടു തള്ളിയത് കൊണ്ട്…ബാലൻസ് തെറ്റി വീണത് പടിയിലേക്കാണ്… തല പടിയിൽ ഇടിച്ചു…ബോധം മറയും എന്നു തോന്നിയപ്പോൾ മുത്തശ്ശി ആണ്‌ പിടിച്ചെഴുന്നെല്പിച്ചതു്… ഉള്ളിലേക് നടക്കുമ്പോൾ വാതിലിന്റെ പുറകിൽ തോരാത്ത കണ്ണീരുമായി അമ്മയുണ്ടായിരുന്നു….

മോളെ…എന്തിനാ എന്റെ കുട്ടി ഇങ്ങനെ…

നിനക്ക് അറിയുന്നതല്ലേ നിന്റെ അച്ഛനേം മുത്തച്ഛനേം ഒക്കെ.. പേരിൽ മാത്രേ ഇവിടെ ശ്രീ ഉള്ള് മോളെ…ഉള്ളിൽ എല്ലാം അശ്രീകരങ്ങള…. മടിയിൽ കിടന്ന പല്ലവിയുടെ മുടിയിഴകളിൽ തലോടി കൊണ്ടാണ് മുത്തശ്ശി അത് പറഞ്ഞത്…

തല പടിയിൽ ഇടിച്ച ഭാഗത്തു നല്ല വേദന ഉണ്ടായിരുന്നത് അമ്മ എണ്ണ കൂട്ടി തടവി.. അപ്പോളും അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നത് അവൾ കണ്ടു…

എന്റെ കുട്ടി വിഷമിക്കണ്ട എന്റെ കുട്ടിക്ക് ഭഗവാൻ തുണ ഉണ്ടാകും… അച്ഛൻ പറയുന്നത് മോളു കേൾക്കണം.. അച്ഛനെയും മുത്തച്ഛനേം ധിക്കരിച്ചു ഇറങ്ങി പോയതാ എന്റെ താത്രി കുട്ടി… എവിടാണെന്ന് പോലും അറീല്ല… കണ്ണടയുന്നെന് മുന്നേ ഒന്ന് കണ്ടാൽ മതിയാരുന്നു…. എന്റെ കുട്ടീക് വൈധവ്യം കൊടുത്തത് പോലും ഇവിടുള്ള കാലൻ മാരായിരിക്കണം…

Leave a Reply

Your email address will not be published. Required fields are marked *