അനുപല്ലവി – 5 3

മുത്തശ്ശിയുടെ മുടിയിഴകൾ വെള്ളി നൂല് പോലെ തിളങ്ങുന്നു….മുഖത്തു വല്ലാത്തൊരു ഐശ്വര്യം കളിയാടിയിരുന്നു… അവർ കാണാതിരിക്കാൻ ഒന്ന് പുറകിലോട്ടു മാറി നിന്നു….

മുത്തശ്ശിയെ കൊണ്ട് കിഴക്കേ നടയിലെ ഭജന തറയിൽ ഇരുത്തുന്നതും പല്ലവിയും അമ്മയും വഴിപാട് കൗണ്ടറിലേക് നടന്നു നീങ്ങുന്നതും കണ്ടാണ്… മാറി നിന്നിടത്തു നിന്നും നട യുടെ അടുത്തേക് നടന്നത്‌.

കുറച്ചു നേരം മുത്തശ്ശിയെ തന്നെ ശ്രദ്ധിച്ചിരുന്നു…

അടുത്തേക് ചെന്നു ആ മുത്തശ്ശിയുടെ സ്നേഹവാത്സല്യങ്ങൾ മതി വരുവോളം നുകരണം എന്നു മനസ്സിന്റെ കോണിൽ ഇരുന്നു ആരോ മന്ത്രിക്കുന്നത് പോലെ തോന്നി…

ഇടക് എപ്പോളോ.. മുത്തശ്ശിയുടെ നോട്ടം എന്റെ നേർക്കു വരുന്നത് ഞാൻ ശ്രദ്ധിച്ചു…മുത്തശ്ശി പുരികത്തിനു മേൽ കൈകൾ വിടർത്തി പിടിച്ചു എന്നെ സൂക്ഷിച്ചു നോക്കി എന്റെ നേർക്കു കൈ ചൂണ്ടുന്നതാണ് പിന്നെ കണ്ടത്.. ഇനിയും അവിടെ നിന്നാൽ ശെരി ആവില്ലെന്ന് മനസ്സു പറഞ്ഞു…

പെട്ടെന്ന് തെക്കേ നടയുടെ വാതിൽ കടന്നു പുറത്തേക് വന്നു… ഓടിയാണ് കാറിനടുത്തേക് എത്തിയത്… കാറിനുള്ളിൽ ഇരുന്നിരുന്ന അമ്മയുടെ മുഖം കണ്ടപ്പോൾ മനസ്സിലായി…അമ്മ മുത്തശ്ശിയെ കണ്ടിരുന്നു എന്നു….

അമ്മേ മുത്തശ്ശിക് എന്നെ മനസ്സിലായിട്ടുണ്ടാവുമോ..?

കാർ വീടിനടുത്തേക് എത്തിയപ്പോൾ ആയിരുന്നു ഞാൻ അമ്മയോട് ചോദിച്ചത്….

അതെന്താ ഉണ്ണീ നീ അങ്ങനെ ചോദിച്ചത്..

മുത്തശ്ശി എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു….

എന്നെ ചൂണ്ടി എന്തോ പറയുന്നത് പോലെ തോന്നി അതാ ഞാൻ പെട്ടെന്ന് പുറത്തേക് വന്നതു…

ആർക്കു മനസ്സിലായില്ലെങ്കിലും അമ്മയ്ക്ക് നിന്നെ മനസ്സിലാകും.. വിദൂരതയിലേക് കണ്ണും നട്ടു അമ്മ പറഞ്ഞു..

അതെങ്ങനാ അമ്മേ… എന്നെ ഒരു പക്ഷെ കണ്ടിട്ടുണ്ടെങ്കിൽ തന്നെ അതു നന്നേ ചെറുപ്പത്തിൽ അല്ലേ.. ഞാൻ സംശയത്തോടെ ചോദിച്ചു…

ഒരമ്മയ്ക്കും സ്വന്തം മകന്റെ രൂപം മനസ്സിൽ നിന്നും മായ്ച്ചു കളയാൻ ആവില്ല… ആ അമ്മയുടെ മകന്റെ മുറിച്ചു വെച്ച രൂപമാണ് നീ…. നിന്റെ അമ്മാവന്റെ… എന്റെ ദേവേട്ടന്റെ… പറഞ്ഞു കഴിയുമ്പോളേക്കും അമ്മയുടെ കണ്ണിൽ നിന്നും അടർന്നു വീഴാൻ ഒരുങ്ങിയ അശ്രു കണങ്ങളെ മറക്കാൻ എന്ന വണ്ണം മുഖം ഒരു വശത്തേക്കു തിരിച്ചു.. സാരിയുടെ തലപ്പ് കൊണ്ട് മിഴിയൊപ്പുന്നതു കണ്ടു…

അമ്മയ്ക്കു മനസ്സിലായിട്ടുണ്ടാവണം നിന്നെ….
മരിച്ചു പോയ ദേവ നാരായണൻ എന്ന അമ്മാവനെ കുറിച്ച് അമ്മ പലപ്പോളും പറഞ്ഞു അറിഞ്ഞിട്ടുണ്ട്… പക്ഷെ.. എന്നെ മുത്തശ്ശിക് മനസ്സിലായിട്ടുണ്ടാവുമോ.. ഉണ്ടെങ്കിൽ തന്നെ മകന്റെ രൂപം ഉള്ള ഒരാൾ… അതു ആ മുത്തശ്ശിയുടെ മകളുടെ മകൻ ആണെന്ന് മനസ്സിലാവുമോ…അങ്ങനെ ഒരുപാട് ചിന്തകളും ആയിട്ടാണ്.. അമ്മയെ വീട്ടിൽ ഡ്രോപ്പ് ചെയ്തിട്ടു ഹോസ്പിറ്റലിലേക് വന്നതു…

ഗൈനക് OP യിലേക്ക് കടക്കാൻ ഡോറിനടുത്തേക് നടക്കുമ്പോൾ ശ്രുതി ഓടി പാഞ്ഞു വരുന്നത് കണ്ടു..

എന്തിനാ സിസ്റ്ററെ ഇങ്ങനെ ഓടുന്നെ.. അടുത്ത ഒളിമ്പിക്സിന് പോകാൻ പ്ലാനുണ്ടോ..

ഡോക്ടർ ഞാൻ… താക്കോൽ… ശ്രുതി വിറച്ചു കൊണ്ട് എന്തൊക്കെയോ പറയുന്നു..

സിസ്റ്റർ കാര്യം എന്താന്ന് വെച്ചാൽ പറയു

ഡോക്ടർ ഡോർ തുറന്നിട്ടില്ല.. കീ എന്റെ കയ്യിലാണ്…

ഓഹ്.. അതാണോ കാര്യം…

അതിനാണോ ഇത്ര വെപ്രാളം കാണിച്ചത്..

എന്നാൽ ഇനി തുറന്നോളു…

അവൾ സംശയത്തോടെ എന്നെ നോക്കുന്ന കണ്ടു.. ഞാൻ പുഞ്ചിരിയോടെ അവളുടെ വെപ്രാളം നോക്കുക ആയിരുന്നു…

അവൾ ഡോർ തുറന്നു ഉള്ളിലേക്കു കയറി.. പുറകെ ഞാനും..

ഇന്നെന്തു പറ്റി… പല്ലവി ഓഫ്‌ ആണൊ..

അല്ല ഡോക്ടർ അവൾ ഉച്ച കഴിഞ്ഞാണ്..

ഓഹ്.. ഓക്കേ..

എന്നാൽ ഫയൽ ഒക്കെ അറേഞ്ച് ചെയ്തു ഓരോ ടോക്കൺ ആയി വിളിച്ചോളൂ..

ശ്രുതി സിസ്റ്ററുടെ പേടി മാറിയിട്ടില്ല എന്നു അവളുടെ പെരു മാറ്റത്തിൽ നിന്നു മനസ്സിലായി… അതു കൊണ്ട് തന്നെ പലപ്പോളും ഓരോ അബദ്ധങ്ങൾ അവൾ കാണിച്ചു കൊണ്ടിരുന്നു..

മോർണിംഗ് സെക്ഷൻ കഴിയാൻ ഒന്നോ രണ്ടോ പേഷ്യന്റ് ബാക്കിയുള്ളപ്പോൾ ആണ്‌ 8മാസം പ്രേഗ്നെന്റ് ആയ സ്ത്രീ വന്നതു… പുറത്തു കുറച്ചു നേരമായി കാത്തിരുന്നതിന്റെ ആവണം അവർക്ക് നല്ല ഷീണം ഉണ്ടായിരുന്നു അവർക്ക് ഒപിയിൽ തന്നെ ഗ്ളൂക്കോസ് ഡ്രിപ് ഇടാൻ ശ്രുതിയോടു പറഞ്ഞു..ഡ്രിപ് ഇടാനുള്ള ക്യാനുല കണക്ട് ചെയ്യാൻ വേണ്ടിയാണ് അവരുടെ കയ്യിലേക് ശ്രുതി കുത്തിയത്.. പക്ഷെ ഞാൻ നോക്കുമ്പോൾ അവരുടെ കയ്യിൽ നിന്നും ബ്ലഡ്‌ പുറത്തേക് വന്നു ബെഡ് ഷീറ്റിലേക് ഡ്രോപ്പ് ചെയ്യുന്നു….

Leave a Reply

Your email address will not be published. Required fields are marked *