അയ്യോ നിന്റെ സൈഡ് ആണേ…
മുത്തശ്ശി അമ്പലത്തിൽ പോകുമ്പോൾ ഇട്ട സെറ്റു മുണ്ട് മാറിയിരുന്നില്ല…..പല്ലവി മുത്തശ്ശിയുടെ അരികിലേക്കു ഇരുന്നു..
മുത്തശ്ശി അമ്പലത്തിൽ വെച്ചു മുത്തശ്ശിക് എന്താ പറ്റിയെ…
മുത്തശ്ശി വീണ്ടും ആ ഓര്മയിലേക് പോകുന്നു എന്നു പല്ലവിക് തോന്നി.. അമ്മ താഴെ അടുക്കളയിലേക്കു പോയിരുന്നു..
ഞാൻ ശെരിക്കും കണ്ടതാ…..മോളെ… എന്റെ ദേവൻ തന്നെ ആയിരുന്നു….ആ വെളുത്ത മുഖവും കട്ടിയുള്ള മീശയും… സൈഡിലേക് ചീകി വെച്ചിരിക്കുന്ന..നെറ്റിയിലേക്..വീണു കിടക്കുന്ന ചെമ്പൻ മുടിയിഴകൾ…ഇപ്പോളും..ഓർമയുണ്ട് എന്റെ ദേവനെ… അതെ രൂപം.. ആ കണ്ണുകൾ പോലും… ഞാൻ ശെരിക്കും കണ്ടതാ മോളെ…
മുത്തശ്ശിക് തോന്നിയതാവും…. അച്ഛൻ…മുത്തശീടെ ദേവൻ നമ്മളെ വിട്ടു പോയിട്ടു വർഷങ്ങൾ ആയില്ലേ മുത്തശീ… ഇത് ചിലപ്പോ വേറെ ആരെങ്കിലും ആവും… മുത്തശ്ശി മോന്റെ ഓർമയിൽ ആയതു കൊണ്ട് തോന്നിയത് ആവും..
ഇല്ല മോളെ… ദേവൻ അല്ല എന്നു എനിക്കും അറിയാം… പക്ഷെ നമുക്ക് വേണ്ടപ്പെട്ട ആരോ ആണത്… എനിക്കുറപ്പാണ്…ഞാൻ നോക്കുന്നത് കണ്ടത് കൊണ്ടാണ് ആ കുട്ടി പെട്ടെന്ന് പുറത്തേക് പോയത്…
അതാരാണ്.. ഇത്ര വർഷങ്ങളും ഇവിടെ കാണാത്ത.. തന്റെ അച്ഛന്റെ രൂപ സാദൃശ്യം ഉള്ള ഒരാൾ… പല്ലവി ചിന്തിച്ചു..
മൂടുപടം ധരിച്ച ചിന്തകൾ… അതിലെവിടെയോ നിന്നു മുഖമില്ലാത്തൊരു രൂപം… തന്റെ നേരെയാണോ അതോ തനിക്കു പിൻ തിരിഞ്ഞു നിക്കുന്നോ… അടുക്കുന്തോറും അതു ദൂരെക് പോയ്കൊണ്ടിരിക്കുന്നു… പിടി തരാൻ തയ്യാറില്ലാത്ത വിധം…തന്റെ സ്വപ്നങ്ങളുടെ രഥം… ഒഴുകി നടക്കുകയാണ്.. അതു വെളുത്ത മേഘങ്ങളേ കീറി മുറിച്ചു കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്നു…. പിന്നിലെ കറുത്ത കുതിരകളെ പൂട്ടിയ രഥത്തിൽ തന്നെ പിടിക്കാൻ ആരോ പാഞ്ഞടുക്കുന്നു…. താൻ പേടിച്ചു വിറച്ചിരിക്കുകയാണ്… തന്റെ കയ്യിലേ തണുത്ത വിരൽ സ്പർശം… കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ ആരുടെയോ നെഞ്ചിൽ മുഖം അമർത്തിയിരിക്കുന്നു… ലോലമായ കരുത്തുറ്റ ആ കരങ്ങൾ ഒരു സാന്ത്വനം എന്നോണം തന്നെ പുണർന്നിരിക്കുന്നു….ഐശ്വര്യം നിറഞ്ഞ ആ മുഖത്തു.. ഒരു പുഞ്ചിരി മാത്രം….പിന്നിൽ ഓടി പാഞ്ഞു വന്നിരുന്ന കറുത്ത കുതിരയെ പൂട്ടിയ രഥം എങ്ങോ മറഞ്ഞിരുന്നു….
എണീക്കുമ്പോൾ മുത്തശ്ശിയുടെ മടിയിൽ തല വെച്ചു കിടക്കുക ആയിരുന്നു.. മുത്തശ്ശിയുടെ വിരലുകൾ മുടിയിഴകളിലും കവിളിലും മെല്ലെ തഴുകുന്നുണ്ട്…
എന്റെ കുട്ടീ.. ഇത്ര പെട്ടെന്ന് മയങ്ങിയോ.. ഹോസ്പിറ്റലിൽ പോകണ്ടേ.. റെഡി ആവാൻ നോക്കു…
സമയം നോക്കിയപ്പോൾ 12 മണി.. പെട്ടെന്ന് തന്നെ റെഡി ആയി…അമ്മ ഭക്ഷണം റെഡി ആക്കിയിരുന്നു അതു കഴിച്ചു എന്നു വരുത്തി.. പുറത്തു വന്നപ്പോളും അച്ഛൻ എത്തിയിട്ടില്ല എന്നു മനസ്സിലായി…
അമ്മേ ഞാൻ ഇറങ്ങുവാന്… അമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞു….ശ്രീലകത്തിന്റെ ഗേറ്റിനു പുറത്തേക് വന്നപ്പോളേക്കും ഒരു ഓട്ടോ വന്നിരുന്നു.. അതിൽ കയറി.. ഹോസ്പിറ്റലിന്റെ പേര് പറഞ്ഞു.. വണ്ടി മുന്നോട്ടേക് നീങ്ങി.
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
തനിന്നെന്താ അമ്പലത്തിൽ പോയോ..?
ഉച്ചക്ക് ശേഷമുള്ള ടോക്കണും ഫയലും അറേഞ്ച് ചെയ്തു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു പല്ലവി ആ ചോദ്യം കേട്ടത്….
താൻ ഫയൽ അടുക്കുന്നത് സൂക്ഷിച്ചു നോക്കുന്ന അനു ഡോക്ടറെ അവൾ കണ്ടു..
ഡോക്ടർക് എങ്ങനെ മനസ്സിലായി…അവൾ സംശയത്തോടെ ചോദിച്ചു
അല്ല നെറ്റിയിലെ കുറി കണ്ടത് കൊണ്ട് ചോദിച്ചതാ.. ഓഹ് സോറി അമ്പലത്തിൽ പോകൽ ഒക്കെ തന്റെ പേർസണൽ കാര്യം ആണല്ലോ.. ചോദിച്ചതിന് സോറി..
ഓഹ്.. പല്ലവി കഴുത്തിനു തടവി ഇന്നലെ കഴുത്തിലെ പാടിനെ കുറിച്ച് ചോദിച്ചപ്പോൾ തന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടേണ്ട എന്നു പറഞ്ഞതിനാണ് ഡോക്ടർ അങ്ങനെ പറഞ്ഞതെന്ന് പല്ലവിക് മനസ്സിലായി… എങ്കിലും അതിൽ പിടിച്ചു ഇനിയും ഒരു വഴക് ഉണ്ടാക്കേണ്ട എന്നു വെച്ചു പല്ലവി ചോദിച്ചു
ഡോക്ടർ അമ്പലത്തിൽ ഒന്നും പോകാറില്ലേ… തൃശൂർ കരോക്കെ ഭയങ്കര ഭക്തൻ മാർ ആണെന്നാണല്ലോ കേട്ടിരിക്കുന്നത്….
