അനുപല്ലവി – 5 3

അതു തൃശൂർ കാരല്ലേ.. ഞാൻ കണ്ണൂർ കാരനാണ്…

പറഞ്ഞു കഴിഞ്ഞാണ് അബദ്ധം അനുവിന്മാമസ്സിലായതു..

എന്ത് പല്ലവി സംശയത്തോടെ വീണ്ടും തിരക്കി…

അല്ല.. എനിക്ക് ഞാൻ നിക്കുന്ന സ്ഥലം ആണ്‌ എന്റെ നാട്..

ഓഹ് അങ്ങനെ…

അപ്പപ്പോ കണ്ടോനെ… പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ ബാക്കി ഡോക്ടർ ആണ്‌ പറഞ്ഞത്.. അപ്പാന്നു വിളിക്കുന്നവൻ എന്നല്ലേ നീ ഉദേശിച്ചേ…

അതിനെ നിന്റെ തന്തയല്ല എന്റെ തന്ത… ഡോക്ടർ പല്ലവിയുടെ ചെവിയുടെ അരികിൽ പോയാണ് അതു പറഞ്ഞത്… അതു പറയാൻ സീറ്റിൽ നിന്നും എണീറ്റു വന്ന അനു വിനെ പല്ലവി ശ്രദ്ധിച്ചില്ല… ഇത്ര അടുത്ത്… അനുവിന്റെ ശ്വാസം പല്ലവിയുടെ കാതിൽ തട്ടി.. അവൾ തിരിഞ്ഞു അവൻറെ മുഖത്തേക് പേടിയോടെ നോക്കി… കണ്ണുകളിൽ ദേഷ്യമോ അതോ കുസൃതിയോ… നെറ്റിയിലേക് വീണു കിടക്കുന്ന ചെമ്പൻ മുടികൾ.. കണ്ണുകളിൽ വല്ലാത്തൊരു കാന്തികത…തന്നെ കൊത്തി വലിക്കുന്നതായി പല്ലവിക്ക് തോന്നി… തന്റെ ഹൃദയമിടിപ്പ് കൂടുന്നു….

എന്താ.. തല്ലാൻ തോന്നുന്നുണ്ടോ… അനു പിന്നെയും ചോദിച്ചു…ഗൗരവത്തിൽ തന്നെ

ഇന്നലത്തെ ചൊരുക്കു തീർക്കുന്നതാണെന്നു മനസ്സിലായി… എങ്കിലും

പല്ലവിക് ഉത്തരം മുട്ടി… തല്ലാൻ പോയിട്ട് കയ്യും കാലും മരവിച്ച അവസ്ഥയിലായിരുന്നു നിൽപ്പ്… തന്റെ ധൈര്യം എല്ലാം ചോർന്നു പോവുന്ന പോലെ അവൾക്കു തോന്നി… അപ്പോളേക്കും അനു.. പോയി സീറ്റിൽ ഇരുന്നിരുന്നു..

എന്ന പിന്നെ നമുക്ക് നമ്മുടെ കലാ പരിപാടി ആരംഭിക്കാം അല്ലേ… അനു ചിരിച്ചു കൊണ്ട് ചോദിച്ചു….

പല്ലവി അത്ഭുതത്തോടെ അനുവിനെ തന്നെ നോക്കി…. ഇത് വരെ ഗൗരവത്തിൽ നിന്ന ആൾ വളരെ കൂൾ ആയി ഇരിക്കുന്നു..
പല്ലവി ഓരോ ടോക്കൺ ആയി വിളിച്ചു കൊണ്ടിരുന്നു… അനു ഡോക്ടറുടെ ഓരോ പ്രവർത്തിയും അവൾ സാകൂതം വീക്ഷിച്ചു കൊണ്ടേ ഇരുന്നു… അവളുടെ ഉള്ളിൽ ഡോക്ടറോട് വല്ലാത്തൊരു ആരാധന ഉടലെടുക്കുന്നതായി അവൾ അറിഞ്ഞു… അവൻറെ ഓരോ ചിരിയും.. വർത്തമാനവും അവളുടെ ഹൃദയത്തിൽ എവിടെയോ ചെന്നു പതിച്ചു കൊണ്ടിരുന്നു..

ഹലോ ഇയാളെന്താ ദിവാസ്വപ്നം കാണുകയാണോ…. ഈ പേഷ്യന്റിന്റെ ബിപി ചെക് ചെയ്യൂ

അനു ഡോക്ടറിന്റെ ഉച്ചത്തിലുള്ള ശബ്ദം ആണ്‌ അവളെ ഉണർത്തിയത്….

അയ്യോ സോറി ഡോക്ടർ… അവൾ പെട്ടെന്ന് തന്നെ ബിപി അപ്പാരറ്റസ് എടുത്തു….പേഷ്യന്റിന്റെ ബിപി ചെക് ചെയ്തു

ആരെയാ ഓർത്തു കൊണ്ടിരുന്നേ.. പേഷ്യന്റ് പുറത്തു പോയതിനു ശേഷം ആണ്‌..അനു പല്ലവിയോട് ചോദിച്ചത്..

അതു… ഡോക്ടർ.. ഞാൻ ആരെയും ഓർത്തില്ല…

എന്നിട്ടു താൻ ഈ ലോകത്തു ഒന്നും അല്ലായിരുന്നല്ലോ…

അതു എന്തോ ഓർത്തു നിന്നു പോയതാ..

അതു തന്നെയല്ലേ ഞാൻ ആദ്യം ചോദിച്ചേ…

അങ്ങനെ എല്ലാ കാര്യവും എല്ലാരോടും പറയാൻ പറ്റില്ല… അവൾ കെറുവോടെ പറഞ്ഞു..

ആഹാ എന്നാലേ എന്നെ അസ്സിസ്റ്റ്‌ ചെയ്യുമ്പോ സ്വപ്നം കണ്ടോണ്ടു നിക്കൽ അല്ല തന്റെ പണി… അതിനാണേൽ കെട്ടിയൊരുങ്ങി വരണം എന്നില്ല.. വീട്ടിൽ തന്നെ ഇരുന്ന മതി.. കേട്ടല്ലോ… സൗമ്യമായി ചോദിച്ചിട്ടും അവൾ ഗർവോടെ പറഞ്ഞപ്പോൾ അനുവിന് ദേഷ്യം വന്നു… അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു..

പല്ലവി മെല്ലെ മുഖം ഉയർത്തി നോക്കി ദേഷ്യത്തിൽ തന്നെ ഇരിക്കുന്ന ഡോക്ടറെ ആണ്‌ കണ്ടത്..

ഇയാൾക്കു ഇത് എത്ര സ്വഭാവം ആണ്‌ ദൈവമേ… ചിലപ്പോൾ പാവം ചിലപ്പോ ആളെ കടിച്ചു തിന്നാൻ വരും… അവൾ മനസ്സിൽ പറഞ്ഞു…

പറയാൻ എന്തേലും ഉണ്ടേൽ പൊറു പൊറുക്കാതെ ഉറക്കെ പറയണം… അനു പല്ലവിയുടെ മുഖത്തു നോക്കി ഗൗരവത്തിൽ പറഞ്ഞു…

ഓഹ് ഉത്തരവ്… ചിറി കോട്ടി പല്ലവി പുറത്തേക് നടന്നു… അന്നത്തെ ടോക്കൺ എല്ലാം കഴിഞ്ഞിരുന്നു…

കാന്താരീ.. നിന്റെ അഹങ്കാരം ഞാൻ മാറ്റുന്നുണ്ട്… സമയം ആവട്ടെ… അനു മനസ്സിൽ പാറഞ്ഞു…

പവി ആന്റീ….

പിന്നിൽ നിന്നും പരിചിതമായ വിളി കേട്ടാണ് പല്ലവി തിരിഞ്ഞു നോക്കിയത്….

ഡോണയുടെയും കയ്യിൽ നിന്നും ഊറി ഇറങ്ങി ഒരു ചിത്ര ശലഭത്തെപ്പോലെ പാറി പറന്നു വരുന്ന ദേവു മോളെ പല്ലവി കണ്ടു…
ആന്റി എന്നെ മറന്നു അല്ലേ… ഞാൻ കൂട്ടില്ല ആന്റിയോട്‌… രണ്ടു കയ്യും മുകളിലേക്കു ഉയർത്തി പല്ലവിയോട് എടുക്കാൻ ആംഗ്യം കാണിച്ചു കൊണ്ടായിരുന്നു പരിഭവം പറച്ചിൽ… പല്ലവി എടുത്തു കഴിഞ്ഞിട്ടും ദേവു മുഖം വീർപ്പിച്ചു തന്നെ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *