അനുപല്ലവി – 5 Like

ഇത് ഞാൻ കേട്ടിട്ടുണ്ട് ദുൽഖർ സൽമാന്റെ ഡയലോഗ് അല്ലേ.. ഡോക്ടർ സിനിമ ഡയലോഗും പടിച്ചോണ്ട് ഇറങ്ങിയതാണല്ലേ.. പല്ലവി ചിരിച്ചു കൊണ്ട് എന്നെ കളിയാക്കി

തന്നെ ആദ്യം കണ്ട ദിവസം എനിക്കെന്താ തോന്നിയെന്നറിയ്യോ..

എന്താ

അല്ലെങ്കിൽ വേണ്ട ഞാനിവിടെ ജോയിൻ ചെയ്തിട്ട് ഒരിക്കൽ പോലും തന്റെ തെളിഞ്ഞ മുഖം കണ്ടിട്ടില്ല… പിന്നല്ലേ ചിരി ഈ ലോകത്തു വിഷമം ഇല്ലാത്തവർ ആരാടോ ഉള്ളത്…സങ്കടങ്ങളില്ലാത്ത മനുഷ്യർ ഇല്ല… അതു കൊണ്ട് തനിക്കു ചുറ്റിലും ഉള്ള ഞങ്ങളെ പോലെ ഉള്ളവരെ സന്തോഷിപ്പിക്കാൻ എങ്കിലും താൻ ഒന്ന് ചിരിക്കേടോ… അല്ലേ ദേവൂട്ടി… ഞാൻ പറഞ്ഞോതൊന്നും ദേവൂട്ടിക് മാനസ്സിലായില്ലെങ്കിലും അവൾ ചിരിച്ചു കൊണ്ട് തലയാട്ടി…
ആഹാ ഞാൻ ഒരു മൂരാച്ചി ആണെന്നാണോ ഡോക്ടർ പറഞ്ഞു വരുന്നത്… ഈ പറയുന്ന ഡോക്ടർ എന്തിനാ എപ്പോളും എന്നോട് ദേഷ്യ പെടുന്നത്… ഫ്രീ ആയിട്ട് ആർക്കും കൊടുക്കാൻ പറ്റിയ സാധനം ആണ്‌ ഉപദേശം…ആദ്യം ഡോക്ടറുടെ ദേഷ്യം മാറ്റു എന്നിട്ട് ഞാൻ ചിരിക്കണോ കരയണോ എന്നു ആലോചിക്കാം…

അവളുടെ പറച്ചിൽ കേട്ടു എനിക്ക് ചിരി വന്നു..

എങ്കിൽ ശെരി കൈ നീട്ടു…

എന്തിനു

അവൾ സംശയത്തോടെ എന്നെ നോക്കി..

പേടിക്കണ്ടെടോ തന്നെ കേറി പിടിക്കാൻ ഒന്നും അല്ല…

ഞാൻ അവളുടെ കൈയിലേക്ക് കൈ ചേർത്തു.. ഇനി മുതൽ നമ്മൾ ഫ്രണ്ട്‌സ്..

അപ്പോളാണ് അതിനിടയിലൂടെ ഒരു കുഞ്ഞ് കൈ നീണ്ടു വന്നതു കണ്ടത്..

അപ്പോ ദേവുവോ?? ഞങ്ങൾ കയ്യുടെ മുകളിൽ കൈ വെച്ചായിരുന്നു ദേവുവിന്റെ ചോദ്യം.. ഞാനും പല്ലവിയും മുഖത്തോടു മുഖം നോക്കി… നീ ഞങ്ങടെ കട്ട ഫ്രണ്ട്.. അല്ലേ ദേവൂട്ടി… അവളുടെ കവിളുകളിൽ ഞങ്ങളുടെ ചുണ്ടുകൾ അമർന്നു.. അവൾ കിലു കിലെ ചിരിച്ചു കൊണ്ടിരുന്നു… പല്ലവിയുടെ മുഖത്തും സന്തോഷം..നിറഞ്ഞു നിന്നിരുന്നു…

കാലങ്ങൾക്കിപ്പുറം അവൾ പോലും അറിയാതെ ആ സൗഹൃദം വീണ്ടും അവളെ തേടി എത്തിയിരിക്കകയാണ്… അവൾ എന്നും കാത്തിരുന്ന സൗഹൃദം… അതായിരുന്നു എന്നു പോലും അറിയാതെ…

ഡോണയും പ്രിത്വിയും അഞ്ജലിയേം കൂട്ടി തിരിച്ചു വരുമ്പോൾ ഞങ്ങൾ ചിരിച്ചു കളിച്ചു ഇരിക്കുക ആയിരുന്നു..

ആഹാ ശത്രുക്കൾ കൂട്ടായോ..

ഹേയ് ഞങ്ങൾ ശത്രുക്കൾ ഒന്നുമല്ല…ഞങ്ങളിപ്പോൾ ജന്മ ജന്മാന്തര ബന്ധം ഉള്ളവരല്ലെ… അല്ലേ പല്ലവി…

പല്ലവി അതു കേട്ടു തലയാട്ടി…

പിന്നെയും എല്ലാവരും അരമണിക്കൂറോളം ഗാർഡനിൽ ചിലവഴിച്ചു…

അനു എന്നാൽ ഇനി അഞ്ജലിയേം ദേവൂനെയും വാർഡിലേക് കൊണ്ട് പോകട്ടെ.. നാളെ വൈകുന്നേരവും ഇങ്ങനെ നോക്കാം… ഇമ്പ്രൂവ്മെന്റ് ഉണ്ടായേക്കും എന്നു മനസ്സ് പറയുന്നു.. എന്റെ കൈ പിടിച്ചു പൃഥ്‌വി പറഞ്ഞു..

എന്നാൽ ശെരി ഞാനും പോട്ടെ..

പല്ലവി.. എങ്ങനാ പോകുന്നെ…

ഡോക്ടർ ഞാൻ ഓട്ടോയ്ക് പൊക്കോളാം… എന്നാൽ വാ ഞാൻ കൊണ്ടുവിടാം…

ഡോക്ടർ അതു ബുദ്ധി മുട്ടാവില്ലേ…

താൻ വാടോ.. വല്ല്യ ഡിമാൻഡ് കാണിക്കാതെ…
പല്ലവി വന്നു വണ്ടിയിൽ കയറിയതും ഞാൻ വണ്ടി മുന്നോട്ടെടുത്തു…

അന്ന് തന്നെ ഒരു ബുള്ളറ്റിൽ കൊണ്ട് വിട്ടത് ആരാ…

വണ്ടിയിൽ വെച്ചാണ് ഞാൻ പല്ലവിയോട് ചോദിച്ചത്..

എന്നു..?

രണ്ടു ദിവസം മുന്നേ..

പല്ലവിയുടെ മുഖം വല്ലാതെ ആവുന്നത് ഞാൻ കണ്ടു..

വല്ല ബോയ് ഫ്രണ്ടും ആണൊ…

ബോയ് ഫ്രണ്ടോ… പല്ലവി പുച്ഛത്തോടെ ചോദിച്ചു…

അതെന്നെ കെട്ടാൻ പോകുന്ന ആളാണ്..

കെട്ടാൻ പോകുന്ന ആളോ…??

ഇപ്പോൾ ഞെട്ടിയത് ഞാൻ ആണ്‌… കാലുകൾ അറിയാതെ ബ്രേക്കിൽ അമർന്നു…

എന്താ ഡോക്ടർ പല്ലവി അന്വേഷിച്ചു…

ഹേയ് ഒന്നുമില്ല…പിന്നെ ശ്രീലകത്തിന്റെ ഗേറ്റ് വരെ പരസ്പരം ഒന്നും സംസാരിച്ചില്ല..

ഡോക്ടർ വരുന്നോ എന്ന് ചോദിക്കാൻ പറ്റിയൊരു സാഹചര്യം അല്ല എന്റേത്… അച്ഛൻ എങ്ങനെ പ്രതികരിക്കും എന്നു പോലും എനിക്കറീല്ല… അതു കൊണ്ട് അതു ചോദിക്കുന്നില്ല… പക്ഷെ ഡോക്ടർ പറഞ്ഞ ആ ചിരി… അതു എന്റെ മുഖത്തേക്കാളും ചേരുന്നത് ഡോക്ടറിന്റെ മുഖത്തിനാണ്… ഡോക്ടറിന്റെ മുഖത്തു അതില്ലാതിരിക്കുമ്പോൾ കാണുന്നവർക്കു ഒരുപാട് വിഷമം ഉണ്ടാകും… എന്നാൽ ഞാൻ പോട്ടെ നാളെ കാണം … ഇത്രയും പറഞ്ഞിട്ടാണ് പല്ലവി ഇറങ്ങിയത്…അതു കേട്ടു എന്റെ മുഖത്തു വിരിഞ്ഞ ചിരി അവളിലേക്കും പടരുന്നത് ഞാൻ നോക്കി നിന്നു…

പല്ലവി അനുവിന്റെ കൂടെ വന്നിറങ്ങുന്നതും അവനോടു സംസാരിക്കുന്നതും അവൻ വണ്ടി തിരിച്ചു അവിടുന്ന് പോകുന്നതും രണ്ടു കണ്ണുകൾ പകയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു……

(തുടരും )

കുറച്ചേ ഉള്ളെങ്കിലും നിങ്ങളുടെ ഹൃദയം അതു തരാൻ മടിക്കരുത് കേട്ടോ.. പിന്നെ അഭിപ്രായവും… നല്ലത് ആയാലും മോശം ആയാലും എല്ലാം സ്വീകരിക്കപ്പെടും.. അപ്പോ മടിക്കേണ്ട വായിച്ചു കഴിഞ്ഞു രണ്ടു വാക്ക് താഴെ കുറിക്കണെ… അപ്പോ എല്ലാവർക്കും പുതുവത്സര ആശംസകൾ..

സ്നേഹത്തോടെ നന്ദൻ

Leave a Reply

Your email address will not be published. Required fields are marked *