അന്ധകാരം – 4 11

 

ചെറിയ പേടി തോന്നി എങ്കിലും ധൈര്യം സംഭരിച്ചു അവനും പുറകെ ഇറങ്ങി …

 

കരിയിലയുടെ ഞരക്കം കെട്ട് ആണോ എന്തോ പെട്ടെന്ന് ആ കല്ലിൻ്റെ ശബ്ദം നിന്നു ….

 

ഇരുവരും അവിടെ തന്നെ അനങ്ങാതെ നിന്നു ..

 

ഒരു നിശബ്ദതയ്ക്കു ശേഷം …വീണ്ടും ആ രൂപം ഇടിച്ചു തുടങ്ങി …

 

ഇരുവരും പതിയെ ഓരോ ചുവടും മുൻപോട്ടു വെച്ചു ..

 

പേടിയുടെ മൂർദ്ധ്യനത്തിൽ നിൽക്കുമ്പോഴും അവന് ആകാംഷ ആയിരുന്നു …. എന്താണ് എന്ന് ഏതൊരു മനുഷ്യനും തോന്നുന്ന ഒരു തോന്നൽ….അവൻ്റെ നോട്ടം മുഴുവൻ ആ രൂപത്തിൽ ആയിരുന്നു..

 

ചെറിയ മഴ ചാറി നിൽക്കുന്ന ആ സ്ഥിതിയിലും മുന്നിൽ നടക്കുന്ന പ്രിയയുടെ ഞെഞ്ചിടിപ്പ് മഹിക്ക് നല്ല വ്യക്തം ആയി കേൾക്കാം…

 

പക്ഷെ ഇരുവരുടെയും കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് .. മഹിയുടെ കാൽ അവിടെ ഉണ്ടായിരുന്ന ഉരുളൻ കല്ലിൽ ചവിട്ടി അതു ഉരുണ്ടു മറിഞ്ഞു വെള്ളത്തിലേക്കു വീണു !!!

 

ആ നിറഞ്ഞ് നിന്നിരുന്ന ശാന്തതയേ കീറി മുറിച്ച് കൊണ്ട് ബ്ളും….എന്ന ശബ്ദം ഉയർന്നു….

 

ഒരൊറ്റ നിമിഷം കൊണ്ട് ഇടി ശബ്ദം നിന്നു…. പെട്ടന്ന് ദൂരെ എങ്ങോ ഒരു വല്ലാത്ത ഒരിയിടൽ അവിടെ ആകെ മുഴങ്ങി……അതിനു മറുപടി ആയി അനേകം നായകളുടെ ഒറിയിടൽ…. അവർക്ക് ചുറ്റും ആ ഓരിയിടൽ വലയം ചെയ്യുന്ന പോലെ തോന്നി…

.

മരങ്ങളിൽ നിന്നും ഏതൊക്കെയോ പക്ഷികൾ ചിറകടിച്ചു ഉയരുന്ന ശബ്ദവും ..അതിൻ്റെ പ്രാണ രക്ഷാർത്ഥം ഉള്ള കരച്ചിൽ പോലെ ഇരുവർക്കും തോന്നി…ഏതോ ദിക്കിൽ നിന്നും കൊടും കാറ്റ് അടിച്ചു വരുന്ന പോലെയും ഉള്ള ശബ്ദങ്ങൾ ഇരുവർക്കും തോന്നി…

 

മൂക്കിനുള്ളിലേയ്ക് വീണ്ടും മാംസം അഴുകിയ രൂക്ഷഗന്ധം കൂടുതൽ തുളച്ചു കയറി ..ആ സ്ത്രീ രൂപം മെല്ലെ തിരിഞ്ഞു ….

 

ചലിക്കാൻ പോലും ആവാതെ പ്രിയയും മഹിയും ഇത് കണ്ട് ഞെട്ടി നിൽക്കുക ആണ് ….

 

ഈ വേപ്രാളത്തിന് ഇടയിൽ മഹിയുടെ കൈ വിറച്ചുകൊണ്ട് അവൻ അറിയാതെ തന്നെ അവൻ്റെ മൊബൈൽ വെളിച്ചം ആ സ്ത്രീ രൂപത്തിന് മേലേക്ക് പതിച്ചു ….

 

ആ വെളിച്ചത്തിൽ മഹി ആ സ്ത്രീ രൂപത്തെ പൂർണം ആയി കണ്ടിരുന്നു….

 

മുടി കൊണ്ട് മൂടിയ മുഖം !! പൂർണ്ണമായും നഗ്നരൂപം “”മുടിച്ചുരുൾ കൊണ്ട് മാറിടം മറഞ്ഞിരുന്നു ….അതിൻ്റെ കാൽ നിലത്ത് കുത്താതെ ഉയർന്ന് നില്ക്കുന്നു….അതിൻ്റെ ചുറ്റിൽ നിന്നും കറുത്ത പുക ഉയർന്നു പറക്കുന്നു….ആ രൂപം ഇതിനകം അവനെയും കണ്ടിരുന്നു ….

 

ഈ രൂപം….ഈ രൂപം മുൻപ് താൻ കണ്ടിട്ടുണ്ട്….. ഓർമകളിൽ മറഞ്ഞു പോയ സംഭവം അവൻ ഓർത്ത് എടുക്കാൻ നോക്കി…. അവന് അതു കഴിഞ്ഞില്ല….

 

അവരെ നോക്കിയ ആ രൂപം പെട്ടെന്ന് ആകാശത്തേക്ക് നോക്കി അലറി…. ആ കാടിന് ഉളളിൽ എങ്ങും അലയടിച്ചു…പിന്നീട് ഇരുവരെയും ഒന്ന് നോക്കി വെട്ടി തിരിഞ്ഞു വായുവിലേക്ക് അലിഞ്ഞു ചേർന്നു….

 

“വാ”….

 

എന്ന് വിളിച്ചുകൊണ്ടു പ്രിയ മഹിയെയും കൊണ്ട് അക്കരയ്ക്കു പാഞ്ഞു….

 

ഇരുവരും നല്ലപോലെ ഓടുകയാണ് എന്ന് തന്നെ പറയാം…. ഇതിന് ഇടയിൽ പ്രിയ എന്തൊക്കെയോ പിറു പിറുത്തു കൊണ്ടാണ് ഓടുന്നത്….എന്തോ മന്ത്രം ആണു എന്ന് മഹി പിന്നീട് മനസിലായി….

 

കുറച്ച് ഓടിയത് കയറ്റത്തിന് കുറച്ച് മുൻപിൽ ആയി കുറച്ച് ഉയർന്ന് നിൽക്കുന്ന ഒരു വീടും വെളിച്ചവും കണ്ടപ്പോൾ ആണ് ഇരുവർക്കും ശ്വാസം നേരെ വീണത് …മഹി ആ രൂപം കണ്ട് നല്ലപോലെ പേടിച്ചിരുന്നു… അവൻ്റെ കയ്യും കാലും നല്ലപോലെ വിറച്ചിരുന്നു….

 

“ മോളെ….. ആ രൂപം എന്താ അതു….അതിനെ ഞാൻ കണ്ടിട്ടുണ്ട്….”

 

അവൻ ഒരു വിറയലോടെ പറഞ്ഞു …

 

അതിനെ കുറിച്ച് ഒന്നും പറയല്ലേ മഹിയേട്ട അതു നമുക്ക് ഒപ്പം പിറകെ വരും….. അവള് അതു വിതുമ്പലോടെ പറയുക ആയിരുന്നു….

 

അവൾ അവനെയും കൂട്ടി കയറ്റത്തിനു അടുത്ത് എത്തിയപ്പോൾ എന്തോ ശ്രദ്ധിച്ച് പ്രിയ പെട്ടന്നു നിന്നു..

 

പെട്ടന്ന് മുന്നിൽ നിന്നിരുന്ന വീടിൻ്റെ വെളിച്ചം അണഞ്ഞു ചുറ്റും വീണ്ടും ഇരുട്ട് വ്യാപിച്ചു….വെളിച്ചം എന്ന് പറയാൻ മാത്രം അവൻ്റെ മൊബൈൽ വെളിച്ചം മാത്രം…. കാടുകളിൽ കൂടി എന്തോ ഓടി മറയുന്നത് പോലെ ഇരുവരും ശബ്ദം കേട്ടു….

Leave a Reply

Your email address will not be published. Required fields are marked *