ചുറ്റും ചെറിയ വെളിച്ചം ഉണ്ട് എങ്കിലും നല്ലപോലെ വ്യക്തം അല്ല…അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഫാഷ് ഓൺ ആക്കി നടന്നു… ഇരുട്ടിൻ്റെ കാഠിന്യം കൂടി കൂടി വരുന്നുണ്ട്….
സമയം ആറ് ആകാൻ പോകുന്നെ ഉള്ളൂ നല്ല ഇരുട്ടായി മാറി ഇപ്പൊൾ….
ദൂരെ ആയി തോട് കാണാം….അവിടെ വീടുകൾ കാണുമോ എന്തോ….തോടിൻ്റെ ഭാഗത്തേക്ക് അടയ്ക്കും തോറും ഇരുട്ടിൻ്റെ കാഠിന്യം വല്ലാതെ കൂടി വന്നിരുന്നു… തോട് നിൽക്കുന്നത് മരങ്ങൾക്ക് ഇടയിലാണ്…..കുറച്ച് നടന്നതും ഇരുവരും തോടിന്റെ കര അടുക്കാറായി….
തോടിൻ്റെ അടുക്കലേക്ക് അടുക്കും തോറും …കല്ലിൽ തുണി അടിച്ചലക്കുന്ന ശബ്ദം ഇരുവരുടെയും ചെവികളിൽ അലയടിച്ചു …നടന്നു തോടിനോട് അടുക്കും തോറും . .ശബ്ദം കൂടി വന്നു…
മഹിക്ക് അതു കേട്ട് സമാധാനം ആയി ഒരാൾ എങ്കിലും ഉണ്ടില്ലോ…ഇവിടെ അടുത്ത് തന്നെ വീട് ഉണ്ടാകും എന്ന് അവൻ ഊഹിച്ചു….
എന്നാല് ശബ്ദം കേട്ടതും പ്രിയ ചെറുതായി ഒന്ന് വിരണ്ടു അവളുടെ നടത്തത്തിൻ്റെ വേഗത നല്ലപോലെ കുറഞ്ഞു മഹിയും അത് ശ്രദ്ധിച്ചു..അവള് ഇതുവരെ ഒന്നും മിണ്ടുന്നില്ല… അവൾക്ക് ആകെ ഒരു വെപ്രാളം പോലെ …
എന്നാലും കൂരിരുട്ട് വ്യാപിക്കുന്ന അസമയത്തു ആരാണ് തോട്ടിൽ തുണി അലക്കുന്നത് എന്നുള്ള സംശയം പെട്ടെന്നു അവൻ്റെ ഉള്ളിൽ തികട്ടി .. അവൻ്റെ ഉള്ളിലെ സംശയം അതു പ്രിയയോട് ചോദിച്ചു….
എന്നാൽ അവള് അതിനു മറുപടി ആയി ഒന്നും മിണ്ടിയുമില്ല ..
ഇരുവരും കുളത്തിന് അരികിലേക്ക് അടുക്കും തോറും ആ ശബ്ദം കൂടി കൊണ്ട് ഇരുന്നു….പ്രിയ അവൻ്റെ കയ്യിലേക്ക് മുറുകെ പിടിച്ചു അവളുടെ കൈ നല്ലപോലെ വിറക്കുന്നുണ്ടായിരുന്നു….
മഹി അവൻ്റെ ഫോണിൻ്റെ നിലത്തേക്ക് അടിച്ചു….നിലത്തെ വെളിച്ചത്തിൻ്റെ പ്രതിബിംബത്തിൽ ഇരുവരും തൊട്ടിൻ കരയിൽ നിന്നിരുന്ന ആ രൂപത്തെ കണ്ടു…
ഒരു ഇരുട്ട് മൂടിയ പോലെ എന്തോ ഒന്ന് അതു മനുഷ്യന് സമം ആണ്….അതു പുറം തിരിഞ്ഞു നിന്ന് തറയിലേക്ക് എന്തോ കൊണ്ട് ആഞ്ഞു ഇടിക്കുകയാണ്..
ഇതുവരെ മഹി വിചാരിച്ചത് ആരോ തുണി അലക്കുന്നു എന്നാണ്… അതു കണ്ടതോടെ ഇരുവരും നല്ലപോലെ വിരണ്ടു…
അതൊരു സ്ത്രീ ആണ് പിന്നിൽ നിൽക്കുന്ന ഇരുവരെയും ആ സ്ത്രീ ഇത് വരെ ശ്രദ്ധിച്ചില്ല എന്ന് രീതിയിൽ അതു തിട്ടയിലേക്ക് ഇടിച്ചു കൊണ്ട് ഇരുന്നു…
എന്നാല് അതിൻ്റെ ശാന്തം ആയ ഇരുത്തം ഇരുവരിലും നല്ലപോലെ ഭയപെടുത്തുകയാണ് ഉണ്ടായത്…
മൊബൈൽ വെട്ടത്തിൽ ഇരുവരും പരസ്പരം നോക്കി പോകാതിരിക്കാൻ പറ്റത്തില്ല തോടിനക്കരെ കടക്കണം…അതു അറിയാതെ ശബ്ദം ഉണ്ടാക്കാതെ വേണം അക്കരെ എത്താൻ
അവിടുന്ന് ഒരു 5മിനിറ്റു നടന്നു കയറ്റം കയറിയാൽ വീടായി … എന്തെങ്കിലും ചെയ്തേ പറ്റൂ പ്രിയ മനസിൽ ഉറപ്പിച്ചു…
അവള് മഹിയുടെ കയ്യിലേക്ക് മുറുകെ പിടിച്ചു….അവൻ അവളെ നോക്കി….
“ പതിയെ ശബ്ദം ഉണ്ടാക്കാതെ എൻ്റെ ഒപ്പം വരണേ മഹിയേട്ടാ….”
ശബ്ദം താഴ്ത്തി ഉള്ള അവളുടെ പറച്ചിൽ ഏറെ ദയനീയം ആയി അവന് തോന്നി… കരച്ചിലിൻ്റെ വക്കോളം അവള് എത്തിയിട്ടുണ്ട്…
അവർ നിൽക്കുന്നതിനു ഇടതു സൈഡിൽ ആയി കുറച്ചു മാറി ആണ് ആ രൂപം ഇപ്പൊൾ നിൽക്കുന്നത്…..അതിനപ്പുറം വലിയ വെള്ളച്ചാട്ടം ഉള്ള ഒരു കുഴി ആണ്…പിന്നീട് മുഴുവൻ ഇരുട്ട് ആണ്…
തോട്ടിൽ കാല്പാദത്തിനു മുകളിൽ മുങ്ങാനുള്ള വെള്ളമേ ഉള്ളു…. പ്രിയക്ക് നല്ലപോലെ ആപത് ശങ്ക തോന്നി…
വെള്ളത്തിലേക്ക് അടുക്കാർ ആയ്തും ഇരുവരെയും അമ്പരപ്പിച്ചുകൊണ്ട് അവിടെ ആകെ ഒരു ദുർഗന്ധം വ്യാപിക്കാൻ തുടങ്ങി….ചത്ത ജീവികൾക്ക് ഉണ്ടാകുന്ന ഒരു തരം മണം മടിപ്പിക്കുന്ന ഗന്ധം…. അതു അവിടെ ആകെ പരന്നിട്ടുണ്ട്….
ആ ഗന്ധം അവരുടെ മൂക്കിനുള്ളിലേയ്ക് തുളച്ചു കയറി ഓർക്കാനം വരുന്ന പോലെ മഹിക്ക് തോന്നി ….
ഇനിയും ഇവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് കണ്ട അവള് വാ എന്ന്പതിയെ വിളിച്ചുകൊണ്ടു തോട്ടിലേയ്ക് ആദ്യം ഇറങ്ങി ..
