അപർണ – മരുഭൂമിയിലെ മാണിക്യം 55

വിമാനം പയ്യെ ഭൂമിയിൽ തൊട്ടു. എമിഗ്രേഷൻ കഴിഞ്ഞു ലഗ്ഗേജ് എടുക്കാൻ പോയ അപർണക് ഒരു പുതിയ ലോകത്തു എത്തിയ പോലെ ആണ് തോന്നിയത് … പല രാജ്യത്തു നിന്നുള്ള ആളുകൾ ..ഭാഷകൾ ..കാഴ്ചകൾ … വസ്ത്രധാരണങ്ങൾ…എല്ലാം പിറന്നു വീണ ഒരു കുഞ്ഞിന്റെ അമ്പരപ്പോടെ അവൾ നോക്കി നിന്നു. എന്നാൽ തന്നെ പോലെ കയ്യിൽ നിറയെ കുപ്പി വളയും മുടി പുറകിലേക്കു കെട്ടി അതിൽ മുല്ലപ്പൂ ചൂടി സാരിയെടുത്ത ഒരു നാടൻ പെൺകുട്ടിയെ പോലും അവിടെയെങ്ങും അവൾ കണ്ടതേയില്ല.

പുറത്തിറങ്ങിയപ്പോൾ അപർണയുടെ കണ്ണുകൾ ജയനെ തിരയുവാൻ തുടങ്ങി. ചുറ്റും നടന്നു തിരഞ്ഞു നോക്കിയെങ്കിലും ജയനെ മാത്രം അവൾ കണ്ടില്ല. വീശിയടിക്കുന്ന ചെറിയ തണുത്ത കാറ്റിൽ വിറങ്ങലിച്ചു നിൽക്കുന്ന അവളുടെ മനസ്സിൽ ചെറിയ ഭയത്തിന്റെ നിഴൽ വീണു തുടങ്ങിയിരുന്നു.

“ഹല്ലോ അപ്പു കുട്ടി…”

അവൾ പെട്ടന്ന് ഞെട്ടി പോയി. തിരഞ്ഞു നോക്കിയപ്പോൾ ഇതാ ചിരിച്ചു കൊണ്ട് നിൽക്കുന്നു ജയൻ ചേട്ടൻ.

തന്റെ നേരെ തിരിഞ്ഞു നിന്ന അപർണ്ണയെ അടിമുടി നോക്കിയ ജയൻ മൂക്കത്തു വിരൽ വെച്ചു.

“ഡീ …നീ വല്ലാതെ മാറി പോയല്ലോ…കെട്ടിച്ചു വിടാറായി….എല്ലു പോലെ ഉണ്ടായിരുന്ന ആളാ..”

“hmm ..അതിനു വല്ലപ്പോഴും നാട്ടിൽ വന്നു കുടുംബക്കാരെ എല്ലാം ഒന്ന് കാണണം….. ചേട്ടനും നല്ല മാറ്റം ഉണ്ട്…ഇതെന്ത് കോലം ആണ്… ”

ജയനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, മൂന്ന് നാല് കൊല്ലം മുൻപ് അവളെ കണ്ട ആരായാലും ഇന്ന് കണ്ടാൽ അത്ഭുതപെട്ടുപോവും. അത്ര പെട്ടന്നായിരുന്നു അവൾ തുടുത്ത ആരെയും മയക്കുന്ന ഒരു സുന്ദരി ആയത്.

“കാണാതെ ആയപ്പോൾ ഞാൻ പേടിച്ചു പോയി കേട്ടോ”

“സോറി മോളെ, ഓഫീസിൽ നിന്നും ഇറങ്ങാൻ വൈകി പോയി…ഇന്നാ ഈ കോട്ട് ഇട്ടോ, വിറക്കുന്നുണ്ടല്ലോ” താൻ ധരിച്ചിരുന്ന കോട്ട് ഊരി അവൾക്കു കൊടുത്ത ശേഷം ട്രോളയിൽ ലഗ്ഗേജ് എടുത്ത് വെച്ച അവർ രണ്ടു പേരും പാർക്കിംഗ് ഏരിയയിലേക് നടന്നു.

“എടാ അനസ്” കാറിന്റെ ഡോർ തുറന്നു ജയൻ തട്ടി വിളിച്ചപ്പോൾ ആണ് ഉറക്കത്തിലേക്കു മയങ്ങി വീണ അനസ് കണ്ണ് തുറന്നത്.

“ദേ, ഇതാണ് അപർണ്ണ ” ജയൻ അവളെ അനസിനു പരിചയപ്പെടുത്തി കൊടുത്തു. കാറിൽ നിന്നും പുറത്തിറങ്ങി കണ്ണ് തിരുമി തന്റെ കണ്ണട എടുത്ത് വെച്ച് അപർണയെ നോക്കിയ അനസിനു ഒരു നിമിഷത്തേക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

‘എന്ത് ഭംഗിയാണ് ഈ കുട്ടിയെ കാണാൻ ‘ അവൻ മനസ്സിൽ പറഞ്ഞു. അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സ്വയം പരിചയപ്പെടുത്തി.

“ഹായ്, ഞാൻ അനസ്, ഞങ്ങൾ ഒരു ഓഫീസിൽ ആണ് വർക്ക് ചെയ്യുന്നത്”

“ആഹ്…എന്നോട് അനു ചേച്ചി പറഞ്ഞിട്ടുണ്ട് അനസ് ചേട്ടന്റെ കാര്യം…”

“അതേയ്…വർത്തമാനം എല്ലാം പോകുന്ന വഴിക്ക് പറയാം, വാ വണ്ടിയിൽ കയറു ” ജയൻ പറഞ്ഞു.

എയർപോർട്ടിൽ നിന്നും താമസസ്ഥലത്തേക് പോകുന്ന വഴിയരികളിലെ കാഴ്ചകൾ എല്ലാം തന്നെ അവൾക് കൗതുകം ഉണർത്തുന്നതായിരുന്നു..പല വർണങ്ങളിൽ ഉള്ള ചെടികൾ കൊണ്ട് മനോഹരമാക്കിയ തെരുവുകൾ….ആഡംബര…….വാഹനങ്ങൾ….ദീപാലംകൃതമായ വലിയ കെട്ടിടകൾ….അപർണയുടെ ശ്രദ്ധ പുറത്തെ കാഴ്ചകളിൽ ആയിരുന്നു എങ്കിൽ പിറകിലെ സീറ്റിൽ ഇരിക്കുന്ന ശ്രദ്ധ മുഴവൻ അവളിൽ ആയിരുന്നു..അത്രയും ആകർഷണം തോന്നിക്കുന്ന മാന്ഹോരമായ മുഖം ഒരു പെൺകുട്ടിയിൽ അവൻ ഈ അടുത്ത കാലത്തൊന്നും കണ്ടിരുന്നില്ല.

അനസ് മനസിൽ ഓരോന്ന് ആലോചിച്ചു കൂട്ടുവാൻ തുടങ്ങി …..’ജയൻ ഒരു പക്ഷെ ഇവളുടെ ഈ അതിരു കവിഞ്ഞ സൗന്ദര്യം കാരണം കൊണ്ടാവുമോ ഇവളെ കൂടെ നിർത്താൻ പറ്റില്ല എന്ന് പറഞ്ഞത്…. ഭാര്യയെ പിരിഞ്ഞു നിൽക്കുന്ന ആളല്ലേ …. ചിലപ്പോൾ കയ്യിൽ നിന്ന് പോയി എന്തെങ്കിലും ചെയ്താലോ… അയ്യേ …ഇത് ഇയാളുടെ അനിയത്തിയെ പോലെ അല്ലെ….ഞാൻ എന്തൊക്കെ ആണ് ഈ ചിന്തിക്കുന്നത്…..’ കാഴ്ചകൾക്കു ഇടവേള നൽകി അപർണ എന്തോ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആണ് അവൻ സ്വബോധത്തിലേക് തിരികെ വന്നത്.

“ചേട്ടാ…ഇവിടെ എല്ലാവരും പള്ളിയിലെ അച്ഛന്മാരാണോ? ”

“അവരുടെ വേഷം കണ്ടിട്ടാണോ? എട അനസെ നീ ഇത് കേട്ടിലെ…….നമ്മുടെ നാട്ടിൽ ആളുകൾ മുണ്ട് എടുക്കുന്ന പോലെ ഇവിടെ ഉള്ളവരുടെ വേഷം ആണ് ഇത്..എല്ലാം വൈകാതെ മനസിലാകും….. എന്താ മുഖത്തൊരു ടെൻഷൻ പോലെ? വീട്ടിലെ കാര്യം ആലോചിച്ചിട്ടാണോ?

“ഉം…അമ്മയുടെ കാര്യം….” അവൾക് വാക്കുകൾ മുഴുവിപ്പിക്കുവാൻ കഴിഞ്ഞില്ല.

” അതെല്ലാം ശെരിയാവും, ഇനി ഇവിടുത്തെ കാര്യങ്ങൾ ശ്രദ്ധയ്ക്ക്… വേഗം തന്നെ ഒരു ജോലി റെഡി ആയാൽ ആ പൈസ കൊണ്ട് നമ്മുക്ക് എല്ലാം ശെരിയാക്കാം… ഞാൻ അനുവിനോട് എത്ര നിർബദ്ധിച്ചിട്ടു ആരാണെന്നറിയാമോ നിന്നെ ഒന്ന് ഇങ്ങോട്ടു കൊണ്ടു വന്നത്..അവൾക്ക് ഇപ്പോഴും ചിലവ് കൂടും എന്ന ചിന്തയെ ഉള്ളു… അസുഖം എല്ലാം മാറിയാൽ നമ്മുക് അമ്മയെ ഇങ്ങോട്ടു കൊണ്ട് വരാം…”

ജയൻ പറഞ്ഞത് കേട്ട് പിറകിൽ ഇരിക്കുന്ന അനസിനു അയാളുടെ തലയിൽ ഒരു കൊട്ട് കൊടുക്കാൻ ആണ് തോന്നിയത്. വൈകും നേരം ഈ കുട്ടിയെ ഇങ്ങോട്ടു കൊണ്ട് വരുത്തുന്നതിന് ഭാര്യയെ കുറ്റം പറഞ്ഞ ആളാണ് …ഇപ്പൊ നേരെ തിരിച്ചു പറയുന്നു… അവൻ മനസിൽ പറഞ്ഞു.

പെട്ടെന്നാണ് ജയന്റെ ഫോൺ റിങ് ചെയ്തത് , അനു ആയിരുന്നു. ഫോൺ എടുത്ത് ജയൻ ലൌഡ് സ്‌പീക്കറിൽ ഇട്ടു.

“പറയടി…ദേ ആള് എന്റെ കയ്യിൽ കിട്ടിയിട്ടുണ്ട്… ഇപ്പോൾ സമാധാനം ആയോ നിനക്കു..”

“മോളെ അപ്പു…കേൾക്കാമോ….യാത്രയെല്ലാം എങ്ങനെ ”

“കേൾക്കാം ചേച്ചി….കുഴപ്പം ഇല്ല…”

“മോൾ ടെൻഷൻ ഒന്നും അടിക്കേണ്ട ട്ടോ……എല്ലാത്തിനും ജയൻ ചേട്ടൻ ഉണ്ടാവും…. ദേ ചേട്ടാ,കൊച്ചിനെ നിങ്ങളുടെ കൂടെ തന്നെ നിർത്തിക്കോണം, അന്ന് പറഞ്ഞ ആ ലേഡീസ് ഹോസ്റ്റലിൽ ഒന്നും കൊണ്ട് താമസിപ്പിക്കല്ലേ…”

“ഏത് ലേഡീസ് ഹോസ്റ്റൽ …. എന്റെ അനിയത്തി കുട്ടി എന്റെ കൂടെ അല്ലാതെ വേറെ എവിട്യ താമസിക്കുക?” ജയൻ ഇടയ്ക്കു കയറി പറഞ്ഞു.

“ആദ്യം കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു ചേച്ചി, ജയേട്ടനെ കണ്ടപ്പോൾ ആണ് സമാധാനം ആയത്…ചേച്ചി അമ്മയുടെ അവിടെ…” അപർണ പറഞ്ഞു.

“‘അമ്മ ഉറങ്ങി അപ്പു, ഞാൻ നാളെ രാവിലെ വീഡിയോ കാൾ ചെയ്യാം കേട്ടോ….” കുറച്ചു നേരം കൂടെ സംസാരം തുടർന്ന ശേഷം അവർ ഫോൺ വെച്ച്. ഫോൺ വെച്ച ഉടനെ ജയൻ പറയാൻ തുടങ്ങി:

” അവള് പറഞ്ഞത് കെട്ടിലെ, നിന്നെ ഹോസ്റ്റലിൽ കൊണ്ട് നിർത്താൻ…അതിനു ഞാൻ സമ്മതിക്കുമോ…ഞാൻ ഇവിടെ ഉള്ളപ്പോൾ നെ എന്റെ കൂടെ താമസിച്ചാൽ മതി…നിന്നെ കൂടെ നിർത്തുന്നത് എനിക്ക് എന്തോ ബുദ്ധിമുട്ട് ആണെന്നാ അവളുടെ വിചാരം…മോൾക് കുഴപ്പം ഒന്നും ഇല്ലാലോ…?” തന്റെ ചോദ്യത്തിന് ഇനി എങ്ങാനം അപർണ ഹോസ്റ്റലിൽ നില്ക്കാൻ ആണ് ഇഷ്ട്ടം എന്ന് പറഞ്ഞാൽ താൻ രക്ഷപെട്ടു എന്ന നിലക്ക് കൂടെ ആണ് അയാൾ ആ ചോദ്യം ചോദിച്ചത്. എന്നാൽ ഇത് കേട്ട അനസിന് ചിരിയാണ് വന്നത്

Leave a Reply

Your email address will not be published. Required fields are marked *