അവൻ പറഞ്ഞു കൊണ്ടിരുന്നു…….
ഞാൻ അതിലെ തുച്ചമായ കമന്റുകൾ വായിച്ചു കൊണ്ടിരുന്നു… “കഞ്ചാവടിച്ച്
അന്തവും കുന്തവുമില്ലാതെ ജീവിച്ചവർ
ചെയ്ത കഥ തന്നെ!’ ഒരു സ്ത്രീ
നാമധാരിയുടെ കമന്റ് കണ്ടപ്പോൾ എനിക്കാ പുരോഹിതനെ ഓർമ വന്നു.
ഞാൻ എല്ലാവരെയും പോലെ ചുമ്മാ പറഞ്ഞു.““ഇന്നൊക്കെ പക്ഷെ കാലം മാറിയില്ലേടോ..ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങളുണ്ടോ?”
““എടാ….,
നമ്മളനുഭവിക്കാത്ത ജീവിതങ്ങൾ
നമുക്ക് വെറും കെട്ട് കഥകളാണ്…””
അവൻ എപ്പോഴും പറയാറുള്ള ആടുജീവിതത്തിലെ പ്രശസ്തമായ
വാക്കുകളിലൂടെ തുടങ്ങി. അവൻ
പറഞ്ഞാണ് ഞാനും അത് വായിച്ചത്.
ഗൾഫിൽ ഒരു തൊഴിലാളിയായി ജീവിച്ചത് കൊണ്ടാവാം അവന് ആ നോവൽ ഒരു വികാരം തന്നെയായിരുന്നെങ്കിലും എനിക്ക്
താത്കാലിക അന്തം വിടലിനുള്ള പതിവ്
ദുരന്ത കഥ മാത്രമായിരുന്നു.
പലപ്പോഴും പലതരം ആടുജീവിതങ്ങൾ പറഞ്ഞ് എന്നെ അന്തംവിടുവിക്കാറുളള
അവൻ തുടർന്നു….
“കാലം മാറണമല്ലോ… പക്ഷെ എല്ലാക്കാലത്തും വലുപ്പച്ചെറുപ്പമോടെ
ഈ കാര്യങ്ങൾ നടക്കുന്നു.
നീയിപ്പോൾ ഈ കോവിഡ് കാലത്തെ
ദുബായ് കഥ തന്നെ കേട്ടിരുന്നോ
ടി .വി . വാർത്തയിൽ?
അവിടെ കോവിഡ് കാരണം വൈറ്റ് കോളർ ജോലിക്കാരൊക്കെ വീട്ടിലിരുന്ന്
കുടുംബത്തോടൊപ്പം ചിരിച്ച് കളിച്ച് കമ്പ്യൂട്ടറിലൊക്കെ ‘തൊഴിൽ’ ചെയ്യുന്ന വീഡിയോയൊക്കെ നീ കണ്ടു കാണും …. അതേസമയം അവശ്യ സർവീസ് അല്ലാതിരുന്നിട്ട് കൂടി സ്വകാര്യ
നിർമാണ കമ്പനികളിലെ തൊഴിലാളികൾ
പൊരി വെയിലത്ത് പണിയെടുക്കണം!.
കാരണം ആധുനിക അടിമകളായ അവരെ
ഉപയോഗിച്ചില്ലെങ്കിൽ നഷ്ടക്കച്ചവടമാകുമെന്ന് ഉടമകൾക്കും സർക്കാറിനും അറിയാം……
ഒരു കണക്കിന്ആ അസംഘടിത തൊഴിലാളികൾക്കും നല്ലതാണ്….! അല്ലെങ്കിൽ അവർക്ക് ചിലപ്പോ ഭക്ഷണത്തിനുള്ള പൈസ പോലും കിട്ടാൻ
സാധ്യതയില്ല.!!!!
അങ്ങനെ വിയർക്കുന്ന അല്ലെങ്കിൽ അടിച്ചമർത്തപ്പെട്ട പലരും ലോകത്തിൽ ഇങ്ങനെയൊക്കെയാണ്… ജീവിച്ചു തീർക്കുന്നത്….
അതുപോലെ വർഗ വ്യത്യാസങ്ങൾ
പലരീതിയിൽ തുടർന്നു കൊണ്ടിരിക്കുന്നു”.
റംനാദ് തുടർന്നു……..,
“നിനക്ക് മനസിലാവാൻ
ഞാനാരു ചെറിയ കാര്യം കൂടി പറയാം….;
ഒരു കർഷകത്തൊഴിലാളിക്ക് പെണ്ണ് കൊടുക്കാൻ ഇന്ന് എത്ര മാതാപിതാക്കൾ തയ്യാറാവും…!
എന്തിന്…., ഒരു കർഷകനാണെന്ന് പറഞ്ഞാൽ തന്നെ എന്തായിരിക്കും മനോഭാവം .?.
അതേസമയം നീ തിരിച്ച് ചിന്തിക്ക്..
ഒരു ഐ.ടി. പ്രഫഷനിലിസ്റ്റ് ആണെങ്കിൽ
ജാതിയും മതവും വർഗവുമൊന്നുമില്ലാതെ ഇതൊക്കെ നടക്കില്ലേ.!
ദിവസത്തിൽ ഭൂരിഭാഗം സമയവും അനശ്വര പ്രണയത്തിന്റെ ‘തേങ്ങാക്കുലകൾ’ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാട്സാപ്പ് ഗ്രൂപ്പിലുമൊക്കെ വാരിവിതറുന്ന
നിനക്ക് ചുറ്റുമുള്ള ഗേൾഫ്രണ്ട്സിൽ
എത്ര പേർ അതിനൊക്കെ തയ്യാറാവും…
ഒരു ത്യാഗം പോലെ അവരതിന് മുതിർന്നാൽ തന്നെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോൾ……?”””
അവനങ്ങനെ പറഞ്ഞ് പറഞ്ഞ് കാടും മലയുമൊക്കെ പിന്നിട്ടു.
ശരിയാണ്…….! ..ഇപ്പോൾ ഒരു ഐ.ടി.ക്കാരനായപ്പോൾ നിരവധി പെൺപിള്ളേർ എനിക്ക് ചുറ്റുമുണ്ട്.
“”ഇവനിപ്പോൾ ആ തൊഴിലാളികളെ പറ്റി ചിന്തിക്കേണ്ട കാര്യമില്ലല്ലോ റിന്നു !
അരാഷ്ട്രീയ ബുദ്ധിജീവികളുടെ കാല്പനികതയ്ക്ക് പുറകേ പോയാൽ പോരേ…..!!!!!!!!??”””” റേഷനും വാങ്ങി വന്ന അച്ചൻ പുറകിൽ നിന്ന് ചിരിച്ചു കൊണ്ട്
തുടർന്നു…
“”ഹി ഹി….. റിംനാദിന്റെ വീക്ഷണം
ശരിയാണ്. നമുക്ക് എങ്ങനെ
വേണമെങ്കിലും ജോണിനെ കാണാം.
ജോണിന്റെ സിനിമകളും…
എന്റെ കാഴ്ചയിൽ ആ വണ്ടിയിലിരുന്ന
പുസ്തകം വായനയിലൂടെ അരാഷ്ട്രീയ ബുദ്ധിജീവികളോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും പിന്നെ പ്രതീക്ഷകളും
തന്നെ ആണ് ചുരുക്കത്തിൽ ‘അമ്മ അറിയാൻ’””
പിന്നെ അച്ചൻ അവേശത്തോടെ ഒറ്റശ്വാസത്തിൽ അത് പറഞ്ഞ് തീർത്തു!
…………………………………,
““ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ എന്റെ നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും……
ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ രാജ്യം ക്രമേണ മരിച്ചു കൊണ്ടിരുന്നപ്പോൾ എന്ത് ചെയ്തു എന്നവർ ചോദ്യം ചെയ്യപ്പെടും!
അവരുടെ വസ്ത്രങ്ങളെപ്പറ്റിയും ഉച്ചയൂണിന് ശേഷമുള്ള നീണ്ട പകലുറക്കത്തെപ്പറ്റിയും അവരോടാരും ചോദിക്കില്ല. അവരുടെ സാമ്പത്തിക പദവിയെ ആരും കൂട്ടാക്കില്ല. ഗ്രീക്ക് പരാണങ്ങളെ പറ്റി അവർ ചോദ്യം ചെയ്യപ്പെടില്ല.ശൂന്യതെയെപ്പറ്റിയുള്ള അവരുടേതായ പൊള്ളത്തർക്കങ്ങളെപ്പറ്റി അവരോടാരും അന്വേഷിക്കില്ല.!
