“ഇല്ലടാ അത് ഒരിക്കലും നടക്കില്ല. ഞാൻ ഇവിടെ ഒരു തെറ്റും ചെയ്തിട്ടില്ല പിന്നെ എന്തിനാ ഞാൻ അവളെ കല്യണം കഴിക്കണം ”
എന്റെ ഉള്ളിൽ തീ എരിഞ്ഞു കത്തുകയാണ്. ഒരിക്കലും ഞാൻ കരുതീയില്ല ഇത് ഇങ്ങനെ ആകും എന്ന്..
“എടാ. നീ ഇവിടെ തെറ്റുകാരൻ അല്ല എന്ന് എനിക്ക് അറിയാം. പക്ഷെ ഇവിടെ അവൾ പറയുന്നതാണ് ആണ് ശരി നിയമവും നാട്ടുകാരും എല്ലാം അവളെ കൂടെ നിൽക്കോള്ളു. നീ ഒന്ന് ആലോചിച്ചു നോക്കിയേ ഞാൻ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ബാക്കിയെല്ലാം നിന്റെ ഇഷ്ട്ടം “”
അവൻ അത്രയും പറഞ്ഞു കൊണ്ട് അങ്ങോട്ടേക്ക് പോയി എല്ലാ കാര്യങ്ങളും വച്ച് നോക്കുമ്പോൾ അവൻ പറയുന്നതിലും കാര്യമുണ്ട് ഇപ്പോൾ എല്ലാവരും അവളുടെ കൂടെ മാത്രമേ നിൽക്കൂ. കണ്ടില്ലേ എന്റെ അമ്മ പോലും അവളുടെ വാക്കിൽ അലിഞ്ഞു പോയി. എന്തായാലും അവളെ കല്യാണം കഴിച്ചാൽ ജീവിതകാലം മൊത്തം നിൽക്കില്ലലോ. ഡിവോഴ്സ് എന്നൊരു സാധനം ഉണ്ടല്ലോ. കുറച്ചുദിവസം കഴിഞ്ഞ് ഡിവോഴ്സ് കുറച്ചു ദിവസം കഴിഞ്ഞു ഡിവോഴ്സ് ചെയ്താൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ. ഇലയ്ക്കും മുള്ളിലും കേടില്ലാതെ രക്ഷപ്പെടാം. ഞാൻ എന്റെ മനസ്സിൽ ആ തീരുമാനമെടുത്തുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നു എല്ലാവരും ഇപ്പോഴും അവിടെ തന്നെയുണ്ട്..
“എനിക്ക്….. കല്യാണത്തിന് സമ്മതം ആണ്… എന്റെ മാത്രം സമ്മതം പോരല്ലോ…”
ഞാൻ പറഞ്ഞു..
“എന്താണ് കുട്ടി നിന്റെ സമ്മതം. നിയമപരമായി നീങ്ങുന്നോ അതോ….”
അവിടെ നിന്ന ആ സ്ത്രീ അവളോട് ചോദിച്ചു…
“എനിക്കും… സമ്മതം ആണ് “…
അവൾ വളരെ പതുക്കെ മറുപടി പറഞ്ഞു.
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി അമ്മയിൽ ഒരു പ്രതികരണവും ഞാൻ കണ്ടില്ല. അമ്മയുടെ മനസിൽ ഇപ്പോൾ എന്നെ കൊല്ലേണ്ട ദേഷ്യം ഉണ്ടന്ന് എനിക്ക് അറിയാം. അതുകൊണ്ട് ഇപ്പോൾ അമ്മയുടെ അടുത്ത് പോകുന്നത് ശരിയല്ല…
“എന്നാ പിന്നെ ഇവിടെ വച്ച് തന്നെ താലി കെട്ടാം.. ആ പീഡത്തിലേക്ക് കയറി ഇരിക്ക് രണ്ടുപേരും.””
അയാൾ പറഞ്ഞു.ഞാൻ എന്റെ ചേട്ടൻ കുറച്ചു മുൻപ് ഇരുന്ന ആ പീഡത്തിൽ കയറി ഇരുന്നു. പിന്നാലെ ആ നശിച്ചവളും ഉണ്ട്. അവൾ വന്നു എന്റെ അടുത്ത് ഇരുന്നു. പൂജാരി മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങി. ഞാൻ അമ്മയെ അവിടെ നോക്കി നേരത്തെ നിന്ന സ്‌ഥലത്തു ഞാൻ അമ്മയെ കണ്ടില്ല. എവിടെ പോയിക്കാണും..
“ഇതാ കെട്ടിക്കൊള്ളൂ “”
പൂജാരി എന്റെ കയ്യിൽ പൂജിച്ച താലി നീട്ടി. ഞാൻ അത് വാങ്ങി അവളുടെ കഴുത്തിനു നേരെ കൊണ്ട് പോയി. അവൾ കണ്ണുകൾ അടച്ചു കൈകൾ കൂപ്പി ആണ് ഇരിക്കുന്നത് njഞാൻ താലി അവളുടെ മുഖത്തു നോക്കാതെ എങ്ങനെയോ കെട്ടി ഉറപ്പിച്ചു.കേട്ട് കഴിഞ്ഞ് മൂന്ന് തവണ അഗ്നിയിൽ വലം വയ്ക്കണം. ഞാൻ അഗ്നിയുടെ ചുറ്റും നടക്കാൻ തുടങ്ങിയതും പൂജാരി പറഞ്ഞു.
“പെണ്ണിന്റെ കൈ പിടിച്ചു വേണം വലം വയ്ക്കാൻ””
നാശം ഇനി ഈ നശിച്ചവളെ കൈയും കൂടി പിടിക്കണമല്ലോ. ഞാൻ വലിയ താല്പര്യമില്ലാതെ അവളുടെ കയ്യിൽ പിടിച്ചു. എന്നാൽ അവൾ എന്റെ കൈ വളരെ ബലമായാണ് പിടിച്ചിരിക്കുന്നത്. അങ്ങനെ മൂന്നു തവണ വലം വച്ച് കഴിഞ്ഞിട്ടും എന്റെ കയ്യിൽ നിന്നും അവൾ പിടിവിടുന്നില്ല. ഇപ്പോഴും ബലമായി തന്നെ പിടിച്ചിരിക്കുകയാണ്. ഞാൻ എന്റെ കൈ അവളിൽ നിന്നും വിടുവിച്ചു. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു പെണ്ണിന്റെ കൈ പിടിക്കുന്നത്. അങ്ങനെ എല്ലാം കഴിഞ്ഞ് തൊട്ടടുത്ത് രജിസ്റ്റർ ഓഫീസിൽ പോയി മേരേജ് രജിസ്റ്റർ ചെയ്തു. അങ്ങനെയെല്ലാം കഴിഞ്ഞ് ഞാൻ എന്റെ ബൈക്ക് എടുത്ത് പോകാൻ പോയപ്പോൾ അനന്ദു എന്നെ തടഞ്ഞു..
“നീ ഇത് എവിടെയാടാ പോകുന്നേ “”
അവൻ എന്നോട് ചോദിച്ചു
“എന്റെ വീട്ടിൽ പോകുന്നു “…
ഞാൻ മറുപടി പറഞ്ഞു
” അപ്പൊ അവളോ….. “”
അവനപ്പുറത്ത് മാറിനിന്ന അവളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു..
” അതൊന്നും എനിക്കറിയേണ്ട ആവശ്യമില്ല എവിടെയെങ്കിലും പോയി തുലയട്ടെ നാശം
പിടിച്ചവൾ “”
ഞാൻ ദേഷ്യത്തിൽ തന്നെ അവനോട് പറഞ്ഞു.
