അലയുന്നു ഞാൻ – 2 1

 

“നീ വാ തൊട്ടപ്പുറത്താണ് എന്റെ ഫ്ലാറ്റ് കേറിയിട്ട് പോകാം…”

ഞാൻ അവളെ ഒരു അതിഥി എന്ന നിലയിൽ ക്ഷണിച്ചു. കാരണം അത് ഇപ്പോൾ എന്റെ കടമ ആണല്ലോ ……

 

“ഇല്ലടാ പിന്നെ ഒരു ദിവസം വരാം. ഇപ്പോൾ കുറച്ചു തിരക്കുണ്ട്. പിന്നെ ഞാൻ ഇനി ചെന്നൈയിൽ ഒന്നും പോകുന്നില്ല ഇവിടെത്തന്നെ ആണല്ലോ. അപ്പോ എപ്പോ വേണമെങ്കിലും എനിക്ക് വരാല്ലോ. എന്നാൽ ശരി.അല്ല ഞാൻ ചോദിക്കാൻ മറന്നു നിന്റെ ഭാര്യയുടെ പേരെന്താ…..””

അവൾ തിരിഞ്ഞു പോകുന്നതിനിടയിൽ എന്നോട് ചോദിച്ചു. ഈശ്വര പെട്ടല്ലോ എനിക്ക് ആ മാരണത്തിന്റെ പേര് പോലും അറിയില്ല. ഇനിയിപ്പോൾ എന്തു ചെയ്യും. എന്തു പറയും ഇവളോട്. എനിക്ക് പേര് അറിയില്ല എന്നോ. സ്വന്തം ഭാര്യയുടെ പേര് അറിയാത്ത ഭർത്താവ് ലോകത്തിൽ ഞാൻ മാത്രമേ കാണൂ…..

 

” അത് നീ നേരിട്ട് കാണുമ്പോൾ ചോദിച്ചാൽ മതി. ഞാൻ പറയുന്നതിലും നല്ലത് അവൾ പറയുന്നത് അല്ലെ….””

ഞാൻ അവളോട് പറഞ്ഞു ഒന്നും മനസ്സിലാവാത്ത പോലെ എന്നെ നോക്കിക്കൊണ്ട് അവൾ നിൽക്കുകയാണ്. ഞാൻ അതും പറഞ്ഞു തിരിച്ച് ഫ്ലാറ്റിലേക്ക് പോയി.എന്റെ ഭാര്യ എന്ന പട്ടം ലഭിച്ച ഒരുത്തി വാതിലിന്റെ അടുത്ത് നിൽക്കുന്നുണ്ട്….

 

“എവിടെ… പോയത…..””

അവൾ എന്നോട് ചോദിച്ചു.

 

” ഞാൻ എവിടെ പോയാലും നിനക്കെന്താ…””

ഞാൻ ദേഷ്യത്തോടെ തന്നെയാണ് പറഞ്ഞത്. എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്റെ കല്യാണം കഴിഞ്ഞു എന്ന്. ഇവൾ ആരാണ്. ഇവളുടെ വീട് എവിടെയാണ്. ഇവളുടെ പേര് എന്താണ് അങ്ങനെ ചോദ്യങ്ങൾ നിറയെ പക്ഷേ ഉത്തരം മാത്രം ഇല്ല…

 

” ഇവിടെ ഒരിടത്തും കണ്ടില്ല. അതുകൊണ്ട….. ചോദിച്ചത്..ഞാൻ….””

അവൾ പതിയെ ഇടറിയ ശബ്ദത്തോടെ എന്നോട് പറഞ്ഞു…. അങ്ങനെ അന്നത്തെ രാത്രി ശെരിക്ക് ഒന്ന് ഉറങ്ങാൻ കഴിയാതെ എങ്ങനെയോ കടന്നുപോയി. രാവിലെ ഇത്തിരി സമയം താമസിച്ചാണ് ഞാൻ എണീറ്റത്. ഏകദേശം 9 മണിയാകും എണീറ്റ് ഹാളിൽ വന്നു. അപ്പോൾ ഡൈനിങ് ടേബിളിൽ തലവച്ചു അവൾ കിടന്നുറങ്ങുന്നു. രാത്രി മുഴുവൻ ഇവൾ ഇവിടെയാണോ കിടന്നത്.. അതൊക്കെ എന്തിനാ ഞാൻ അറിയുന്നത് എവിടെയെങ്കിലും കിടക്കട്ടെ. ഞാൻ കതക് തുറന്ന ശബ്ദം കേട്ട് കൊണ്ടാവണം അവൾ അവിടെ നിന്നും എണീറ്റു . അവളുടെ കണ്ണുകൾ ചുവന്ന കലങ്ങിയിരിക്കുന്നു. അപ്പോൾ കരയുകയായിരുന്നു. കുറ്റബോധം കൊണ്ടായിരിക്കാം ഒരു പയ്യന്റെ ജീവിതം നശിപ്പിച്ചതിനുള്ള കുറ്റബോധം. കരയട്ടെ….

അല്ല ഇന്നലെ പോലീസിനെ വിളിക്കണോ അതോ കല്യാണം കഴിക്കണോ എന്ന് ചോദിച്ചപ്പോൾ. ഇവളെന്തിനാ കല്യാണം മതി എന്ന് പറഞ്ഞത്. അതിന് ഞാൻ ഇവളെ ഒന്നും ചെയ്തില്ല എന്നത് ഇവൾക്കും അറിയാം എനിക്ക് അറിയാം. പിന്നെന്തിനാ ഇവൾ അങ്ങനെ ചെയ്തത്. അതും ഒന്ന് കണ്ടു പോലും പരിചയമില്ലാത്ത എന്നെ ഇവൾക്ക് എന്റെ പേര് പോലും അറിഞ്ഞുകൂടാ. അത് തിരിച്ചും അങ്ങനെയാണ്. പിന്നെ പുറത്തുപോയി ഞാൻ അവൾക്കും എനിക്കും കഴിക്കാനുള്ള ഭക്ഷണം വാങ്ങിക്കൊണ്ടുവന്നു. അന്നത്തെ പ്രഭാത ഭക്ഷണം അങ്ങനെ കഴിഞ്ഞുപോയി. ഞാൻ അവിടെ സോഫയിൽ ഇരിക്കുകയായിരുന്നു.അപ്പോഴാണ് അവൾ എന്റെ അടുത്ത് വന്നത്…

 

“സാധനങ്ങൾ വാങ്ങിച്ചു തന്നാൽ നിക്ക് പാചകം ചെയ്യാൻ അറിയാം…..””

അവൾ എന്നോടായി പറഞ്ഞു….

 

” അതൊന്നും വേണ്ട പുറത്തുനിന്ന് വാങ്ങാം… ”

ഞാൻ ഒട്ടും ആവേശം ഇല്ലാത്ത മട്ടിൽ മറുപടി പറഞ്ഞു. ഞാൻ പറഞ്ഞു കഴിഞ്ഞതും അവൾ അകത്തേക്ക് കയറി പോയി. പിന്നെ കുറച്ചു നേരം ഇരുന്ന് ചിന്തിച്ചപ്പോഴാണ് അവൾ പറഞ്ഞത് ശരിയാണ് എന്ന് എനിക്ക് മനസ്സിലായത്. എപ്പോഴും പുറത്തു നിന്ന് വാങ്ങാൻ പറ്റില്ല എന്റെ അക്കൗണ്ടിൽ ഇപ്പോൾ പൈസയും കുറവാണ്. ഇവിടെ വച്ച് ഉണ്ടാക്കുന്നതായിരിക്കും നല്ലത്. ഞാൻ നേരെ കിച്ചണിലേക്ക് പോയി കരണം അവൾ അധികം പുറത്തു വരാറില്ല. കിച്ചണിൽ ഒന്നും ചെയ്യാൻ ഇല്ലെങ്കിലും അവൾ അവിടെ തന്നെ നിൽക്കുള്ളു….

 

” എന്തൊക്കെയാണ് വാങ്ങേണ്ടതെന്ന് വച്ചാൽ. ഒരു ലിസ്റ്റ് എഴുതി തന്നോ ഞാൻ വാങ്ങിയിട്ട് വരാം… ”